Sunday, 24 May 2015

പുല്ലുവഴി  പുരാണം ഞാൻ എന്ന കുറുക്കൻ .....

അര മന്തൻ ഒരു മന്തനെ കുറ്റം പറയരുത് എന്നല്ലേ പ്രമാണം . എന്നാൽ ഒരു മന്തനായ ഞാൻ എൻറെ മന്ത് വന്ന കഥ പറഞ്ഞാൽ പിന്നെ എനിക്ക് അര  മന്തന്മാരെ കുറ്റം പറയാലോ അല്ലേ .  എന്നാൽ കേട്ടോ എന്റെ ഒരു  മന്തിന്റെ കഥ .
കുട്ടിക്കാലത്തെ വല്ലാതെ  പ്രണയിച്ച ഞങ്ങൾ കളിയം ചിരിയും ഒക്കെ ആയി കുറേ "ഇഷു" മാർ. പേരിലെ "ഇഷ്" കാരണം ആണോ എന്നറിയില്ല കുട്ടികാലം മുതലെ ഞങൾ  സ്നേഹിതർ ഒറ്റകെട്ടയിരുന്നു. (ഉമ്മൻ ചാണ്ടിയുടെ കെട്ടു അല്ലാട്ടോ ഇതു വേറെ ടൈപ്പ് കെട്ട ). എല്ലാവര്ക്കും വട്ടപെരിൽ അറിയപെടാൻ ആയിരുന്നു അന്ന് മോഹം .മനേഷ് ചേട്ടൻ എന്ന വെടിയൻ ,മഹേഷ്‌ എന്ന വട്ടു ,വിജേഷ് എന്ന വാസു ,രാജേഷ്‌ എന്ന പട്ടരു സാമി (ഇവൻ ആണ് എനിക്ക് തിലകക്കുറി ചാർത്തിയത്   ) ,സുധീഷ്‌ ചേട്ടൻ എന്ന അടക്ക ,സനീഷ് എന്ന എട്ടുകാലി മംമുഞ്ഞു ,സതീഷ്‌ എന്ന സടു ബാബു ,പിന്നെ ഉണ്ണി എന്ന പരിപ്പ് ,സന്ദീപ്‌ എന്നാ മണ്ടൻ കുഞ്ചു (ചപ്പാണി എന്നും വിളിക്കും, ഇടക്ക് മല അരയത്തി പെണ്ണ് സിനിമ ഏറ്റവും കൂടുത്തൽ കണ്ടതിനു അവനു പണ്ട് അവാർഡ്‌ കിട്ടിയിട്ടുണ്ട്). ഇനി ജ്യോതിഷ് എന്ന എനിക്ക് , വട്ടപേർ ഇല്ലാതെ നെട്ടോട്ടം  ഓടുന്ന സമയത്ത് പട്ടരു സാമിയുടെ അഹോര പരിശ്രമം മൂലം  "കുറുക്കൻ"എന്ന നാമത്തിൽ ഇവൻ അറിയപെടും എന്നു ഒരു വരം നല്കി അവൻ . ഞ്ഞങ്ങളിൽ എല്ലാം ഇളയത് ആയ "രാജേഷ്‌" എന്തുകൊണ്ടാണ് ആ പേര് നിർദേശിക്കാൻ കാരണം എന്ന് ഒരു രൂപവും ഇല്ല എനിക്ക്. എന്തായാലും സ്വഭാവം കൊണ്ടും ,എന്റെ ചയ്തികൾ കൊണ്ടും ഞാൻ എന്റെ പേര് കാത്തുസുക്ഷിക്കാൻ  ഒരുപാടു ക്ലെശികേണ്ട വന്നില്ല. പിലൽകാലത്ത് എന്റെ സ്വഭാവഗുണം കൊണ്ടും ചയ്തികൾ കൊണ്ടും ഞാൻ "കുറുക്കൻ" എന്ന പേരിനെ അനശ്വരമാക്കി.
പണ്ട് കാലങ്ങളിൽ പനയിൽ നിന്നോ തെങ്ങിൽ നിന്നോ മാട്ടം പറിക്കുന്നത് കൂടുതലും ഉത്സവം അല്ലേൽ എവ്ടെങ്കിലും കല്യാണം എന്നിവ ഉള്ളപോൾ ആണ്. പക്ഷേ അന്നേരം ചെത്തുകാർ വളരെ ജാഗരൂകരാകയാൽ ഞങ്ങൾ ഓഫ്‌ സീസണ്‍ നോക്കി മാത്രമേ മാട്ടം എടുക്കു എന്ന നല്ല ശീലം തുടർന്നു. മാട്ടം  എടുക്കുന്നത് മേനോൻ അനി എന്ന അണലി അനി. കോഴി പിടിക്കുനത് ഞാൻ എന്ന കുറുക്കൻ .പണ്ട് രാജേഷ്‌ എനിക്ക് ഇട്ട പേർ ഞാൻ വളരെ അർത്ഥവത്ത് ആക്കി എടുക്കാൻ ശ്രമിക്കുന്ന കാലം . ഒരു ദിവസം ഞാൻ പണ്ടാരൻ പ്രകാശിൻറെ കടയിൽ എന്തോ വർത്താനം പറഞ്ഞോണ്ട് നിന്നപോൾ അതാ വരുന്നു "കാളംമാക്കുടി സുകു" ചേട്ടൻ .മൂപ്പരുടെ ഗിരിരാജാൻ കോഴി കാണാതെ പോയി പോലും. "എന്റെ ശിവനേ", മോയ്യ്ലാളിയെ കണ്ടു  എന്റെ ഉള്ളിൽകിടക്കുന്ന  ഗിരിരജാൻ എങ്ങാനും "കൊക്കുമോ" എന്ന് ഞാൻ ഉള്ളിൽ ഓർത്തു ചിരിച്ചു .  കള്ളൻ ഇതാ തൊട്ട് അടുത്ത് നിന്നാൽ പോലും ആൾകാർക്ക് മനസിലാകില്ല  എന്തൊരു ലോകം (ആത്മഗതം). എന്റെ ഉള്ളിൽ  ഒരു വെള്ളിടി വെട്ടി സുകു ചേട്ടൻൻറെ അടുത്ത വർത്തമാനത്തിൽ.  എന്റെ നേരെ നോക്കി പുള്ളി പറഞ്ഞു ആ കൊഴിയ ഞാൻ ഇടപ്പളിൽ പള്ളിയിലേക്ക് നേർച്ച വച്ചതാആണ് എന്ന് . പണി  "കോഴിക്കലേൽ കിട്ടിയാലോ ഭവഗതി" (ആത്മഗതം) എന്നോർത്ത ഞാൻ, അപ്പൊ തന്നേ  ഒരു മറുനേർച്ച അങ്ങ് കാച്ചി ഇടപ്പ്ളി പുന്യളാണ്. നാട്ടിൽ കോഴിക്ക്  പഞ്ഞമില്ലലോ എത്ര വേണേലും നേരാം ഇനിക്ക് . ഒരു  ഗിരിരാജന് പകരം ഞാൻ രണ്ടു കോഴിയ അങ്ങ് നേർന്നു. വിജയപ്പൻ ചേട്ടന്റെ വീട്ടിലെ കോഴി എന്റെ ഉളളിൽ കിടന്ന്  അപ്പോൾ നൃത്തം ചവിട്ടി .പിൽ കാലത്ത് ഞ്ഞങ്ങൾ യീ  കലാപരുപാടി അങ്ങ് നിർത്തി . റിസ്ക്‌ അല്ലേ അതുകൊണ്ടാ . രാത്രി ട്രാഫിക്‌ കുടുത്തൽ ആണ് എന്ന് ഞാൻ സുചിപ്പിചില്ലേ.അത് സത്യാ. ഞങ്ങൾ പാവം കൊഴികള്ളമാർ മാത്രം ഒള്ളു രാത്രിയിൽ എന്ന് നാട്ടുകാർ ധരിക്കല്ലേ  . മൂന്നു കാരണങ്ങൾ കൊണ്ടാണ് കോഴി പിടുത്തം നിർത്തിയത്  ഞാൻ .

ഒന്ന് .പറമ്പുകൾ കയറി രാത്രി നടകുമ്പോൾ പാമ്പിന്റെ രൂപത്തിൽ ഒരു റിസ്ക്‌.

രണ്ട് .ഉറക്കത്തിൽ എനീറ്റു നടക്കുന്ന അസ്കിത ഉള്ള ഒരു വിഭാഗം ഗ്രഹനാഥൻമാർ ഉണ്ടയിരുന്നു അന്ന് നാട്ടിൽ(യിന്നും കാണും, ജയനെ പോലുള്ള ആളുകൾ ) . ആരുടെയും പേരുകൾ എന്നെ കൊന്നാലും പറയൂലാ .അതിൽ രണ്ടു കേമൻമാരെ കയ്യോടെ ഞങ്ങൾ  അങ്ങു പൊക്കി .  പുരുഷൂ....  എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ്  കാലിൽ കെട്ടി എന്നെ മറച്ചിട്ട പോൾ, ഞാനും  ചിന്തിച്ചു ഒരു വള്ളത്തിൽ പലരീതിയിൽ തുഴ എറിയുന്നവർ അല്ലേ. കൊടുത്തു ഒരു മാപ്പ് . അതിൽ ഒരു ഗ്രഹനാഥന്റെ ചേച്ചിയെ പിടിച്ചു സത്യം ച്യ്തതുപോയി ഞാൻ.അത് കൊണ്ട് പറയുന്നില്ല പേരുകൾ .

മൂന്ന് .കള്ളമാർ യീ ഫീൽഡിൽ വല്യ എതിര്പ്പുണ്ടാക്കി .ഒരു പ്രാവിശ്യം നേർക്ക്‌ നേർ അടുത്തു വന്നപ്പോൾ , അവർ പറഞ്ഞു അവരാണ് ആദ്യം വന്നത്രെ. ഞ്ഞങ്ങളോട് വേറെ റൂട്ട് നോക്കാൻ . ഒരു മാസം ആയിട്ടു സ്കെച്ച്  ഇട്ട വീട് ആണ് പോലും  .തലകറങ്ങി വേഴുമല്ലോ എന്ന് കരുതിനിൽക്കുബൊൾ  ആണ് അവരുടെ യാചന .കേട്ടപാട് കേൾകാത്ത പാട്, ഞങ്ങൾ സ്കൂട്ട്‌ ആയി അവിടന്ന്. യീ ഫീൽഡിൽ കോംബട്ടീഷൻ വളരെ കൂടുത്തൽ ആണ് എന്ന തിര്ച്ചറിവ് മൂലം ഞങ്ങൾ ജോലിയിൽ നിന്ന് സ്വയം പരിഞ്ഞു പോരാൻ അങ്ങ് തീരുമാനം ഇടുത്തു ......

ഹ ഹ ഹ .. എങ്ങനെ ഉണ്ട് നല്ല ശേല് അല്ലേ . ഇവൻറെയീ ശർക്കര പുരട്ടിയ കുതറ വർത്തമാനം കേട്ട് നിങ്ങൾ വിശ്വസിക്കല്ലേ . അതല്ലേ ഇവനെ കുറുക്കൻ എന്ന് വിളിക്കുനത്‌ തന്നേ .ഇതു തനിയെ നിർത്തിയത് ഒന്നും അല്ലന്നേ .ഒരു പുല്ലുവഴി പുണ്യളൻ. ഹല്ലാ പിന്നെ .കഥ വേറെ ഉണ്ട് ഭായ്. എന്നാൽ കേട്ടോ നടന്ന സംഭവം.

പുണ്യാളൻ നായകൻ ഒരിക്കൽ പ്രകാശിന്റെ കടയിൽ നിന്ന് വയ്യ്കിട്ട് മസാലയും മറ്റും മേടിക്കുന്ന  കണ്ട ഒരു  ഗ്രഹനാഥൻ  "എന്നു പണി ഉണ്ടാകും" എന്ന് ഉറപ്പിച്ചു .തന്നെ കാണുമ്പോൾ, കാണുമ്പോൾ കളിയാക്കുന്ന ഇവന് ഒരുപഞ്ചസാര ചാക്ക് നിറയെ  നല്ല പത്തര മാറ്റിൻറെ പണി കൊടുക്കാൻ തീരുമാനിച്ചു ഗ്രഹനാഥൻ എന്ന വില്ലൻ. ഓട്ടോ വിളിച്ചു വീട്ടിൽ പോയി കളസം മാറി  പ്രകാശിന്റെ കടയിൽ വന്ന വില്ലൻ പെടക്കുന്ന അൻബതിന്റെ നോട്ടു കൊടുത്ത് ഒരു പഞ്ചസാര  ചാക്ക് മേടിച്ചു സൈക്കിൾലിൽ വച്ചു കെട്ടി പറന്നു അവരുടെ പുറകെ ."കുറുക്കനെ" തപ്പിനടന്ന വില്ലൻ അവസാനം അവരെ കണ്ടെത്തി .ആ വീട് കണ്ട വില്ലന് സന്തോഷം അടക്കാൻ ആയില്ല. താൻ "ഉറക്കത്തിൽ നടന്നു" വീട് മാറി അറിയാതെ കേറുന്ന വീടിൻറെ മുന്നിൽ  നിന്ന് പരുങ്ങുന്ന  നായകനെയും കൂട്ടരെയും കണ്ട വില്ലൻ ഗ്രഹനാഥൻ ഉറപ്പിച്ചു .എന്ന് എവടെ തന്നെ എവമാർ കേറുന്നത് എന്ന്.അവിടെയകുമ്പോൾ രണ്ടും ഒരു വെടിക്ക് നടക്കും(പുതിയ കുലവന്ന പന പിന്നെ തൊട്ടടുത്ത്‌ കോഴികൂട് )

വില്ലൻ ആലോചിച്ചു ഉറച്ചു തന്റെ വീടിലേക്ക്‌ വലിഞ്ഞു .പാതി രാത്രി വില്ലനും കുറച്ചു കുട്ടുകരും വടിയും ,ചാക്കും (ചാക്കിട്ട് മൂടിയിട്ട് പണിയാൻ ആണ് വില്ലന്റെ പ്ലാൻ .ആളെ അറിയില്ലലോ ) മറ്റും ആയി കൊഴികൂടിന്റെ അടുക്കൽ പതുങ്ങിഇരിക്കാൻ ചെന്നപോൾ, പുറകിലെ കുറ്റികട്ടിൽ പതുങ്ങി ഇരുന്ന പുതിയ പനഗുലക്ക് കാവൽ നില്ക്കാൻ വന്ന ചെത്ത്‌ കാരനും കുട്ടരും വില്ലനെന്റെയും  കൂട്ടരുടേയും മേത്തേക്ക് പ്ലാസ്ട്ടിക് ചാക്കിൽ കെട്ടി കൊണ്ടുവന്ന  നിസർ ഉറുമ്പിന്റെ പച്ച കുല എടുത്തിട്ടു. അച്ചാനും , മുച്ചാനും കൊടുത്തു വീക്ക് .ഉറുമ്പിന്റെ കടിയും പിന്നെ അടിയും കൊണ്ട് പോറുതിമുട്ട്യ വില്ലനും കൂട്ടരും നേരെ വീണത്‌ ബിന്ദു റ്റീയറ്ററിൽ സെകന്റ്റ് ഷോ കഴിഞ്ഞു റോഡിൽ കു‌ടെ വരുന്ന നായകന്റെ മുന്നിലേക്ക്‌.രണ്ടു മിനുട്ട് നേരത്തേക്ക് നടു കുനിഞ്ഞു കൊടുക്കുക അല്ലാതെ മറ്റൊരു മാര്ഗം വില്ലന്റെ മുന്നിൽ ഇല്ലാത്ത കാരണം ,അവിടുന്നും കിട്ടാനുള്ള കാണിക്കയും മേടിച്ചു മനസില്ല മനസോടെ  ഗ്രഹനാഥൻ എന്ന വില്ലനും കൂട്ടരും തിരിച്ചു പോയി ...... തനിക്കും കൂട്ടര്ക്കും കിട്ടണ്ട അടി  ഗ്രഹനാഥൻ വില്ലനു എങ്ങനെ കിട്ടി എന്ന കണ്‍ഫ്യൂഷൻ എന്നും നമ്മുടെ നായകനെ വല്ലാതെ അലട്ടും ചിലപോളൊക്കെ .

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment