Sunday, 24 May 2015


 മുങ്ങ വിനു അഥവാ ശകുലം വർക്കി ....

ചെറുപ്പത്തിലെ മുതൽ അവൻ അങ്ങനാ ...അച്ഛൻ വിദേശത്ത് ഉള്ളതിനാൽ വിദേശ നിർമിതമായ വച്ച് ,മിന്നി തിളങ്ങുന്ന സ്കെയിൽ,പിന്നെ റബ്ബറുള്ള പെൻസിൽ ,മണമുള്ള റബ്ബർ ,ബോക്സ്‌ എല്ലാം കൊണ്ട് വരും അവൻ സ്കൂളിൽ ..പിന്നെ എന്താ.... അവനു ഇതൊന്നും അല്ല പ്രീയം.തോട്ടടുത്ത കാളൻറെയും കുറുമ്പൻന്റെയും മക്കടെ പൊട്ടിയ സ്ലേറ്റും ,മായ്ക്കാൻ പുല്ലും ,കല്ല്‌ പെന്സിലും ഒക്കയാണ് അവനു ഇഷ്ട്ടം .നല്ലത് കൊടുത്തു പഴയ മേടിക്കൽ പരുപാടി .കുറച്ചു മുതിർന്നപൊൾ അവന്റെ ബി.സ്.എ സൈക്കിൾ മറ്റുളവർക്ക് ചവിട്ടാൻ കൊടുത്തു അവൻ അവരുടെ പഴയ ഹേർകുലിസ് സൈക്കിൾ മേടിച്ചു ചവിട്ടും .. അങ്ങനെ ചവിട്ടിയും കൊടുത്തും അവൻ വലുതായി സ്വഭാവത്തിന് ഒരുമാറ്റവും ഇല്ലാതെ തന്നേ .മുതിർന്നപോൾ അവൻ ആദ്യം ചെന്ന് പെട്ടത് പുല്ലുവഴി കവലയിൽ ആണ്. നമ്മുടെ നാട്ടിൽ വീട്ടിൽ പൂട്ടി ഇട്ടു വളർത്തിയ നായ്ക്കൾ ,പൂച്ചകൾ എന്നിവക്ക് ഒരിക്കൽ സ്വാതന്ത്ര്യം കിട്ട്യാൽ എന്താകും അവസ്ഥാ. അവറ്റകൾ റോഡിൽ കൂടെ നീളത്തിൽ ഓടും, പിന്നെ വട്ടത്തിൽചാടും റോഡിനു കുറുകെ പല കലാപരിപാടികളും ഒപ്പിക്കും.നിങ്ങൾ കല്ല്‌ എടുത്തു എറിഞ്ഞാലും പോകില്ല .. പോകുന്ന മാതിരി കാണിച്ചു പിന്നെ തിരികെ വരും ... അതാണ് നമ്മുടെ കഥയിലെ നായകൻ ശ്രീമാൻ വിനു വർക്കി  (മുങ്ങ വിനു ,ശകുലം വർക്കി  എന്നൊക്കെ അറിയപെടും, ആളു എല്ലാവർക്കും സുപരിചിതൻ. നമ്മൾ ഏതു പറ്റില്ല എന്നു കരുതുന്ന കാര്യം മുങ്ങയെ വിളിച്ചു ഒന്ന് എൽപിച്ചു  നോകിയെ പറഞ്ഞ ടൈംമിനു മുൻപ്പ്  സാധനം എത്തിക്കും .എൻറെ ആശാൻ പുളിക്കൻ പോളച്ചൻ പണ്ട് "മൂങ്ങ ബിനു" ഛെ അല്ല "മൂങ്ങ വിനുവിന്റെ" അടുത്ത് മുട്ടുമടക്കി തൊഴുതു. "പിന്നെ അതിലും വലുത് ഒന്നും ഇല്ലലോ". ഒരു ദിവസം വിനു പോളച്ഛനോട് പറഞ്ഞു എനിക്ക് വിശക്കുന്നു ഒരു കൂട് ബിസ്കറ്റ് വാങ്ങി തരുമോ എന്ന് ..... പോളച്ചൻ അവനെ അടിമുടി ഒന്ന് നോക്കി ഏതാ "യീ വദൂരി" എന്നാ മട്ടിൽ .യീ അടുത്ത കാലത്ത് പരോളിൽ ഇറങ്ങിയത്‌ ആണ്. എന്ന് അടുത്ത് നിന്ന ആരോ പറഞ്ഞു പോളച്ചനോട്. പിന്നെ പേരും വട്ട്പേരും കൂടെ പറഞ്ഞു കൊടുത്തു ..... ശെടാ അവൻ ആളു പുലിയാണെല്ലൊ എന്നാൽ ഇവനു ഒരു മറു മരുന്ന് കൊടുക്കാം എന്ന് പുളിക്കൻ ഉറച്ചു. മുങ്ങയോടു പറഞ്ഞു നിനക്ക് വയറു നിറയെ ബിസ്കറ്റ് മേടിച്ചുതരാം പക്ഷെ കണ്ടീഷൻ ഉണ്ട് .ആവശ്യത്തിനു വെള്ളം കിട്ട്യാൽ ഏതു ബിസ്കറ്റും തിന്നാം എന്നായി വർക്കി ..... ഹരം മൂത്ത നാട്ടുകാരും പോളച്ചനും കൂടെ നേരെ അന്തോണിയുടെ കടയിലേക്ക് വിട്ടു ... ഇനി ആരോടും ഇവൻ ഒന്നും വേണം എന്ന് പറയരുത് അതിനു പോളച്ചൻ അന്തോണിയോട് പറഞ്ഞു എടുപിച്ചു ഒരു പുതിയ കൂട് ബിസ്കറ്റു ...പണ്ട് അഞ്ചു പയസ്സക്ക് അഞ്ചഎണ്ണം കിട്ടുന്ന ഒറ്റ പയ്സയുടെ ബിസ്കറ്റ് മേടിച്ചു കൂടെപ്പാടി  മുങ്ങക്ക് കൊടുത്തു .എന്നിട്ട് പോളച്ചൻ  പോയി ഒരു കൊന്ന പത്തലും ഓടിച്ചു കൊണ്ട് വന്നു  ഇരിപ്പായി ..കുരു കുരാ ബിസ്കറ്റ് കണ്ട മുങ്ങ കരച്ചിലിന് വക്കത്തു എത്തി. എങ്ങനെ തിന്നിട്ടും തീരുന്നില്ല .  അവസാനം മുങ്ങയക്ക്മാത്രം തോനുന്ന ബുദ്ധി ,അത് എല്ലാവരെയും വെട്ടിൽ ആക്കി ... അന്തോനിയോടു പറഞ്ഞു നാരങ്ങവെള്ളം കലക്കുന്ന  ചെരുവത്തിൽ ബിസ്കറ്റ് കൊട്ടിയിട്ട് അതിലേക്കു കുറച്ച് വെള്ളം ഒഴിച്ച് വിനു വർക്കി എന്ന മൂങ്ങ. അതു ശെരിക്കും കുഴഞ്ഞപോൾ കയ്യും കൊണ്ട് കോരി തിന്നു തീർത്തിട്ട്  ഇറങ്ങി പോന്നു വർക്കി .പോളച്ചനും കണ്ടു നിന്ന നാട്ടുകാരും കിടുംബിട്ടു നിന്ന് പോയി അവൻറെ പ്രകടനത്തിൽ ,,........
അങ്ങനെ തെറ്റിലാത്ത പ്രകടനം നടത്തി വന്ന മൂങ്ങ നാട് മടുത്തപോൾ നഗരം ചുറ്റി ഒരു പ്രകടനം നടത്തിയാൽ എന്താ എന്ന തിരിചറിവിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ നടത്തിയ ഒരു കഥ പറയാം ....
ധാരാവി, ധാരാവി ,ബോംബെ ചുവന്ന  തെരുവ് എന്നൊക്കെ സിനിമയിൽ പോലും വന്നു തുടങ്ങിയിട്ടില അന്ത കാലം . മൂങ്ങ അത് ഒക്കെ എവിടെന്നോ കേട്ട് രസിച്ചു . അവസാനം ഒരു കയ്യ് നോക്കാൻ തന്നെ തീരുമാനിച്ചു നായകൻ വർക്കി . കടമ്പകൾ ഒരുപാടു ഉണ്ട് കിടക്കാൻ സ്ഥലംവേണം ,പോകാനുള്ള ട്രെയിൻ ഏതു എന്നറിയണം ,എപോ പോകണം ,ഇതിനൊക്കെ പുറമേ ഇങ്ങനെ ചിന്തികാനുള്ള കാശു  എവിടന്നു സങ്കടിപ്പിക്കും എന്ന ചിന്ത അവനെ ചില്ലറയൊന്നും അല്ല  അലട്ടിയത്.... വീട്ടിൽ ചോദിക്കുന്ന കാര്യം മാത്രം ഒഴിച്ച് ബാക്കി ഒരുപാടു കാര്യങ്ങൾ അവൻ ചിന്തിച്ചു .(രാവിലെ പെങ്ങൾ വീട്ടിൽ നിന്നു പോകുമ്പോൾ വീട്ടിൽ ഉള്ള എല്ലാ സാധനങ്ങുടെയും ലിസ്റ്റ് എടുത്തു ചെക്ക്‌ ചെയ്തേ പൊകൂ വരുമ്പോളും അങ്ങനെ താന്നേ  ) ,കടം മേടിക്കാൻ, പിന്നെ പണയം വെക്കാൻ ,വിക്കാൻ ആണേൽ ഇനി ഒന്നും ഇല്ല  ഒരു പാട്ട സൈക്കിൾ ഒഴിച്ച്..... സിറ്റൊട്ടിൽ ചിന്തവിഷ്ടൻ ആയി കിടന്ന വർക്കു വെറുതെ ആലോചിച്ചു പറമ്പിലേക്ക് ഒന്ന് കണോടിച്ചു ..... ആ രൂപം കണ്ട മുങ്ങയുടെ തലയിലെ പൊട്ടിയ ബൾബ്‌ ഒന്ന് മിന്നി ,. ദേ നിൽക്കുന്നു മരകച്ചവടക്കരാൻ സതപ്പന്റെ ഫോട്ടോ പതിപിച്ച ഒരു 50 ഇഞ്ച്‌ വണ്ണമുള്ള  ആഞ്ഞിലി പറമ്പിന്റെ നടുക്ക് തലയ്ടുപ്പോടെ .....കണ്ണടച്ച് തുറക്കും മുന്പേ അഞ്ഞിലി ചുവട്ടിൽ എത്തിയ വർക്കി അതിനെ അടിമുടി ഒന്ന് നോക്കി ... മുകളിൽ കേറി ഒരു മോതിരം താഴെകിട്ടാൽ ഒരു തടസം കുടാതെ അത് താഴെ വരും അത്ര നേരെ ഉള്ള മുതൽ .ഒരു കമ്പോ മുഴയോ ഇല്ലാത്ത ആഞ്ഞിലി..സന്തോഷം മുത്ത മുങ്ങ അഞ്ഞിലിയ ഒന്ന് വട്ടം പിടിച്ചു ഉമ്മവെക്കാൻ ഒരു വിഭല ശ്രമം നടത്തി ... മരകച്ചവടം നടത്തുന്ന സതപ്പനെ തപ്പി പിടിച്ച മുങ്ങ പിടിച്ച പിടിയാലെ ആഞ്ഞിലി കാണിച്ചു . . പിന്നെ വർക്കി സംഗതിയുടെ കിടപ്പ് ചുരുക്കത്തിൽ പറഞ്ഞു ഒപ്പിച്ചു ആ നരിയെ . ലാഭം മുങ്ങയുടെ രൂപതിൽ കണ്ട സതപ്പൻ ആദ്യം വേണ്ട,വേണ്ട എന്ന് പറഞ്ഞു,സ്ഥിരം നാടകങ്ങൾ ഒക്കെ ഇറക്കി തുടങ്ങി .ആരും കണ്ണടച്ച് ഒരു 20000 ഒക്കെ കൊടുക്കുന്ന തടി.സതപ്പൻ ഒരു പാട്ടോഒക്കെ പാടി 10000 രൂപക്കു അടിച്ചു. പിന്നെ നായകൻ വർക്കിക്  7000 രൂപയുടെ ആവശ്യമേ  ഉണ്ടായിരുനോള്ളൂ  എന്നതിനാലും നിനച്ചിരിക്കാതെ 3000 അധികം കിട്ടിയ സന്തോഷത്തിലും, അഡ്വാൻസ്‌ ആയ 1000 രൂപ കയ്യ്പറ്റി വെള്ളിയാഴിച്ച വരാം എന്ന കരാറിൽ പിരിഞ്ഞു സതപ്പൻ .(വെള്ളിയഴിച്ച പെങ്ങൾ ജോലിയും കഴിഞ്ഞു നേരെ അളിയൻറെ ജോലി സ്ഥലത്തേക്ക് പോകും പിന്നെ ഞായറാഴിച്ച മാത്രാമേ തിരികെ വരുകയോളു  )ഇതിനുള്ളിൽ തടി വെട്ടി മാറ്റുക എന്ന അഹോര പരിശ്രമം ഉള്ള ജോലിയാണ് വിനു വർക്കി എന്നാ മൂങ്ങ സതപ്പന് കൊട്ടെഷൻ കൊടുത്തത് .വെള്ളിയാഴിച്ച ചേച്ചി പൊയി  പറമ്പിൽ കയറി മുഴുവൻ തുകയും കൊടുത്ത് പണി തുടങ്ങിയ സതപ്പൻ മണിക്കൂറുകൾക്കുളിൽ മരം വെട്ടി മറച്ചു സയ്യ്സ്സാക്കി. പിറ്റേന്ന് ഉച്ചക്ക് മുൻപ് കരിയില, മരപൂള് എല്ലാം മാറ്റി കുഴി മണ്ണിട്ട്‌ മൂടി വെടുപ്പാക്കി. മരം മുറിച്ചു വണ്ടിയിൽ കേറ്റി ഇനിയും ഉപകാരങ്ങൾ വേണമേന്നുളപോൾ ബെന്തപെടാൻ ഫോണ്‍ നമ്പറും കൊടുത്തു സതപ്പൻ ഉപകാരസമരണയോടെ .ശനിയാഴിച്ച  രാത്രി താനെ വർക്കി ബോംബെക്കുള്ള വണ്ടി പിടിച്ചു ... പിന്നെ ഷൊപിങ്ങു ഒക്കെ നടത്തി ഒരു യെഴു ദിവസം മിന്നുന പ്രകടനം കാഴ്ച വച്ച് പോക്കറ്റ് കീറി തുടങ്ങിയപോൾ നാട്ടിലേക്കു ഉള്ള വണ്ടി കേറാൻ തീരുമാനം അയി  .വി ടി സ്റ്റേഷൻനിൽ ട്രെയിൻ നോക്കി നിന്ന ശകുലം വർക്കി ഒന്നിൽ പോകാനുള്ള വെഗ്രതയിൽ അടുത്ത് ഇരുന്ന ഒരു മലയാളി സുമുഖനെ തന്റെ ബാഗ്‌ എൽപ്പിച്ചു ബാത്ത്റൂമിൽ പോയി ....പണി കഴിഞ്ഞു തിരികെ വന്ന വർക്കു മല്ലു സുമുഖനെ കാണാതെ കാൽ വെന്തു അതിലെ എല്ലാം നടപ്പ് തുടങ്ങി ... മല്ലു നയിസ്സ്ആയിട്ടു മുങ്ങി .... അവൻറെ പാസ്പോർട്ട്, എസ് എസ് എൽ സി ബുക്ക്‌ ,അലൂമിനിയം ഫെബ്രികേഷൻ സർട്ടിഫികെറ്റ് ,പിന്നെ അവൻ പർച്ചെസ് ചയ്ത ഐറ്റംസ് പൂമ്മയുടെ ഷൂ ,റ്റ്രിഗെർ ജീൻസ്  എല്ലാം ആ ബാഗിൽ പെട്ടുപോയി .. സങ്കടം താങ്ങാൻ പറ്റാതെ മൂങ്ങ വിങ്ങി പൊട്ടി.
ദെയ്യ്‌വാനുഗ്രഹം കൊണ്ട് കുറച്ചു പണവും പിന്നെ  ടിക്കെറ്റും പന്റിന്റെ  പോക്കറ്റിൽ ഇട്ടത് കൊണ്ട് പട്ടിണി കുടാതെ തിരികെ പോരാൻ പറ്റി  ... നാട്ടിൽ വന്ന മൂങ്ങയൊട് നിങ്ങൾ ഒന്ന് ചോദിച്ചു നോക്കിയേ നിൻറെ ജീവിതത്തിൽ ഏറ്റവും സങ്കടം ഉണ്ടായ നിമിഷം ഏതാണ്‌ എന്ന് ...കണ്ണും പൂട്ടി അവൻ പറയും ബാഗിൽ ഉള്ള അവൻറെ പൂമ്മയുടെ ഷൂ പോയതും പിന്നേ റ്റ്രിഗെർ ജീനസ് പോയതും ആണ് അവനെ ഏറ്റവും കൂടുതൽ ദുഖത്തിൽ ആഴ്ത്തിയ നിമിഷം
പിൻ‌മൊഴി ...
ബാഗിൽ ഉള്ള മറ്റു വിലപെട്ട വസ്തുക്കൾ പോയതൊന്നും അവൻ അറിഞ്ഞ മട്ടില്ല എന്ന് തോനിപോകും നമുക്ക്......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment