Sunday, 17 May 2015

ഞാനും ചിക്കുവും പിന്നെ ടിന്റു മോന്റെ അമ്മയും.....പുല്ലുവഴി പുരാണം തുടര്ച്ച ...
പുല്ലുവഴിയുടെ പുരാണ താളുകളിൽ പുതിയ ഒരു ചരിത്രം എഴുതി ചേർത്തുകൊണ്ട് പുല്ലുവഴിക്കവലയിൽ കവനമാലിൽ സ്റ്റീഫൻന്റെ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പുല്ലുവഴിയിലെ ആദ്യത്തെ വീഡിയോ സെന്റ്റർ ഫ്രണ്ട്സ് പുല്ലുവഴിക്ക് ഞാൻ തുടക്കം കുറിച്ചു. എന്റെ സമയദോഷം അതോ നാട്ടുകാരുടെ നല്ല സമയം ആണോ എന്നറിയില്ല. തുടങ്ങിയ അന്ന് കറണ്ട് പോയിട്ട് പിന്നെ യേഴിൻറെ അന്നാണ് കറന്റ്‌ തിരികെ വന്നത്. ഉത്ഖാടനവും സമാപനവും ഒന്നിച്ചു ആകുമല്ലോ എന്റെ ദ്യ്വ്വങ്ങളെ എന്ന് കരുതിയതാണ്. ശങ്കര ഭഗവാന്റെ ക്രപയാൽ ഒരു ഒന്ന് ഒന്നര വർഷക്കാലം പുല്ലുവഴിക്കാരെ ശെരിക്കങ്ങ് പിഴിഞ്ഞ്‌ ആളുകളുടെ മനസ്സിൽ ഒരു എ പ്ലസ്സിനു അർഹൻ ആകാനും സാധിച്ചു എനിക്ക്. വി സി പി &വി സി ആർ വാടകയ്ക്ക് കൊടുത്തും നാട്ടുകാരെ കുറച്ചു കാലം നല്ല ഭംഗിആയി പറ്റിക്കാൻ അവസരം ഒരുക്കി തന്ന കവനമലിൽ സ്റ്റീഫനേയും ഞാൻ ഇീ വേളയിൽ നന്ദിയോടെ സ്മരിക്കട്ടെ ...... പല സദ്ഗുണ സമ്പന്നൻമാർക്കും ഉള്ളിലിരുപ്പു മനസിലാക്കി വീഡിയോ കാസറ്റു കൊടുക്കുന്നതിൽ നല്ല വ്യവിധ്യയം പുലർത്താൻ കഴിഞ്ഞതിലൂടെ അവരുടെ എല്ലാം പോക്കറ്റും നല്ലരീതിയിൽ തന്നെ കീറാനും പിശുക്ക് കാട്ടിയിയിരുന്നില്ല ഞാൻ .... ഫോണ്‍ വിളിച്ചു പറയുന്ന വീടുകളിൽ കൊണ്ടുപോയി കാസറ്റ് കൊടുക്കുമായിരുന്ന എനിക്ക് പല വീടുകളുമായി നല്ല അടുത്ത ബന്ധം വളർത്താൻ സാധിച്ചിരുന്നു. അന്നൊക്കെ ഫോണ്‍ വരുന്നത് സ്റ്റീഫൻന്റെ ടെലിഫോണ്‍ ബൂത്തിൽ, അല്ലെങ്കിൽ വക്കൻന്റെ ടെലിഫോണ്‍ ബൂത്തിലെക്കോ ആയിരുന്നു.
ഇനി കാര്യ കാരണങ്ങൾ കൊണ്ടഭിഷേകം നടത്തട്ടെ ....
എന്റെ കടയിൽ നിന്ന് സ്ഥിരമായി കാസറ്റ് എടുത്തിരുന്ന ഒരു കുടുംബം പള്ളിയുടെ അടുത്ത് ലാലി ചേച്ചിയുടെ പോസ്റ്റ്‌ ഓഫീസിന്റെ സൈഡിൽ കു‌ടെ ( ലാലി ചേച്ചിയുടെ പോസ്റ്റ്‌ ഓഫീസ്സ് എന്ന് പറഞ്ഞതിൽ കാര്യം ഉണ്ട് എവിടെ ചെന്നാൽ ആയ്യമയുടെ രീതികൾ കണ്ടാൽ നിങ്ങൾക്ക് സംശയലേശമന്യേ പറയാൻ പറ്റും അത് ആ ചേച്ചിയുടെ സ്വന്തം സ്ഥാപനം ആണ് എന്ന് )അങ്ങ് പോകുമ്പോൾ ഒരു വീട്ടിലെ സുന്ദരി ആയ അമ്മയും പിന്നെ മോനും സ്ഥിരമായി കടയിൽ വന്നു കാസ്സറ്റ്‌ എടുക്കുകയും കുശലാഅന്യോഷണം നടത്തിപ്പോരുന്നത് താഴേ കിടക്കുന്ന നമ്മുടെ ചിക്കുഅടക്കമുള്ള ടാക്സി വണ്ടിക്കാരും നാട്ടുകാരും വളരെ ദയനീയ ഭാവത്തിൽ കുശുമ്പോടെ നോക്കുന്നത് ഞാൻ കണ്ടു രസിക്കും. പിന്നെ ഒന്ന് എരികൂട്ടൻ വേണ്ടി അവർ പുറത്തു ഇറങ്ങി മുകളിലേക്ക് എങ്ങാനും നോക്കിയാൽ നാട്ടുകാർ കാണാൻ ഞാൻ വെറുതെ കയ്യ് പൊക്കി വീശും .....കിടക്കട്ടെ എന്റെ വക നാട്ടുകാരുടെ ഉറക്കം പോട്ടെ എന്നാ മട്ടിൽ ...ഒരു ദിവസം ആയമ്മയുടെ മോൻ ടിന്റ്ടു മോൻ (എന്തെങ്കിലും വിളികണ്ടേ അതാ)സൈകിളിൽ എൻറെ കടയിലേക്ക് വന്നിട്ട് പറഞ്ഞു ചേട്ടാ ചേട്ടാ മംമ്മി ചേട്ടനോട് ഒന്ന് വിളിക്കാൻ പറഞ്ഞു എന്ന്. എന്റമോ"പണി കാസറ്റിൽ കിട്ടിയോ എന്റെ ശിവനേ" (ആത്മഗതം ) എന്ന് ഓർത്തു നിന്നു ഞാൻ . താഴേക്ക് എടുത്തു ചാടണോ അതോ കട അടച്ച് ഒന്ന് ഉറക്കെ പൊട്ടിച്ചിരിച്ചാലോ, എന്ന് കരുതി നിൽകുമ്പോൾ വേണ്ട, എൻറെ അടുത്ത സ്നേഹിതനും വഴികാട്ടിയും സർവോപരി ഇപ്പോളത്തെ പുല്ലുവഴി വില്ലേജ്‌ പടിയിൽ ചിക്കുസ് ഹോട്ടെൽ നടത്തി ഞാൻ കാസറ്റ് കടയിൽ ച്യ്തിരുന്ന അതേ പറ്റിക്കലും പിഴിയലും നടത്തി വരുന്ന ശ്രീമാൻ ചിക്കു അവറുകളോട് ഞാൻ കാര്യം പറഞ്ഞു . മൂപ്പർ ആദ്യം പറഞ്ഞു നീ വിളിച്ചു നോക്ക് കാര്യം അറിയാലോ, എന്നിട്ട് പോരെ നിന്ന് തുള്ളാൻ എന്ന്.... രണ്ടും കല്പിച്ചു ഞാൻ സ്റ്റീഫൻന്റെ ബൂത്തിൽകേറി ഒരു വിളി അങ്ങ് പാസാക്കി. അപ്പോൾ മറു തലക്കൽ ആ നിഷ്കളന്ഗആയ സുന്ദരിയുടെ ഒച്ച. വിശേഷം ഒക്കെ പറഞ്ഞു കഴിഞ്ഞു നാൻ ഫോണ്‍ വച്ച് നേരെ ചിക്കുവിന്റെ അടുത്തേക്ക് നടന്നു, അല്ല ഓടി .എൻന്റെ നിൽപ്പും ഭാവവും എല്ലാം കിലുക്കത്തിൽ ലോട്ടറി അടിച്ച ഇന്നസെന്റ്ൻറെ അവസ്ഥയെക്കാൾ മോശമായിട്ടാണ്. ഇടിവെട്ടിയിട്ട് പിന്നെ പാംബും കടിച്ചാൽ ഉള്ള സുഖത്തിൽ ഞാൻ ചിക്കുവിനോട് കാര്യം പറഞ്ഞു.അവരുടെ ഭർത്താവ്‌ വയസ്സായ അമ്മായിഅമ്മയേം കൊണ്ട് കോതമംഗലം ഹൊസ്പിറ്റൽ പോയീ എന്നും, പിന്നെ അവിടെ ആരും ഇല്ല എന്നും പറഞ്ഞു. എന്നിട്ട് എന്നോട് ഒന്ന് അവിടെ വരെ ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു . എന്ന് ഒറ്റശാസത്തിൽ പറഞ്ഞപോൾ ചിക്കുവിന്റെ ചെവിയിൽ കൂടി കിളി പറന്നു പോയി . നീ പോണ്ട പോയാൽ പെടും, പിന്നെ കട ഒരു സ്വപ്നം മാത്രാമാകും എന്നൊക്കെ തട്ടിവിട്ടു ചിക്കു..... "ഞാൻ ആരാ മോൻ" മൂപ്പർ പോലും അറിയാതെ ആയമ്മയുടെ അടുക്കൽ പോയി ഞാൻ. വല്ല വള്ളിയും ആയാലോയന്നുകരുതി, ഓടാൻ വേണ്ടി പദരക്ഷകളുടെ പിൻബലത്തിൽ ആണ് ഞാൻ പോയത്. ഉളിലെ പെരുമ്പറ മുഴക്കം കാരണം കയ്യ് കാലുകൾ ഏതാണ്ട് പൂർണ തളര്ച്ച എത്തിയ വാദ രോഗികളുടെ അവസ്ഥയിൽ ആയ വിവരം ഞാൻ അറിയുന്നത് കാളിംഗ് ബെൽ അമര്ത്താൻ കയ്യ് പൊങ്ങാതെ വന്നപ്പോൾ ആണ് . പിന്നെ രണ്ടു കയ്യും കൊണ്ട് ഒരു വിരലിനെ എടുത്തു ഒന്ന് അമർത്തി . നിമിഷം തികയുന്നതിനു മുൻപ് നായികയെ കണ്ട ഞാൻ തോണ്ടയിൽ യിറ്റ് നനവ്‌ കിട്ടാൻ നന്നേ പണിപെട്ടു ......
പിന്നാമ്പുറ കഥ ..
പിറ്റേ ദിവസം ചിക്കു വളരേ സന്തോഷത്തിൽ എന്റെ കടയിൽ വന്ന് ചോദിച്ചു.നീ അവിടെ പോയിരുന്നു അല്ലേ എന്ന്. എന്റെ മുഖം കുടത്തിൽ തല പോയ പട്ടിയുടെ അവസ്ഥ പോലെ ആയി .നാൻ ഇല്ല എന്ന് തറപ്പിച്ചു പറയാൻ തുടങ്ങുന്നതിനു മുന്പ് അവൻ എന്നോട് പറഞ്ഞു. (ഞാൻ വീട്ടിൽ ചോറ് ഉണ്ണാൻ പോകുമ്പോൾ ചിക്കു കടയിൽ ഇരിക്കും )നീ ഇല്ലാത്ത സമയം അവർ കടയിൽ വന്നിരുന്നു എന്നും പിന്നെ ഒരു നൂറു രൂപ അവനെ ഏൽപ്പിച്ചു എന്നിട്ട് പറഞ്ഞത്രേ, ഇത് ഇന്നലെ ജ്യോതിഷ് വീട്ടിൽ വന്നിരുന്നകാര്യവും ,വീട്ടിൽ ഗ്രഹനാഥനു പുറത്തു പോകേണ്ടി വന്നതിനാൽ കുറേ റബ്ബറിന്റെ ഒട്ടുപാൽ വിൽക്കാൻ യേപ്പിച്ച കഥയും, ഒട്ടുപാൽ വിറ്റിട്ടു ജ്യോതിഷ് ഒന്നും മിണ്ടാതെ, വിളിച്ചിട്ട് പോലും നിക്കാതെയിറങ്ങി പൊന്നു പോലും .ഒട്ടുപാൽ വിറ്റു കാശു കൊണ്ട് കൊടുത്തതിനു നന്ദി പറഞ്ഞ് ഒരു നുറു രൂപ ടിപ്പ് കൊടുക്കാൻ വന്ന ഒരു പാവം വീട്ടമ്മയെയാണ് വായനക്കാർ മുകളിൽ കണ്ടത്.
ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
  ..

No comments:

Post a Comment