Sunday, 17 May 2015

വീടിലേക്ടി.ർ.സ്  വിനോദ് ..പുല്ലുവഴി പുരാണം തുടര്ച്ച ...

എന്റെ ഒരു ഒടുക്കത്തെ മറവി അതല്ലേ നാൻ ഒരു പുണ്യാത്‌മാവിന്റെ പേര് വിട്ടുപോയത്, നമ്പൂരി സർ ... നിങ്ങൾ അറിയില്ലേ ആ മഹാനേ ... നമ്മുടെ ടി ആർ സ് നമ്പൂരി മാഷ്. ഒരു പാവം ബ്രാമണ ശ്രേഷ്ട്ടൻ ...പിന്നെ ഒരു അസൽ പൊതു പ്രവർതകൻ എല്ലാത്തിനു ഉപരി അക്ഷര മന്ത്രങ്ങൾ കുരുന്നുകൾക്ക് പകർന്നു നല്കാൻ നിയോഗിക്കപെട്ടെ കുറ്റികാട്ടപ്പന്റെ പരമഭക്തൻ ..കുറ്റിക്കാട്ടമ്പലവും ,ജെംകമ വസ്തുക്കളും ഒരു വ്യവസ്ഥയും വയ്ക്കാതെ നാട്ടുകാർക്ക്‌ വിട്ടുകൊടുത്ത മഹാനായ നമ്പൂരി മാഷ് ...നാട്ടുകാരുടെ ഉദാസീന നിലപാടും പിന്നെ കുറ്റികാട്ടപ്പന്റെ യേഴര ശനിയുടെ അപഹാര കാലമായതിനാലാകും പണ്ട് ഒരു തിരി ഏണ്ണക്ക് പോലും വകയിലാതെ അംബലം മുടിഞ്ഞിറങ്ങിയത് .. പല കമറ്റിക്കാരും കിണഞ്ഞു ശ്രമിച്ചിട്ടും ശങ്കര ഭഗവാന്റെ പട്ടിണി അകന്നില്ല . കമ്മറ്റി ക്കാരെ  മുന്നിൽ കാണുമ്പോൾ തന്നെ നാട്ടുകാർ സ്കൂട്ട് ആകുന്ന അവസ്ഥ ...

ഇനി കാര്യ കാരണം നിരത്തട്ടെ ...

ഒരു ദിവസം രാവിലെ ഞാനും എന്റെ കൊച്ചമ്മയുടെ മകൻ ഉണ്ണിയും കൂടെ രാവിലെ സൈക്കിൾ കട നടത്തുന്ന ബാലൻ ചേട്ടന്റെ കടയുടെ അടുത്ത് സൈക്കിൾ വാടകയ്ക്ക് (പണ്ട് സൈക്കിൾ വാടകക്കു കിട്ടുമായിരുന്നു  മണികൂ റി നു  അൻപതു പൈസ നിരക്കിൽ )എടുക്കാൻ ചെന്നത്‌ ആണ് കഥയുടെ തുടക്കം. ബാലൻ ചേട്ടൻ അംബല കമ്മറ്റിക്കരാൻ ആണ് .രാവിലെ പുള്ളിയോട് ആരോ പറഞ്ഞു എന്ന് അംബലം തുറനില്ല എന്നു. പുള്ളികാരൻ പോയി നോക്കിയാപോൾ സംഗതി ശരിയാണ് .പണി പാളി.. തിരുമേനി മുങ്ങി ....ഞങൾ അവിടെ കടയിൽ ചെന്നപോൾ പുള്ളി അകെ പരവേശ പെട്ട് കാര്യം പറഞ്ഞു ..എടാ മക്കളെ വ്യ്കിട്ടു നട തുറന്നിലെന്ഗിൽ ആകെ കുഴപ്പം ആകും .ഒരു വഴി ആലോചിക്കട എന്ന് പറഞ്ഞു .പെരുംബവൂരിൽ നിന്ന് ആരോ ഒരു വലിയ ദീപാരാധന നടത്താൻ യീവനിഗ് വരുമത്രെ .....(യിതോന്നുമല്ല  കാര്യം മുപരുടെ  എതിർ ചേരിയിൽ ഉള്ള കമറ്റിക്കാർ നിർത്തി അങ്ങു  പൊരിക്കും,  അത്  ഓർത്തിട്ടാണ്  പുള്ളിക്ക്  കൂടുതൽ  സംബ്രമം )...എന്റെ തലയിൽ ബൾബ്‌ മിന്നി ഉണ്ണിയോട് നാൻ കാര്യം പറഞ്ഞു.പിന്നെ അല്ലേ  കളി ....

വ്യ്കുനേരം അംബലം തുറന്നു പൂജാദി കർമങ്ങൾ ചെയ്യാനും,ദീപാരാധന നടത്താനും വിധിയുടെ ബലി മൃഗമായി നമ്മുടെ സാക്ഷാൽ(നമ്പൂരി മാഷിന്റെ മോൻ ) ടി.ർ.സ് വിനോദിനെ കണ്ട ജനം ഒന്ന്  ഞെട്ടി ... റോഡിൽ കൂടെ തേരാ പാര  നടക്കുന്ന  ഇവനോ  എന്ന മട്ടിൽ  ആളുകൾ  ഒരു നോട്ടോം അടക്കം പറച്ചിലും .....കോഡാലിക്ക് വെട്ടിയാൽ പോലും ഒരു തുള്ളി ചോര വരില്ല വിനോദിന്റെ മുഖത്ത്നിന്ന് അത്ര വിറങ്ങലിച്ചാണ് മൂപ്പരുടെ നിൽപ്പ് ...... ഇങ്ങനെ ഒക്കെ ആണെങ്കിലും ദീപാരാധന
കഴിഞ്ഞ് ശാന്തികാരൻ വിനോദ്  പുറത്തു വന്ന രംഗം ... വിയർത്ത് കുളിച്ച് ഭസ്മം ഒക്കെ ഇട്ടു ഒരായിരം മുട്ടുശാന്തി ഒരുമിച്ചു ചെയ്യാനും തെയ്യാർ ഇന്ന ഭാവത്തിൽ   ഒരു പത്തര മാറ്റുള്ള  ശാന്തിക്കാരൻ ആയിട്ടാണ് പുള്ളിയുടെ നില്പ്പ്...അമ്ബലവാസികളായ പെണ്ണുങ്ങൾ, ഇന്നു നട തുറക്കാൻ കുറേ നേരം എടുത്തു  എന്നാ അടക്കം പറച്ചിൽ കേട്ടപാടെ  ബാലൻ ചേട്ടന്റെ കണീരിനും  ഒരു ശമനം കിട്ടി .....

വാൽ കഷ്ണം  .
പിനീട് അറിയാൻ കഴിഞ്ഞത് ബാലൻ ചേട്ടൻ സൈക്കിൾ എടുത്തു ടി.ർ.സ് വിനോദിന്റെ വീട് (കോസലം ) ലക്ഷ്യമാക്കി പാഞ്ഞു , വിനോദിന്റെ കാൽ പിടിച്ചപോൾ വിനോദ് വെട്ടിലായി പോയി പോലും ....കുട്ടുകാരുടെ നിറമാല സമയത്ത് മാത്രം(പഞ്ചാമ്രദം ,പായസം  മേടിക്കാൻ )അമ്പലത്തിൽ പോകുന്ന ഒരു പ്രത്യേകതരം രോഗത്തിന് അടിമയായ വിനോദ് പൂജാതി കാര്യാങ്ങളിൽ ഉള്ള അറിവിലായ്മ കാരണം സൈക്കിൾറിമിന്റെ ഇടയിൽ കാല് പെട്ടപോലെ നിന്ന് ഉഴറി ,,... ശ്രീകോവിൽ ഉള്ളിൽ കയറി ദീപാരാധനക്ക്  നട അടച്ച വിനോദ് ശാന്തി വെട്ടവും വെളിച്ചവും കുറവുള്ളതിനാൽ അവിടെ ഉള്ള എല്ലാ വിളക്കുകളും തിരിയിട്ട്അങ്ങു  കത്തിച്ചു , എന്നിട്ടും ഒറ്റക്ക് ഇരിക്കാൻ പേടി കുടിയപോൾ കൈയിൽ കരുതിയ ഒരു ഒരു കെട്ടു ബീഡി മുഴുവനും വലിച്ചു തീർത്തുപോലും... ബീഡിയുടെ മണത്തിനു ഒട്ടൊന്നു അറുതി വരാൻ യീ വീരൻ  ചന്തന തിരിക്കും  അഷ്ടഗന്തത്തിനും തീയിട്ടു  ...പുകകാരണം നിക്കപോറുതി കെട്ട മൂപ്പർ അവസാനം ശ്രീകോവിൽ തുറന്നു പുറത്ത് വന്ന രംഗമാണ് നമ്മൾ മുകളിൽ വായിച്ചത് ...അത്തഴാ പൂജ കഴിഞ്ഞു നട അടക്കാൻ നേരം ശിവ ലിന്ഗത്തിൽ കെട്ടിപിടിച്ചു യീ നല്ലവനായ മുട്ടുശാന്തി ,തെറ്റുകൾക്ക് ഒരു  മാപ്പപേക്ഷയും കൊടുത്തു സാക്ഷാൽ കുറ്റിക്കട്ടാപ്പനെ താണ് തൊഴുതു നട അടച്ചു ഒരൊറ്റ നടത്തം വീട്ടിലേക്ക്  ........
ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment