അനീഷിന്റെ ചേട്ടൻ ... പുല്ലുവഴി പുരാണം ....
പുല്ലുവഴയിലെ "ഫ്രണ്ട്സ് പുല്ലുവഴി" എന്ന എൻറെ കാസറ്റ് കടയുടെ അകത്തു ഏതോ അന്തരാഷ്ട്ര മാരത്തോണ്‍ ചർച്ച പോലെ കുലംഗഷമായ ചർച്ചകൾ നടക്കുന്നു. കടയുടെ അകത്തു ഒരു പാർട്ടീഷൻ നടത്തിയിരുന്നു ഞാൻ നേരത്തെ തന്നെ. വീഡിയോ റെക്കോർഡിങ് പിന്നെ വിളക്കു കത്തിക്കാം എന്ന തത്വത്തിൽ ചിന്തിച്ചുച്യയ്തത് ആണ് അത്. പിന്നെ അത് പോയി, കൂട്ടുകാർക്ക് ബീഡി വലിക്കാനും കള്ളു മോന്താനും മാത്രമായി മാറി അവിടം.
കാസറ്റ് കട പിൽ കാലത്ത് വലിയ ലാഭം ഇല്ലാതെ പോകുന്ന കണ്ടപ്പോൾ പുളിക്കലെ പോളച്ചൻ ചേട്ടൻ എന്ന പത്തര മാറ്റ് തങ്കത്തിന്റെ കൂടെ കൂടി ഞാൻ. സഞ്ചരിക്കുന്ന പലിശ കട അതാണ് പോളച്ചൻ ചേട്ടൻ. എല്ലാവരും തൊള്ളായിരം രൂപാ കൊടുത്തു ആയിരം വാങ്ങുമ്പോൾ പോളച്ചൻ എണുറ്റി അൻബതു കൊടുത്ത് ആയിരത്തി അൻബത് തിരികെ മേടിച്ചിരുന്നു. അത്രയക്കും പരോപകാരിയും അന്യന്റെ മുതൽ ചോദിച്ചു മേടിക്കുന്നവൻ എന്ന ഖ്യാതി പുല്ലുവഴിയിൽ പരക്കേ ഉള്ളവനും, വളരേ കരുണാമയനുമായ പോളച്ചൻറെ കൂടെ ഞാനും അങ്ങു കൂടി .
ആതുര സേവനമായ ഡെയിലിചിട്ടി പിരിവിനു എവനിംങ്ങിൽ ഞാൻ പോകുന്ന വേളയിൽ തേങ്ങാക്കാകാരൻ അന്തോണിയുടെ വീടിനു മുന്നിൽ വച്ച് എന്റെ വാഹനം പേരുമറ്റം മാത്യൂസിന്റെ പട്ടിയുടെ മേത്തു ഇടിച്ചു. ഇടിയുടെ ആഖാത്തിൽ വണ്ടി മറയുകയും വളരെ ചെറിയ പരുക്കായ എന്റെ ഇടത്തെ കയ്യുടെ "വളയസ്ത്തി" നൈസ് ആയിട്ട് അങ്ങ് ഒടിയുകയുംചയ്തു. പിന്നെ പട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്ന ആത്മസംത്രപ്‌ത്തിയോടെ ഞാൻ പരുത്തുവയലിൽ ഹോസ്പിറ്റലിൽ ശിഷ്ട്ട കാലം കുറച്ച്അങ്ങ് കൂടി ....
ഇനി ചർച്ചയുടെ വിശുദീകരണം തരാം .
ജയകേരളം സ്കൂൾിന്റെ അടുത്തു പപ്പുകുട്ടൻ ചേട്ടന്റെ പൊന്നോമന പുത്രൻ ശ്രീമാൻ അനീഷ് ആണ് യീ കഥയിലെ നായകൻ .കഥയിലെ വില്ലൻ വേഷത്തിന് ഏറ്റവും അനുയോജ്യനയത് സർവശ്രീ പട്ടം കിട്ടിയ സാക്ഷാൽ പുളിക്കൽ പോളച്ചൻ എന്ന എന്റെ ഗുരുവിനു കൊടുക്കാം എന്ന തിരിച്ചറിവിൽ ഞാനും നായകൻ അനീഷും "മൊട്ട കച്ചവടം നിർത്തിയിട്ട് തേങ്ങാ കച്ചവടം" തുടങ്ങിയ തൊമ്മനെ പോലെ പോളച്ചനെ കണ്ട് കാര്യം പറഞ്ഞു . കാര്യങ്ങൾ പഠിച്ച ഗുരു അരുളി. ഗുരുവിനെക്കാളും ഇീ വേഷത്തിന് ഒന്നുകൂടെ ചേർച്ച ശിഷ്യനായ എനിക്കാണ് എന്ന് ."യീശ്വരാ പണി പളിയാലോ" എനോർതതപോൾ എന്റെ കണ്ണു നിറഞ്ഞു.... യീ കൈയ്യും വച്ച് നാൻ എങ്ങനെ പോകും എനൊക്കെ പറഞ്ഞപോൾ നായകൻ ഇടക്ക് കയറി " കാറു വിളിക്കാം" എന്നായി .
പപ്പുകുട്ടൻ ചേട്ടന്റെ പൊന്നോമന മോൻ അനീഷ് ആള് ഒരു ശുദ്ധൻ ആണെന്നിരിക്കെ, നിര്മലാ കോളേജിൽ പഠിക്കുന്ന സമയം, ക്ലാസ്സ് കട്ട് ചയ്തു സിനിമക്ക് പോകലും ,കുട്ടുകാരുടെ കൂടെ കറങ്ങലും കൂടിയപ്പോൾ വീട്ടിൽ നിന്നു പോകുന്നത് എന്തിനാണ് എന്ന് യീ പാവം ക്രൂരൻ മറന്നുപോയി. പ്രിൻസിപൽ അച്ചനു കുട്ടികളോടുള്ള അമിത ഉത്തരവാദിത്തം മൂലം ഒരു ദിവസം കോളേജു വരാന്തയിൽ അനീഷിനെ കണ്ടപ്പോൾ ആ പാവത്തിന് മനസിലായില്ല. വല്ല അക്ക്രിക്കാരോ അല്ലേൽ പിന്നെ പുതിയ അഡ്മിഷൻ വല്ലതും ആണ് എന്ന് കരുതി "നീ ഏതാട കൊച്ചനേ" എന്ന ചോദ്യം നമ്മുടെ നായകനെ ചില്ലറ ഒന്നും അല്ല ദുഖത്തിന്റെ കയത്തിലേക്ക് തള്ളിയിട്ടത് . അങ്ങനെ കോളെയ്ജ് പ്രധാനി കൈയ്യോടെ നായകനെ പൊക്കി. വീട്ടിൽ നിന്ന് ആരേലും വരണം എന്നാലെ കോളെയ്ജ് വരാന്ത ഇനി കാണാൻ പറ്റൂ എന്ന ഒടുക്കത്തെ നിലപാട് എടുത്തു പ്രധാനി. ( സത്യത്തിൽ അച്ഛൻ ഇവനെ കോളേജിൽ ഇതിനു മുന്നേ അച്ചൻ കണ്ടിട്ടിലപോലും അതിന്റെ ചമ്മലും, ദേഷ്യവും മൂപ്പർ തീര്ത്തത് എങ്ങനെ ആയിപോയി). അനീഷ് കാണാൻ കുറച്ചു കറത്ത് ക്ഷീണിച്ചിട്ടാണ് . പുളിക്കൻ ആണേൽ നല്ല തൂവെള്ള . "സിമ്പ്ലൻ പോളച്ചൻ" എന്നാണ് അറിയപെടുന്നത് തനെ. ഇതുകണ്ട് ആണ് അനീഷിന്റെ കുടെ എന്നോട് പോയാൽ മതി എന്ന് സിംബ്ലൻ പറഞ്ഞത്. ഒരു സിഗ്നേട്ടറി മിസ്‌മാച്ചനു സാധ്യത ഉണ്ട് എന്ന് എന്റെ ആശാൻ മുൻകൂട്ടി കണ്ടതിന്റെ പേരിൽലാണ് എനിക്ക് നറുക്ക് വീണത്. അപ്പുകുട്ടൻ ചേട്ടനോടോ , അല്ലേൽ നായകൻറെ ചേച്ചിയോടോ പറയാൻ ഉള്ള മടി കാരണം, ക്ലാസ്സിൽ കേറാൻ പറ്റാതെ എന്റെ കടയിലെ സ്ഥിരം ശല്യവും , അന്തേവാസിയും ആയിത്തീർന്ന അനീഷിനെ ക്ലാസ്സിൽ കേറ്റാനുള്ള കുതന്ത്രങ്ങൾ മെനയ്യുന്ന ചെർച്ചയാണ് മുകളിൽ പുരോഗമിക്കുനത്. ഏതായാലും എന്റെ ഇടപെടലും ,അവന്റെ ക്ലാസിൽ കേറാതെ പണ്ട് അലഞ്ഞു തിരിഞ്ഞു നടന്ന ഏതോ പരമ്പരയിൽ പെട്ട അവന്റെ കർനൊൻമാരുടെ പുണ്യം കൊണ്ടാകാം അച്ഛൻ അവനെ ക്ലാസിൽ കയറി നിരങ്ങാനും വീണ്ടും കട്ട് ചെയാനും ഉള്ള അവകാശം നല്കി കൊണ്ട് ഉത്തരവ് കൊടുത്തു .....
ഒരു വാലിൻറെ കഷ്ണം ....
ഞാനും അനീഷും കോളേജിൽ ചെന്നപോൾ കൂട്ടുകാർ അടക്കമുളള ശകുനംമുടക്കികൾക്ക് വിശ്വാസം വന്നില്ല, ഞാൻ അവന്റെ ചേട്ടൻ ആണ് എന്ന്. എൻന്റെ കയ്യിലെ കെട്ടും, കുടാതെ തല മൊട്ട അടിച്ചതും കൂടി കണ്ടപ്പോൾ തന്നെ കുമാരികളായ പെണ്ണുങ്ങളും ടീച്ചര്മാരും അടക്കമുള്ള പെണ്‍വര്ഗം പേടിയോടെ വഴി ഒരുക്കി തന്നു പ്രിൻസിപ്പൽ അച്ഛനെ കാണാൻ . നേരെ പ്രിന്സിപ്പലിന്റെ റൂമിൽ കയറിയ ഞാനും അനീഷും ഒരു സലാം അങ്ങു കൊടുത്തു അച്ഛന് . ചെന്ന പാടെ അച്ചൻ നമുടെ നാട്ടിലെ ചില ബി.പി ഉള്ള കണവൻമാരുടെ പെണ്ണുങ്ങൾ വായ തുറന്നതു പോലെ ഒരു പത്ത് മിനിറ്റ് നായകന്റെ വീരസാഹസീക കഥകളുടെ കെട്ട് അങ്ങ് തുറന്നു . എൻറെ ശിവനേ . വന്നത് കുടിങ്ങിയോ , ചെവിയിൽ കൂടെ ചോര വരുന്നുണ്ടോ വല്ലാത്ത ഒരു അസ്വസ്ഥത എനിക്ക് അനുഭവപെട്ടു. നല്ല തെളിച്ചങ്ങ് പറഞ്ഞാൽ പെരുംബാവൂർിൽ നിന്ന് ബസ്സിൽ കേറി മലമുറിക്കെ ഇറങ്ങേണ്ട വന്ന ഒരു പുല്ലുവഴിക്കാരന്റെ ദയനീയ അവസ്ഥയായി എന്റെ. അച്ഛൻ തീരെ അടുക്കുന്നില്ല. ഇറങ്ങി പോടാ മാങ്ങാണ്ടി തലയ എന്നോഴിച്ചു ബാക്കി എല്ലാം പറഞ്ഞു ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ അച്ചൻ നിന്ന് വിയർത്തു . "ശൊടാ ഇനി എന്നാ ചെയും " (ആത്മഗതം ) . പെട്ടന്ന് തോനിയ ഒരു കുബുത്തിയിൽ ഞാൻ അനീഷിന്റെ അടുത്തുചെന്നു. കിട്ടിയ അവസരം കളയാതെ കൊടുത്തു കരണകുറ്റി നോക്കി ഒരു നല്ല ഉമ്മ . നല്ല രണ്ടു കറക്കം കറങ്ങി താഴെ വിഴുംബോൾ, അവൻ വിചാരിച്ചു ദേഷ്യം കാരണം അച്ഛൻ കൂടത്തിനു അടിച്ചതാകും എന്ന് . പ്രിൻസിപ്പൽ അച്ചനും പിന്നെ കോച്ചച്ചൻമാരും ,പുറത്തു കാഴ്ച കണ്ടു നിന്ന അവന്റെ കൂട്ടുകാരും വെട്ടിവിയർത്തു തരിച്ചു നിൽക്കെ ഞാൻ പറഞ്ഞു , ശരി അച്ചാ ഇനി ഇവാൻ ഇവിടെ പഠികണ്ട വീട്ടിലെ പണം നഷ്ട്ടം ,എന്റെ സമയം നഷ്ട്ടം പിന്നെ അച്ഛന് സമാധാനം എല്ലാം പോയീലെ എന്നൊക്കെ അങ്ങ് വച്ച് അലക്കി ഞാൻ പുറത്തേക്ക് നടന്നു ......
അകിടു രോഗം വന്ന വെചൂർ പശുവിൻറെ മുഖംപോലെ പിറ്റേന്നു ടി സി മേടിക്കാൻ ചെന്ന അനീഷിനെ കണ്ട അച്ചൻ ഞ്ഞെട്ടിയെന്നും, ഇനി മോൻ നനായി പഠിച്ചാൽ മതിയെന്നും അഥവാ പഠിക്കാൻ മടി തോനിയാൽ ഒന്നോ രണ്ടോ ദിവസം ലീവ് എടുത്തുകൊള്ളാനെന്നും, ഇനി എന്ത് തന്നേ വന്നാലും നിന്റെ ചേട്ടനെ ഇങ്ങോട്ട് കൊണ്ടുവരണ്ട എന്ന് വളരെ ദയനീയ സ്വരത്തിൽ പറഞ്ഞ യീ നല്ല പാതിരി, കുഞ്ഞാടിന്റെ കയ്യ് പിടിച്ചു ക്ലാസ്സിൽ കേറ്റിയിരുതിയപോൾ വരിക്ക ചക്കവെട്ടിയപോൾ ഇടക്ക് പെട്ട യീച്ചയുടെ അവസ്ഥ പോലെ തോനി അനീഷിനു .....
ജ്യോതിഷ്കൃഷ്ണൻ പുല്ലുവഴി ....

No comments:
Post a Comment