Friday, 29 May 2015

കുടുംബ മഹിമ.......

വെള്ളിയാഴിച്ച എനിക്ക് അല്ലേലും ഒരു ഉത്സാഹം പോരാ .പെങ്ങളുടെ കല്യാണം കഴിഞ്ഞു അളിയൻ ഗൾഫീനു ജോലി രാജി വച്ചു വന്നപ്പോൾ മുതൽ തുടങ്ങിയ അസ്കിത ആണ് അത് .ഇനി അളിയനും പെങ്ങളും സുഖവാസം ഒക്കെ കഴിഞ്ഞു ഞാരാഴിച്ച വ്യയ്കിട്ടു  പറമ്പും വീടും വെട്ടി  വെടുപ്പാക്കിയെ പോകൂ.(ഒര്ഴച്ചതെക്കുള്ള പച്ചകറി, തേങ്ങ എല്ലാം എടുക്കും പോരഞ്ഞു അടുത്ത കടയിൽ  നിന്ന് മാസ മാസം എന്റെ പേരിൽ അവൻ  തരും എന്ന് പറഞ്ഞു പറ്റുപൊടിയും.

എന്താ അമ്മ  ചിന്തിച്ചത് ശെരിയല്ലേ . ഇനി എന്നാണ് അതിനുള്ള  സമയം.യീശ്വരാ സമയം ഒന്നിനും തികയുന്നില്ലലോ .അടുത്ത കാലത്തായിട്ട് വീട്ടിൽ വന്നാൽ ഇപ്പോ  ഒരു ചിന്തയേ  ഒള്ളു.ഒരു കുടുംബത്തിൽ പിറന്ന പെണ്ണിനെ  കെട്ടാൻ പറ്റിയെങ്ങിൽ എന്ന് .എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ എന്നറിയാമായിരുന്നു .ഇന്ന് അവളുടെ കൂട്ടുകാരിക്ക്  ഒരു മോൾ ജനിച്ചു പോലും .അത് കേട്ടപ്പോളെ  ഞാൻ മനസ്സിൽ  കുറിച്ചു ഇന്ന് മുടിഞ്ഞ  അടി ആകും എന്ന്.അലക്കുകാരന് അലക്കു ഒഴിഞ്ഞിട്ട് നേരമുണ്ടോ ഒന്ന് കഴിയുമ്പോ ഒന്ന് (ആത്മാഗതം )...... അവളുടെ  കല്യാണത്തിന്റെ ക്ഷീണം മാറി നേരെ നിക്കാൻ ഒന്ന് പൊങ്ങി നോക്കിയതാ,അതാ ഒരു മോന്റെ രൂപതിൽ എൻറെ നടു ലക്ഷ്യം വച്ചു അളിയൻറെ വക ആദ്യ പ്രഹരം വന്നു. സത്യത്തിൽ എന്റെ പ്രാർത്ഥന  കൊണ്ടാകാം അവള്ക്ക് മൂന്നു കൊല്ലം ആയിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നത്. എന്നും രാവിലെ എനിക്കുമ്പോൾ ഭഗവതിയോട് പറയുമായിരുന്നു അളിയന് അടുത്ത കൊല്ലം മാത്രമേ അവധി കിട്ടാവൂ എന്ന്‌.മൂന്നു കൊല്ലമായിട്ടും അവധി കിട്ടാത്തതിനാൽ അളിയൻ മാന്യമായി രാജി വച്ച് പിരിഞ്ഞു പോന്നു നാട്ടിലേക്ക്.പിന്നെ അളിയന് എന്തെങ്ങിലും പണി വേണ്ടേ. ഞാൻ  പ്രതിക്ഷിച്ചതിലും നേരത്തെ പുള്ളി എനിക്ക് പണി തന്നു. അപോളത്തെ എന്റെ അവസ്ഥ പോന്നു  മക്കളെ പറഞ്ഞറിയിക്കാൻ മേല ...... ഇഞ്ജ മുള്ളും കാട്ടിൽ നിന്ന് എടുത്തു കൂവമുള്ളും കാട്ടിൽ  ഇട്ട പോലെയായി . ഇതിലും നല്ലത്  ആദ്യ കൊല്ലം തന്നെ  ലീവ് കിട്ടിയിരുനെഗിൽ  ആദ്യ ബാദ്യത തീർന്നു അടുത്ത ബാധ്യത എന്താണ് എന്ന് എങ്കിലും അറിയാമായിരുന്നു . ഇനി യിപ്പൊ അളിയനും കൂടെ വടിയിമേൽ പാമ്പ് പോലെ ആകുമോ എന്നായി അടുത്ത ചിന്ത . പഴയ തറവാട് എങ്കിൽ പോലും എന്റെ വീട് നല്ല സ്വകാര്യം ഉള്ള ഒരു മാളിക പുര ആയിരുന്നു .80 സെന്റ്‌ കരഭൂമി,അത് ജോലി കഴിഞ്ഞു വന്നു നല്ലപോലെ മണ്ണിൽ പണിയുന്ന കാരണം വീട്ടിലെക്കുള്ള  പച്ചകറി കാശു കൊടുത്തു മേടികേണ്ട വരാറില്ല .ഇപോ അളിയന്റെ വീടിനു സ്വകാര്യം പോരാ രണ്ട്  മുറിയും അടുകളയും ഉള്ള ചെറിയ വീട് .ഇപ്പോളത്തെ പ്രശനം ഇനി ഉണ്ടാകുനത് പെണ്‍ കുഞ്ഞു ആണെങ്കിൽ യീ ചുറ്റുപാടിൽ അവൾക്ക് വളരാൻ ബുദ്ധിമുട്ട് ആണത്രേ. ഒന്നുങ്ങിൽ  ഞാൻ പണം കൊടുത്തു ഹെൽപ്പണം .അല്ലേൽ അവളുടെ വീതം  കൊടുത്തു ഹെൽപ്പണം.രണ്ടായാലും എൻറെ കാര്യം വീണ്ടും തീരുമാനമാകും .പുര നന്നകാനും പിന്നെ അളിയനു വല്ല ബിസിനസ്‌ തുടങ്ങാനും കൂടിയാണ് ഇപോളത്തെ പു്കില്.ആളുകൾ എത്ര മുൻ കരുതലോടെയാണ് കാര്യങ്ങൾ ചെയുന്നത് ,ഇവടെ ഒരുത്തൻ ഒരു കല്യാണം കഴിക്കാൻ മുട്ടി തെക്കോട്ടും വടക്കോട്ടും നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി .അത് ആർക്കും അറിയുകയും വേണ്ട കേൾക്കുകയും വേണ്ട .എന്തൊരു ലോകമാ ഇതു എൻറെ പരദേവതേ .ഒരു ദിവസം നോക്കിയപോൾ  വീട്ടിൽ ബ്രൊക്കർമാരുടെ പട താനെ ഉണ്ട് . കവലയിൽ നിന്ന് ഏതോ "നരകം നിരങ്ങികൾ" എനിക്കു പണി തന്നത് ആകാം എന്ന് ഊഹിച്ചു. നാട്ടിൽ അന്യോഷിച്ചപോൾ അറിഞ്ഞത്ര ഇീ തറവാട്ടിൽ ഒരു ചെറുക്കൻ പുരനെറഞ്ഞു നിക്കുന്നു എന്ന്. കല്യാണത്തിന് ഉള്ള നമ്മുടെ നാട്ടുനടപ്പ്  ഒന്നു നോക്കു .നല്ല സ്ത്രീലിംങ്കംമോ  പുല്ലിലിംങ്കംമോ ആയികൊട്ടെ നല്ല സ്വഭാവം പിന്നെ കാണാൻ നല്ലത്, വീട്ടിൽ ഇട്ടു  മൂടാൻ  ഉള്ള പണം അതൊക്കെ ഉണ്ടെങ്കിൽ സ്വന്തക്കാരായി അയൽപക്കത്തെ  കുലം കുത്തികളായി എല്ലാവരും കൂടി ആലോചിച്ചു നടന്നു നടന്നു കണ്ടു പിടിച്ചു കൊടുക്കും  .നമളെ പോലുള്ള ബാധ്യത കൊണ്ട് പൊറുതി മുട്ടിയവർ  ആയാലോ വീടിന്റെ ഏഴ് അയ്ൽവക്കത്തെക്ക് വരില്ല ഇവറ്റകൾ . നമുക്ക് വല്ല രണ്ടാം കെട്ടോ അല്ലേൽ നമ്മളെക്കാൾ  ബാദ്ധ്യദ ഉള്ളതോ ഒക്കെ ഉള്ളതിനെ ബ്രോക്കർ കൊണ്ട് വരും. അങ്ങനെ എൻറെ വീട്ടിലും വന്നു കുറെ ബ്രോക്കർമാർ .അമ്മ പിടിച്ചപിടിയലെ കെട്ടിച്ചേ അടങ്ങു എന്ന വാശി അമ്മയുടെ ഒരൊറ്റ നിർബന്തം "കുടംബ മഹിമ വേണം" എന്നേ ഒള്ളു .അളിയനും പെങ്ങൾക്കും എന്റെ കല്യാണ കാര്യത്തിന് വലിയ വാശി ഒന്നും  കാണാറില്ല  .(അളിയന് പിന്നെ പ്രത്യകിച്ചു പരുപടികൾ ഇല്ലാത്തതിനാൽ ആകാം മൂപ്പർ എന്നും രാവിലെ കുളിച്ചു കുറിയൊക്കെ തൊട്ടു പറമ്പിലെ പണിക്കാരുണ്ടെങ്ങിൽ  അവരോടു സൊറ പറഞ്ഞു ചുറ്റിപറ്റി അവിടെ നിക്കും .ഞാൻ ജോലിക്ക് പോയിട്ട് വേണം അകത്തു കേറി വല്ലതും വിഴുങ്ങാൻ .പിന്നെ അമ്മയെ ഒന്ന് പതപിച്ചു 50 ഓ 100 അടിക്കും..... ജോലിക്കു പോകുന്ന വഴിയിൽ ഞാൻ  ആലോചിക്കും കൂടെ ഉള്ള എല്ലാ അവൻ മാർക്കും പെണ്ണ് കിട്ടി  .ഒരു പണിയും ഇല്ലതവനു പോലും പെണ്ണ് കെട്ടി രണ്ട് കുട്ടികൾ ആയി  .താൻ  മാത്രം ഇപോളും ഓറ്റം തടി ആയി കുടുംബപ്രരാബ്ദം തൂക്കി നടക്കുന്നു. പാവം അമ്മ എന്നും ബ്രോകർ വന്നു കുറച്ചു ഡംപ് പറഞ്ഞു ചായയും കുടിച്ചു അമ്മയെ നല്ല കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളുടെ ഫോട്ടോ കാണിച്ചു പോകും. പോകുന്ന പോക്കിൽ കുറച്ചു പണവും കയ്യ്പ്പറ്റി  ഇപോ നടത്തി തരാം എന്ന മട്ടിൽ ഒറ്റ വിടൽ ആണ് .പിന്നെ കുറച്ചു കാലത്തേക്ക് വരില്ല അങ്ങോട്ട്‌ .അങ്ങനെ ഒരു ദിവസം ഒരു ബ്രോക്കർ കൊണ്ട് വന്ന ആലോചന അമ്മക്ക് തരകേടില്ല എന്ന് തോന്നി .ദൂരം കുറച്ചു കുടുതൽ എങ്കിൽ പോലും .. പിന്നെ എന്നും എന്നും വീട്ടിൽ പോകണം എന്ന് പറയില്ലല്ലോ (അത്മഗതം ) .. രാവിലെ ആദ്യ പെണ്ണ് കണൽ ചടങ്ങിനു പോകാൻ തെയ്യാർ എടുത്തു ഞാനും അമ്മയും പിന്നെ പെങ്ങൾ അളിയൻ മുതൽ പേർ .ബ്രോക്കർ പനി എന്നു പറഞ്ഞു വന്നില്ല .ഫോണ്‍ വിളിച്ചിട്ടു  എടുക്കുന്നുമില്ല .. രാവിലെ എന്റെ ജോലിയും  മുടക്കി ഒരു കാർ വടകക്കു വിളിച്ചു പാലക്കാടു തൃശുർ  ഹൈവേ, കിണ്ടിമുക്ക്‌ എന്ന ബസ്‌ സ്റ്റോപ്പ്‌ ,അവടെ ചെന്ന് മില്ലിലെ പുരുഷുവിന്റെ  വീട് ചോദിച്ചാൽ പറഞ്ഞു തരും, അല്ലേൽ സുലോചന ചേച്ചിയുടെ വീട് ചോദിച്ചാൽ മതി എന്ന് ബ്രോക്കർ അമ്മയെ ചട്ടം കെട്ടിയിരുന്നു  .അളിയനും പെങ്ങളും കൊച്ചിനെയും എടുത്തു  ഒരു ടൂർ പോകുന്ന മാതിരിയാണ് വരവ് .പായും തലയിണയും ഒഴിച്ച് ബാക്കി എല്ലാം ഉണ്ട് എന്ന് വേണം കരുതാൻ . ഞാൻ വലിയ  പ്രതീക്ഷയോടെ കിണ്ടിമുക്കിൽ എത്തി .മില്ലിലെ പുരുഷുവിൻറെ വീട് ചോദിച്ചു അളിയൻ ഇറങ്ങി. ജങ്ങ്ഷനിൽ  ആളുകൾ പുരുഷുവിനെ അറിയുമെങ്കിലും  സുലോചന എന്ന് കേട്ടപോൾ ആളുകൾ കൂടെ വരൻ പോലും റെഡി ആയി തിരക്കുകൂട്ടുന്ന ഒരു രംഗംഉണ്ടായി  അവടെ. ഒരു പ്രകാരം ഞങ്ങൾ വീടിന്റെ മുറ്റത്തു  വണ്ടി എത്തിച്ചു .നല്ല വീട് .ഉമ്മറത് താനെ ഉണ്ട് പുരുഷു എന്ന് തോന്നിപിക്കുന്ന  ഒരു ജന്മം   ...ഞാൻ  അകെ വെട്ടി വിയർത്തു നിക്കുന്നു. ആദ്യ പെണ്ണ് കാണൽ  അല്ലേ അതാകും എന്ന് വേണം കരുതാൻ.
മൊബൈൽ അടിക്കുന്ന ഒച്ച കേട്ട് അവൻ സ്വപ്നത്തിൽ  നിന്ന്ഞട്ടി എണിറ്റു. പെങ്ങൾ  ആണ് .ഹോ എത്തിയല്ലോ  വെള്ളിയാഴിച്ച  കിറു കിർത്യമായി. (അദ്ധ്മഗതം) എന്താടി .നീ  വരുമ്പോൾ  ഇവന്റെ ഹോര്ളിക്ക്സ്,പാൽപൊടി എല്ലാം തീർന്നു .ഞാൻ ചേട്ടനോട് പറഞ്ഞതാ മേടിക്കാൻ .അപ്പൊ ചേട്ടനാ പറഞ്ഞത് നീ ടൌണ്‍ിൽനിന്ന് വരുമ്പോൾ പറഞ്ഞാൽ എളുപ്പം ഉണ്ട് എന്ന് ..എനിക്ക് ഇതു പണ്ടേ അനുഭവം ഉള്ളത് കൊണ്ടാണ് കേട്ടപോൾ പ്രത്യെകിച്ചു വികാരം ഒന്നും തോനിയില്ല .അടുത്ത ബസ്‌ സ്റ്റോപ്പിൽ ഇറങ്ങി  തിരിച്ച്  ടൌണ്‍ിലേക്കുള്ള വണ്ടിയിൽ കേറി .,...
വീണ്ടും പഴയ കാല ഓര്മകളിലേക്ക് ഊളിയിട്ടു അയാൾ .പെണ്ണ് കാണാൻ ചെന്ന വീട്ടിലെ പുരുഷ കേസരി ആണെന്നു കരുതി  വണ്ടിയിൽ നിന്ന് ഇറങ്ങിയ അളിയൻ തിണ്ണയിൽ ഇരുന്ന ചേട്ടനോട് കാര്യം പറഞ്ഞു ... അയാൾ ഒന്നും  മിണ്ടുനില്ല പിന്നെ ഫോട്ടോ കാണിച്ചു ആങ്ങ്യം കാട്ടി. വല്ല ചെകിടാണോ പൊട്ടനൊ ആണെങ്കിലൊ എന്നു കരുതി . അപ്പൊ പുരുഷ കേസരി ഒന്ന് ആക്കിയ പോലെ ഒരു കള്ള ചിരി ചിരിച്ചു .ഇതു എന്ത് കൂത്ത് ,അളിയൻ ഇഞ്ചി കടിച്ച കൊരങ്ങിനെ പോലെ നിന്നപോൾ ദാ വരുന്നു അകത്തു നിന്ന് കുണുങ്ങി കുണുങ്ങി സുലോചന പോലെ തോനുന്ന ഒരെണ്ണം  .കാര്യം പറയുന്നതിന് മുൻപ് അളിയനെ അവർ അകതോട്ട്  വരൻ പറഞ്ഞു. പിന്നെ ചോദിച്ചു എവിടെന്നു ആണ്  എന്ന്.ഇന്ന സ്ഥലത്ത് നിന്നും  ഇന്ന ബ്രോകേർ പറഞ്ഞു വിട്ടത് ആണ് എന്ന് പറഞ്ഞപോൾ, അവർ ചാടി തൻറെ റേറ്റ് പറഞ്ഞു അങ്ങേരുടെ അയതുകൊണ്ട് മാത്രം ആണ് നിങ്ങൾക്ക്  സ്പെഷ്യൽ റേറ്റ് പോലും .ഇതു കേട്ടു താൻ  പെട്ട വലയിലെ കുടുക്കിന്റെ മുറുക്കം അളിയന് മനസിലാകാൻ ച്ചുരിങ്ങിയത് രണ്ടു മിനിറ്റു സമയം വേണ്ടി വന്നു. മോൾക്ക്‌ ആണേൽ ഇതിലും കുടുതൽ റേറ്റ്  വേണം എന്ന് ശഠിച്ച ആയമ്മയോട് അളിയന് വല്ലാത്ത ആദരവു തോനി ,,, പിന്നെ സന്തോഷവും ..... ഭഗവതി അപ്പൊ തന്നെ കൈയ്യവിട്ടില്ല  .തന്റെ  പ്രാത്ഥന കേട്ടു. ഇപോ കുഞ്ഞളിയൻ കല്യാണം കഴിച്ചാൽ തന്റെ കുടുമ്പ ചെലവും;തന്റെ ചെലവ് ഇതെല്ലാം നിക്കും എന്ന് ചിന്തിച്ചു  ചിന്തിച്ചു വീട്ടിൽ  നിന്ന് ഇറങ്ങിയപോൾ മുതലുള്ള  ആധി തീരന്ന വലിയ അളിയൻ ചുളുവിനു മോളെയും ഒന്ന് കണ്ടു വിലയിര്ത്താനുള്ള ചാൻസ് കളയണ്ട എന്ന് കരുതി ഫോട്ടോ  സുലോച്ചനയേച്ചിയ ഒന്ന് കാണിച്ചു. ഇതാണോ ചേച്ചിയുടെ മോൾ എന്ന ഭാവത്തിൽ .. സുലോചന മോളെ എന്ന് നീട്ടി  വിളിച്ചു ....ദാ വരുന്നു തൃചൂർ  പൂരത്തിന് എഴുന്നളിക്കാൻ നെറ്റി പട്ടം ഒക്കെ കെട്ടി നിക്കുന്ന പോലെ ഒരു കുട്ടി കൊമ്പൻ .കണ്ട മാത്രയിൽ ഇറങ്ങി ഓടിയ അളിയൻ .വണ്ടിയിൽ കേറി തിരികെ പോരുമ്പോൾ വിശുദമായി  പറഞ്ഞു കേൾപ്പിച്ചു കുഞ്ഞളിയനെ ഉള്ളിൽ കണ്ട കാഴ്ച്ചയും, കുടുംബ മഹിമയും .......

പിൻ‌മൊഴി

പണം തട്ടാനുളള ബ്രോക്കർമാരുടെ ഇരയായ നായകൻ വിധിയെ പഴിച്ച്‌  വീട്ടിലേക്ക് പോകാൻ കാറിൽ തളർന്ന് സൈഡ്ആയി .
പണ്ടൊക്കെ ആയിരുന്നു ദയ്വ്വം പിന്നെ പിന്നെ .ഇപ്പൊ  കൂടെ കൂടെ എന്ന് വേണം അനുമാനിക്കാൻ .വലിയളിയന് കൊച്ചെന്ന സ്വപനം നിഷേധിച്ച കുഞ്ഞളിയൻ , കല്യാണമെന്ന ജീവിത അഭിലാഷം നിഷേധിച്ചു മറുപണി കൊടുത്തു ദയ്വ്വം.....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

Tuesday, 26 May 2015

ഇതു നെറ്റിൽ നിന്ന് കിട്ട്യതാണ്.....

ഒരു സനാധന ധർമ പരിപലകൻ ആയ ഹിന്ദു ജീവിതത്തിൽ അറിഞ്ഞിരികേണ്ടതായ ചില അടിസ്ഥാന കർമങ്ങൾ ഒന്ന് പഠിക്കൂ ഷെയർ ചെയൂ .......

സന്ധ്യാ നാമം :
നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി. ~ നക്ഷത്രങ്ങള്‍:
അശ്വതി , ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂയ്യം, ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി - നാളുകള്‍ 27.
~ തിഥികള്‍ :
പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.
~ മലയാള മാസങ്ങള്‍ :
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.
~ പഞ്ചഭൂതങ്ങള്‍ :
ഭൂമി, ജലം, വായു, അഗ്നി, ആകാശം
~ പഞ്ച മാതാക്കള്‍ :
അഹല്യ, ദ്രൗപദി, സീത, താര, മണ്‌ഡോദരി
~ സപ്തര്‍ഷികള്‍ :
മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, വസിഷ്oന്‍, ക്രതു
~ ചിരഞ്ജീവികള്‍ :
അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ
~ നവഗ്രഹങ്ങള്‍ :
ആദിത്യൻ, ചന്ദ്രൻ, കുജന്‍(ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു
~ നവരസങ്ങള്‍ :
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം
~ ദശാവതാരം :
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി
~ ദശപുഷ്പങ്ങള്‍ :
കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്‍ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.
~ ദശോപനിഷത്തുകള്‍ :
ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.
------------------------------------------------------------------
$$ ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
# വേദങ്ങള്‍ 4 : ഋക്, യജൂസ്, സാമം, അഥര്‍വ്വം
# ഉപവേദങ്ങള്‍ : ആയുർവേദം, ധനുർവേദം, ഗാന്ധര്‍വ വേദം, അര്‍ത്ഥവേദം
# വേദാംഗങ്ങള്‍: ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം
# വേദോപാംഗങ്ങള്‍ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം
# മഹാപുരാണങ്ങള്‍ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്‍മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്‌ഡം, ബ്രഹ്മവൈവര്‍ത്തം, മാര്‍ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.
# യമം :അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം
# നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വരപ്രണിദാനം

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പുരാണം എൻറെ ബാല്യം ..



ചിരട്ടയിൽ മണ്ണ് കൊണ്ട് പുട്ട് ചുട്ടു കളിച്ച  എന്റെ  ബാല്യം ,പുല്ലാന്തി  എലകൊണ്ട് കറി വച്ചുണ്ടാക്കി ,വട്ട ഇല യുടെ കൂമ്പ് പപ്പടം ആക്കിയും  പ്ലാവില കൊണ്ട് സ്പൂണ്‍ ,തെങ്ങോല കൊണ്ട് ഏറ് പന്ത് കളികളും ,കാട്ടപ്പ കൊണ്ട് രൂപയുടെ വിനിമയം നടത്തിയും  ,സൈക്കിൾിൻറെ ടയർ  കപ്പകൊല് കൊണ്ട്  അടിച്ചുരിട്ട്യും പിന്നെ കവുങ്ങിൻ പട്ട കൊണ്ട് വലി വണ്ടിയുണ്ടാക്കിയും ,രാശിക്കാ കൊണ്ട് ഉള്ള  കളിയും  ,പമ്പരം കൊണ്ടുള്ള അഭ്യാസം  ,കുട്ടിയും കോലും കളി  ,പിന്നെ സറ്റെ സീറ്റ് കളി എല്ലാം കൊണ്ട് സംബുഷ്ട്ടമായ  ഒരു ബാല്യം.......

കുത്തി കോരി കാത്തോ......

കുട്ടിയും കോലും  കളക്കാത്തവർ പണ്ട് ഉണ്ടായിരുന്നു എന്ന് കരുതുനില്ല  .ഒറ്റ ,സഹദ്  മുറി ,നാഴി ,ഐറ്റി ,അവരേനഗ് ഒന്നാം കുതികൊരി കാത്തോ ......ഹോ എന്തൊരു കാലം. ആയിരുന്നു അല്ലേ  അത് .

എൻറെ ബാല്യം അല്ല ഞങളുടെ  ബാല്യം .പുല്ലുവഴിയുടെ പച്ച ആയ മണ്ണിന്റെ മണവും പാടത്തും ,പറമ്പിലും തോട്ടിലും ഉണ്ട കുത്തി മറഞ്ഞു കാണുന്ന മാവിൽ കല്ല്‌ എടുത്തു എറിഞ്ഞും  ,ആയിനി യുടെ മുകളിൽ കയറി ഉണ്ട ചക്ക പറിച്ചും ആടി തിമർത്ത് അകൊഷിച്ചു നടന്ന ബാല്യം . എൻറെ പുല്ലുവഴിലെ ബാല്യം .....


സൈക്കിൾ ഒരു പ്രാധാന വാഹനം ആക്കി പോന്നിരുന്ന അന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സൈക്കിൾിൻറെ ഹാണ്ടിലേൽ ഒരു കാരിയെർ ഉണ്ടാകും.റബ്ബർ ബാൻഡ് ഇട്ടു  പുസ്തകം വക്കാൻ പിന്നെ ചോറ്റു പത്രം അല്ലേൽ വാഴ ഇല ചോറ് ആണ് പതിവ് .... ഉച്ചക്ക് ആ വഴയില പൊതിയുടെ പല ജാതി  മണം ചുറ്റും തളം കെട്ടി നില്ക്കും അങ്ങനെ .ഹോ എന്തൊരു കാലം .... പണ്ട് ഇടപ്പള്ളി ശിവൻ ചേട്ടൻറെ മോൻ മധു (എൻറെ കൊച്ചച്ചൻ ആണ് പ്രതി )ഒരു ചേഞ്ച് ആയികൊട്ടെ എന്ന് കരുതി   പുസ്തകത്തിൽ കുന്നത്തിൻറെ ഇലാസ്റ്റിക്കും പിന്നെ പാള കൊണ്ട് ഉണ്ടാക്കിയ ചെരുപ്പും ഇട്ടു  പഠിക്കാൻ പോയിരുന്നു ജയകേരളം സ്കൂളിൽ എന്ന് കേട്ടിടുണ്ട് ) ആളു വലിയ പുലിയാണു  കേട്ടോ.... .പുള്ളിയെ നിർവചിക്കാൻ യീ താളുകൾ പോരാം എന്നിരിക്കെ .എനിക്ക് അറിയാവുന്ന കുറേ  കഥകൾ   മൂ പ്പരുടെ അനുവാദത്തോടെ അടുത്ത് തന്നെ തൊടുത്തു വിടാൻ  സജ്ജമാക്കി  നിർത്തിയിട്ടുണ്ട്. (കുന്നത്ത് ആണുങ്ങളുടെ അടിവസ്ത്രം വളരെ പ്രസിദ്ധം ആണ് പണ്ട് ) സ്കൂൾ വിട്ടാൽ പിന്നെ ഒരോട്ടം ആണ് ആദ്യം സ്കൂൾ ഗേറ്റ് കടക്കാൻ .പിന്നെ വഴിയിൽ ടാർ വീപ്പയിൽ നിന്ന് ടാർ ഒക്കെ കയ്യിൽ എടുത്ത് കുറച്ച് ഷർട്ടിലും നിക്കറിന്റെ പോക്കറ്റിൽ ഒക്കെ ഇട്ട്‌, മൻജാടി  കുരു പെറുക്കി കൂട്ടി ,ചാരായ ഷാപ്പിൻറെ കുടിയിൽ നിന്ന് കരാക്കായും ,തുടലിക്കയും ഒക്കെ പറിച്ചു തിന്നു അകൊഷതോടെ വീട്ടിലേക്കുള്ള  മടക്കം ..........


കേരളത്തിലെ ഹിന്ദു സമുഹത്തിലെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ ദീപവും പിന്നെ പ്രാര്‍ത്ഥനയും. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ നിറ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് . ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. 


നമുക്ക് പുല്ലുവഴിയിലെ ഒരു തറവാട്ട്‌ മുറ്റത്ത്‌ കു‌ടെ പത്ത് മിനിറ്റ് ഒന്ന് നടക്കാം......എന്താ ഒരു പ്രവ്‌ഡഗംഭീരമായ തലയെടുപോള്ള നാലുകെട്ടും നടുമുറ്റവും ഇളം തിണ്ണയും പിന്നെ ചുറ്റും ഇറയവും ഉള്ള ആ തറവാട് ...... മുറ്റത്ത് നടുക്കായി ഒരു തുളസിത്തറ .അദാ സന്ധ്യാ ദീപമായി ഒരു മുത്തശി ...ദീപം,ദീപം,ദീപം ...കിഴക്കോട്ടു ദർശനമായി വിളക്ക് വച്ച് ചമ്രം പടിഞ്ഞിരുന്ന മുത്തശി ചെറുമക്കളെ എല്ലാവരെയും വിളിച്ചിരുത്തി .കുട്ടികളുടെ എണ്ണം കണ്ടാൽ അറിയാം കൂട്ടുകുടുംബ വെവസ്ഥിഥി ഉള്ള ഏതോ ഒരു തറവാട് ആണ് എന്ന് .ചെറുമക്കളും തലമുതിർന്ന മുതുക്കൻ മാരും മുതുക്കികളും എല്ലാം സന്ധ്യാ നാമം ചൊല്ലാൻ കോലിറയത്തും  ഇളം തിണ്ണയിലും ആയി സ്ഥാനം പിടിച്ചു .മുത്തശി ആദ്യം ചൊല്ലി കൊടുക്കുന്ന സന്ധ്യാ നാമം, (നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി)ഏറ്റു ചൊല്ലി ഓരോരുത്തരായി വിളക്കിനെ നമസ്കരിച്ച് പോകുന്ന നയന മനോഹര കാഴ്ച്ച ...... പിന്നെ കുട്ടികൾ മുത്തശിയെ വിടാനുള്ള ഭാവം ഇല്ല .കഥകൾ കേൾക്കണമത്രേ ......വസുദേവ ദേവകി പുത്രൻ ശ്രീ കൃഷ്ണൻ കംസനെ വധിച്ച കഥ നല്ല ഗദ്യ രൂപത്തിൽ ഈണത്തോടെ കേട്ട കുട്ടികൾ പഠിക്കാൻ പോകുന്നതിനു മുൻപ്മുത്തശി  കുട്ടികള്ക്ക് പേടി കിട്ടതിരികാൻ വേണ്ടി ചൊല്ലുന്ന  മന്ത്രം ഉരുവിട്ടു . (അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും വിശ്രുതമായപേര്‍ പിന്നെ കിരീടിയും, ശ്വേതാശ്വാനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ഭീതീഹരന്‍ സവ്യ സചിവീവല്‍സനും പത്തുനാമങളും ഭക്തിയാ ജപിക്കിലോ നിത്യഭയങളകന്നു പോം നിശ്ചയം‍) മന്ത്രം ഉരുവിട്ടു മുത്തശി നാമാവലി അടച്ചു വിളക്കിലെ തിരി തുളസി തറയുടെ കുഴിയൻ വിളക്കിൽ വച്ചു .പിന്നെ നേരെ അടുക്കളയിലേക്കു മരുമക്കളെ സഹായിക്കാൻ ഉള്ള പുറപ്പാട് ആണ് എന്ന് വേണം കരുതാൻ .........ചാണകം മെഴുകിയ മുറ്റത്ത്‌ കറ്റ കൊയ്ത്തു കൂട്ടി വച്ചിട്ടുണ്ട്.വീശുന്ന ഇളം കാറ്റിൽ ചേറുമണം നല്ലപോലെ അടിക്കുന്നു . സന്ധ്യാ ദീപം കൊളുത്തി പ്രാര്ത്ഥന കഴിഞ്ഞാൽ പിന്നെ കാണാം മുറ്റത്ത്‌കൂടെ ചൂട്ട് കെട്ടുമായി ചെറുമനും മക്കളും ചുരുട്ട് തല്ലി നെല്ല് തിരിക്കാൻ വരുന്നത് .(രാവിലെ കൊയ്യും വയ്യ്കിട്ടു മെതിക്കും )ഇതു പഴയ കാലത്തിന്റെ നേർ കാഴ്ച്ചയാണ് ഇനി ഒരിക്കലും കാണാൻ പറ്റിലാത്ത സ്വപന സങ്കൽപ്പം ............

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പുരാണം എൻറെ ബാല്യം ..



ചിരട്ടയിൽ മണ്ണ് കൊണ്ട് പുട്ട് ചുട്ടു കളിച്ച  എന്റെ  ബാല്യം ,പുല്ലാന്തി  എലകൊണ്ട് കറി വച്ചുണ്ടാക്കി ,വട്ട ഇല യുടെ കൂമ്പ് പപ്പടം ആക്കിയും  പ്ലാവില കൊണ്ട് സ്പൂണ്‍ ,തെങ്ങോല കൊണ്ട് ഏറ് പന്ത് കളികളും ,കാട്ടപ്പ കൊണ്ട് രൂപയുടെ വിനിമയം നടത്തിയും  ,സൈക്കിൾിൻറെ ടയർ  കപ്പകൊല് കൊണ്ട്  അടിച്ചുരിട്ട്യും പിന്നെ കവുങ്ങിൻ പട്ട കൊണ്ട് വലി വണ്ടിയുണ്ടാക്കിയും ,രാശിക്കാ കൊണ്ട് ഉള്ള  കളിയും  ,പമ്പരം കൊണ്ടുള്ള അഭ്യാസം  ,കുട്ടിയും കോലും കളി  ,പിന്നെ സറ്റെ സീറ്റ് കളി എല്ലാം കൊണ്ട് സംബുഷ്ട്ടമായ  ഒരു ബാല്യം.......

കുത്തി കോരി കാത്തോ......

കുട്ടിയും കോലും  കളക്കാത്തവർ പണ്ട് ഉണ്ടായിരുന്നു എന്ന് കരുതുനില്ല  .ഒറ്റ ,സഹദ്  മുറി ,നാഴി ,ഐറ്റി ,അവരേനഗ് ഒന്നാം കുതികൊരി കാത്തോ ......ഹോ എന്തൊരു കാലം. ആയിരുന്നു അല്ലേ  അത് .

എൻറെ ബാല്യം അല്ല ഞങളുടെ  ബാല്യം .പുല്ലുവഴിയുടെ പച്ച ആയ മണ്ണിന്റെ മണവും പാടത്തും ,പറമ്പിലും തോട്ടിലും ഉണ്ട കുത്തി മറഞ്ഞു കാണുന്ന മാവിൽ കല്ല്‌ എടുത്തു എറിഞ്ഞും  ,ആയിനി യുടെ മുകളിൽ കയറി ഉണ്ട ചക്ക പറിച്ചും ആടി തിമർത്ത് അകൊഷിച്ചു നടന്ന ബാല്യം . എൻറെ പുല്ലുവഴിലെ ബാല്യം .....


സൈക്കിൾ ഒരു പ്രാധാന വാഹനം ആക്കി പോന്നിരുന്ന അന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സൈക്കിൾിൻറെ ഹാണ്ടിലേൽ ഒരു കാരിയെർ ഉണ്ടാകും.റബ്ബർ ബാൻഡ് ഇട്ടു  പുസ്തകം വക്കാൻ പിന്നെ ചോറ്റു പത്രം അല്ലേൽ വാഴ ഇല ചോറ് ആണ് പതിവ് .... ഉച്ചക്ക് ആ വഴയില പൊതിയുടെ പല ജാതി  മണം ചുറ്റും തളം കെട്ടി നില്ക്കും അങ്ങനെ .ഹോ എന്തൊരു കാലം .... പണ്ട് ഇടപ്പള്ളി ശിവൻ ചേട്ടൻറെ മോൻ മധു (എൻറെ കൊച്ചച്ചൻ ആണ് പ്രതി )ഒരു ചേഞ്ച് ആയികൊട്ടെ എന്ന് കരുതി   പുസ്തകത്തിൽ കുന്നത്തിൻറെ ഇലാസ്റ്റിക്കും പിന്നെ പാള കൊണ്ട് ഉണ്ടാക്കിയ ചെരുപ്പും ഇട്ടു  പഠിക്കാൻ പോയിരുന്നു ജയകേരളം സ്കൂളിൽ എന്ന് കേട്ടിടുണ്ട് ) ആളു വലിയ പുലിയാണു  കേട്ടോ.... .പുള്ളിയെ നിർവചിക്കാൻ യീ താളുകൾ പോരാം എന്നിരിക്കെ .എനിക്ക് അറിയാവുന്ന കുറേ  കഥകൾ   മൂ പ്പരുടെ അനുവാദത്തോടെ അടുത്ത് തന്നെ തൊടുത്തു വിടാൻ  സജ്ജമാക്കി  നിർത്തിയിട്ടുണ്ട്. (കുന്നത്ത് ആണുങ്ങളുടെ അടിവസ്ത്രം വളരെ പ്രസിദ്ധം ആണ് പണ്ട് ) സ്കൂൾ വിട്ടാൽ പിന്നെ ഒരോട്ടം ആണ് ആദ്യം സ്കൂൾ ഗേറ്റ് കടക്കാൻ .പിന്നെ വഴിയിൽ ടാർ വീപ്പയിൽ നിന്ന് ടാർ ഒക്കെ കയ്യിൽ എടുത്ത് കുറച്ച് ഷർട്ടിലും നിക്കറിന്റെ പോക്കറ്റിൽ ഒക്കെ ഇട്ട്‌, മൻജാടി  കുരു പെറുക്കി കൂട്ടി ,ചാരായ ഷാപ്പിൻറെ കുടിയിൽ നിന്ന് കരാക്കായും ,തുടലിക്കയും ഒക്കെ പറിച്ചു തിന്നു അകൊഷതോടെ വീട്ടിലേക്കുള്ള  മടക്കം ..........


കേരളത്തിലെ ഹിന്ദു സമുഹത്തിലെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ ദീപവും പിന്നെ പ്രാര്‍ത്ഥനയും. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ നിറ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് . ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. 


നമുക്ക് പുല്ലുവഴിയിലെ ഒരു തറവാട്ട്‌ മുറ്റത്ത്‌ കു‌ടെ പത്ത് മിനിറ്റ് ഒന്ന് നടക്കാം......എന്താ ഒരു പ്രവ്‌ഡഗംഭീരമായ തലയെടുപോള്ള നാലുകെട്ടും നടുമുറ്റവും ഇളം തിണ്ണയും പിന്നെ ചുറ്റും ഇറയവും ഉള്ള ആ തറവാട് ...... മുറ്റത്ത് നടുക്കായി ഒരു തുളസിത്തറ .അദാ സന്ധ്യാ ദീപമായി ഒരു മുത്തശി ...ദീപം,ദീപം,ദീപം ...കിഴക്കോട്ടു ദർശനമായി വിളക്ക് വച്ച് ചമ്രം പടിഞ്ഞിരുന്ന മുത്തശി ചെറുമക്കളെ എല്ലാവരെയും വിളിച്ചിരുത്തി .കുട്ടികളുടെ എണ്ണം കണ്ടാൽ അറിയാം കൂട്ടുകുടുംബ വെവസ്ഥിഥി ഉള്ള ഏതോ ഒരു തറവാട് ആണ് എന്ന് .ചെറുമക്കളും തലമുതിർന്ന മുതുക്കൻ മാരും മുതുക്കികളും എല്ലാം സന്ധ്യാ നാമം ചൊല്ലാൻ കോലിറയത്തും  ഇളം തിണ്ണയിലും ആയി സ്ഥാനം പിടിച്ചു .മുത്തശി ആദ്യം ചൊല്ലി കൊടുക്കുന്ന സന്ധ്യാ നാമം, (നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി)ഏറ്റു ചൊല്ലി ഓരോരുത്തരായി വിളക്കിനെ നമസ്കരിച്ച് പോകുന്ന നയന മനോഹര കാഴ്ച്ച ...... പിന്നെ കുട്ടികൾ മുത്തശിയെ വിടാനുള്ള ഭാവം ഇല്ല .കഥകൾ കേൾക്കണമത്രേ ......വസുദേവ ദേവകി പുത്രൻ ശ്രീ കൃഷ്ണൻ കംസനെ വധിച്ച കഥ നല്ല ഗദ്യ രൂപത്തിൽ ഈണത്തോടെ കേട്ട കുട്ടികൾ പഠിക്കാൻ പോകുന്നതിനു മുൻപ്മുത്തശി  കുട്ടികള്ക്ക് പേടി കിട്ടതിരികാൻ വേണ്ടി ചൊല്ലുന്ന  മന്ത്രം ഉരുവിട്ടു . (അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും വിശ്രുതമായപേര്‍ പിന്നെ കിരീടിയും, ശ്വേതാശ്വാനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ഭീതീഹരന്‍ സവ്യ സചിവീവല്‍സനും പത്തുനാമങളും ഭക്തിയാ ജപിക്കിലോ നിത്യഭയങളകന്നു പോം നിശ്ചയം‍) മന്ത്രം ഉരുവിട്ടു മുത്തശി നാമാവലി അടച്ചു വിളക്കിലെ തിരി തുളസി തറയുടെ കുഴിയൻ വിളക്കിൽ വച്ചു .പിന്നെ നേരെ അടുക്കളയിലേക്കു മരുമക്കളെ സഹായിക്കാൻ ഉള്ള പുറപ്പാട് ആണ് എന്ന് വേണം കരുതാൻ .........ചാണകം മെഴുകിയ മുറ്റത്ത്‌ കറ്റ കൊയ്ത്തു കൂട്ടി വച്ചിട്ടുണ്ട്.വീശുന്ന ഇളം കാറ്റിൽ ചേറുമണം നല്ലപോലെ അടിക്കുന്നു . സന്ധ്യാ ദീപം കൊളുത്തി പ്രാര്ത്ഥന കഴിഞ്ഞാൽ പിന്നെ കാണാം മുറ്റത്ത്‌കൂടെ ചൂട്ട് കെട്ടുമായി ചെറുമനും മക്കളും ചുരുട്ട് തല്ലി നെല്ല് തിരിക്കാൻ വരുന്നത് .(രാവിലെ കൊയ്യും വയ്യ്കിട്ടു മെതിക്കും )ഇതു പഴയ കാലത്തിന്റെ നേർ കാഴ്ച്ചയാണ് ഇനി ഒരിക്കലും കാണാൻ പറ്റിലാത്ത സ്വപന സങ്കൽപ്പം ............

എൻറെ മുത്തശി ......
തൂങ്ങി അടയാറായ കണ്‍പ്പോളകൾ ഏന്തി വലിച്ചു തുറന്ന് ജനലരുകിൽ നിന്ന് പുറത്തേക്ക് നോക്കി തേങ്ങുന്ന ഒരു പടുവൃദ്ധ. എൻറെ മുത്തശി ..... യീ പാവം എന്തിനു ഇങ്ങനെ സങ്കടപെടുന്നു . മുത്തശിയുടെ മനസ്സിൽ ഇപോ എന്താണ് ഇത്ര വിങ്ങലിന്റെ വേലിയേറ്റം( ആത്മഗതം.) പന്ത്രണ്ടിനെ നാലു കൊണ്ട് ഭാഗിച്ചു വന്ന മൂന്ന്......മാസകാലം .അതാകും കാര്യം ചിലപ്പോൾ . നാലു മക്കളുടെ അടുത്ത്( മൂന്നു മാസം ഇടവിട്ട്) നിൽക്കാൻ കോടതി ഇടപെട്ട് കനിഞ്ഞു കൊടുത്ത ദയ . ജനലിൽ തുങ്ങി ആ പാവം വൃദ്ധ; തന്റെ "അമ്മ" തിനിക്ക് പണിതു തന്ന വീടിന്റെയും തൊടിയുടെയും ഭംഗി കാണുകയാണോ ,അതോ തൻറെ മക്കൾ നാലും കളിച്ചു വളർന്ന മണ്ണ് എന്ന ഒർമയൊ .കാച്ചിലും ,ചേമ്പും ,ചേനയും ,പയറും ഒക്കെ നട്ടു പോന്നു വിളയിച്ച മണ്ണ് തനിക്കന്യം ആയാലോ എന്ന വ്യഥയോ . അറിയില്ല . ഏന്തി വലിഞ്ഞ് എങ്ങി നോക്കുന്നതിൽ നിന്ന് നമുക്ക് മനസിലാക്കാം ആ കണ്ണുകൾ ആരെയൊ തിരയുന്നതാണ് എന്ന് . എന്തണെങ്കിലും ആ സാധു സ്ത്രീയുടെ ഹ്രദയം വിങ്ങി തൊണ്ട പൊട്ടുന്നു എന്ന് സ്പഷ്ട്ടം . ഉണ്ണി പോയി വിളിച്ചു അവൻറെ മുത്തശിയെ ...... അവൻ ആരും കേൾക്കാതെ തഴ്ന്ന സ്വരത്തിൽ മുത്തശിയോട് ചോദിച്ചു .എന്തിനാ മുത്തശി കരയണേ ..... ഞാൻ അച്ചനോട് പറഞ്ഞു മുത്തശിക്ക് എല്ലാം വാങ്ങിതാരോലോ .... മുത്തശിക്ക് ഒന്നും വേണ്ട മുത്തേ;എന്ന് വിറയ്ക്കുന്ന മുഖം വ്തുമ്പി തുളുമ്പി പറഞ്ഞു . രാത്രിയിൽ അമ്മ അച്ഛനോട് പറയുന്ന കേട്ടു ഉണ്ണി കുട്ടൻ ,മുതശിക്ക് തറവാട്ടിൽ നിന്ന് ഇറക്കി വിട്ട സങ്കടം ആണ് എന്ന് .ശുണ്ടിയോടെ അച്ഛൻ അവൻ അവിടുന്ന് ഇറക്കി വിട്ടാൽ എന്നാ ച്ചെയും ,ഇനി മൂന്നു മാസം ഇവിടെ കിടക്കട്ടെ .ദിനചര്യകൾ തെറ്റിക്കാതെ വീണ്ടും ഒരു പ്രഭാതം .. ഇന്നലെ നേരെ ചൊവ്വേ ഉറങ്ങാൻ പറ്റിയില്ല യീ തേങ്ങലും അടക്കലും കാരണം... അമ്മ പിറുപിറുക്കുന്നു .... കടും കാപ്പിയും ആയി ചെന്ന അമ്മ മുത്തശിയെ രണ്ടു വട്ടം കുലുക്കി വിളിച്ചു ....
നെഞ്ചു പോട്ടിയുരുകിയ ആ അമ്മ;രാത്രിയുടെ ഏതോ യാമത്തിൽ അഗാത ഉറക്കത്തിലേക്കു വീണിരിക്കാം .ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് .....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി .... കുറ്റിക്കാട്ട് ക്ഷേത്രം. ....



പുല്ലുവഴി .... 
നോക്കാത്താ ദൂരത്തു പാട ശേഖരങ്ങളും, ചിറകളിൽ നിന്ന്‌ വടിഞ്ഞോഴികിയ വെള്ളത്താൽ ഉണ്ടായ  ചെറു തോടുകളും  അതിന്റെ  കയ്യ് വഴികളും മൊക്കെ ആയി  ചുറ്റ പെട്ട് കിടക്കുന്ന  നല്ല തനി നാടൻ പച്ച തുരുത്ത്. അതിൻറെ നടുക്ക് എന്നോണം ശ്രീ മഹാദേവൻറെയും, ഭൂതഗണങ്ങളുടെയും വിഹാര പുണ്യഭൂമി ആയ കുറ്റിക്കാട്ട് ക്ഷേത്രം.... കുറ്റികാട്ടപ്പനെ സേവിക്കാൻ പണ്ട് കീഴില്ലം  ഭാഗത്തുനിന്നു വന്നു കൊണ്ടിരുന്ന  കൃഷ്ണൻ പോറ്റി. ആ സാധു ബ്രാമണനെ ചില എമ്പോക്കികൾ കാര്യാ കാരണം  ഒന്നും  ഇല്ലാതെ ഒരു കള്ളൻ എന്ന നിർവചനം നൽകി ഓടിച്ചു വിട്ടു. ബ്രാമണ ശാപം കൊണ്ടാകാം  കുറ്റികാട്ടപ്പൻ  അനുഭവിച്ച തീരാ  വ്യഥയ്ക്കു കണക്കില്ല  .പിന്നെ വന്ന  ഒരു അൽപ്പ പ്രാണി അതിലേറെ പാവവും ആയ  മേതല  ഏതോ ഇല്ലതെ ഒരു വിക്രമൻ നമ്പൂരി  ..... (എന്നാണ് എൻറെ ഓര്മ്മ  തെറ്റെങിൽ  പൊറുക്കുക ).......
പഴയ കുറ്റികാട്ടമ്പലം  നൂറ്റാണ്ടുകൾ  പഴക്കം ഉള്ള രുദ്ര മഹാദേവൻറെ ക്ഷേത്രം . പാട ശേഖരങ്ങളാൽ ചുറ്റപെട്ട ശങ്കര ഭഗവാൻറെ ത്രിഭുവനം ... ദ്വാരപലകൻ മാരുടെ കാവലുള്ള മതിൽ കെട്ട് . തിരുമേനിക്കും,മരാന്മർക്കും വിശ്രമിക്കാൻ ഓടിട്ട കൊട്ടാരം വേറെ .... മുന്നിലെ റോഡിൽ നിന്നും പിന്നിലെ  പാടത്തു നിന്നും വരുന്നവര്ക്ക് കേറാൻഉള്ള മരം കൊണ്ടുള്ള കൊട്ടോമ്പടിയുള്ള  വാതിൽ .ഇടത്തും വലത്തും നിലകൊള്ളുന്ന അരയാൽ  വൃക്ഷം. പിന്നേ ശ്രീ മഹാദേവന്റെ വാഹനം  ആയ  കാള .സർപ്പ കാവ്  ,ക്ഷേത്ര കുളം  .. വെറുതേ ക്ഷേത്ര കുളം എന്ന് പറഞ്ഞാൽ പോരാ .വേനക്ക് കുളത്തിന്റെ ഒത്ത നടുക്ക് കാണാൻ  പറ്റും; ഒരു സ്വ്യംഭൂ ആയ ശിവലിംഗം .ഇനി ആരേലും കൊണ്ടിട്ടതാണ് എന്നു വെറുതേ വാദഗതി വക്കാം .. പക്ഷേ ഞാൻ  അത് സ്വയം ഭൂ എന്നേ വിശ്വസിക്കു ..ഇതാണ് പഴയ അമ്പലം .രണ്ട്  നേരം  പൂജയും നട അടച്ചാൽ ശംഖു വിളിച്ച് അറിയിക്കലും ,സോപാനം പാടി സ്തുതിക്കുനതും ,പിന്നേ ശിവേലിക്ക് ചെണ്ട കൊട്ടുന്നതും എല്ലാം ഉണ്ടായിരുന്ന കുറ്റികാട്ടപ്പന്റെ ഒരു നല്ല കാലം ....
അതിൽ നിന്ന് വ്യദിചലിച്ച് പല പേര് കേട്ട നായർ തറവാടുകളിലെ പ്രഗൽഭൻമാരായ  പ്രമാണിമാരുടെ  കെടുകാര്യസ്ഥദ  മൂലവും ധാരാളിത്തവും ,തൊഴിത്തിൽ കുത്ത് മൂലവും അമ്പലത്തിലെ ദയ്നം ദിന കാര്യങ്ങൾക്ക് പോലും മുട്ട് വന്ന സത്യം  ഇവിടെ മറച്ചു വക്കുനില്ല.
കണ്ടകശനിയുടെ ലീലാ വിലാസങ്ങളിൽ പെട്ട് ശിവശങ്കരനെ  ഇടതും വലതും തിരിയാൻ വിടാതെ ചക്ര ശ്വാസം മുട്ടിച്ചു എന്ന് ചരിത്രം . ശനിയുടെ അപഹാരം നെറുകൻ തലയിൽ ന്രത്തം ചവിട്ടികളിക്കുന്ന കാരണം കൊണ്ട്ആകം കുറ്റികട്ടപ്പനും മാനം പോയി പണ്ട് രണ്ട് തവണ. കള്ളൻ മാരൽ ആണെന്ന് മാത്രം .ആദ്യ വരവിൽ ആടയാഭരണങ്ങൾ എല്ലാം പോയ ഭഗവാൻ (എന്നിട്ട് പാവം പൊറ്റിക്കു പഴിയും )രണ്ടാമത്തെ വരവിൽ വിഗ്രഹം ഒഴിച്ച് തിടമ്പ് അടക്കം സർവതും വാരി വെളുപിച്ചു മക്കുണൻമാർ ..... പ്രശ്നവശാൽ മനസിലായി കൊണ്ട് പോയത് ഭഗവാനോട് പറഞ്ഞിട്ടാണ് എന്ന് ... അറിയുന്ന ആരോ ആണ് വിരുതൻ .ഉണ്ടാകുമ്പോൾ ഇരട്ടി തരാം ... ഉപദ്രവിക്കരുത് എന്നു പറഞ്ഞത്രേ . ഏതായാലും ശനി കൊണ്ട് പൊറുതി ഇല്ലാതെ നിൽക്കുന്ന അവസ്ഥ . എന്നാൽ ഒരു ഭക്തൻ രക്ഷപെടണേൽ ആയികോട്ടേ എന്ന് കരുതി കാണും ഓം കാര മൂർത്തി .......
പിൽ കാലത്ത് ക്ഷേത്രത്തിന്റെ അവകാശികളായ പുതു തലമുറയുടെ ഉണർവും ആഹോര പരിശ്രമത്താലും  പുതുക്കി പണിത ക്ഷേത്ര സമുച്ചയം ഇന്നത്തെ രീതിയിൽ ആക്കി എടുക്കാൻ വിയർപ്പു ഒഴുക്കിയ ഞാൻ എൻറെ നൻബര അടക്കം ഉള്ള എല്ലാവരയും പിന്നെ വീടും, ജോലിയും എല്ലാം രണ്ടാം സ്ഥാനത് നിർത്തി ക്ഷേത്ര സമുച്ചയം ഇപ്പോൾ കാണുന്ന പോലെ അന്തസോടെ ,തലയെടുപോടെ നിക്കാൻ വളരെ അധികം ആദ്യകാലം മുതലേ പരിശ്രമിച്ച ശ്രീമാൻ കേശവൻ കുട്ടി ചേട്ടനെ പ്രത്യേകം   സ്മരിച്ചു കൊണ്ട് .......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....


Sunday, 24 May 2015

പുല്ലുവഴി പുരാണം ...."സ്നഗി"

വെട്ടിക്കാലി രാമൻ ചേട്ടൻ പൂരം നക്ഷത്രക്കാരൻറെ മകൻ കണ്ണട കുട്ടൻ എന്ന ഗോപകുമാർ. ഇപ്പോൾ അറിയപെടുന്ന ഒരു ഇലറ്റ്രീഷ്യൻ ആണ് ചുള്ളൻ... പിന്നേ എന്താ കുഴപ്പം അല്ലേ . കുഴപ്പം അവനു അല്ലന്നേ . അവന്റെ ആദ്യ കാല ആശാൻ ശ്രീമാൻ രാജേഷ്‌ എന്നാ ചാമക്കാലയിൽ വെളിച്ചെണ്ണ രാജേഷിനാണ്.കുട്ടൻ രാജേഷ്ന്റെ കൂടെ ഇലട്രിക്ക് പണിക്ക് പോകുന്ന കാലം , കുട്ടനോട് എപ്പോ ചോദിച്ചാലും ഇന്ന് രാജേഷ്‌ നിന്നേ എന്നാടാ പഠിപിച്ചേ, എന്ന് ചോദിച്ചാൽ കുട്ടൻ സംശയലേശമന്യേ പറയും. എന്നെ വയറു കൂട്ടി പിരിക്കാനും പിന്നെ ബൾബ്‌ ഇടാനും മാത്രമേ പഠിപിച്ചു എന്ന് . ഏതായാലും കുട്ടൻറെ വര വലിയ തെറ്റ് ഇല്ലാത്തതിനാൽ ആകാം അവൻ ഇപ്പോ പുല്ലുവഴിയിലെ നല്ല കയ്യ് പുണ്യം ഉള്ള ഒരു എണ്ണം തികഞ്ഞ കണക്ഷൻകാരൻ ആയി മാറി .

. പല പീടിക തിണ്ണയുടെ ഇറയത്തും പണ്ട് കാലത്ത് ഉള്ള ഒരു കാഴ്ച്ചയാണ് ഒരു സ്ടൂളിൽ ഇരുന്നു മുറത്തിൽ പുകയില മുറിച്ചു മുറിച്ചു ബീഡി തെറുക്കുന്ന ആളുകളെ . അതായിരുന്നു ചാമക്കാല രാജേഷിൻറെ അച്ഛൻ ശ്രീധരൻ നായരുടെ ജോലി .വിക്രമൻ ചേട്ടന്റെ മുറിയുടെ അടുത്ത് ഇരുന്നു ബീഡി തെറുക്കുന്ന ശ്രീധരൻ ചേട്ടന്റെ മുഖം ആദ്യകാല മുതുക്കൻമാർക്ക് സുപരിചിതമാണ്‌ .ഇതൊന്നും നമ്മളെ ബാദിക്കുന്ന കാര്യമേഅല്ല. പിന്നെ ഒരു വഴിക്കു പോകുകയല്ലേ എന്നാൽ പിന്നെ സാധാരണയിൽ സാധാരണക്കാരൻആയ പുള്ളിക്കരനെയും ഒന്നു ജനം ഓർക്കട്ടെ എന്ന് കരുതി .പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ ശ്രീമാൻ സുധൻ അവറുകൾ ഗൾഫ്‌ പര്യടനം നടത്തി വന്നിരുന്ന കാലം . ഇലക്ക്റ്റ്രിഷ്യൻമാർ ഇല്ലാതെ പുല്ലുവഴിയിൽ ജനം നെട്ടോട്ടം ഓടുന്ന ആ വേളയിൽ ആണ്  നമ്മുടെ കഥാനായകൻ രാജേഷ്‌, പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ പട്ടം തട്ടാൻ സ്വന്തം കോച്ചച്ചൻ ശ്രീമാൻ ചാമക്കാല രാധാകൃഷ്ണൻ ചേട്ടനെ കണ്ണുരുട്ടി പേടിപ്പിച്ചു കടയേറ്റ്ടുത്തു തുടങ്ങിയത് . കട തുടങ്ങിയ തിമർപിലും, പണിക്കും പണത്തിനും പണ്ടേ പുല്ലുവഴിയിൽ ഒരു പഞ്ഞവും യില്ലെനിരിക്കെ, രാജേഷ്‌ ഓടി നടന്ന് പണിചയ്തു നാട്ടുകാരുടെ പോക്കറ്റ്‌ കീറികൊണ്ടിരുന്നു. പിന്നെ സുധൻ വരുന്നതിനു മുന്പ്, സുധന്റെ സ്ഥിരം വീടുകൾ പിടിച്ചടുക്കുക എന്ന ഒരു  മലയാളി തന്ത്രവും മുഖ്യ അജണ്ട ആയിരന്നിരിക്കണം ആ എഭ്യന്റെ ഉള്ളിൽ .അങ്ങനെ തെക്കോട്ടും വടകൊട്ടും സൈക്കിളിൽ പാഞ്ഞു നടന്ന രാജേഷ് വിശപ്പിന്റെ മുറവിളിയാൽ വയറ്റിൽ ഗരുഡൻ തൂക്കം നടക്കുന്നപോലെ തോനിയപ്പോൾ ചായ കുടിക്കാനായി വീടിലേക്ക്‌ വച്ചു പിടിച്ചു .

സമയം രാവിലെ യേഴു മണി ഇരുപത് നിബിടം. വീട്ടിലേക്കു പറന്ന രാജേഷിനെ പലതവണ ഞാൻ പിന്നെ  വരാം വരാം എന്ന് പറഞ്ഞു പറ്റിച്ച ജയകൃഷ്ണൻ വെട്ടിക്കലിൽ അമ്മ ലീല ചേച്ചി, "നിങ്ങൾ അറിയുമോ ആയമ്മയെ" . തലൂക്കാപ്പീസ് ജീവനക്കാരി ആയിരുന്ന ചേച്ചി പത്തു മണിക്ക് ജോലിക്ക് കേറണം എന്നിരിക്കെ വീട്ടിലെ പണിയും പിന്നെ തോട്ടിൽ പോയി അടിച്ചു നന കുളിയും തേവാരവും കഴിഞ്ഞു ഒരു ഒന്പത് നൽപ്പത് ഒക്കെ ആകുമ്പോൾ ഇറങ്ങി ഓടുന്ന സ്ഥിരം ബസ്‌സ്റ്റോപ്പ്‌ കാഴ്ച്ച പുല്ലുവഴിക്കാർക്ക് ഒരു പുത്തിരിയല്ല . ആയമ്മകെ സാരി ഒക്കെ വലിച്ചു വരി ചുറ്റി, കുറേ കയ്യിലും ചുറ്റി പിടിച്ചു വണ്ടിയിൽ കേറും. അപോളും പകുതി സാരി റോഡിൽ ആകും കിടക്കുനത്. എങ്ങനെ ഒക് ആണെങ്കിലും  നാട്ടുകാർ എന്നാ ഗുളികൻമാര്ക്ക് മാത്രമേ കുഴപ്പം ഒള്ളു, അവർ ജോലിയിൽ വളരെ കണിശക്കാരി ആണെന്ന് പാറയുന്ന കേൾക്കാം. മരിച്ചു പോയ ദാമോദരൻ ചേട്ടന്റെ ഭാര്യാപദവും അലങ്ങരിച്ചിരുന്നു ലീല ചേച്ചി . ഇനി നീ പിന്നെ വരണ്ട ഇപോ വന്നാൽ മതി എന്ന് പറഞ്ഞു അവന്റെ സൈക്കിൾനു മുന്നില് കേറി ഒറ്റ നിൽപ്പ് . പല പണി പതിനെട്ടു പയറ്റി നോക്കി രാജേഷ്‌, "ചേച്ചി വിശന്നു ചാവാൻ പോണു" വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരം എന്നോക്കെ  തട്ടി വിട്ടു രാജേഷ്‌. എവടെ., ലീല ചേച്ചി കൊക്ക് പാട എന്ന് രാജേഷ്‌ ഉള്ളാലെ സമ്മദിച്ച് വണ്ടി സ്റ്റാൻറ്റെൽ കേറ്റി വീട്ടിലേക്ക് ചെന്നു . രണ്ട് ബള്ബും മാറണം പിന്നെ ബാത്രൂം പ്യ്പ്പിൽ വെള്ളം വരുന്നില്ല അതും ഒന്ന് ത്തു നിൽക്കുന്ന പോലെ ഒറ്റ ക്കാലിൽ നിൽപ്പാണ്. നീ ഇതു മാറ്റി  താ എന്നിട്ട്  നിനക്ക് കാപ്പിയും തനിട്ടേ വിടുകയോള്ളൂ  എന്ന് ലീലാമ്മ ."ശെടാ പാടെ ഇനി രക്ഷ ഇല്ല"നോക്കണം .ഹോ രക്ഷപെട്ടു ഇത്രെ ഒള്ളോ, തള്ള  പേടിപ്പിച്ചു കളഞ്ഞല്ലോ എന്ന് കരുതി രാജേഷ്‌. മുറികളിലെ ബൾബ്‌ മാറിയപ്പോളേക്കും രാജേഷ്ണു നല്ല ഒരു ചായ, എന്നുവച്ചാൽ ചിക്കുവിന്റെ ഊള വെള്ളം പോലേ അല്ല ഇതു  നല്ല ആദ്യ വേനൽ മഴ പെയ്യുബോൾ ഓടയിൽ കു‌ടെ ഉള്ള കലങ്ങിയ വെള്ളം പോലെ ഒരു ഒന്നൊൻന്നര ചായ . അത് കുടിച്ച് ആ പരീക്ഷണത്തിൽ  വിജയിച്ച രാജേഷ്‌ ബാത്ത്റൂമിലെ പൈപ്പ്ലീക്ക് ശെരിയാക്കാതെ , പിന്നെ ലീല ചേച്ചിയുടെ വക പുട്ടും തിന്നു നേരെ വീട്ടില് പോകാതെ കടയിലേക്ക് വച്ചു പിടിച്ചു .

സംഗതി നിങ്ങക്ക് ഒന്നും തോനിയില്ല അല്ലേ . ഇതില് ഇപ്പോ എന്നാ കുന്താ .എതു  വീട്ടിൽ ചെന്നാലും ഇങ്ങനെ ഒക്കെ അല്ലേ എന്നാകും ആത്മഗതം .ഞാനും ആദ്യം അങ്ങനെയാ  കരുതിയത്‌ .മൂന്നു നാലു ദിവസമായി രാജേഷ്‌ കട തുറക്കാതെ വന്നപ്പോൾ ഞാൻ അവന്റെ വീട്ടിൽ ചെന്ന് കാര്യം ചോദിച്ചു , അവടെ നിന്ന് മനസിലായി മൂപ്പര് അഡ്മിറ്റ്‌ ആണ് എന്ന് .നേരെ പോയി കാര്യം അന്യോഷിച്ചപോൾ അവൻ മനിസില്ല മനസോടെ കാര്യം വിളമ്പി .ശർദിലും പിന്നെ വയറ്റീനു പോകലും ആണ് എന്ന് .പാവം രാജേഷ്‌ ഒരു വസ്തുവും കഴിക്കാൻ പറ്റാതെ വളരെ അവശൻ അയ്യിട്ടു കിടക്കയിൽ വളഞ്ഞു കു‌ടി അങ്ങനെ .എന്താ ചയക ഒരു വെള്ളം കുടിച്ചാൽ ചെല്ലുന്നതിന്റെ ഇരട്ടി സ്പീഡിൽ  വയിലൂടെയോ അല്ലെങ്ങിൽ പുറകിൽ കു‌ടെയൊ പോക്ക് ഉറപ്പാ . കോർക്ക് വിഴുങ്ങിയാലോ എന്ന് കരുതിയാണ് രാജേഷ്‌ കിടക്കുനത്.ഞാൻ നോക്കിയപോൾ രാജേഷിന്റെ അടുത്ത ടേബിൾ നറയെ പഴവർഗങ്ങൾ ഒക്കെ നോക്കി ചിര്ക്കുന്നു. വിശന്നാൽ വെള്ളാരം കല്ലു പൊടിച്ചു കൊടുത്താലും തിന്നുന രാജേഷ്‌ കൊതി മൂലം ഇന്നലെ എന്തും വരട്ടെ എന്ന് കരുതി ആരോ വന്നപ്പോൾ കൊണ്ട് വന്ന കുറച്ചു കഞ്ഞി എടുത്തു കുടിച്ചു .മിനിറ്റ് വെത്യാസത്തിൽ അതാ ചേട്ടനും,അനിയനും വരുന്നപോലെ ശർദിലും തൂറ്റലും, കക്കുസിൽ തന്നെ കിടന്നാലോ എന്ന് പോലും ചിന്തിച്ചുപോയി  ആ ഹത ഭാഗ്യാൻ.എണീക്കാൻ പോലും അകതെ ക്ഷീണിച്ചു കിടന്ന രജെഷ്നു ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയുടെ പിൻബലത്തിൽ നല്ല ഒരു വില കൂടിയ "സ്നഗി" കെട്ടി കൊടുത്തു. പിന്നെ എണീകണ്ട എന്ന ആശ്വാസത്തോടെ കിടക്കുമ്പോൾ ആണ് ഞാൻ ചെല്ലുനത്.

പിന്നീടു പറ്റിയ സംഭവം അവൻ പറഞ്ഞു.ചെന്നപോൾ മുതൽ രാജേഷ്‌ കാണുന്നു കിണറ്റിൽ നിന്നു  ഒരു കയ്യറു  ഇങ്ങനെ നീണ്ടു കിടക്കുന്നത്.സംഗതിയുടെ കിടപ്പ് രാജേഷ്ണു മനസിലായില്ല .ഇടക്ക് ഇടക്ക് ജയകൃഷ്ണൻ വന്നു ലീലാചെച്ചിയോട്  വലിയ വായിൽ ഒച്ച  എടുക്കുന്നു. അമ്മേ എനിക്ക് ബാത്ത്റൂമിൽ പോകണം എന്ന് പറഞ്ഞ് . രാജേഷ്‌ വിചാരിച്ചു ബാത്ത്റൂമിൽ പോകാൻ ആരേലും അനുവാദം ചോദിക്കുമോ ഇവന് അങ്ങ്  പോയ്കുടെ എന്ന്. അവന്റെ വെപ്രാളം കണ്ട രാജേഷിനു അകെ വിഷമം ആയി. ചായ ഒരു പ്രകാരം കുടിച്ച രാജേഷ്‌,  കണ്ടു വീണ്ടും  ജകൃഷ്ണൻ വന്നു  ബഹളം വക്കുന്നത് ... "എന്തെന്തു കൂത്തു" എന്ന് കരുതി രാജേഷിന് അകെ വട്ടായി . അപ്പോളാണ് ലീല ചേച്ചി പുട്ടും പഴവും കൊണ്ടുവന്നത് .അത് കഴിച്ചു വല്ലവിദേനയും അവിടുന്ന് പോകാൻ തിരക്ക് കുടുമ്പോൾ ആണ് ബാത്ത്റൂമിൽ പൈപ്പ് പൊട്ടിയത്‌  നന്നാക്കാൻ പോകണം എന്നോര്മ വന്നത്. മനസില്ല മനസോടെ അത് ശെരിയാക്കാൻ ചെന്ന രാജേഷിന്  കക്കുസിൽ നിന്ന് ഇറങ്ങിയ ജയകൃഷ്ണൻറെ കയ്യിൽ ഇനി ചിളങ്ങാൻ ഒരു ദിക്കും ബാക്കിയിലാത്ത ഒരു പുട്ടുംകുടം കണ്ടത് . രാജേഷിനെ കണ്ട ജയകൃഷ്ണൻ നല്ല ഒരു ഭരണി പാട്ട് മുഴുവൻ അങ്ങ് പാടി കേൾപ്പിച്ചു രാജേഷിനെ. രാവിലെ ഓരോ ശവങ്ങൾ  ഇറങ്ങി കൊള്ളും മറ്റുള്ളവരുടെ കക്കുസിൽ പോക്ക്മുട്ടിക്കാൻ എന്നൊക്കെ പറഞ്ഞു ജയകൃഷ്ണൻ പൂരപാട്ട്‌ കൊണ്ട് മൂടി നായകനെ. പ്രകാരം, ചായ ഉണ്ടക്കി കഴിഞ്ഞാൽ ബാത്‌റൂമിൽ പോകാൻ പുട്ടുകുടം കൊടുക്കാം എന്നായിരുന്നു ലീലാചേച്ചിയും ജയകൃഷ്ണനും ആയിട്ടുള്ള കരാർ.എന്നിട്ട് പുട്ടും കൂടി ഉണ്ടാക്കി കഴിഞ്ഞ ശേഷം  മാത്രമേ അവനു കുടം കിട്ടിയൊള്ളൂ. ആ ദേഷ്യമാണ് അവൻ രാജേഷിനു മുകളിൽ പാടി  തീർത്തത്. ചുരുക്കത്തിൽ ആ വീട്ടിൽ എല്ലാത്തിനും കു‌ടെ അകെ ഒരു പുട്ടുകുടം ഒള്ളു എന്നറിഞ്ഞ രാജേഷ്‌ എന്തെനില്ലാത്ത ആനന്ത നിർവൃതിയിൽ ഇറങ്ങി ഓടിയ രംഗം ആണ് മുകളിൽ നിങ്ങൾ കണ്ടത്. ആശുപത്രിയിൽ സുഖവാസം  ആയിട്ട് എന്നേക്കു നാലു ദിവസം ആയി രാജേഷ്‌ . ലീല ചേച്ചി എന്നും പതിവ് പോലെ കൃത്യമായി ജോലിക്കും പോകും , ബാത്ത്റൂമിലെ പൈപ് നന്നാക്കാത്തത് മൂലം ജയകൃഷ്ണന്  ഇപോളും പുട്ട് കുടം ആണ് ശരണം...

നിങ്ങളോട് ഒരു ചോദ്യം ,

ഒന്ന്  നേരെ ചൊവേ കക്കൂസിൽ പോകാൻ പറ്റാതെ എരിപിരി കൊണ്ട് നടക്കുന്ന ജയകൃഷ്ണനെ ആണോ, ഇപോ ഹോസ്പിറ്റലിൽ "സ്ന്ഗി" ഇട്ടു കിടക്കുന്ന നമ്മുടെ നായകൻ രാജേഷ്നെയാണോ നമ്മൾ ആശ്വസിപ്പികേണ്ടത്..

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....