Sunday, 17 May 2015

ന്റെ അമ്മമാർ....

എല്ലാവരയും പോലെ എനിക്കും എന്റെ അമ്മയെ കുറിച്ച് ഒരു പാട്  ഓർത്തു വയ്ക്കാൻ ഉണ്ട് ..പലതും സന്തോഷം തരുന്നത് അല്ല .. എന്റെ  ചെറു പത്തിൽ അമ്മ ഒരുപാടു സഹിച്ചതാണ്. വേദന അല്ലാതെ ആ പാവത്തിന് ഒന്നും ഓർക്കാൻ ഉണ്ടാവാൻ വഴി യില്ല .. അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നത്  ഒരുവേള അടുക്കള  പണിക്ക് ആണോ എന്ന് പോലും  തോനിയിരുന്നു  അമ്മക്ക് .എന്താ ച്ചയ്ക  ചില ജന്മങ്ങൾ അങ്ങനെ ആണ്‌ .മൂന്ന് അനുജന്മാരും മുത്തശി മയും മുത്തശനും ഉള്ള ഒരു കുടുംബത്തിലെ ആടുകള ജോലി .. അതും ആതുനിക സ്വകര്യം  ആയ മിക്സിയൊ ,ഗ്രിന്റെരോ, വാഷ്മെഷീൻ ഇലാത്ത സമയം ഒരു പണിക്കാരുപോലും ഇല്ലാതെ  അടിച്ചും, ഇടിച്ചും കഴുകിയും നടു പൊട്ടുമത്രെ  .. അട്ടുകലേൽ അരച്ച് മടുത്തിട്ട് അമ്മ പലപ്പോഴും അരി കിണറ്റിൽ എറിഞ്ഞു കളയാറുള്ള കഥ അമ്മ പറഞ്ഞ് ഓര്ക്കുന്നു ഇപോഴും .അച്ഛന് ഭക്ഷണ കാര്യത്തിൽ ഉള്ള പിടിവാശി (അമ്മികല്ലേൽ അരച്ച ചമന്തി )അമ്മയ്ക്ക് പലപോഴും കരച്ഛിലിനുള്ള വക നല്കിയിരുന്നു. കുടുബ പ്രരബ്തം മൂലമാണോ അതോ പാരംബരാഗതമായ പേരു നിലനിർത്താൻ ആണോ എന്നറിയില്ല അച്ഛൻ നല്ലൊരു എ വണ്‍ കുടിയാൻ ആയിരുന്നു ..ദോഷം പറയരുതെല്ലോ കുടിച്ചു വീട്ടിൽ വരുന്ന മൂപ്പർ അമ്മയെ എടുത്തിട്ട് പെരുമാറും പിന്നെ മടുക്കുമ്പോൾ രാത്രി കഴുത്തിന്‌ പിടിച്ചു പുറത്തേക്ക് ഇറക്കി വിടും .നന്നേ ചെറുപ്പം ആയിരുന്ന എന്നെയും കൂട്ടി അമ്മ വാഴക്ക്‌ വാനം കീറിയ കുഴിയിൽ പോയി  കിടക്കും .. ഹൊ എനിക്ക് ഓർക്കാൻ പോലും വയ്യ ആ രംഗം ....അച്ഛൻ മരിച്ചു എന്റെ ഭരണ കാലം മുതൽ അമ്മയ്ക്ക് നല്ല കാലം വന്നു എന്ന് അമ്മ ഇടക്ക് പറയും .. ഞാൻ ഇപ്പോ ചിന്തികാറുണ്ട്  അത് ശെരി അല്ലാലോ എന്ന് ....

എന്റെ ചെറുപത്തിൽ എന്നെ സ്വധീനിച്ച രണ്ടു അമ്മമാർ, അത് നാലുകെട്ടിലെ മനീഷ് ചേട്ടൻ ,മഹേഷ്‌ ,രാജേഷ്ന്റെയും അമ്മ  സുശീല ചേച്ചിയും പിന്നെ വിജേഷ്, ജിഷയുടെയും അമ്മ കുമാരി ചേച്ചിയും ആയിരുന്നു .. പുറത്തുനിന്നു നോക്കുനവ്ര്ക്ക് മനസിലാകില്ല ഇതു ആരുടെ അമ്മ ആണ് എന്ന് കാരണം മനീഷ് ചേട്ടൻ അമ്മേ  എന്ന് വിളിച്ചാൽ  ആദ്യം കേക്കുനത് കുമാരി ചേച്ചി ആണെങ്ങിൽ ,"എന്താടാ" എന്ന് വിളികേൾക്കും  ... പലപ്പോഴും എനിക്ക് തോനാറുണ്ട് എങ്ങനെ ചേട്ടത്തിയും ,അനിയത്തിയും ഉണ്ടാകുമോ എന്ന്.. ഒരു വീട്ടിൽ കളിച്ചു വളര്ന്നു ,ഒരു പായയിൽ കിടന്നു ,ഒരു പാത്രത്തിൽ  നിന്നു  ഉണ്ട യീ  ചേട്ടത്തിയും ,അനിയത്തിയും സ്വന്തം കുട്ടികള്ക്ക് എന്ത് കൊടുത്താലും അത് അവടെ ഞാൻ ഉള്ള സാഹചര്യത്തിൽ എനിക്കും തരാൻ മടി കാട്ടാത്ത എന്റെയും അമ്മമാർ..  അവരിലൊരാൾ കുമാരി ചേച്ചിയുടെ അവിചാരിത മായ വേർപാട്‌ വന്നപ്പോൾ കൂട്ടുകിളിയെ നഷ്ടപെട്ട ഇണയുടെ വേദനക്ക് മുന്നിൽ നിന്ന് പിടഞ്ഞ  സുശീല ചേച്ചി വേണ്ടിയും , പിന്നെ അമ്മയെ നഷ്ടപെട്ട മകനും മകള്ക്കും വേണ്ടിയും ,  പിന്നെ എന്ന്റെ പൊന്നമ്മചി രധമക്കും കു‌ടെ  ഞാൻ യീ മാതൃ ദിനം അർപ്പിക്കുന്നു ...

No comments:

Post a Comment