Tuesday, 26 May 2015

പുല്ലുവഴി പുരാണം എൻറെ ബാല്യം ..



ചിരട്ടയിൽ മണ്ണ് കൊണ്ട് പുട്ട് ചുട്ടു കളിച്ച  എന്റെ  ബാല്യം ,പുല്ലാന്തി  എലകൊണ്ട് കറി വച്ചുണ്ടാക്കി ,വട്ട ഇല യുടെ കൂമ്പ് പപ്പടം ആക്കിയും  പ്ലാവില കൊണ്ട് സ്പൂണ്‍ ,തെങ്ങോല കൊണ്ട് ഏറ് പന്ത് കളികളും ,കാട്ടപ്പ കൊണ്ട് രൂപയുടെ വിനിമയം നടത്തിയും  ,സൈക്കിൾിൻറെ ടയർ  കപ്പകൊല് കൊണ്ട്  അടിച്ചുരിട്ട്യും പിന്നെ കവുങ്ങിൻ പട്ട കൊണ്ട് വലി വണ്ടിയുണ്ടാക്കിയും ,രാശിക്കാ കൊണ്ട് ഉള്ള  കളിയും  ,പമ്പരം കൊണ്ടുള്ള അഭ്യാസം  ,കുട്ടിയും കോലും കളി  ,പിന്നെ സറ്റെ സീറ്റ് കളി എല്ലാം കൊണ്ട് സംബുഷ്ട്ടമായ  ഒരു ബാല്യം.......

കുത്തി കോരി കാത്തോ......

കുട്ടിയും കോലും  കളക്കാത്തവർ പണ്ട് ഉണ്ടായിരുന്നു എന്ന് കരുതുനില്ല  .ഒറ്റ ,സഹദ്  മുറി ,നാഴി ,ഐറ്റി ,അവരേനഗ് ഒന്നാം കുതികൊരി കാത്തോ ......ഹോ എന്തൊരു കാലം. ആയിരുന്നു അല്ലേ  അത് .

എൻറെ ബാല്യം അല്ല ഞങളുടെ  ബാല്യം .പുല്ലുവഴിയുടെ പച്ച ആയ മണ്ണിന്റെ മണവും പാടത്തും ,പറമ്പിലും തോട്ടിലും ഉണ്ട കുത്തി മറഞ്ഞു കാണുന്ന മാവിൽ കല്ല്‌ എടുത്തു എറിഞ്ഞും  ,ആയിനി യുടെ മുകളിൽ കയറി ഉണ്ട ചക്ക പറിച്ചും ആടി തിമർത്ത് അകൊഷിച്ചു നടന്ന ബാല്യം . എൻറെ പുല്ലുവഴിലെ ബാല്യം .....


സൈക്കിൾ ഒരു പ്രാധാന വാഹനം ആക്കി പോന്നിരുന്ന അന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സൈക്കിൾിൻറെ ഹാണ്ടിലേൽ ഒരു കാരിയെർ ഉണ്ടാകും.റബ്ബർ ബാൻഡ് ഇട്ടു  പുസ്തകം വക്കാൻ പിന്നെ ചോറ്റു പത്രം അല്ലേൽ വാഴ ഇല ചോറ് ആണ് പതിവ് .... ഉച്ചക്ക് ആ വഴയില പൊതിയുടെ പല ജാതി  മണം ചുറ്റും തളം കെട്ടി നില്ക്കും അങ്ങനെ .ഹോ എന്തൊരു കാലം .... പണ്ട് ഇടപ്പള്ളി ശിവൻ ചേട്ടൻറെ മോൻ മധു (എൻറെ കൊച്ചച്ചൻ ആണ് പ്രതി )ഒരു ചേഞ്ച് ആയികൊട്ടെ എന്ന് കരുതി   പുസ്തകത്തിൽ കുന്നത്തിൻറെ ഇലാസ്റ്റിക്കും പിന്നെ പാള കൊണ്ട് ഉണ്ടാക്കിയ ചെരുപ്പും ഇട്ടു  പഠിക്കാൻ പോയിരുന്നു ജയകേരളം സ്കൂളിൽ എന്ന് കേട്ടിടുണ്ട് ) ആളു വലിയ പുലിയാണു  കേട്ടോ.... .പുള്ളിയെ നിർവചിക്കാൻ യീ താളുകൾ പോരാം എന്നിരിക്കെ .എനിക്ക് അറിയാവുന്ന കുറേ  കഥകൾ   മൂ പ്പരുടെ അനുവാദത്തോടെ അടുത്ത് തന്നെ തൊടുത്തു വിടാൻ  സജ്ജമാക്കി  നിർത്തിയിട്ടുണ്ട്. (കുന്നത്ത് ആണുങ്ങളുടെ അടിവസ്ത്രം വളരെ പ്രസിദ്ധം ആണ് പണ്ട് ) സ്കൂൾ വിട്ടാൽ പിന്നെ ഒരോട്ടം ആണ് ആദ്യം സ്കൂൾ ഗേറ്റ് കടക്കാൻ .പിന്നെ വഴിയിൽ ടാർ വീപ്പയിൽ നിന്ന് ടാർ ഒക്കെ കയ്യിൽ എടുത്ത് കുറച്ച് ഷർട്ടിലും നിക്കറിന്റെ പോക്കറ്റിൽ ഒക്കെ ഇട്ട്‌, മൻജാടി  കുരു പെറുക്കി കൂട്ടി ,ചാരായ ഷാപ്പിൻറെ കുടിയിൽ നിന്ന് കരാക്കായും ,തുടലിക്കയും ഒക്കെ പറിച്ചു തിന്നു അകൊഷതോടെ വീട്ടിലേക്കുള്ള  മടക്കം ..........


കേരളത്തിലെ ഹിന്ദു സമുഹത്തിലെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ ദീപവും പിന്നെ പ്രാര്‍ത്ഥനയും. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ നിറ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് . ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. 


നമുക്ക് പുല്ലുവഴിയിലെ ഒരു തറവാട്ട്‌ മുറ്റത്ത്‌ കു‌ടെ പത്ത് മിനിറ്റ് ഒന്ന് നടക്കാം......എന്താ ഒരു പ്രവ്‌ഡഗംഭീരമായ തലയെടുപോള്ള നാലുകെട്ടും നടുമുറ്റവും ഇളം തിണ്ണയും പിന്നെ ചുറ്റും ഇറയവും ഉള്ള ആ തറവാട് ...... മുറ്റത്ത് നടുക്കായി ഒരു തുളസിത്തറ .അദാ സന്ധ്യാ ദീപമായി ഒരു മുത്തശി ...ദീപം,ദീപം,ദീപം ...കിഴക്കോട്ടു ദർശനമായി വിളക്ക് വച്ച് ചമ്രം പടിഞ്ഞിരുന്ന മുത്തശി ചെറുമക്കളെ എല്ലാവരെയും വിളിച്ചിരുത്തി .കുട്ടികളുടെ എണ്ണം കണ്ടാൽ അറിയാം കൂട്ടുകുടുംബ വെവസ്ഥിഥി ഉള്ള ഏതോ ഒരു തറവാട് ആണ് എന്ന് .ചെറുമക്കളും തലമുതിർന്ന മുതുക്കൻ മാരും മുതുക്കികളും എല്ലാം സന്ധ്യാ നാമം ചൊല്ലാൻ കോലിറയത്തും  ഇളം തിണ്ണയിലും ആയി സ്ഥാനം പിടിച്ചു .മുത്തശി ആദ്യം ചൊല്ലി കൊടുക്കുന്ന സന്ധ്യാ നാമം, (നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി)ഏറ്റു ചൊല്ലി ഓരോരുത്തരായി വിളക്കിനെ നമസ്കരിച്ച് പോകുന്ന നയന മനോഹര കാഴ്ച്ച ...... പിന്നെ കുട്ടികൾ മുത്തശിയെ വിടാനുള്ള ഭാവം ഇല്ല .കഥകൾ കേൾക്കണമത്രേ ......വസുദേവ ദേവകി പുത്രൻ ശ്രീ കൃഷ്ണൻ കംസനെ വധിച്ച കഥ നല്ല ഗദ്യ രൂപത്തിൽ ഈണത്തോടെ കേട്ട കുട്ടികൾ പഠിക്കാൻ പോകുന്നതിനു മുൻപ്മുത്തശി  കുട്ടികള്ക്ക് പേടി കിട്ടതിരികാൻ വേണ്ടി ചൊല്ലുന്ന  മന്ത്രം ഉരുവിട്ടു . (അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും വിശ്രുതമായപേര്‍ പിന്നെ കിരീടിയും, ശ്വേതാശ്വാനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ഭീതീഹരന്‍ സവ്യ സചിവീവല്‍സനും പത്തുനാമങളും ഭക്തിയാ ജപിക്കിലോ നിത്യഭയങളകന്നു പോം നിശ്ചയം‍) മന്ത്രം ഉരുവിട്ടു മുത്തശി നാമാവലി അടച്ചു വിളക്കിലെ തിരി തുളസി തറയുടെ കുഴിയൻ വിളക്കിൽ വച്ചു .പിന്നെ നേരെ അടുക്കളയിലേക്കു മരുമക്കളെ സഹായിക്കാൻ ഉള്ള പുറപ്പാട് ആണ് എന്ന് വേണം കരുതാൻ .........ചാണകം മെഴുകിയ മുറ്റത്ത്‌ കറ്റ കൊയ്ത്തു കൂട്ടി വച്ചിട്ടുണ്ട്.വീശുന്ന ഇളം കാറ്റിൽ ചേറുമണം നല്ലപോലെ അടിക്കുന്നു . സന്ധ്യാ ദീപം കൊളുത്തി പ്രാര്ത്ഥന കഴിഞ്ഞാൽ പിന്നെ കാണാം മുറ്റത്ത്‌കൂടെ ചൂട്ട് കെട്ടുമായി ചെറുമനും മക്കളും ചുരുട്ട് തല്ലി നെല്ല് തിരിക്കാൻ വരുന്നത് .(രാവിലെ കൊയ്യും വയ്യ്കിട്ടു മെതിക്കും )ഇതു പഴയ കാലത്തിന്റെ നേർ കാഴ്ച്ചയാണ് ഇനി ഒരിക്കലും കാണാൻ പറ്റിലാത്ത സ്വപന സങ്കൽപ്പം ............

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment