Tuesday, 26 May 2015

എൻറെ മുത്തശി ......
തൂങ്ങി അടയാറായ കണ്‍പ്പോളകൾ ഏന്തി വലിച്ചു തുറന്ന് ജനലരുകിൽ നിന്ന് പുറത്തേക്ക് നോക്കി തേങ്ങുന്ന ഒരു പടുവൃദ്ധ. എൻറെ മുത്തശി ..... യീ പാവം എന്തിനു ഇങ്ങനെ സങ്കടപെടുന്നു . മുത്തശിയുടെ മനസ്സിൽ ഇപോ എന്താണ് ഇത്ര വിങ്ങലിന്റെ വേലിയേറ്റം( ആത്മഗതം.) പന്ത്രണ്ടിനെ നാലു കൊണ്ട് ഭാഗിച്ചു വന്ന മൂന്ന്......മാസകാലം .അതാകും കാര്യം ചിലപ്പോൾ . നാലു മക്കളുടെ അടുത്ത്( മൂന്നു മാസം ഇടവിട്ട്) നിൽക്കാൻ കോടതി ഇടപെട്ട് കനിഞ്ഞു കൊടുത്ത ദയ . ജനലിൽ തുങ്ങി ആ പാവം വൃദ്ധ; തന്റെ "അമ്മ" തിനിക്ക് പണിതു തന്ന വീടിന്റെയും തൊടിയുടെയും ഭംഗി കാണുകയാണോ ,അതോ തൻറെ മക്കൾ നാലും കളിച്ചു വളർന്ന മണ്ണ് എന്ന ഒർമയൊ .കാച്ചിലും ,ചേമ്പും ,ചേനയും ,പയറും ഒക്കെ നട്ടു പോന്നു വിളയിച്ച മണ്ണ് തനിക്കന്യം ആയാലോ എന്ന വ്യഥയോ . അറിയില്ല . ഏന്തി വലിഞ്ഞ് എങ്ങി നോക്കുന്നതിൽ നിന്ന് നമുക്ക് മനസിലാക്കാം ആ കണ്ണുകൾ ആരെയൊ തിരയുന്നതാണ് എന്ന് . എന്തണെങ്കിലും ആ സാധു സ്ത്രീയുടെ ഹ്രദയം വിങ്ങി തൊണ്ട പൊട്ടുന്നു എന്ന് സ്പഷ്ട്ടം . ഉണ്ണി പോയി വിളിച്ചു അവൻറെ മുത്തശിയെ ...... അവൻ ആരും കേൾക്കാതെ തഴ്ന്ന സ്വരത്തിൽ മുത്തശിയോട് ചോദിച്ചു .എന്തിനാ മുത്തശി കരയണേ ..... ഞാൻ അച്ചനോട് പറഞ്ഞു മുത്തശിക്ക് എല്ലാം വാങ്ങിതാരോലോ .... മുത്തശിക്ക് ഒന്നും വേണ്ട മുത്തേ;എന്ന് വിറയ്ക്കുന്ന മുഖം വ്തുമ്പി തുളുമ്പി പറഞ്ഞു . രാത്രിയിൽ അമ്മ അച്ഛനോട് പറയുന്ന കേട്ടു ഉണ്ണി കുട്ടൻ ,മുതശിക്ക് തറവാട്ടിൽ നിന്ന് ഇറക്കി വിട്ട സങ്കടം ആണ് എന്ന് .ശുണ്ടിയോടെ അച്ഛൻ അവൻ അവിടുന്ന് ഇറക്കി വിട്ടാൽ എന്നാ ച്ചെയും ,ഇനി മൂന്നു മാസം ഇവിടെ കിടക്കട്ടെ .ദിനചര്യകൾ തെറ്റിക്കാതെ വീണ്ടും ഒരു പ്രഭാതം .. ഇന്നലെ നേരെ ചൊവ്വേ ഉറങ്ങാൻ പറ്റിയില്ല യീ തേങ്ങലും അടക്കലും കാരണം... അമ്മ പിറുപിറുക്കുന്നു .... കടും കാപ്പിയും ആയി ചെന്ന അമ്മ മുത്തശിയെ രണ്ടു വട്ടം കുലുക്കി വിളിച്ചു ....
നെഞ്ചു പോട്ടിയുരുകിയ ആ അമ്മ;രാത്രിയുടെ ഏതോ യാമത്തിൽ അഗാത ഉറക്കത്തിലേക്കു വീണിരിക്കാം .ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് .....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment