Sunday, 17 May 2015

പുനപ്രതിഷ്ട്ട കർമം..
ഇതു ഞാൻ കുറച്ചുകാലം മുൻപേ എഴുതി വച്ചത് ആണ് .. നാട്ടിൽ നിന്നു തിരികെ വന്നപ്പോൾ എന്റെ കൂടെ കൂടിയ ഒരു സാധനം ... എല്ലാ പ്രവാസികൾക്കും നാട് വിട്ടാൽ കൂടെ പോരുന്ന ആ സാധനം ..ഹാ എന്താ കഥ, മനസിലായ്യില്ലേ എന്നിട്ടും നിങ്ങള്ക്ക് ...നൊസ്റ്റാൾജിയ ...അതാണ് ഇപോഴത്തെ അസുഖം. പിന്നെ പുല്ലുവഴയിലെ ചിക്കൂസ് ഹോട്ടൽ നടത്തുന്ന ചിക്കുവിന്റെ അഭിപ്രായം എന്റെ ദേഹത്ത് കാലടി ഗോപി സാറിന്റെ പ്രേതം കൂടിയിട്ടുണ്ട് എന്നാണ്. പണ്ടൊക്കെ ആയിരുനേൽ എന്റെ തല വര നോക്കാനും തളം വെക്കണോ എന്നറിയാനും, സീ റ്റി കൃഷ്ണൻ നായർ എന്ന സുകു എന്റെ അച്ഛൻ തന്നെ മതിയായിരുന്നു .ആളു ഒരു സകല കലാ വല്ലഭൻ ഒന്നും അല്ലായിരുന്നു. എന്നിരുന്നാലും മൂപ്പർ വ്വയ്കിട്ട്‌ കമ്പനി ബസ്‌ ഇറങ്ങി ജെംഗ്ഷനിൽ നിൽക്കുബോളും പിന്നെ അവിടെ നിന്ന് വീടിലേക്ക്‌ വരുമ്പോളും നടക്കുന്ന വഴികളിൽ അളുകൾ പ്രകടിപിക്കു്ന്ന ബഹുമാനം കലര്ന്ന സ്നേഹ പ്രകടനം, അത് എന്നെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നു ചെറുപ്പത്തിൽ .... ഇതിന്റെ ഗുടെൻസ്സ് എനിക്ക് എത്ര ആലോചിച്ചിട്ടും പണ്ട് പിടികിട്ട്യുമില്ല ..പുള്ളികാരൻ നടക്കുന്ന മാതിരി ഞാനും നടന്നു നോക്കി , പിന്നെ അച്ഛനെ പോലെ മുറുക്ക് ഒരു ശീലമാക്കി ,പല്ല് വെളുക്കെ ചിരിച്ചു കാട്ടി നോക്കി .. എവിടേ ..... എന്നെ ഒരു പുല്ലനും തിരിഞ്ഞു നോക്കിയില്ല എന്നല്ല .. എന്നെ കാണുന്നതേ ചതുർത്തി പോലെയാണ് എവറ്റകൾക്ക്‌ ....പിൽ കാലത്ത് എനിക്ക് മനസിലായി അച്ഛന്റെ ജോതിഷ കലയാണ് മൂപ്പരെ എത്ര അധികം പൊതുജന സമ്മതൻ ആക്കിയത് എന്ന് ...കാലടി ആശാന്റെ ശിക്ഷണത്തിൽ ജോതിഷം അഭ്യസിച്ച അച്ഛൻ പിൽ കാലത്ത് പുല്ലുവഴിയിലും പരിസര ഗ്രാമങ്ങളിലും അറിയപെടുന്ന ഒരു എണ്ണം പറഞ്ഞ കവടിക്കാരൻ ആയി മാറി ......
ഇനി പുരാണത്തിലേക്ക് ഒരു പിടിഅങ്ങ് പിടിക്കട്ടെ ......
പണ്ട് ഒരുകാലത്ത് പടിഞ്ഞാക്കരക്ക് രാത്രി കാലങ്ങളിൽ വഴിനടക്കാൻ പോലും ആളുകൾക്ക് ഭയമുണ്ടായിരുന്ന കാലം... .കാടുപിടിച്ച് വലിയ ഒരു സർപ്പത്തിന്റെ ഫണം പോലെ ഇിഞ്ജ മുള്ളുകൊണ്ട് കൊണ്ട് തീർത്ത ഒരു കുടിലിന്റെ ഉള്ളിൽ
വെയിലും ,മഴയും കൊണ്ട് കണ്ടക ശനിയുടെ കണേർ കൊണ്ട് ഉഴറിയ പാനേക്കാവിൽ ഭഗവതിയെ കവടിയുടെ പിന്ബലാത്താൽ രക്ഷിക്കണം എന്നുറച്ചു അച്ഛൻ. വെറുതെ പോലും ആ വശത്തേക്ക് നോക്കാൻ പോലും ആളുകള്ക്ക് ഭയം ഉള്ള ഭഗവതി കാവ്‌. പിന്നെ പണ്ട് പോത്തിനെ പൂട്ടി കാവിനു ചേർന്ന് നിലം ഉഴുത് മറിച്ച പാപ്പച്ചൻ മാപ്പിള പോത്തിനെ തല്ലാൻ ഒരു വടി ഓടിച്ചു കാവിന്റെ പറമ്പിൽ നിന്ന്. അന്ന് മുതൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപെട്ടു എന്ന് ചരിത്രം ....ഇങ്ങനെ ഉള്ള യീ കാവാണ്‌ വെട്ടി വെടുപ്പാക്കാൻ നോക്കുനത് .വേണ്ട വേണ്ട എന്ന് പല മുതുക്കന്മാരും പറഞ്ഞു നോക്കി അച്ഛൻ കേട്ടില്ല .എനിക്കും വലിയ അഗലാപ്പ് ആയിരുന്നു .ഇതൊന്നും വക വയ്ക്കാതെ മുപ്പർ ആളെ കൂട്ടി ഇിഞ്ജ മുൾക്കാടുകൾ വെട്ടി തെളിച്ചു അവടെ ഒരു ബാലാലയം പണി തീർത്തു മൂപ്പർ. .ഇതാണ് ആദ്യ പാനേക്കാവ് ..
ഫ്ലാഷ് ബാക്ക് .....
ഒരു ദിവസം കാവിന്റെ സമയവും അച്ഛന്റെ സമയവും ഗണിച്ചു നോക്കിയപോൾ കവടിയിൽ കണ്ടുവത്രെ കാവ്‌ വെടുപ്പാക്കാൻ ഭഗവതി സമ്മതം കൊടുത്തതും പിന്നേ കാവിൽ ആര്ക്കും അറിവില്ലാത്ത ഒരു നിധിയുടെ വലിയ ശേഖരവും പുള്ളിക്ക് കാണാൻ കഴിഞ്ഞു എന്നും പഴമൊഴി ... സാംബത്തികമായി കുറച്ചു പരാധീനദകൾ ഉള്ളതിനലാകും മൂപ്പർ ആരു പറഞ്ഞിട്ടും കേൾക്കാതെ യീ പുണ്യ പ്രവര്ത്തനം നടത്തിയത്.ഇിനി പുതിയ അംബലത്തിലേക്കു പുനപ്രതിഷ്ട്ട നടത്തുന്ന ദിവസം രാവിലെ. സമയം ആയിട്ടും ചേലാമറ്റം മാവെട്ടം, ശ്രീ മാൻ ചട്ടൻ നമ്പൂരി വരാത്തതിനാൽ വളരെ അക്ഷമനായി കാണപെട്ട അച്ഛൻ, പെട്ടന്നാണ് എന്നോട് പറഞ്ഞത്. പൊയീ കുളിച്ചു വരാൻ മൂപ്പർ പറഞ്ഞ പാടെ ഞാനും അച്ഛനും തോട്ടിൽ മുങ്ങി വന്ന് തൊഴുതു.പിന്നേ അച്ഛൻ പുതിയ അമ്പലത്തിന്റെ അകത്തു പ്രവേശിച്ചു. എന്നിട്ട് കണ്ണാടി വിഗ്രഹങ്ങൾ ഓരോന്ന് എടുത്ത് കൊടുക്കാൻ പറഞ്ഞു .എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി . കാവിൽ വാഴും ദെയ്വ്വങ്ങളെ പണി പാളിയല്ലോ എന്ന ചിന്തയിൽ കണ്ണാടി വിഗ്രഹം ഒരു വിറയലോടെ , എനിക്ക് വേറെ ഒരു വഴിയും പരഗതിയും ഇല്ലാത്തതിനാൽ എടുത്തു കൊടുത്തു അച്ഛന്. അച്ഛൻ പുനപ്രതിഷ്ട്ട കർമം അങ്ങു നിർവഹിച്ചു ......
ഉഗ്ര രൂപിണിയും ക്ഷിപ്ര പ്രസാദിനിയും ആയ ഭഗവതി . പിന്നെ ദാരിക വധം കഴിഞ്ഞു പിണങ്ങി പടിഞ്ഞാട്ട് വളരെ ഉഗ്ര ഭാവത്തിൽ വാണരുളുന്ന ഭദ്ര കാളിയും. ആവൽ ബാന്ധവനും ,അകിലാണ്ട്ട കോടി ബ്രമ്മാണ്ട്ട നായകനും മാമല വസനുമായ ശ്രീ അയ്യപ്പ സ്വാമിയും വാണരുളുന്ന ഇനത്തെ പാനേക്കാവ്ഭഗവതി ക്ഷേത്രം......പടിഞ്ഞാക്കര പാടശേകരത്തിൽ സ്തിദി ചെയ്യുന്ന ക്ഷേത്രം അമ്മയുടെ ദശാ സന്തി ദോഷങ്ങൾ തീർത്ത് ഇിന്നത്തെ പോലെ പണി കഴിപിച്ചത്
ചാക്യരം പുറത്തു വേലപ്പാൻ നായരുടെ മകൻ (അച്ഛന്റെ അനുജൻ ) ശ്രീമാൻ സുനിൽ ദത്തിന് സ്വപ്ന ദർശനം നല്കിയ ഭഗവതിയുടെ അനുഗ്രഹത്താൽ ആണ് എന്ന് പറയപെടുന്നു .

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment