Sunday, 24 May 2015

പുല്ലുവഴി പുരാണം ...."സ്നഗി"

വെട്ടിക്കാലി രാമൻ ചേട്ടൻ പൂരം നക്ഷത്രക്കാരൻറെ മകൻ കണ്ണട കുട്ടൻ എന്ന ഗോപകുമാർ. ഇപ്പോൾ അറിയപെടുന്ന ഒരു ഇലറ്റ്രീഷ്യൻ ആണ് ചുള്ളൻ... പിന്നേ എന്താ കുഴപ്പം അല്ലേ . കുഴപ്പം അവനു അല്ലന്നേ . അവന്റെ ആദ്യ കാല ആശാൻ ശ്രീമാൻ രാജേഷ്‌ എന്നാ ചാമക്കാലയിൽ വെളിച്ചെണ്ണ രാജേഷിനാണ്.കുട്ടൻ രാജേഷ്ന്റെ കൂടെ ഇലട്രിക്ക് പണിക്ക് പോകുന്ന കാലം , കുട്ടനോട് എപ്പോ ചോദിച്ചാലും ഇന്ന് രാജേഷ്‌ നിന്നേ എന്നാടാ പഠിപിച്ചേ, എന്ന് ചോദിച്ചാൽ കുട്ടൻ സംശയലേശമന്യേ പറയും. എന്നെ വയറു കൂട്ടി പിരിക്കാനും പിന്നെ ബൾബ്‌ ഇടാനും മാത്രമേ പഠിപിച്ചു എന്ന് . ഏതായാലും കുട്ടൻറെ വര വലിയ തെറ്റ് ഇല്ലാത്തതിനാൽ ആകാം അവൻ ഇപ്പോ പുല്ലുവഴിയിലെ നല്ല കയ്യ് പുണ്യം ഉള്ള ഒരു എണ്ണം തികഞ്ഞ കണക്ഷൻകാരൻ ആയി മാറി .

. പല പീടിക തിണ്ണയുടെ ഇറയത്തും പണ്ട് കാലത്ത് ഉള്ള ഒരു കാഴ്ച്ചയാണ് ഒരു സ്ടൂളിൽ ഇരുന്നു മുറത്തിൽ പുകയില മുറിച്ചു മുറിച്ചു ബീഡി തെറുക്കുന്ന ആളുകളെ . അതായിരുന്നു ചാമക്കാല രാജേഷിൻറെ അച്ഛൻ ശ്രീധരൻ നായരുടെ ജോലി .വിക്രമൻ ചേട്ടന്റെ മുറിയുടെ അടുത്ത് ഇരുന്നു ബീഡി തെറുക്കുന്ന ശ്രീധരൻ ചേട്ടന്റെ മുഖം ആദ്യകാല മുതുക്കൻമാർക്ക് സുപരിചിതമാണ്‌ .ഇതൊന്നും നമ്മളെ ബാദിക്കുന്ന കാര്യമേഅല്ല. പിന്നെ ഒരു വഴിക്കു പോകുകയല്ലേ എന്നാൽ പിന്നെ സാധാരണയിൽ സാധാരണക്കാരൻആയ പുള്ളിക്കരനെയും ഒന്നു ജനം ഓർക്കട്ടെ എന്ന് കരുതി .പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ ശ്രീമാൻ സുധൻ അവറുകൾ ഗൾഫ്‌ പര്യടനം നടത്തി വന്നിരുന്ന കാലം . ഇലക്ക്റ്റ്രിഷ്യൻമാർ ഇല്ലാതെ പുല്ലുവഴിയിൽ ജനം നെട്ടോട്ടം ഓടുന്ന ആ വേളയിൽ ആണ്  നമ്മുടെ കഥാനായകൻ രാജേഷ്‌, പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ പട്ടം തട്ടാൻ സ്വന്തം കോച്ചച്ചൻ ശ്രീമാൻ ചാമക്കാല രാധാകൃഷ്ണൻ ചേട്ടനെ കണ്ണുരുട്ടി പേടിപ്പിച്ചു കടയേറ്റ്ടുത്തു തുടങ്ങിയത് . കട തുടങ്ങിയ തിമർപിലും, പണിക്കും പണത്തിനും പണ്ടേ പുല്ലുവഴിയിൽ ഒരു പഞ്ഞവും യില്ലെനിരിക്കെ, രാജേഷ്‌ ഓടി നടന്ന് പണിചയ്തു നാട്ടുകാരുടെ പോക്കറ്റ്‌ കീറികൊണ്ടിരുന്നു. പിന്നെ സുധൻ വരുന്നതിനു മുന്പ്, സുധന്റെ സ്ഥിരം വീടുകൾ പിടിച്ചടുക്കുക എന്ന ഒരു  മലയാളി തന്ത്രവും മുഖ്യ അജണ്ട ആയിരന്നിരിക്കണം ആ എഭ്യന്റെ ഉള്ളിൽ .അങ്ങനെ തെക്കോട്ടും വടകൊട്ടും സൈക്കിളിൽ പാഞ്ഞു നടന്ന രാജേഷ് വിശപ്പിന്റെ മുറവിളിയാൽ വയറ്റിൽ ഗരുഡൻ തൂക്കം നടക്കുന്നപോലെ തോനിയപ്പോൾ ചായ കുടിക്കാനായി വീടിലേക്ക്‌ വച്ചു പിടിച്ചു .

സമയം രാവിലെ യേഴു മണി ഇരുപത് നിബിടം. വീട്ടിലേക്കു പറന്ന രാജേഷിനെ പലതവണ ഞാൻ പിന്നെ  വരാം വരാം എന്ന് പറഞ്ഞു പറ്റിച്ച ജയകൃഷ്ണൻ വെട്ടിക്കലിൽ അമ്മ ലീല ചേച്ചി, "നിങ്ങൾ അറിയുമോ ആയമ്മയെ" . തലൂക്കാപ്പീസ് ജീവനക്കാരി ആയിരുന്ന ചേച്ചി പത്തു മണിക്ക് ജോലിക്ക് കേറണം എന്നിരിക്കെ വീട്ടിലെ പണിയും പിന്നെ തോട്ടിൽ പോയി അടിച്ചു നന കുളിയും തേവാരവും കഴിഞ്ഞു ഒരു ഒന്പത് നൽപ്പത് ഒക്കെ ആകുമ്പോൾ ഇറങ്ങി ഓടുന്ന സ്ഥിരം ബസ്‌സ്റ്റോപ്പ്‌ കാഴ്ച്ച പുല്ലുവഴിക്കാർക്ക് ഒരു പുത്തിരിയല്ല . ആയമ്മകെ സാരി ഒക്കെ വലിച്ചു വരി ചുറ്റി, കുറേ കയ്യിലും ചുറ്റി പിടിച്ചു വണ്ടിയിൽ കേറും. അപോളും പകുതി സാരി റോഡിൽ ആകും കിടക്കുനത്. എങ്ങനെ ഒക് ആണെങ്കിലും  നാട്ടുകാർ എന്നാ ഗുളികൻമാര്ക്ക് മാത്രമേ കുഴപ്പം ഒള്ളു, അവർ ജോലിയിൽ വളരെ കണിശക്കാരി ആണെന്ന് പാറയുന്ന കേൾക്കാം. മരിച്ചു പോയ ദാമോദരൻ ചേട്ടന്റെ ഭാര്യാപദവും അലങ്ങരിച്ചിരുന്നു ലീല ചേച്ചി . ഇനി നീ പിന്നെ വരണ്ട ഇപോ വന്നാൽ മതി എന്ന് പറഞ്ഞു അവന്റെ സൈക്കിൾനു മുന്നില് കേറി ഒറ്റ നിൽപ്പ് . പല പണി പതിനെട്ടു പയറ്റി നോക്കി രാജേഷ്‌, "ചേച്ചി വിശന്നു ചാവാൻ പോണു" വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരം എന്നോക്കെ  തട്ടി വിട്ടു രാജേഷ്‌. എവടെ., ലീല ചേച്ചി കൊക്ക് പാട എന്ന് രാജേഷ്‌ ഉള്ളാലെ സമ്മദിച്ച് വണ്ടി സ്റ്റാൻറ്റെൽ കേറ്റി വീട്ടിലേക്ക് ചെന്നു . രണ്ട് ബള്ബും മാറണം പിന്നെ ബാത്രൂം പ്യ്പ്പിൽ വെള്ളം വരുന്നില്ല അതും ഒന്ന് ത്തു നിൽക്കുന്ന പോലെ ഒറ്റ ക്കാലിൽ നിൽപ്പാണ്. നീ ഇതു മാറ്റി  താ എന്നിട്ട്  നിനക്ക് കാപ്പിയും തനിട്ടേ വിടുകയോള്ളൂ  എന്ന് ലീലാമ്മ ."ശെടാ പാടെ ഇനി രക്ഷ ഇല്ല"നോക്കണം .ഹോ രക്ഷപെട്ടു ഇത്രെ ഒള്ളോ, തള്ള  പേടിപ്പിച്ചു കളഞ്ഞല്ലോ എന്ന് കരുതി രാജേഷ്‌. മുറികളിലെ ബൾബ്‌ മാറിയപ്പോളേക്കും രാജേഷ്ണു നല്ല ഒരു ചായ, എന്നുവച്ചാൽ ചിക്കുവിന്റെ ഊള വെള്ളം പോലേ അല്ല ഇതു  നല്ല ആദ്യ വേനൽ മഴ പെയ്യുബോൾ ഓടയിൽ കു‌ടെ ഉള്ള കലങ്ങിയ വെള്ളം പോലെ ഒരു ഒന്നൊൻന്നര ചായ . അത് കുടിച്ച് ആ പരീക്ഷണത്തിൽ  വിജയിച്ച രാജേഷ്‌ ബാത്ത്റൂമിലെ പൈപ്പ്ലീക്ക് ശെരിയാക്കാതെ , പിന്നെ ലീല ചേച്ചിയുടെ വക പുട്ടും തിന്നു നേരെ വീട്ടില് പോകാതെ കടയിലേക്ക് വച്ചു പിടിച്ചു .

സംഗതി നിങ്ങക്ക് ഒന്നും തോനിയില്ല അല്ലേ . ഇതില് ഇപ്പോ എന്നാ കുന്താ .എതു  വീട്ടിൽ ചെന്നാലും ഇങ്ങനെ ഒക്കെ അല്ലേ എന്നാകും ആത്മഗതം .ഞാനും ആദ്യം അങ്ങനെയാ  കരുതിയത്‌ .മൂന്നു നാലു ദിവസമായി രാജേഷ്‌ കട തുറക്കാതെ വന്നപ്പോൾ ഞാൻ അവന്റെ വീട്ടിൽ ചെന്ന് കാര്യം ചോദിച്ചു , അവടെ നിന്ന് മനസിലായി മൂപ്പര് അഡ്മിറ്റ്‌ ആണ് എന്ന് .നേരെ പോയി കാര്യം അന്യോഷിച്ചപോൾ അവൻ മനിസില്ല മനസോടെ കാര്യം വിളമ്പി .ശർദിലും പിന്നെ വയറ്റീനു പോകലും ആണ് എന്ന് .പാവം രാജേഷ്‌ ഒരു വസ്തുവും കഴിക്കാൻ പറ്റാതെ വളരെ അവശൻ അയ്യിട്ടു കിടക്കയിൽ വളഞ്ഞു കു‌ടി അങ്ങനെ .എന്താ ചയക ഒരു വെള്ളം കുടിച്ചാൽ ചെല്ലുന്നതിന്റെ ഇരട്ടി സ്പീഡിൽ  വയിലൂടെയോ അല്ലെങ്ങിൽ പുറകിൽ കു‌ടെയൊ പോക്ക് ഉറപ്പാ . കോർക്ക് വിഴുങ്ങിയാലോ എന്ന് കരുതിയാണ് രാജേഷ്‌ കിടക്കുനത്.ഞാൻ നോക്കിയപോൾ രാജേഷിന്റെ അടുത്ത ടേബിൾ നറയെ പഴവർഗങ്ങൾ ഒക്കെ നോക്കി ചിര്ക്കുന്നു. വിശന്നാൽ വെള്ളാരം കല്ലു പൊടിച്ചു കൊടുത്താലും തിന്നുന രാജേഷ്‌ കൊതി മൂലം ഇന്നലെ എന്തും വരട്ടെ എന്ന് കരുതി ആരോ വന്നപ്പോൾ കൊണ്ട് വന്ന കുറച്ചു കഞ്ഞി എടുത്തു കുടിച്ചു .മിനിറ്റ് വെത്യാസത്തിൽ അതാ ചേട്ടനും,അനിയനും വരുന്നപോലെ ശർദിലും തൂറ്റലും, കക്കുസിൽ തന്നെ കിടന്നാലോ എന്ന് പോലും ചിന്തിച്ചുപോയി  ആ ഹത ഭാഗ്യാൻ.എണീക്കാൻ പോലും അകതെ ക്ഷീണിച്ചു കിടന്ന രജെഷ്നു ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയുടെ പിൻബലത്തിൽ നല്ല ഒരു വില കൂടിയ "സ്നഗി" കെട്ടി കൊടുത്തു. പിന്നെ എണീകണ്ട എന്ന ആശ്വാസത്തോടെ കിടക്കുമ്പോൾ ആണ് ഞാൻ ചെല്ലുനത്.

പിന്നീടു പറ്റിയ സംഭവം അവൻ പറഞ്ഞു.ചെന്നപോൾ മുതൽ രാജേഷ്‌ കാണുന്നു കിണറ്റിൽ നിന്നു  ഒരു കയ്യറു  ഇങ്ങനെ നീണ്ടു കിടക്കുന്നത്.സംഗതിയുടെ കിടപ്പ് രാജേഷ്ണു മനസിലായില്ല .ഇടക്ക് ഇടക്ക് ജയകൃഷ്ണൻ വന്നു ലീലാചെച്ചിയോട്  വലിയ വായിൽ ഒച്ച  എടുക്കുന്നു. അമ്മേ എനിക്ക് ബാത്ത്റൂമിൽ പോകണം എന്ന് പറഞ്ഞ് . രാജേഷ്‌ വിചാരിച്ചു ബാത്ത്റൂമിൽ പോകാൻ ആരേലും അനുവാദം ചോദിക്കുമോ ഇവന് അങ്ങ്  പോയ്കുടെ എന്ന്. അവന്റെ വെപ്രാളം കണ്ട രാജേഷിനു അകെ വിഷമം ആയി. ചായ ഒരു പ്രകാരം കുടിച്ച രാജേഷ്‌,  കണ്ടു വീണ്ടും  ജകൃഷ്ണൻ വന്നു  ബഹളം വക്കുന്നത് ... "എന്തെന്തു കൂത്തു" എന്ന് കരുതി രാജേഷിന് അകെ വട്ടായി . അപ്പോളാണ് ലീല ചേച്ചി പുട്ടും പഴവും കൊണ്ടുവന്നത് .അത് കഴിച്ചു വല്ലവിദേനയും അവിടുന്ന് പോകാൻ തിരക്ക് കുടുമ്പോൾ ആണ് ബാത്ത്റൂമിൽ പൈപ്പ് പൊട്ടിയത്‌  നന്നാക്കാൻ പോകണം എന്നോര്മ വന്നത്. മനസില്ല മനസോടെ അത് ശെരിയാക്കാൻ ചെന്ന രാജേഷിന്  കക്കുസിൽ നിന്ന് ഇറങ്ങിയ ജയകൃഷ്ണൻറെ കയ്യിൽ ഇനി ചിളങ്ങാൻ ഒരു ദിക്കും ബാക്കിയിലാത്ത ഒരു പുട്ടുംകുടം കണ്ടത് . രാജേഷിനെ കണ്ട ജയകൃഷ്ണൻ നല്ല ഒരു ഭരണി പാട്ട് മുഴുവൻ അങ്ങ് പാടി കേൾപ്പിച്ചു രാജേഷിനെ. രാവിലെ ഓരോ ശവങ്ങൾ  ഇറങ്ങി കൊള്ളും മറ്റുള്ളവരുടെ കക്കുസിൽ പോക്ക്മുട്ടിക്കാൻ എന്നൊക്കെ പറഞ്ഞു ജയകൃഷ്ണൻ പൂരപാട്ട്‌ കൊണ്ട് മൂടി നായകനെ. പ്രകാരം, ചായ ഉണ്ടക്കി കഴിഞ്ഞാൽ ബാത്‌റൂമിൽ പോകാൻ പുട്ടുകുടം കൊടുക്കാം എന്നായിരുന്നു ലീലാചേച്ചിയും ജയകൃഷ്ണനും ആയിട്ടുള്ള കരാർ.എന്നിട്ട് പുട്ടും കൂടി ഉണ്ടാക്കി കഴിഞ്ഞ ശേഷം  മാത്രമേ അവനു കുടം കിട്ടിയൊള്ളൂ. ആ ദേഷ്യമാണ് അവൻ രാജേഷിനു മുകളിൽ പാടി  തീർത്തത്. ചുരുക്കത്തിൽ ആ വീട്ടിൽ എല്ലാത്തിനും കു‌ടെ അകെ ഒരു പുട്ടുകുടം ഒള്ളു എന്നറിഞ്ഞ രാജേഷ്‌ എന്തെനില്ലാത്ത ആനന്ത നിർവൃതിയിൽ ഇറങ്ങി ഓടിയ രംഗം ആണ് മുകളിൽ നിങ്ങൾ കണ്ടത്. ആശുപത്രിയിൽ സുഖവാസം  ആയിട്ട് എന്നേക്കു നാലു ദിവസം ആയി രാജേഷ്‌ . ലീല ചേച്ചി എന്നും പതിവ് പോലെ കൃത്യമായി ജോലിക്കും പോകും , ബാത്ത്റൂമിലെ പൈപ് നന്നാക്കാത്തത് മൂലം ജയകൃഷ്ണന്  ഇപോളും പുട്ട് കുടം ആണ് ശരണം...

നിങ്ങളോട് ഒരു ചോദ്യം ,

ഒന്ന്  നേരെ ചൊവേ കക്കൂസിൽ പോകാൻ പറ്റാതെ എരിപിരി കൊണ്ട് നടക്കുന്ന ജയകൃഷ്ണനെ ആണോ, ഇപോ ഹോസ്പിറ്റലിൽ "സ്ന്ഗി" ഇട്ടു കിടക്കുന്ന നമ്മുടെ നായകൻ രാജേഷ്നെയാണോ നമ്മൾ ആശ്വസിപ്പികേണ്ടത്..

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment