Sunday, 17 May 2015

പരിഷ്കാരി ജയൻ, പുല്ലുവഴി പുരാണം തുടര്ച്ച ...
നിങ്ങൾക്ക് പുല്ലുവഴിയിൽ എത്ര ജയൻ മാരെ അറിയാം . ഒന്നു ഓർത്തുനോക്കിക്കെ.....
ഞാൻ എനിക്ക് ഓര്മ്മ ഉള്ള കുറച്ചു ജയൻ മാരെ അങ്ങ് തട്ടാം . ഒന്നിനും അല്ലാട്ടോ വെറുതെ ഒരു രസത്തിനു ആണ്. ആർക്കാറിയാം നാളെ നമ്മൾ എന്തൊക്കെ ആയിത്തീരും എന്ന്.....
1.സ്റ്റുടിയോ ജയൻ എന്നും, സ്വാതി ജയൻ (കൂടുത്തൽ വിവരം ലഭ്യമാണ്‌ ബട്ട്‌ എഴുതുന്നില്ല )ആക്ഷേപ ഹാസ്യ പരമ്പര ആണെങ്ങിൽ പോലും അത് വേണ്ട ....
2.റേഷൻ കട ജയൻ (കുടുത്തൽ വിവരം ലഭ്യമല്ല പൊറുക്കണം)
3.ഇലക്ട്രിസിറ്റി ജയൻ (ഹിന്ദു ഐക്യ വേദിയുടെ പുല്ലുവഴിയിലെ തലതൊട്ടപ്പൻ (മസ്സിലൻ ജയൻ എന്നും അസൂയക്കാർ ഇടക്ക് വിളിക്കുന്നകേൾക്കാം )
4.തീക്കുണാക്ക് ജയൻ (കാലൻ ജയൻ എന്ന് വിളിച്ചാലും, "എന്തോ" .....എന്ന് വിളി കേൾക്കുന്ന ഒരു പാവം, പച്ച പരിഷ്ക്കാരി ....
ഇത്തവണ സ്വാതി ജയനെ ഒന്ന് പഞ്ഞിക്കിടാം, എന്ന് കരുതി നിൽകുമ്പോൾ ഒരശരീരി പോലെ ആരോ എൻറെ ഉള്ളിൽ പറഞ്ഞു . വേണ്ട ഭായ് വെയിറ്റ് ചെയ്യാൻ ...
ഇനി എന്ത് ചെയ്യും എന്നു കരുതി നിൽക്കുമ്പോൾ, ദാ .... എന്റെ മുന്നിൽ സാക്ഷാൽ കാലൻ ജയൻ അവതരിച്ചത്. . പിന്നെ ഒന്നും ആലോചിച്ചില്ല അവൻറ നെഞ്ചത്ത് പുല്ലുവഴിയുടെ പുരാണം കൊണ്ട് പൊങ്കാലയിടാം എന്ന് തീർപ്പാക്കി. അവന്റെ നെഞ്ചത്ത് പൊങ്കാല ഇടുമ്പോൾ എനിക്കു പേടിവേണ്ടല്ലോ. കാരണം അവനു എഫ്.ബി ആയിട്ടു യാതൊരു വിധ അവിഹിത ബന്ധവും ഇല്ല എന്ന തിരിച്ചറിവ്. അവൻ അറിയില്ല എന്ന് ഉറപ്പ്....
ജയനെ പരിചയം ഇില്ലത്തവർക്കായി ഒരു പരിചയപെടുത്താം.
തീക്കുണാക്ക് ജയൻ എന്ന കാലൻ ജയൻ. നടത്തം തന്നേ ജയൻ സ്റ്റെയിലിൽ ആണ്. തെങ്ങ് കേറ്റം സൈഡ് ബിസിനസ്സ് ആയ ജയന് മെയിൻ ഹോബി കള്ളുകുടിയും, പിന്നെ അടിപിടികൾ നടക്കുമ്പോൾ ഇടപെട്ട്‌ അതിനു തീർപ്പുണ്ടാക്കലും ആണ് .നിര്ഭാഗ്യത്താൽ കള്ളുകുടി മാത്രമേ യിടക്ക് നടക്കാർഒള്ളു . നല്ല തൊലി വെളുത്ത പെണ്ണുങ്ങൾ ഒന്ന് ചിരിച്ചു കാണിച്ചു വര്ത്തമാനം പറഞ്ഞാൽ ജയൻ ആകാശം മുട്ടേ വളർന്ന തെങ്ങെൽ വേണേൽ വലിഞ്ഞു കേറി തേങ്ങ ഇട്ടുകൊടുക്കും ...പിന്നേയും ചിരിച്ചാൽ അതിനു മുകളിൽ ഉള്ള അമ്പിളി അമ്മാവനെ പിടിച്ചുകൊടുക്കാനും ജയൻ റെഡി. ബീ പി യുടെ അസ്കിത ഉള്ള കാരണം ജയൻ, പണി ഇടുക്കുന്ന മുഴുവൻ തുകയും ഭാര്യായുടെ കൈയിൽ കൊണ്ട് കൊടുത്തിട്ട് ഒരു ഉത്തമ ഗ്രഹനാഥനെ പോലെ കെട്ടിയവളുടെ പുൻപിൽ കൈയും കെട്ടി ഒറ്റ നിൽപ്പാണ്. ഭൂലൻ ദേവിക്കെങ്ങാനും ദയ തോന്നി ചില്ലറ വല്ലതും കൊടുത്താൽ അത് ഒന്ന് മുറുക്കാൻ പോലും തെകയില്ല എന്ന് ജയൻ യിടക്ക് ആത്മഗതം പറയും ..... പാവം, ജയന്റെ യീ ഗതി കണ്ടു ആര്യാസ് ബാറിന്റെ കുംബാരി ശ്രീമാൻ അജി ഇവനെ മുകളിലെ ഗുഹ (ആര്യാസ് ബാറിന്റെ അത്ഭുതം ,ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് ലോകർ പറയുന്നത്. ) കാണാനായി കൂട്ടി കൊണ്ടുപോയി. മുകളിലെ നിലയിലെ ഗുഹയിലേക്ക് ലിഫ്റ്റു വഴിയാണ് അജി ജയനെ കൊണ്ട് പോയത് ... കാലൻ ജിവിതത്തിൽ ആദ്യ ലിഫ്റ്റ്‌ യാത്രാ സാക്ഷാത്കാരം കിട്ടിയ നിർവൃതിയിൽ അജിയെ നന്ദി യോടെ ഒന്ന് നോക്കി നോക്കിപ്പോയി അറിയാതെ. ഗുഹയിൽലിരുത്തി അവനു എം.സി.ബി ബ്രാണ്ടി കൊടുക്കാൻ ഉത്തരവ് ഇറക്കി നമ്മുടെ മോയിലാളി .വല്ലപ്പോഴും ആരേലും മേടിച്ചു കൊടുത്താൽ പോലും കുറഞ്ഞ സാധനം കിട്ടുന്ന കൌണ്ടർിൽ ,നിന്ന് കുടിച്ചു പുറത്തു ഇറങ്ങി മാത്രം ശീലിച്ച ജയനു ഗുഹയിലെ ഏ സി യുടെ തണുപ്പ് കൊണ്ട് എത്രെ എണ്ണം അടിച്ചു എന്ന് ഓര്മ്മ പോയി .ഗുഹ കണ്ട സന്തോഷത്തിൽ അജിയുടെ കാലിൽ കെട്ടി വീണ ജയനെ ഒരു വിധം സാമധാനിപിച്ച് അജി അവിടന്ന് സ്കൂട്ട് ആയി ....
ഇനിയാണ് ജയൻറെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നടനം തുടങ്ങുനത്. .
ഒരു പ്രകാരം തപ്പി തടഞ്ഞു ഗുഹയുടെ പുറത്തു വന്ന കാലൻ ജയൻ രണ്ടാം നിലയുടെ മുകളിൽ ഇന്ന് എങ്ങനെ താഴെയിറങ്ങും എന്ന്‌ ശങ്കിച്ചു നിൽക്കുമ്പോൾ അതാ ലിഫ്റ്റിനൊട്ച്ചേർന്നു മുട്ടൻ വഴക്ക് ... അജിയോടുള്ള കടപാടിനു പകരം കൊടുക്കാൻ കുറ്റിക്കാട്ടപ്പൻ ഒരു വഴി കാട്ടി തന്നലോ എന്ന സന്തോഷത്തിൽ മൂപ്പർ മധ്യസ്ഥക്ക് ചെന്നു. നല്ല അയ്യപ്പൻ ബയ്ജു സ്റ്റൈലിൽ ചെന്ന കാലനെ ആദ്യം വരവേറ്റത് ഒരു ആർ അടി പൊക്കവും അതിന്റെ തൂക്കവും ഉള്ള ഒരു പാവം കുട്ടി ആയിരുന്നു . ജയനെ ഒന്നും ച്യ്തില്ല ആ കുട്ടി ...ചുമ്മാ രണ്ടേ രണ്ടു ഉമ്മ രണ്ടു കവിളിലും കൊടുത്തു . ആദ്യം ജയന് കാര്യം ഒന്നും തിരിഞ്ഞില്ല .... പിന്നേ ഒരു സെക്കന്റ്‌ കഴിഞ്ഞപ്പോൾ തലയിൽ കൂടെ എന്തോ ഒരു കൊള്ളിയാൻ മിന്നിയത് പോലെ തോന്നി . ആദ്യ ഉമ്മയിൽ തന്നേ കാലൻ സന്തോഷത്തോടെ ഒരു കാര്യം മനസിലാക്കി, താൻ കുടിച്ച മദ്യത്തിന്റെ പറ്റു മുഴുവനും അവിആയിപോയി എന്ന്. രണ്ടാമത്തെ അടി കരണത്ത് വീണപോൾ ജയൻ ഒന്ന് കറങ്ങി ...... ഒരു വികാരവും ഇല്ലാതെ ഏതോ ഒരു പെട്ടി പോലുള്ള ഒരു സാധനത്തിൽ വീണു( ലിഫ്റ്റിൽ) .അവിടെ കിടന്ന്‌ ജയന് തന്റെ സ്വന്തം വായ ഒന്ന് തുറക്കാൻ ഒരു വിഭല ശ്രമം നടത്തി നോക്കി.ഇല്ല അറിയുന്നില്ല, എന്തോ ഒരു മരവിപ്പ് മാത്രം . ... പിന്നെ ഓർത്തു തന്റെ ചെവിയിൽ ആരോ ചീവീടിനെ കയറ്റി വിട്ടോ .. എന്തൊരു മൂളക്കം ..... ബോധം വീണ്ടു കിട്ടിയ ജയന് താൻ ലിഫ്റ്റിൽ ആണ് എന്ന തിരിച്ചറിവ് ഒരു വല്ലാത്ത ഊർജം പകര്ന്നു . പിന്നെ കാലൻ ജയൻ താഴെ എത്താനുള്ള തന്ത്ര പാടിൽ ലിഫ്റ്റിനൊട്‌, "താഴെ പോകൂ" എന്നലറി.. ...ലിഫ്റ്റ്‌ അനങ്ങിയില്ല ... ജയൻ താഴെ നിന്ന് കേറിയാപോൾ അജി "മുകളിലേക്ക് പോകാം" എന്ന് പറഞ്ഞപ്പോൾ ലിഫ്റ്റ്‌ പോയല്ലോ , ഇതു എന്താ ഇപോ ഇങ്ങനെ (ആത്മഗതം )....പിന്നേയും പിന്നേയും പറഞ്ഞിട്ട് ലിഫ്റ്റ്‌ അനങ്ങാതെ നിന്നപ്പോൾ ജയൻ അന്തം വിട്ട്‌ എന്തുചെയ്യും എന്ന് കരുതി നിന്നു. അടിയും മറ്റും കഴിഞ്ഞു കുട്ടിയും കൂട്ടരും വിയർത്ത് കുളിച്ച് ലിഫ്റ്റിൽ കേറാൻ വന്നു..... ബാറിൽ നിന്ന് അടികൂടി ജയിച്ചതിനു കുട്ടിക്കും കൂട്ടർക്കും എന്തോ സമ്മാനം കിട്ടിയ മാതിരി കാലൻ ജയനെ പൊക്കി എടുത്ത് വളരെ ആകോഷപൂർവം അയിരുന്നു ബാറിനു പുറത്തു എത്തിച്ചത് എന്ന് ജയൻ, ഇിന്നും ഒരു നന്ദിസ്മരണയോടെ ഒര്ക്കുമായിരുന്നു ......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment