Wednesday, 13 May 2015

പഠം ഒന്ന് -പുല്ലുവഴി പുരാണം .
ന്യൂ ജെനരെഷൻ ലോ ഫ്ലോർ ബസുകൾ ഇങ്ങോട്ട് കേറല്ലേ ഇതു പഴയ ലയ് ലാൻഡ്‌ വണ്ടികൾക്ക് ഉള്ളതാണ് ....
സ്ഥലം പുല്ലുവഴി, ഇവനിങ്ങ് അഞ്ചു നിബിടം ....
പഴയ ആൽ മരത്തിന്റെ കൃത്യം പത്തു മീറ്റർ അകലെ കരുണാകരൻ വ്യദ്യരുടെ തിണ്ണ, ഇങ്ങെ അറ്റം മുതൽ അങ്ങേ അറ്റം വരെ ഒരു പറ്റം വായിൽ നോക്കികളുടെ സ്ഥിരം ഇരിപടം .പാവം വ്യദ്യർ ഇവന്മാർ വരുനതിനു മുൻപ് തന്നേ വ്യദ്യ ശാല യുടെ അകത്തു കേറി പറ്റും ,അല്ലേൽ പിന്നെ ഇവന്മാർ മൂപ്പരെ കേറ്റി വിടില്ല അകത്തോട്ട് .പ്രേക്ഷകർ ,നിങ്ങൾ അങ്ങോട്ട്‌ നോക്കണ്ട കാരണം വെറുതേ എന്തിനാ അവൻ മാരുടെ കണ്ണു കൊണ്ടുള്ള ഉഴിച്ചിൽ പെടുന്നത്. സ്കാനിംഗ്‌ പ്രക്രിയയിൽ പെടുനവർ ഏഴു ജന്മം എടുത്താലും ചുളുവുകൾ പോകില്ല എന്ന് പൊതുവേ സംസാരം .....
വയ്ദ്യ ശാലക്കപുറം ആണ് നമ്മുടെ ഒന്നാം പഠം തുടക്കം ..
പഴുക്ക എന്ന്ചെല്ല പേര് ഉള്ള പച്ചകറി കട നടത്തുന്ന തങ്കപ്പൻചേട്ടൻറെ ഒറ്റമുറി ,അറിയാത്തവർ ആരും പുല്ലുവഴി ക്കാർ അല്ല .അത്ര പ്രസിദ്ധൻ അല്ലേ ആ പാവം .ക്യൂ നിന്ന് പുലുവഴി ക്കാർ പച്ചകറി മേടിച്ച ചരിത്രം യീ തങ്കപ്പന്റെ കടയ്ക് സ്വന്തം ...പറ്റുപൊടി സംബ്രതായം കണ്ടു പിടിച്ചത് തന്നെ യീ തങ്കപ്പൻ ചേട്ടൻ ആണ്... .മുതുക്കികൾ പച്ചകറി പറ്റുപൊടി പിന്നെ മുതുക്കന്മാർ ടചിൻസ് ,ബീഡി പറ്റുപൊടി ,ചെറുപ്പക്കാർ ബീഡിയും വട്ടു സോടാ സര്ബതും പറ്റുപൊടി... അങ്ങനെ പറ്റുപൊടി മയം ആണ് മൂപ്പരുടെ കട
ചെറിയ ഒരു വിവരണം പുള്ളിയുടെ കഥ ആകുമ്പോൾ നല്ലതാ ... ഒരു സാധു കുടുംബം ,എന്റെ ഓർമ്മയിൽ ഉള്ളത് പറയാം .
ഒന്ന് -പോറ്റി ശശി മുത്ത പുത്രൻ പരിഷ്കാരി.. അച്ഛനെ പോലെ തനെ ഒരു ചെറിയ കട ..
ചിപ്പു വിജയൻ ഫയങ്ങര ഗ്ലാമർ ആണ് മൂപ്ര്ക്കു ..ജോലി ഒരു പ്രത്യേക തരം ആണ് (മണൽ വാരൽ... ഇതു ആണുങ്ങളുടെ കൊട് വാക്കാണ്‌ പുല്ലുവഴിൽ .പിന്നെ ചില തരുണീ മണികൾ യീ ക്രിയ ചെയുനവരെ തുമ്പികൾ എന്ന് ആന വണ്ടിയേൽ വിളിക്കുനത്‌ കേട്ടിടുണ്ട് )
പിന്നെ സാക്ഷാൽ പഴുക്ക ബാബു പുല്ലുവഴി യുടെ കണ്ണിലു ഉണ്ണി .. തെങ്ങ് കേറ്റം .കള്ള്കുടി .... കള്ള്കുടി തെങ്ങ് കേറ്റം യിതാണ്ആയമ്മ യുടെ ഹോബി .പഴുക്ക ബാബു രണ്ട് തവണ തൂങ്ങി ചാകാൻ നോക്കി. ചുമ്മാ ഒരു രസത്തിനു എന്നാണ് ബാബു പറഞ്ഞറിവു .ഒരു ഡേ ബാബു കോഴിക്ക തോട്ടിൽ രാത്രി കുളിക്കാൻ പോയപ്പോൾ അവന് തുങ്ങാൻ മോഹം... ഒട്ടും മടിച്ചില്ല അടുത്ത പറബിൽ കേറി അഴ അഴിച്ചു പാലത്തിൽ കെട്ടി മറ്റേ തല്ലപ്പു കഴുത്തിലും ഇട്ടു വെള്ളത്തിലേക്ക് ചാടി ...ധിം ... കയർ പൊട്ടി ബാബു താഴെ .അവന്റെ വെയിറ്റ് കയർ താങ്ങി യില്ല . അവനു ഉള്ളിൽ ചിരി പൊട്ടി കാണും ചാവാൻ ടൈം ആയില എന്ന് കരുതി . പിന്നെ ഒരു രാത്രി വീടിന്റെ പുറകിലെ പ്ലാവിൽ നല്ല പുതിയ കയറു മേടിച്ചു തുങ്ങി .. ഇത്തവണ കാലന്റെ രൂപത്തിൽ വന്നത് വീടിന്റെ പുറകിലെ പ്യ്‌ലിയുടെ വീട്ടിൽ ജോലിക്ക് നിന്ന തമിഴൻ ...ചെക്കൻ കണ്ടിട്ട് അവൻ കയർ വെട്ടി താഴെ ഇട്ടു ....ബാബുവിനു ഇത്തവണ സംഗതി പിടികിട്ടി ഇനി ട്രെയിന് തലവച്ചാലും , വട്ടം ചാടിയാലും ചാവില്ല എന്ന്.....
ഇവാൻ മാരെ എല്ലാം തീറ്റി പൊറ്റുനതആണ് യീ പാവം തങ്കപ്പൻ ഹോബി....
അഭിമാനത്തോടെ ഞാൻ പറയും പുല്ലുവഴി ക്കാരായ മുതിർന്ന പ്വരന്മാർ കള്ളു കുടി പഠിച്ചതും ,ചെറുപ്പകാർ തങ്കപന്റെ വട്ടുസോട ജൂസ് കുടി പഠിച്ചതും ,മുറുക്ക് ഒരു ശീല മാക്കിയത്തിലും തങ്കപ്പൻ വഹിച്ച പങ്ങ്ഗ് വളരേ വലുതാണ് എന്ന് ....
സൈക്കിൾ എടുത്ത് മൂപർ ചാരായ ഷാപ്പിലെക്കു പറക്കുനത് കണ്ടാൽ അറിയാം
ഇവനിങ്ങ് അഞ്ചു നിബിടം ആയി പിതാമഹാൻമാർ ആരോ വന്നിടുണ്ട് എന്ന് പിന്നെ പത്ത് മണിക്ക് ട്രാവൻകൂർ റയോൻസ്, പച്ച ബസ്‌ വന്നു ഡ്രൈവർ ബാലൻ ചേട്ടൻനും എന്റെ അച്ഛനറ്റെയും മുറുക്കും വലിയും കഴിയുന്നത്‌ വരെ അഹോരാത്രം കഷ്ട്ടപെടും ആ പാവം .....പിതാമഹാൻ മാർക്ക് ചാരായം ഒഴ്ച്ചു കൊടുത്തും ടേസ്റ്റ് നോക്കിയും നൈറ്റ്‌ പത്തു പത്തര അകുംബോളെക്കും ആയമ്മ സൈഡ് ആകും .യിനിയാണ് തങ്കപ്പൻ നിത്യ തൊഴിൽ അഭ്യാസം തുടങ്ങുനത്..കടപൂട്ടാൻ തങ്കപ്പൻ പുറത്തുവച്ച പച്ചകറി എടുത്ത് അകത്തേക്ക് ഉള്ള പോക്ക്... ചിരിക്കില്ല എന്ന് ശബഥം ചയ്ത മസിലപ്പൻ മാർ പോലും ഉറഞ്ഞു തുള്ളും ... എന്താ കാര്യം ?? മൂപ്പർ അകത്തു കൊണ്ടു പോയസാധനങ്ങൾലേകാളും കുടുതൽ പുറത്തേക്കു കൊണ്ടുപോരും യീ കാലാ പരുപാടി മോൻ ചിപ്പു വിജയൻ മണൽ വാരൽ ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു തിരികെ വരുനത്‌ വരെ തുടരും ...

No comments:

Post a Comment