Sunday, 24 May 2015

ഒരു മെയ്‌ മാസ പുലരി ........

ഇന്ന് എന്തുപറ്റി ഒരു ഉന്മേഷവും കിട്ടുനില്ലലോ. ഇടവ പാതി തകർത്തു പെയ്തു തോർന്ന്‌, കാർമേഘം മാനത്ത് നിറഞ്ഞുനില്ക്കുന്നു.
പിന്നെ മേഘത്തിന്റെ വിടവിൽ കൂടെ അണയാൻ പോകുന്ന കനൽ പോലെ പകയോടെ നിലക്കുന സൂര്യൻ .തോടിന്മുകളിൽകൂടെ ഉള്ള പാലത്തിൽ  ഉള്ള കലുങ്ക്  ലക്‌ഷ്യം വച്ച് സ്പീഡിൽ അവൻ നടന്നു. ഇവിടെയാണ് അവൻറെ അച്ഛൻ കൂട്ട്കാരുടെ കൂടെ സായ്യാഹ്ന്നം  ചിലവിട്ടിരുന്നത്‌.. ഇന്തൊരു ഒച്ചയും ബഹളവും ആയിരുന്നു അഛന്റെ സഭയിൽ. പിന്നെ എന്തുകൊണ്ടാണ് അച്ഛൻ വീട്ടിൽ വന്നാൽ വലിയ കണിശക്കാരൻ ആകുന്നത്‌ അവൻ ഓർത്തു . നടന്ന് കലുങ്കിനു മുകളിൽ കേറി ഇരുന്ന അവൻ അവിടം  ഒന്ന് തലോടിയിട്ട് ന്നനവുള്ള കലുങ്കിൽ കിടന്നു .ആലോചനയിൽ മുഴുകി ഒന്ന് മയങ്ങിയോ ...ആരോ കുലുക്കി വിളിക്കുന്ന പോലെ തോന്നി  അവന് .. അതെ മുന്നിൽ അച്ഛൻ നില്ക്കുന്നു  ..അപ്പൊ അച്ഛൻ ഹോസ്പിറ്റലിൽ നിന്ന് വന്നോ .(ആത്മഗതം )എന്ന് കരുതി നിൽകുമ്പോൾ  ഖനമുള്ള നല്ല ഉറച്ച ഒച്ചയിൽ അച്ഛൻ പറയുന്നു ,ഇനി നീ മാത്രം ആണ് വീടിന്റെ തുണ ,അമ്മയെയും പെങ്ങളെയും നോക്കി കുടുംബം നോക്കണം .ഒരിക്കലും അവർക്ക് ഒരു ആപത്തും വരരുത് ....അപ്പൊ അച്ഛൻ എങ്ങ് പോകുന്നു എന്ന് ചോദിയ്ക്കാൻ തുടങ്ങിയ അവൻ കണ്ണുകൾ വലിച്ചു തുറന്നു എണീറ്റു നോക്കി .....ചുറ്റും ഇരുട്ടു പരക്കുന്നു. നേരം എത്രയും ആയോ ഭഗവതി ....അച്ഛൻ ഇപോ എങ്ങനെ ഇവിടെ ....... സ്വപ്നം  കണ്ട അവനു ഒന്നും മനസിലായില്ല .. എണീറ്റു തോട്ടിൽ ഒന്ന് മുങ്ങി ഇറനോടെ നേരെ വീട്ടിൽ ചെന്ന് ഷർട്ടും മുണ്ടും മാറി.പിന്നെ വിളക്കും കത്തിച്ച് അടുത്തുള്ള അമ്മായിയുടെ വീട്ടിലേക്കു നടന്നു ....  അച്ഛൻ ആശുപത്രിയിൽ ആയിട്ടു എന്ന് പത്ത് ദിവസം ആയി ...വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഞാനും എൻറെ പെങ്ങളും അമ്മായിയുടെ വീട്ടിൽ ആണ് കിടപ്പും ഭക്ഷണവും എല്ലാം....ഹോസ്പിറ്റലിൽ പോയി വന്ന അമ്മായി എന്നോട് പറഞ്ഞു .നാളെ അച്ഛന്റെ പിറന്നനാൾ ആണ്. അതുകൊണ്ടു് നാളെ ദേവനെ കണ്ടു തൊഴുതു കടുംപയാസം,പുഷ്പാഞ്ജലി എന്നിവ കഴിക്കണം എന്ന് .  ഹായ് കടുംബയാസം ...നല്ല രസം .. പിറ്റേന്ന് അമ്മായി വളരെ നേരത്തെ വിളിച്ചു  അമ്പലത്തിൽ പോകാൻ .ഞാൻ രാവിലെ കുളികഴിഞ്ഞു അമ്പലത്തിൽ പോകാൻഒരുങ്ങി.
പോകുന്ന വഴിയിൽ എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു ,ആരും എന്നോട് ഒന്നും മിണ്ടാത്തതെന്താണ് ഇന്ന് ... അമ്പലവഴിയിലേക്ക് ഇറങ്ങാൻ നേരം എതിരെ നടന്നു വന്ന ആൾകൂട്ടത്തിൽ അച്ഛന്റെ അനിയൻ. "നീ എവിടെ പോക്കുന്നു" എന്ന് ചോദിച്ചു . സ്വന്തക്കാർ എല്ലാവരും ഉണ്ടല്ലോ ഇവരൊക്കെ   എങ്ങു പോകുന്നു .... മനസിലാകുന്നില്ല  ഒന്നും ...കാര്യം പറഞ്ഞപോൾ കൊച്ചച്ചൻ പറഞ്ഞു ഞാൻ പോയ്കൊള്ളം നീ വീടിലേക്ക്‌ ചെല്ല് എന്ന് .......ഒന്നും മനസിലാകാതെ ഒരു ഒമ്പതാം ക്ലാസ്സ്കാരന്റെ ഉൽകണ്ടയോടെ മറ്റുള്ളവരുടെ കൂടെ ഞാൻ വീട്ടിലെക്ക് നടന്നു

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

No comments:

Post a Comment