മാധവൻ കുഞ്ഞി ആശാനും ഗോവിന്തൻ ആശാനും പുല്ലുവഴി പുരാണം .......ഇതു ഒരു നര്മം അല്ല പരമ സത്യം ആണ്
എന്റെ ഒരു ശൈലിആയിട്ടുണ്ട് ഇപോ, എഴുതാൻ ഇരുന്നാൽ ഞാൻ വിചാരിച്ചിരുന്ന സബ്ജെറ്റ് എഴുതാൻ പറ്റാതെ വരികയും പിന്നെ വേറൊന്നു എഴുതാൻ തോന്നുകയുംചെയുന്ന ഒരു തരം അസുഖം . ജയകേരളം സ്കൂളിലെ എന്റെ കൂട്ടുകാർ പറഞ്ഞ ഒരു കഥ എഴുതാൻ തുടഞ്ഞിയപോൾ ആണ് ഗുരുക്കൻ മാരുടെ ഗുരുജനങ്ങളെ ഓര്മ്മ വന്നത്. അത് ആരെന്നല്ലേ. മാധവൻ കുഞ്ഞി ആശാൻ പിന്നെ ഗോവിന്ദൻ ആശാൻ .ഇവരെ മറന്നിട്ട് എന്ത് പുല്ലുവഴി മഹിമ .പൊറുത്തു മാപ്പുനല്കാൻ ഒരായിരം തവണ മാപ്പപേക്ഷ നൽകി ഇിന്നത്തെ പുരാണം അവർക്കു വേണ്ടിയാകട്ടെ എന്നു കരുതി തുടങ്ങട്ടെ .....
ആദ്യ കാലങ്ങളിൽ അറിവിന്റെ ലിപികളായ പഞ്ജാക്ഷരങ്ങൽ കുട്ടികള്ക്ക് പകര്ന്നു നല്കാൻ വീട് വീടാന്തരം കയറി ഇറങ്ങി അരിപ്പയിൽ അരിച്ചെടുത്ത മണലിൽ കുരുന്നുകളുടെ കൂമ്പ് വിരലുകൾ പിടിച്ചു നിലതിരുത്തി ആദ്യാക്ഷരങ്ങൾ പകര്ന്നു നല്കി പുല്ലുവഴിക്കര്ക്ക് സുപരിചിതൻആയ നിലത്തെഴുത്ത് ആശാൻ എന്ന മാധവൻ കുഞ്ഞി ആശാൻ . ആശാന്റെ ട്രേഡ്മാർക്കായ ജുബ്ബയും പിന്നെ ഒരു കറുത്ത ബാഗും തൂക്കി ക്ഷീണിച്ച പ്രകൃതംആയ ഒരു അഞ്ജു അടി ഒന്ബതു ഇഞ്ചുകാരൻ . വീടിലേക്ക് വരുമ്പോളേ എനിക്ക് പേടിയാണ് ആശാനെ . കൃത്യ സമയനിഷ്ട്ടഉള്ള ആശാൻ രാവിലെ പ്രതൽ ഒരു വീട്ടിൽ നിന്ന്, പിന്നെ ഉച്ച ഉറക്കവും ഭക്ഷണവും മറ്റൊരു വീട്ടിൽ നിന്ന് വ്യ്കിട്ടു ചായ അവസാനം ചെല്ലുന്ന വീട്ടിൽ നിന്ന് കുടിച്ച് കുട്ടികൾക്ക് പേടി സ്വപനം ആയിഇരുന്ന ഒരു അലപ്പപ്രാണി . നിലത്തു ചമ്ബ്രം പടിഞ്ഞു ഇരുന്നു ചൂണ്ട് വിരൽ ആശാൻ പിടിച്ചു താഴെ കിടക്കുന്ന മണലിൽ അ,ആ, ഇ,ഇീ എന്നക്ഷരങ്ങൾ എഴുതുമ്പോൾ ചൂണ്ടുവിരലിൽ പോളനും, കണ്ണിൽ കൂടെ പോന്നിച്ച പറക്കുന്ന പോലെയും തോന്നും .ആഴ്ചയിൽ ഒരു ദിവസം എങ്കിലും ആശാന്റെ സൈഡ് ബിസിനസ് ആയ ലോട്ടറി കച്ചവടത്തിന്റെ ഇര ആകേണ്ടി വരും കുട്ടികളാൽ മാതാപിതാക്കൾക്ക് . പിന്നെ എന്താ,മാധവൻ കുഞ്ഞി ആശാൻ അക്ഷരം പഠിപിച്ചാൽ അത് മരിച്ചാലും മറക്കില്ല എന്നാ കാരണത്താൽ ആളുകൾ ആശാനെ ശെരിക്കും ഇഷ്ട്ടപെട്ടിരുന്നു. നിലത്തു എഴുതി മനപ്പടം അയാൽ ആശാൻ പനയോല ഉണക്കി അതിൽ നാരായം കൊണ്ട് എഴുതിയ അക്ഷര കെട്ടു തരും. എന്തൊരു സന്തോഷം ആണ് അത് കൈയിൽ തരുമ്പോൾ. ആശാന്റെ മരണ ശേഷം പുല്ലുവഴി വായനശാലയുടെ അന്ഗണത്തിൽ കളരി നടത്തി പ്പൊന്നോമനകൾക്ക് മണലിലും സ്ലെറ്റിലും അറിവ് പകര്ന്നു കൊടുത്ത ഗോവിന്ദൻ എന്ന ആശാൻ .കയ്യിൽ സ്ലേറ്റും,എഴുത്താണിയും പിന്നെ അക്ഷരങ്ങൾ എഴുതിയ പനയോല കെട്ടും, വള്ളി നിക്കറും ഇട്ടു പ്ലാസ്റ്റിക് വള്ളിയിൽ നെയ്ത സഞ്ചിയും തുക്കി വിടർന്ന കണ്ണുകളോടെ ചുറ്റും ഉള്ള കാഴ്ചകൾ കണ്ട് ചിണുങ്ങി കുണുങ്ങി അമ്മയുടെ കയ്യിൽ തൂങ്ങിയാടി അൻഗനവടിയിലോ അല്ലേൽ ആശാൻ കളരിയിലേക്കോ കുസ്രുതി കുരുന്നുകൾ പോകുന്ന കാഴ്ച്ച ... ഹോ എന്തൊരു കാലം അല്ലേ ...
പഴയ തലമുറയിലെ മാധവൻ കുഞ്ഞി ആശാനും പുതിയ യുഗത്തിലെ ഗോവിന്ദൻ ആശാനും എൻറെ കണ്ണീർിൽ കുതിർന്ന സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ
ഇീ മേതല ഭാഗത്തുന്നു നിന്നുള്ള കുട്ടികൾ പണ്ട് വളരെ ബുദ്ധിമുട്ടി സ്കൂളിൽ വന്നു പോയിരുന്ന കാലം . അവിടേക്ക് നല്ല റോഡിൻറെ അഭാവം മുലവും ബസുകൾ തീരെ ഇല്ലാതെ ഒരു വണ്ടിയും എത്തിപെടാതെ ഒറ്റ പെട്ട് കിടക്കുന്ന മലയും പാടവും പുൽമേടും ഒക്കെ ഉള്ള ഒരു കൊച്ചു ഗ്രാമം . പണ്ട് മേതലക്ക് റോഡുകൾ വന്ന സമയത്ത് ഒരു ബസ് ടെസ്റ്റ് ഡ്രൈവിനു പോയത്രേ,നല്ല നീള മുള്ള യീ കുന്തം കണ്ട നാട്ടുകാർ പേടിച്ചു നാനാ വഴിയും ചിതറി ഓടി . പിന്നെ പിറ്റേ ദിവസം എതോ അന്യഗ്രഹം വന്നു എന്ന് കരുതിയ കലി പൂണ്ട അവർ ജനകീയ സമരം സംഖടിപ്പിച്ചു സര്ക്കാർ രാജിവക്കണം എന്ന് പറഞ്ഞ ജനതയാണത്രെ. ഇതുകൊണ്ട് തന്നെ ഇവർ ക്ലാസ്സുകളിൽ വയ്കി വന്നാൽ മാഷുംമ്മാരും ഒന്നും പറയറില്ല . നര്മ്മം പുരണ്ട വാക്കുൾ കൊണ്ട് ക്ലാസ്സ് എടുത്തു കുട്ടികളെ ചിരിയുടെ കൊടുമുടി കയറ്റിയിരുന്ന കോളാമ്പി സുധൻ സാറിനെ പോലുള്ള ആളുകൾ ക്ലാസ്സിൽ കുട്ടികളോട് ചോദ്യം ചോദിച്ചാൽ ആദ്യം പറയുമത്രേ , മേതല ഇരിങ്ങോൾ ഭാഗത്തുനിന്നും വരുന്ന കുട്ടികൾ ഇരുന്നുകൊള്ളൻ . നടന്നു ക്ഷീണിച്ചു വരുനതുകൊണ്ടാണോ അതോ ബുദ്ധി കൂടുതൽ ഇവർക്ക് ഉണ്ട് എന്ന് സാറിന് ബോധ്യമുള്ളത് കൊണ്ടാണോ എന്നു അറിയില്ല, അവരോട് സാറിന് അത്ര അനുകമ്പ . പിന്നെ സുധൻ സാറിന്റെ കയ്യിൽ നിന്ന് സാറിൻറെ സ്ഥിരം കലാപരുപാടി ആയ എമ്പോസിഷൻ എഴുതാത്ത ഒരൊറ്റ കുട്ടികളും ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല . ചുരിങ്ങിയ യെമ്പോസിഷൻ ഒരു 1500 പ്രാവിശ്യം അല്ലേൽ അത് 5000 വരെയും ആകാം കിട്ടുനത് . എമ്പോസിഷൻ എഴുതന്ന കേമന്മാർ ആദ്യത്തെ ഒരു 100 വരെ ക്രത്യമായി എഴുതി പിന്നെ അക്കങ്ങളിൽ തരികിട കാട്ടി 1500 ഓ 2000 ഒക്കെ എഴുതി സ്റ്റാഫ് റൂമിൽ കൊണ്ടുപോയി കാണിക്കും .ഇതിലും ഭേതം മുക്കാലിൽ കെട്ടി ചന്തിക്കു നാലു പൂശു കിട്ടിയാൽ അതാകും ഭേതം എന്ന് തോനിപോകും കുട്ടികള്ക്ക് . ഒരു നൂറു തവണയങ്ങിലും മരിയാദക്ക് എഴുതുമല്ലോ ഇീ പഹയന്മാർ എന്നാണ് സാറിന്റെ ചിന്ത .
മത്തായി എന്ന ഒരു അൽഭുത പ്രതിഭാസം പ്യൂണ്‍ എന്ന വേഷത്തിൽ ജോലി എടുത്തിരുന്നത്രേ ... ആന എന്ന് പറഞ്ഞാൽ ആട് എന്ന് മനസിലാക്കുന്ന മിടുക്കൻ. എന്നും മുപ്പരുടെ വക എന്തെങ്കിലും കാണും എന്റെ കുട്ടുകർക്കു പറയാൻ , ചിലപ്പോൾ ഇന്റ്ററവെൽ കുറച്ചു നേരത്തെ ആക്കാൻ തോനിയാൽ മൂപ്പർ നേരത്തെ മണി അടിക്കും. പിന്നെ എവെനിംഗ് പുള്ളിക്ക് എങ്ങോട്ടെങ്കിലും പോകാൻ ഉള്ളപ്പോളും പുള്ളി യീ കലാ പരുപാടി കാണിക്കുമെന്നു പറിഞ്ഞറിവ്. അത് കൊണ്ട് സഹികെട്ട് മണി അടിക്കാനുള്ള ചുറ്റിക സ്റ്റാഫ് റുമിൽ മേടിച്ചു വച്ചു പരിഹാരം കാണേണ്ടി വന്നു അധികാരികൾക്ക് . ഒരു ദിവസം പെട്ടന്നു രാവിലെ തന്നെ സ്കൂളിലേക്ക് പത്തു പന്ത്രണ്ടു കാറും പിന്നെ പോലീസ് വണ്ടി ,ഫയർ വണ്ടി ,അംബുലെൻസ് ഒക്കെ വന്നു ഗ്രൗണ്ടിൽ നിന്നു . ഫയർ വണ്ടിയുടെ ഒച്ച കേട്ടു പിന്നെ നാട്ടുകാരും ഓടികിതച്ചു എത്തി . കാര്യം അറിയാതെ സ്കൂൾ അധികാരികളും കുട്ടികളും വാപോളിച്ച് അമ്പരന്നു നിൽക്കെ, മത്തായി ചേട്ടൻ പോയി കാര്യം തിരക്കി . അപ്പോൾ അറിയാൻ കഴിഞ്ഞു സ്കൂളിൽ എന്തോ അപകടം സംഭവിച്ചു എന്ന് ആരോ വിളിച്ചു പറഞ്ഞിട്ട് വന്നതാണ് പോലും . വന്നത് കൊളത്താശേരി ജോണച്ചൻ എന്നാ പൂർവ വിദ്യർഥിയും പിന്നീടു വണ്ടി പ്രസ്ഥാനത്തിലൂടെ പുല്ലുവഴിക്കാരുടെ അരുമയായി മാറിയ മാന്യൻ. പിന്നെ കഥകളുടെ ചുരുളഴിഞ്ഞു .രാവിലെ പുല്ലുവഴിക്കവലയിലേക്ക് ഫോണ്‍ വന്നു പോലും, സ്കൂളില്നിന്നു മത്തായി ചേട്ടൻ വകയായിരുന്നു ഫോണ്‍ . സ്കൂളിലേക്ക് പത്തു പന്ത്രണ്ടു കാർ അത്യാവശ്യമായി അയക്കണം എന്ന് പറഞ്ഞത്രെ .സ്കൂളിൽ എന്തെങ്കിലും അപകടം കാരണമാകും എന്ന് കരുതി ഫയറിനും പോലീസിനും അറിയിപ്പു കൊടുത്ത ജോണച്ചൻ കവലയിൽ വണ്ടി തികയാത്തത് കാരണം പെരുമ്പാവൂരിൽ നിന്ന് ബാക്കി കാറുകൾ വരുതിച്ചു പോലും ... സത്യത്തിൽ പ്രിൻസിപ്പൽ മത്തായി ചേട്ടനോട് പറഞ്ഞത് ബാങ്കിലോ മറ്റോ പോകാൻ ജോനച്ചന്റെ കാർആയ 1012 എന്ന നമ്പർ വണ്ടിയോട് വരാൻ പറയാൻ ആണ്. ഫോണ്‍ വിളിച്ചപോൾ പറഞ്ഞ മത്തായി കാണിച്ച ചെറിയ വിവരകേട് ആണ് പണി പറ്റിച്ചത് .കാറിൻറെ നമ്പർ 1012 ആണെന്നിരിക്കെ മത്തായി ചേട്ടൻ മറവി കാരണം പത്തു പന്ത്രണ്ട് എന്ന് പറഞ്ഞു പോയി ,കുടെ അത്യാവശ്യം ആണ് എന്നുംകൂടെ പറഞ്ഞു ആ പാവം .........
ജ്യോതിഷ്കൃഷ്ണൻ പുല്ലുവഴി ....

No comments:
Post a Comment