Friday, 29 May 2015

കുടുംബ മഹിമ.......

വെള്ളിയാഴിച്ച എനിക്ക് അല്ലേലും ഒരു ഉത്സാഹം പോരാ .പെങ്ങളുടെ കല്യാണം കഴിഞ്ഞു അളിയൻ ഗൾഫീനു ജോലി രാജി വച്ചു വന്നപ്പോൾ മുതൽ തുടങ്ങിയ അസ്കിത ആണ് അത് .ഇനി അളിയനും പെങ്ങളും സുഖവാസം ഒക്കെ കഴിഞ്ഞു ഞാരാഴിച്ച വ്യയ്കിട്ടു  പറമ്പും വീടും വെട്ടി  വെടുപ്പാക്കിയെ പോകൂ.(ഒര്ഴച്ചതെക്കുള്ള പച്ചകറി, തേങ്ങ എല്ലാം എടുക്കും പോരഞ്ഞു അടുത്ത കടയിൽ  നിന്ന് മാസ മാസം എന്റെ പേരിൽ അവൻ  തരും എന്ന് പറഞ്ഞു പറ്റുപൊടിയും.

എന്താ അമ്മ  ചിന്തിച്ചത് ശെരിയല്ലേ . ഇനി എന്നാണ് അതിനുള്ള  സമയം.യീശ്വരാ സമയം ഒന്നിനും തികയുന്നില്ലലോ .അടുത്ത കാലത്തായിട്ട് വീട്ടിൽ വന്നാൽ ഇപ്പോ  ഒരു ചിന്തയേ  ഒള്ളു.ഒരു കുടുംബത്തിൽ പിറന്ന പെണ്ണിനെ  കെട്ടാൻ പറ്റിയെങ്ങിൽ എന്ന് .എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ എന്നറിയാമായിരുന്നു .ഇന്ന് അവളുടെ കൂട്ടുകാരിക്ക്  ഒരു മോൾ ജനിച്ചു പോലും .അത് കേട്ടപ്പോളെ  ഞാൻ മനസ്സിൽ  കുറിച്ചു ഇന്ന് മുടിഞ്ഞ  അടി ആകും എന്ന്.അലക്കുകാരന് അലക്കു ഒഴിഞ്ഞിട്ട് നേരമുണ്ടോ ഒന്ന് കഴിയുമ്പോ ഒന്ന് (ആത്മാഗതം )...... അവളുടെ  കല്യാണത്തിന്റെ ക്ഷീണം മാറി നേരെ നിക്കാൻ ഒന്ന് പൊങ്ങി നോക്കിയതാ,അതാ ഒരു മോന്റെ രൂപതിൽ എൻറെ നടു ലക്ഷ്യം വച്ചു അളിയൻറെ വക ആദ്യ പ്രഹരം വന്നു. സത്യത്തിൽ എന്റെ പ്രാർത്ഥന  കൊണ്ടാകാം അവള്ക്ക് മൂന്നു കൊല്ലം ആയിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നത്. എന്നും രാവിലെ എനിക്കുമ്പോൾ ഭഗവതിയോട് പറയുമായിരുന്നു അളിയന് അടുത്ത കൊല്ലം മാത്രമേ അവധി കിട്ടാവൂ എന്ന്‌.മൂന്നു കൊല്ലമായിട്ടും അവധി കിട്ടാത്തതിനാൽ അളിയൻ മാന്യമായി രാജി വച്ച് പിരിഞ്ഞു പോന്നു നാട്ടിലേക്ക്.പിന്നെ അളിയന് എന്തെങ്ങിലും പണി വേണ്ടേ. ഞാൻ  പ്രതിക്ഷിച്ചതിലും നേരത്തെ പുള്ളി എനിക്ക് പണി തന്നു. അപോളത്തെ എന്റെ അവസ്ഥ പോന്നു  മക്കളെ പറഞ്ഞറിയിക്കാൻ മേല ...... ഇഞ്ജ മുള്ളും കാട്ടിൽ നിന്ന് എടുത്തു കൂവമുള്ളും കാട്ടിൽ  ഇട്ട പോലെയായി . ഇതിലും നല്ലത്  ആദ്യ കൊല്ലം തന്നെ  ലീവ് കിട്ടിയിരുനെഗിൽ  ആദ്യ ബാദ്യത തീർന്നു അടുത്ത ബാധ്യത എന്താണ് എന്ന് എങ്കിലും അറിയാമായിരുന്നു . ഇനി യിപ്പൊ അളിയനും കൂടെ വടിയിമേൽ പാമ്പ് പോലെ ആകുമോ എന്നായി അടുത്ത ചിന്ത . പഴയ തറവാട് എങ്കിൽ പോലും എന്റെ വീട് നല്ല സ്വകാര്യം ഉള്ള ഒരു മാളിക പുര ആയിരുന്നു .80 സെന്റ്‌ കരഭൂമി,അത് ജോലി കഴിഞ്ഞു വന്നു നല്ലപോലെ മണ്ണിൽ പണിയുന്ന കാരണം വീട്ടിലെക്കുള്ള  പച്ചകറി കാശു കൊടുത്തു മേടികേണ്ട വരാറില്ല .ഇപോ അളിയന്റെ വീടിനു സ്വകാര്യം പോരാ രണ്ട്  മുറിയും അടുകളയും ഉള്ള ചെറിയ വീട് .ഇപ്പോളത്തെ പ്രശനം ഇനി ഉണ്ടാകുനത് പെണ്‍ കുഞ്ഞു ആണെങ്കിൽ യീ ചുറ്റുപാടിൽ അവൾക്ക് വളരാൻ ബുദ്ധിമുട്ട് ആണത്രേ. ഒന്നുങ്ങിൽ  ഞാൻ പണം കൊടുത്തു ഹെൽപ്പണം .അല്ലേൽ അവളുടെ വീതം  കൊടുത്തു ഹെൽപ്പണം.രണ്ടായാലും എൻറെ കാര്യം വീണ്ടും തീരുമാനമാകും .പുര നന്നകാനും പിന്നെ അളിയനു വല്ല ബിസിനസ്‌ തുടങ്ങാനും കൂടിയാണ് ഇപോളത്തെ പു്കില്.ആളുകൾ എത്ര മുൻ കരുതലോടെയാണ് കാര്യങ്ങൾ ചെയുന്നത് ,ഇവടെ ഒരുത്തൻ ഒരു കല്യാണം കഴിക്കാൻ മുട്ടി തെക്കോട്ടും വടക്കോട്ടും നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി .അത് ആർക്കും അറിയുകയും വേണ്ട കേൾക്കുകയും വേണ്ട .എന്തൊരു ലോകമാ ഇതു എൻറെ പരദേവതേ .ഒരു ദിവസം നോക്കിയപോൾ  വീട്ടിൽ ബ്രൊക്കർമാരുടെ പട താനെ ഉണ്ട് . കവലയിൽ നിന്ന് ഏതോ "നരകം നിരങ്ങികൾ" എനിക്കു പണി തന്നത് ആകാം എന്ന് ഊഹിച്ചു. നാട്ടിൽ അന്യോഷിച്ചപോൾ അറിഞ്ഞത്ര ഇീ തറവാട്ടിൽ ഒരു ചെറുക്കൻ പുരനെറഞ്ഞു നിക്കുന്നു എന്ന്. കല്യാണത്തിന് ഉള്ള നമ്മുടെ നാട്ടുനടപ്പ്  ഒന്നു നോക്കു .നല്ല സ്ത്രീലിംങ്കംമോ  പുല്ലിലിംങ്കംമോ ആയികൊട്ടെ നല്ല സ്വഭാവം പിന്നെ കാണാൻ നല്ലത്, വീട്ടിൽ ഇട്ടു  മൂടാൻ  ഉള്ള പണം അതൊക്കെ ഉണ്ടെങ്കിൽ സ്വന്തക്കാരായി അയൽപക്കത്തെ  കുലം കുത്തികളായി എല്ലാവരും കൂടി ആലോചിച്ചു നടന്നു നടന്നു കണ്ടു പിടിച്ചു കൊടുക്കും  .നമളെ പോലുള്ള ബാധ്യത കൊണ്ട് പൊറുതി മുട്ടിയവർ  ആയാലോ വീടിന്റെ ഏഴ് അയ്ൽവക്കത്തെക്ക് വരില്ല ഇവറ്റകൾ . നമുക്ക് വല്ല രണ്ടാം കെട്ടോ അല്ലേൽ നമ്മളെക്കാൾ  ബാദ്ധ്യദ ഉള്ളതോ ഒക്കെ ഉള്ളതിനെ ബ്രോക്കർ കൊണ്ട് വരും. അങ്ങനെ എൻറെ വീട്ടിലും വന്നു കുറെ ബ്രോക്കർമാർ .അമ്മ പിടിച്ചപിടിയലെ കെട്ടിച്ചേ അടങ്ങു എന്ന വാശി അമ്മയുടെ ഒരൊറ്റ നിർബന്തം "കുടംബ മഹിമ വേണം" എന്നേ ഒള്ളു .അളിയനും പെങ്ങൾക്കും എന്റെ കല്യാണ കാര്യത്തിന് വലിയ വാശി ഒന്നും  കാണാറില്ല  .(അളിയന് പിന്നെ പ്രത്യകിച്ചു പരുപടികൾ ഇല്ലാത്തതിനാൽ ആകാം മൂപ്പർ എന്നും രാവിലെ കുളിച്ചു കുറിയൊക്കെ തൊട്ടു പറമ്പിലെ പണിക്കാരുണ്ടെങ്ങിൽ  അവരോടു സൊറ പറഞ്ഞു ചുറ്റിപറ്റി അവിടെ നിക്കും .ഞാൻ ജോലിക്ക് പോയിട്ട് വേണം അകത്തു കേറി വല്ലതും വിഴുങ്ങാൻ .പിന്നെ അമ്മയെ ഒന്ന് പതപിച്ചു 50 ഓ 100 അടിക്കും..... ജോലിക്കു പോകുന്ന വഴിയിൽ ഞാൻ  ആലോചിക്കും കൂടെ ഉള്ള എല്ലാ അവൻ മാർക്കും പെണ്ണ് കിട്ടി  .ഒരു പണിയും ഇല്ലതവനു പോലും പെണ്ണ് കെട്ടി രണ്ട് കുട്ടികൾ ആയി  .താൻ  മാത്രം ഇപോളും ഓറ്റം തടി ആയി കുടുംബപ്രരാബ്ദം തൂക്കി നടക്കുന്നു. പാവം അമ്മ എന്നും ബ്രോകർ വന്നു കുറച്ചു ഡംപ് പറഞ്ഞു ചായയും കുടിച്ചു അമ്മയെ നല്ല കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളുടെ ഫോട്ടോ കാണിച്ചു പോകും. പോകുന്ന പോക്കിൽ കുറച്ചു പണവും കയ്യ്പ്പറ്റി  ഇപോ നടത്തി തരാം എന്ന മട്ടിൽ ഒറ്റ വിടൽ ആണ് .പിന്നെ കുറച്ചു കാലത്തേക്ക് വരില്ല അങ്ങോട്ട്‌ .അങ്ങനെ ഒരു ദിവസം ഒരു ബ്രോക്കർ കൊണ്ട് വന്ന ആലോചന അമ്മക്ക് തരകേടില്ല എന്ന് തോന്നി .ദൂരം കുറച്ചു കുടുതൽ എങ്കിൽ പോലും .. പിന്നെ എന്നും എന്നും വീട്ടിൽ പോകണം എന്ന് പറയില്ലല്ലോ (അത്മഗതം ) .. രാവിലെ ആദ്യ പെണ്ണ് കണൽ ചടങ്ങിനു പോകാൻ തെയ്യാർ എടുത്തു ഞാനും അമ്മയും പിന്നെ പെങ്ങൾ അളിയൻ മുതൽ പേർ .ബ്രോക്കർ പനി എന്നു പറഞ്ഞു വന്നില്ല .ഫോണ്‍ വിളിച്ചിട്ടു  എടുക്കുന്നുമില്ല .. രാവിലെ എന്റെ ജോലിയും  മുടക്കി ഒരു കാർ വടകക്കു വിളിച്ചു പാലക്കാടു തൃശുർ  ഹൈവേ, കിണ്ടിമുക്ക്‌ എന്ന ബസ്‌ സ്റ്റോപ്പ്‌ ,അവടെ ചെന്ന് മില്ലിലെ പുരുഷുവിന്റെ  വീട് ചോദിച്ചാൽ പറഞ്ഞു തരും, അല്ലേൽ സുലോചന ചേച്ചിയുടെ വീട് ചോദിച്ചാൽ മതി എന്ന് ബ്രോക്കർ അമ്മയെ ചട്ടം കെട്ടിയിരുന്നു  .അളിയനും പെങ്ങളും കൊച്ചിനെയും എടുത്തു  ഒരു ടൂർ പോകുന്ന മാതിരിയാണ് വരവ് .പായും തലയിണയും ഒഴിച്ച് ബാക്കി എല്ലാം ഉണ്ട് എന്ന് വേണം കരുതാൻ . ഞാൻ വലിയ  പ്രതീക്ഷയോടെ കിണ്ടിമുക്കിൽ എത്തി .മില്ലിലെ പുരുഷുവിൻറെ വീട് ചോദിച്ചു അളിയൻ ഇറങ്ങി. ജങ്ങ്ഷനിൽ  ആളുകൾ പുരുഷുവിനെ അറിയുമെങ്കിലും  സുലോചന എന്ന് കേട്ടപോൾ ആളുകൾ കൂടെ വരൻ പോലും റെഡി ആയി തിരക്കുകൂട്ടുന്ന ഒരു രംഗംഉണ്ടായി  അവടെ. ഒരു പ്രകാരം ഞങ്ങൾ വീടിന്റെ മുറ്റത്തു  വണ്ടി എത്തിച്ചു .നല്ല വീട് .ഉമ്മറത് താനെ ഉണ്ട് പുരുഷു എന്ന് തോന്നിപിക്കുന്ന  ഒരു ജന്മം   ...ഞാൻ  അകെ വെട്ടി വിയർത്തു നിക്കുന്നു. ആദ്യ പെണ്ണ് കാണൽ  അല്ലേ അതാകും എന്ന് വേണം കരുതാൻ.
മൊബൈൽ അടിക്കുന്ന ഒച്ച കേട്ട് അവൻ സ്വപ്നത്തിൽ  നിന്ന്ഞട്ടി എണിറ്റു. പെങ്ങൾ  ആണ് .ഹോ എത്തിയല്ലോ  വെള്ളിയാഴിച്ച  കിറു കിർത്യമായി. (അദ്ധ്മഗതം) എന്താടി .നീ  വരുമ്പോൾ  ഇവന്റെ ഹോര്ളിക്ക്സ്,പാൽപൊടി എല്ലാം തീർന്നു .ഞാൻ ചേട്ടനോട് പറഞ്ഞതാ മേടിക്കാൻ .അപ്പൊ ചേട്ടനാ പറഞ്ഞത് നീ ടൌണ്‍ിൽനിന്ന് വരുമ്പോൾ പറഞ്ഞാൽ എളുപ്പം ഉണ്ട് എന്ന് ..എനിക്ക് ഇതു പണ്ടേ അനുഭവം ഉള്ളത് കൊണ്ടാണ് കേട്ടപോൾ പ്രത്യെകിച്ചു വികാരം ഒന്നും തോനിയില്ല .അടുത്ത ബസ്‌ സ്റ്റോപ്പിൽ ഇറങ്ങി  തിരിച്ച്  ടൌണ്‍ിലേക്കുള്ള വണ്ടിയിൽ കേറി .,...
വീണ്ടും പഴയ കാല ഓര്മകളിലേക്ക് ഊളിയിട്ടു അയാൾ .പെണ്ണ് കാണാൻ ചെന്ന വീട്ടിലെ പുരുഷ കേസരി ആണെന്നു കരുതി  വണ്ടിയിൽ നിന്ന് ഇറങ്ങിയ അളിയൻ തിണ്ണയിൽ ഇരുന്ന ചേട്ടനോട് കാര്യം പറഞ്ഞു ... അയാൾ ഒന്നും  മിണ്ടുനില്ല പിന്നെ ഫോട്ടോ കാണിച്ചു ആങ്ങ്യം കാട്ടി. വല്ല ചെകിടാണോ പൊട്ടനൊ ആണെങ്കിലൊ എന്നു കരുതി . അപ്പൊ പുരുഷ കേസരി ഒന്ന് ആക്കിയ പോലെ ഒരു കള്ള ചിരി ചിരിച്ചു .ഇതു എന്ത് കൂത്ത് ,അളിയൻ ഇഞ്ചി കടിച്ച കൊരങ്ങിനെ പോലെ നിന്നപോൾ ദാ വരുന്നു അകത്തു നിന്ന് കുണുങ്ങി കുണുങ്ങി സുലോചന പോലെ തോനുന്ന ഒരെണ്ണം  .കാര്യം പറയുന്നതിന് മുൻപ് അളിയനെ അവർ അകതോട്ട്  വരൻ പറഞ്ഞു. പിന്നെ ചോദിച്ചു എവിടെന്നു ആണ്  എന്ന്.ഇന്ന സ്ഥലത്ത് നിന്നും  ഇന്ന ബ്രോകേർ പറഞ്ഞു വിട്ടത് ആണ് എന്ന് പറഞ്ഞപോൾ, അവർ ചാടി തൻറെ റേറ്റ് പറഞ്ഞു അങ്ങേരുടെ അയതുകൊണ്ട് മാത്രം ആണ് നിങ്ങൾക്ക്  സ്പെഷ്യൽ റേറ്റ് പോലും .ഇതു കേട്ടു താൻ  പെട്ട വലയിലെ കുടുക്കിന്റെ മുറുക്കം അളിയന് മനസിലാകാൻ ച്ചുരിങ്ങിയത് രണ്ടു മിനിറ്റു സമയം വേണ്ടി വന്നു. മോൾക്ക്‌ ആണേൽ ഇതിലും കുടുതൽ റേറ്റ്  വേണം എന്ന് ശഠിച്ച ആയമ്മയോട് അളിയന് വല്ലാത്ത ആദരവു തോനി ,,, പിന്നെ സന്തോഷവും ..... ഭഗവതി അപ്പൊ തന്നെ കൈയ്യവിട്ടില്ല  .തന്റെ  പ്രാത്ഥന കേട്ടു. ഇപോ കുഞ്ഞളിയൻ കല്യാണം കഴിച്ചാൽ തന്റെ കുടുമ്പ ചെലവും;തന്റെ ചെലവ് ഇതെല്ലാം നിക്കും എന്ന് ചിന്തിച്ചു  ചിന്തിച്ചു വീട്ടിൽ  നിന്ന് ഇറങ്ങിയപോൾ മുതലുള്ള  ആധി തീരന്ന വലിയ അളിയൻ ചുളുവിനു മോളെയും ഒന്ന് കണ്ടു വിലയിര്ത്താനുള്ള ചാൻസ് കളയണ്ട എന്ന് കരുതി ഫോട്ടോ  സുലോച്ചനയേച്ചിയ ഒന്ന് കാണിച്ചു. ഇതാണോ ചേച്ചിയുടെ മോൾ എന്ന ഭാവത്തിൽ .. സുലോചന മോളെ എന്ന് നീട്ടി  വിളിച്ചു ....ദാ വരുന്നു തൃചൂർ  പൂരത്തിന് എഴുന്നളിക്കാൻ നെറ്റി പട്ടം ഒക്കെ കെട്ടി നിക്കുന്ന പോലെ ഒരു കുട്ടി കൊമ്പൻ .കണ്ട മാത്രയിൽ ഇറങ്ങി ഓടിയ അളിയൻ .വണ്ടിയിൽ കേറി തിരികെ പോരുമ്പോൾ വിശുദമായി  പറഞ്ഞു കേൾപ്പിച്ചു കുഞ്ഞളിയനെ ഉള്ളിൽ കണ്ട കാഴ്ച്ചയും, കുടുംബ മഹിമയും .......

പിൻ‌മൊഴി

പണം തട്ടാനുളള ബ്രോക്കർമാരുടെ ഇരയായ നായകൻ വിധിയെ പഴിച്ച്‌  വീട്ടിലേക്ക് പോകാൻ കാറിൽ തളർന്ന് സൈഡ്ആയി .
പണ്ടൊക്കെ ആയിരുന്നു ദയ്വ്വം പിന്നെ പിന്നെ .ഇപ്പൊ  കൂടെ കൂടെ എന്ന് വേണം അനുമാനിക്കാൻ .വലിയളിയന് കൊച്ചെന്ന സ്വപനം നിഷേധിച്ച കുഞ്ഞളിയൻ , കല്യാണമെന്ന ജീവിത അഭിലാഷം നിഷേധിച്ചു മറുപണി കൊടുത്തു ദയ്വ്വം.....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

Tuesday, 26 May 2015

ഇതു നെറ്റിൽ നിന്ന് കിട്ട്യതാണ്.....

ഒരു സനാധന ധർമ പരിപലകൻ ആയ ഹിന്ദു ജീവിതത്തിൽ അറിഞ്ഞിരികേണ്ടതായ ചില അടിസ്ഥാന കർമങ്ങൾ ഒന്ന് പഠിക്കൂ ഷെയർ ചെയൂ .......

സന്ധ്യാ നാമം :
നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി. ~ നക്ഷത്രങ്ങള്‍:
അശ്വതി , ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂയ്യം, ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്ര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി - നാളുകള്‍ 27.
~ തിഥികള്‍ :
പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.
~ മലയാള മാസങ്ങള്‍ :
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.
~ പഞ്ചഭൂതങ്ങള്‍ :
ഭൂമി, ജലം, വായു, അഗ്നി, ആകാശം
~ പഞ്ച മാതാക്കള്‍ :
അഹല്യ, ദ്രൗപദി, സീത, താര, മണ്‌ഡോദരി
~ സപ്തര്‍ഷികള്‍ :
മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, വസിഷ്oന്‍, ക്രതു
~ ചിരഞ്ജീവികള്‍ :
അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ
~ നവഗ്രഹങ്ങള്‍ :
ആദിത്യൻ, ചന്ദ്രൻ, കുജന്‍(ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു
~ നവരസങ്ങള്‍ :
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം
~ ദശാവതാരം :
മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി
~ ദശപുഷ്പങ്ങള്‍ :
കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്‍ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.
~ ദശോപനിഷത്തുകള്‍ :
ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.
------------------------------------------------------------------
$$ ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
# വേദങ്ങള്‍ 4 : ഋക്, യജൂസ്, സാമം, അഥര്‍വ്വം
# ഉപവേദങ്ങള്‍ : ആയുർവേദം, ധനുർവേദം, ഗാന്ധര്‍വ വേദം, അര്‍ത്ഥവേദം
# വേദാംഗങ്ങള്‍: ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം
# വേദോപാംഗങ്ങള്‍ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം
# മഹാപുരാണങ്ങള്‍ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്‍മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്‌ഡം, ബ്രഹ്മവൈവര്‍ത്തം, മാര്‍ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.
# യമം :അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം
# നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വരപ്രണിദാനം

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പുരാണം എൻറെ ബാല്യം ..



ചിരട്ടയിൽ മണ്ണ് കൊണ്ട് പുട്ട് ചുട്ടു കളിച്ച  എന്റെ  ബാല്യം ,പുല്ലാന്തി  എലകൊണ്ട് കറി വച്ചുണ്ടാക്കി ,വട്ട ഇല യുടെ കൂമ്പ് പപ്പടം ആക്കിയും  പ്ലാവില കൊണ്ട് സ്പൂണ്‍ ,തെങ്ങോല കൊണ്ട് ഏറ് പന്ത് കളികളും ,കാട്ടപ്പ കൊണ്ട് രൂപയുടെ വിനിമയം നടത്തിയും  ,സൈക്കിൾിൻറെ ടയർ  കപ്പകൊല് കൊണ്ട്  അടിച്ചുരിട്ട്യും പിന്നെ കവുങ്ങിൻ പട്ട കൊണ്ട് വലി വണ്ടിയുണ്ടാക്കിയും ,രാശിക്കാ കൊണ്ട് ഉള്ള  കളിയും  ,പമ്പരം കൊണ്ടുള്ള അഭ്യാസം  ,കുട്ടിയും കോലും കളി  ,പിന്നെ സറ്റെ സീറ്റ് കളി എല്ലാം കൊണ്ട് സംബുഷ്ട്ടമായ  ഒരു ബാല്യം.......

കുത്തി കോരി കാത്തോ......

കുട്ടിയും കോലും  കളക്കാത്തവർ പണ്ട് ഉണ്ടായിരുന്നു എന്ന് കരുതുനില്ല  .ഒറ്റ ,സഹദ്  മുറി ,നാഴി ,ഐറ്റി ,അവരേനഗ് ഒന്നാം കുതികൊരി കാത്തോ ......ഹോ എന്തൊരു കാലം. ആയിരുന്നു അല്ലേ  അത് .

എൻറെ ബാല്യം അല്ല ഞങളുടെ  ബാല്യം .പുല്ലുവഴിയുടെ പച്ച ആയ മണ്ണിന്റെ മണവും പാടത്തും ,പറമ്പിലും തോട്ടിലും ഉണ്ട കുത്തി മറഞ്ഞു കാണുന്ന മാവിൽ കല്ല്‌ എടുത്തു എറിഞ്ഞും  ,ആയിനി യുടെ മുകളിൽ കയറി ഉണ്ട ചക്ക പറിച്ചും ആടി തിമർത്ത് അകൊഷിച്ചു നടന്ന ബാല്യം . എൻറെ പുല്ലുവഴിലെ ബാല്യം .....


സൈക്കിൾ ഒരു പ്രാധാന വാഹനം ആക്കി പോന്നിരുന്ന അന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സൈക്കിൾിൻറെ ഹാണ്ടിലേൽ ഒരു കാരിയെർ ഉണ്ടാകും.റബ്ബർ ബാൻഡ് ഇട്ടു  പുസ്തകം വക്കാൻ പിന്നെ ചോറ്റു പത്രം അല്ലേൽ വാഴ ഇല ചോറ് ആണ് പതിവ് .... ഉച്ചക്ക് ആ വഴയില പൊതിയുടെ പല ജാതി  മണം ചുറ്റും തളം കെട്ടി നില്ക്കും അങ്ങനെ .ഹോ എന്തൊരു കാലം .... പണ്ട് ഇടപ്പള്ളി ശിവൻ ചേട്ടൻറെ മോൻ മധു (എൻറെ കൊച്ചച്ചൻ ആണ് പ്രതി )ഒരു ചേഞ്ച് ആയികൊട്ടെ എന്ന് കരുതി   പുസ്തകത്തിൽ കുന്നത്തിൻറെ ഇലാസ്റ്റിക്കും പിന്നെ പാള കൊണ്ട് ഉണ്ടാക്കിയ ചെരുപ്പും ഇട്ടു  പഠിക്കാൻ പോയിരുന്നു ജയകേരളം സ്കൂളിൽ എന്ന് കേട്ടിടുണ്ട് ) ആളു വലിയ പുലിയാണു  കേട്ടോ.... .പുള്ളിയെ നിർവചിക്കാൻ യീ താളുകൾ പോരാം എന്നിരിക്കെ .എനിക്ക് അറിയാവുന്ന കുറേ  കഥകൾ   മൂ പ്പരുടെ അനുവാദത്തോടെ അടുത്ത് തന്നെ തൊടുത്തു വിടാൻ  സജ്ജമാക്കി  നിർത്തിയിട്ടുണ്ട്. (കുന്നത്ത് ആണുങ്ങളുടെ അടിവസ്ത്രം വളരെ പ്രസിദ്ധം ആണ് പണ്ട് ) സ്കൂൾ വിട്ടാൽ പിന്നെ ഒരോട്ടം ആണ് ആദ്യം സ്കൂൾ ഗേറ്റ് കടക്കാൻ .പിന്നെ വഴിയിൽ ടാർ വീപ്പയിൽ നിന്ന് ടാർ ഒക്കെ കയ്യിൽ എടുത്ത് കുറച്ച് ഷർട്ടിലും നിക്കറിന്റെ പോക്കറ്റിൽ ഒക്കെ ഇട്ട്‌, മൻജാടി  കുരു പെറുക്കി കൂട്ടി ,ചാരായ ഷാപ്പിൻറെ കുടിയിൽ നിന്ന് കരാക്കായും ,തുടലിക്കയും ഒക്കെ പറിച്ചു തിന്നു അകൊഷതോടെ വീട്ടിലേക്കുള്ള  മടക്കം ..........


കേരളത്തിലെ ഹിന്ദു സമുഹത്തിലെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ ദീപവും പിന്നെ പ്രാര്‍ത്ഥനയും. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ നിറ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് . ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. 


നമുക്ക് പുല്ലുവഴിയിലെ ഒരു തറവാട്ട്‌ മുറ്റത്ത്‌ കു‌ടെ പത്ത് മിനിറ്റ് ഒന്ന് നടക്കാം......എന്താ ഒരു പ്രവ്‌ഡഗംഭീരമായ തലയെടുപോള്ള നാലുകെട്ടും നടുമുറ്റവും ഇളം തിണ്ണയും പിന്നെ ചുറ്റും ഇറയവും ഉള്ള ആ തറവാട് ...... മുറ്റത്ത് നടുക്കായി ഒരു തുളസിത്തറ .അദാ സന്ധ്യാ ദീപമായി ഒരു മുത്തശി ...ദീപം,ദീപം,ദീപം ...കിഴക്കോട്ടു ദർശനമായി വിളക്ക് വച്ച് ചമ്രം പടിഞ്ഞിരുന്ന മുത്തശി ചെറുമക്കളെ എല്ലാവരെയും വിളിച്ചിരുത്തി .കുട്ടികളുടെ എണ്ണം കണ്ടാൽ അറിയാം കൂട്ടുകുടുംബ വെവസ്ഥിഥി ഉള്ള ഏതോ ഒരു തറവാട് ആണ് എന്ന് .ചെറുമക്കളും തലമുതിർന്ന മുതുക്കൻ മാരും മുതുക്കികളും എല്ലാം സന്ധ്യാ നാമം ചൊല്ലാൻ കോലിറയത്തും  ഇളം തിണ്ണയിലും ആയി സ്ഥാനം പിടിച്ചു .മുത്തശി ആദ്യം ചൊല്ലി കൊടുക്കുന്ന സന്ധ്യാ നാമം, (നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി)ഏറ്റു ചൊല്ലി ഓരോരുത്തരായി വിളക്കിനെ നമസ്കരിച്ച് പോകുന്ന നയന മനോഹര കാഴ്ച്ച ...... പിന്നെ കുട്ടികൾ മുത്തശിയെ വിടാനുള്ള ഭാവം ഇല്ല .കഥകൾ കേൾക്കണമത്രേ ......വസുദേവ ദേവകി പുത്രൻ ശ്രീ കൃഷ്ണൻ കംസനെ വധിച്ച കഥ നല്ല ഗദ്യ രൂപത്തിൽ ഈണത്തോടെ കേട്ട കുട്ടികൾ പഠിക്കാൻ പോകുന്നതിനു മുൻപ്മുത്തശി  കുട്ടികള്ക്ക് പേടി കിട്ടതിരികാൻ വേണ്ടി ചൊല്ലുന്ന  മന്ത്രം ഉരുവിട്ടു . (അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും വിശ്രുതമായപേര്‍ പിന്നെ കിരീടിയും, ശ്വേതാശ്വാനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ഭീതീഹരന്‍ സവ്യ സചിവീവല്‍സനും പത്തുനാമങളും ഭക്തിയാ ജപിക്കിലോ നിത്യഭയങളകന്നു പോം നിശ്ചയം‍) മന്ത്രം ഉരുവിട്ടു മുത്തശി നാമാവലി അടച്ചു വിളക്കിലെ തിരി തുളസി തറയുടെ കുഴിയൻ വിളക്കിൽ വച്ചു .പിന്നെ നേരെ അടുക്കളയിലേക്കു മരുമക്കളെ സഹായിക്കാൻ ഉള്ള പുറപ്പാട് ആണ് എന്ന് വേണം കരുതാൻ .........ചാണകം മെഴുകിയ മുറ്റത്ത്‌ കറ്റ കൊയ്ത്തു കൂട്ടി വച്ചിട്ടുണ്ട്.വീശുന്ന ഇളം കാറ്റിൽ ചേറുമണം നല്ലപോലെ അടിക്കുന്നു . സന്ധ്യാ ദീപം കൊളുത്തി പ്രാര്ത്ഥന കഴിഞ്ഞാൽ പിന്നെ കാണാം മുറ്റത്ത്‌കൂടെ ചൂട്ട് കെട്ടുമായി ചെറുമനും മക്കളും ചുരുട്ട് തല്ലി നെല്ല് തിരിക്കാൻ വരുന്നത് .(രാവിലെ കൊയ്യും വയ്യ്കിട്ടു മെതിക്കും )ഇതു പഴയ കാലത്തിന്റെ നേർ കാഴ്ച്ചയാണ് ഇനി ഒരിക്കലും കാണാൻ പറ്റിലാത്ത സ്വപന സങ്കൽപ്പം ............

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പുരാണം എൻറെ ബാല്യം ..



ചിരട്ടയിൽ മണ്ണ് കൊണ്ട് പുട്ട് ചുട്ടു കളിച്ച  എന്റെ  ബാല്യം ,പുല്ലാന്തി  എലകൊണ്ട് കറി വച്ചുണ്ടാക്കി ,വട്ട ഇല യുടെ കൂമ്പ് പപ്പടം ആക്കിയും  പ്ലാവില കൊണ്ട് സ്പൂണ്‍ ,തെങ്ങോല കൊണ്ട് ഏറ് പന്ത് കളികളും ,കാട്ടപ്പ കൊണ്ട് രൂപയുടെ വിനിമയം നടത്തിയും  ,സൈക്കിൾിൻറെ ടയർ  കപ്പകൊല് കൊണ്ട്  അടിച്ചുരിട്ട്യും പിന്നെ കവുങ്ങിൻ പട്ട കൊണ്ട് വലി വണ്ടിയുണ്ടാക്കിയും ,രാശിക്കാ കൊണ്ട് ഉള്ള  കളിയും  ,പമ്പരം കൊണ്ടുള്ള അഭ്യാസം  ,കുട്ടിയും കോലും കളി  ,പിന്നെ സറ്റെ സീറ്റ് കളി എല്ലാം കൊണ്ട് സംബുഷ്ട്ടമായ  ഒരു ബാല്യം.......

കുത്തി കോരി കാത്തോ......

കുട്ടിയും കോലും  കളക്കാത്തവർ പണ്ട് ഉണ്ടായിരുന്നു എന്ന് കരുതുനില്ല  .ഒറ്റ ,സഹദ്  മുറി ,നാഴി ,ഐറ്റി ,അവരേനഗ് ഒന്നാം കുതികൊരി കാത്തോ ......ഹോ എന്തൊരു കാലം. ആയിരുന്നു അല്ലേ  അത് .

എൻറെ ബാല്യം അല്ല ഞങളുടെ  ബാല്യം .പുല്ലുവഴിയുടെ പച്ച ആയ മണ്ണിന്റെ മണവും പാടത്തും ,പറമ്പിലും തോട്ടിലും ഉണ്ട കുത്തി മറഞ്ഞു കാണുന്ന മാവിൽ കല്ല്‌ എടുത്തു എറിഞ്ഞും  ,ആയിനി യുടെ മുകളിൽ കയറി ഉണ്ട ചക്ക പറിച്ചും ആടി തിമർത്ത് അകൊഷിച്ചു നടന്ന ബാല്യം . എൻറെ പുല്ലുവഴിലെ ബാല്യം .....


സൈക്കിൾ ഒരു പ്രാധാന വാഹനം ആക്കി പോന്നിരുന്ന അന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സൈക്കിൾിൻറെ ഹാണ്ടിലേൽ ഒരു കാരിയെർ ഉണ്ടാകും.റബ്ബർ ബാൻഡ് ഇട്ടു  പുസ്തകം വക്കാൻ പിന്നെ ചോറ്റു പത്രം അല്ലേൽ വാഴ ഇല ചോറ് ആണ് പതിവ് .... ഉച്ചക്ക് ആ വഴയില പൊതിയുടെ പല ജാതി  മണം ചുറ്റും തളം കെട്ടി നില്ക്കും അങ്ങനെ .ഹോ എന്തൊരു കാലം .... പണ്ട് ഇടപ്പള്ളി ശിവൻ ചേട്ടൻറെ മോൻ മധു (എൻറെ കൊച്ചച്ചൻ ആണ് പ്രതി )ഒരു ചേഞ്ച് ആയികൊട്ടെ എന്ന് കരുതി   പുസ്തകത്തിൽ കുന്നത്തിൻറെ ഇലാസ്റ്റിക്കും പിന്നെ പാള കൊണ്ട് ഉണ്ടാക്കിയ ചെരുപ്പും ഇട്ടു  പഠിക്കാൻ പോയിരുന്നു ജയകേരളം സ്കൂളിൽ എന്ന് കേട്ടിടുണ്ട് ) ആളു വലിയ പുലിയാണു  കേട്ടോ.... .പുള്ളിയെ നിർവചിക്കാൻ യീ താളുകൾ പോരാം എന്നിരിക്കെ .എനിക്ക് അറിയാവുന്ന കുറേ  കഥകൾ   മൂ പ്പരുടെ അനുവാദത്തോടെ അടുത്ത് തന്നെ തൊടുത്തു വിടാൻ  സജ്ജമാക്കി  നിർത്തിയിട്ടുണ്ട്. (കുന്നത്ത് ആണുങ്ങളുടെ അടിവസ്ത്രം വളരെ പ്രസിദ്ധം ആണ് പണ്ട് ) സ്കൂൾ വിട്ടാൽ പിന്നെ ഒരോട്ടം ആണ് ആദ്യം സ്കൂൾ ഗേറ്റ് കടക്കാൻ .പിന്നെ വഴിയിൽ ടാർ വീപ്പയിൽ നിന്ന് ടാർ ഒക്കെ കയ്യിൽ എടുത്ത് കുറച്ച് ഷർട്ടിലും നിക്കറിന്റെ പോക്കറ്റിൽ ഒക്കെ ഇട്ട്‌, മൻജാടി  കുരു പെറുക്കി കൂട്ടി ,ചാരായ ഷാപ്പിൻറെ കുടിയിൽ നിന്ന് കരാക്കായും ,തുടലിക്കയും ഒക്കെ പറിച്ചു തിന്നു അകൊഷതോടെ വീട്ടിലേക്കുള്ള  മടക്കം ..........


കേരളത്തിലെ ഹിന്ദു സമുഹത്തിലെ ഒരു പ്രത്യേകതയാണല്ലോ സന്ധ്യാ ദീപവും പിന്നെ പ്രാര്‍ത്ഥനയും. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ നിറ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക്‌ ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് . ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ്‌. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. 


നമുക്ക് പുല്ലുവഴിയിലെ ഒരു തറവാട്ട്‌ മുറ്റത്ത്‌ കു‌ടെ പത്ത് മിനിറ്റ് ഒന്ന് നടക്കാം......എന്താ ഒരു പ്രവ്‌ഡഗംഭീരമായ തലയെടുപോള്ള നാലുകെട്ടും നടുമുറ്റവും ഇളം തിണ്ണയും പിന്നെ ചുറ്റും ഇറയവും ഉള്ള ആ തറവാട് ...... മുറ്റത്ത് നടുക്കായി ഒരു തുളസിത്തറ .അദാ സന്ധ്യാ ദീപമായി ഒരു മുത്തശി ...ദീപം,ദീപം,ദീപം ...കിഴക്കോട്ടു ദർശനമായി വിളക്ക് വച്ച് ചമ്രം പടിഞ്ഞിരുന്ന മുത്തശി ചെറുമക്കളെ എല്ലാവരെയും വിളിച്ചിരുത്തി .കുട്ടികളുടെ എണ്ണം കണ്ടാൽ അറിയാം കൂട്ടുകുടുംബ വെവസ്ഥിഥി ഉള്ള ഏതോ ഒരു തറവാട് ആണ് എന്ന് .ചെറുമക്കളും തലമുതിർന്ന മുതുക്കൻ മാരും മുതുക്കികളും എല്ലാം സന്ധ്യാ നാമം ചൊല്ലാൻ കോലിറയത്തും  ഇളം തിണ്ണയിലും ആയി സ്ഥാനം പിടിച്ചു .മുത്തശി ആദ്യം ചൊല്ലി കൊടുക്കുന്ന സന്ധ്യാ നാമം, (നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി)ഏറ്റു ചൊല്ലി ഓരോരുത്തരായി വിളക്കിനെ നമസ്കരിച്ച് പോകുന്ന നയന മനോഹര കാഴ്ച്ച ...... പിന്നെ കുട്ടികൾ മുത്തശിയെ വിടാനുള്ള ഭാവം ഇല്ല .കഥകൾ കേൾക്കണമത്രേ ......വസുദേവ ദേവകി പുത്രൻ ശ്രീ കൃഷ്ണൻ കംസനെ വധിച്ച കഥ നല്ല ഗദ്യ രൂപത്തിൽ ഈണത്തോടെ കേട്ട കുട്ടികൾ പഠിക്കാൻ പോകുന്നതിനു മുൻപ്മുത്തശി  കുട്ടികള്ക്ക് പേടി കിട്ടതിരികാൻ വേണ്ടി ചൊല്ലുന്ന  മന്ത്രം ഉരുവിട്ടു . (അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും വിശ്രുതമായപേര്‍ പിന്നെ കിരീടിയും, ശ്വേതാശ്വാനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ഭീതീഹരന്‍ സവ്യ സചിവീവല്‍സനും പത്തുനാമങളും ഭക്തിയാ ജപിക്കിലോ നിത്യഭയങളകന്നു പോം നിശ്ചയം‍) മന്ത്രം ഉരുവിട്ടു മുത്തശി നാമാവലി അടച്ചു വിളക്കിലെ തിരി തുളസി തറയുടെ കുഴിയൻ വിളക്കിൽ വച്ചു .പിന്നെ നേരെ അടുക്കളയിലേക്കു മരുമക്കളെ സഹായിക്കാൻ ഉള്ള പുറപ്പാട് ആണ് എന്ന് വേണം കരുതാൻ .........ചാണകം മെഴുകിയ മുറ്റത്ത്‌ കറ്റ കൊയ്ത്തു കൂട്ടി വച്ചിട്ടുണ്ട്.വീശുന്ന ഇളം കാറ്റിൽ ചേറുമണം നല്ലപോലെ അടിക്കുന്നു . സന്ധ്യാ ദീപം കൊളുത്തി പ്രാര്ത്ഥന കഴിഞ്ഞാൽ പിന്നെ കാണാം മുറ്റത്ത്‌കൂടെ ചൂട്ട് കെട്ടുമായി ചെറുമനും മക്കളും ചുരുട്ട് തല്ലി നെല്ല് തിരിക്കാൻ വരുന്നത് .(രാവിലെ കൊയ്യും വയ്യ്കിട്ടു മെതിക്കും )ഇതു പഴയ കാലത്തിന്റെ നേർ കാഴ്ച്ചയാണ് ഇനി ഒരിക്കലും കാണാൻ പറ്റിലാത്ത സ്വപന സങ്കൽപ്പം ............

എൻറെ മുത്തശി ......
തൂങ്ങി അടയാറായ കണ്‍പ്പോളകൾ ഏന്തി വലിച്ചു തുറന്ന് ജനലരുകിൽ നിന്ന് പുറത്തേക്ക് നോക്കി തേങ്ങുന്ന ഒരു പടുവൃദ്ധ. എൻറെ മുത്തശി ..... യീ പാവം എന്തിനു ഇങ്ങനെ സങ്കടപെടുന്നു . മുത്തശിയുടെ മനസ്സിൽ ഇപോ എന്താണ് ഇത്ര വിങ്ങലിന്റെ വേലിയേറ്റം( ആത്മഗതം.) പന്ത്രണ്ടിനെ നാലു കൊണ്ട് ഭാഗിച്ചു വന്ന മൂന്ന്......മാസകാലം .അതാകും കാര്യം ചിലപ്പോൾ . നാലു മക്കളുടെ അടുത്ത്( മൂന്നു മാസം ഇടവിട്ട്) നിൽക്കാൻ കോടതി ഇടപെട്ട് കനിഞ്ഞു കൊടുത്ത ദയ . ജനലിൽ തുങ്ങി ആ പാവം വൃദ്ധ; തന്റെ "അമ്മ" തിനിക്ക് പണിതു തന്ന വീടിന്റെയും തൊടിയുടെയും ഭംഗി കാണുകയാണോ ,അതോ തൻറെ മക്കൾ നാലും കളിച്ചു വളർന്ന മണ്ണ് എന്ന ഒർമയൊ .കാച്ചിലും ,ചേമ്പും ,ചേനയും ,പയറും ഒക്കെ നട്ടു പോന്നു വിളയിച്ച മണ്ണ് തനിക്കന്യം ആയാലോ എന്ന വ്യഥയോ . അറിയില്ല . ഏന്തി വലിഞ്ഞ് എങ്ങി നോക്കുന്നതിൽ നിന്ന് നമുക്ക് മനസിലാക്കാം ആ കണ്ണുകൾ ആരെയൊ തിരയുന്നതാണ് എന്ന് . എന്തണെങ്കിലും ആ സാധു സ്ത്രീയുടെ ഹ്രദയം വിങ്ങി തൊണ്ട പൊട്ടുന്നു എന്ന് സ്പഷ്ട്ടം . ഉണ്ണി പോയി വിളിച്ചു അവൻറെ മുത്തശിയെ ...... അവൻ ആരും കേൾക്കാതെ തഴ്ന്ന സ്വരത്തിൽ മുത്തശിയോട് ചോദിച്ചു .എന്തിനാ മുത്തശി കരയണേ ..... ഞാൻ അച്ചനോട് പറഞ്ഞു മുത്തശിക്ക് എല്ലാം വാങ്ങിതാരോലോ .... മുത്തശിക്ക് ഒന്നും വേണ്ട മുത്തേ;എന്ന് വിറയ്ക്കുന്ന മുഖം വ്തുമ്പി തുളുമ്പി പറഞ്ഞു . രാത്രിയിൽ അമ്മ അച്ഛനോട് പറയുന്ന കേട്ടു ഉണ്ണി കുട്ടൻ ,മുതശിക്ക് തറവാട്ടിൽ നിന്ന് ഇറക്കി വിട്ട സങ്കടം ആണ് എന്ന് .ശുണ്ടിയോടെ അച്ഛൻ അവൻ അവിടുന്ന് ഇറക്കി വിട്ടാൽ എന്നാ ച്ചെയും ,ഇനി മൂന്നു മാസം ഇവിടെ കിടക്കട്ടെ .ദിനചര്യകൾ തെറ്റിക്കാതെ വീണ്ടും ഒരു പ്രഭാതം .. ഇന്നലെ നേരെ ചൊവ്വേ ഉറങ്ങാൻ പറ്റിയില്ല യീ തേങ്ങലും അടക്കലും കാരണം... അമ്മ പിറുപിറുക്കുന്നു .... കടും കാപ്പിയും ആയി ചെന്ന അമ്മ മുത്തശിയെ രണ്ടു വട്ടം കുലുക്കി വിളിച്ചു ....
നെഞ്ചു പോട്ടിയുരുകിയ ആ അമ്മ;രാത്രിയുടെ ഏതോ യാമത്തിൽ അഗാത ഉറക്കത്തിലേക്കു വീണിരിക്കാം .ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് .....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി .... കുറ്റിക്കാട്ട് ക്ഷേത്രം. ....



പുല്ലുവഴി .... 
നോക്കാത്താ ദൂരത്തു പാട ശേഖരങ്ങളും, ചിറകളിൽ നിന്ന്‌ വടിഞ്ഞോഴികിയ വെള്ളത്താൽ ഉണ്ടായ  ചെറു തോടുകളും  അതിന്റെ  കയ്യ് വഴികളും മൊക്കെ ആയി  ചുറ്റ പെട്ട് കിടക്കുന്ന  നല്ല തനി നാടൻ പച്ച തുരുത്ത്. അതിൻറെ നടുക്ക് എന്നോണം ശ്രീ മഹാദേവൻറെയും, ഭൂതഗണങ്ങളുടെയും വിഹാര പുണ്യഭൂമി ആയ കുറ്റിക്കാട്ട് ക്ഷേത്രം.... കുറ്റികാട്ടപ്പനെ സേവിക്കാൻ പണ്ട് കീഴില്ലം  ഭാഗത്തുനിന്നു വന്നു കൊണ്ടിരുന്ന  കൃഷ്ണൻ പോറ്റി. ആ സാധു ബ്രാമണനെ ചില എമ്പോക്കികൾ കാര്യാ കാരണം  ഒന്നും  ഇല്ലാതെ ഒരു കള്ളൻ എന്ന നിർവചനം നൽകി ഓടിച്ചു വിട്ടു. ബ്രാമണ ശാപം കൊണ്ടാകാം  കുറ്റികാട്ടപ്പൻ  അനുഭവിച്ച തീരാ  വ്യഥയ്ക്കു കണക്കില്ല  .പിന്നെ വന്ന  ഒരു അൽപ്പ പ്രാണി അതിലേറെ പാവവും ആയ  മേതല  ഏതോ ഇല്ലതെ ഒരു വിക്രമൻ നമ്പൂരി  ..... (എന്നാണ് എൻറെ ഓര്മ്മ  തെറ്റെങിൽ  പൊറുക്കുക ).......
പഴയ കുറ്റികാട്ടമ്പലം  നൂറ്റാണ്ടുകൾ  പഴക്കം ഉള്ള രുദ്ര മഹാദേവൻറെ ക്ഷേത്രം . പാട ശേഖരങ്ങളാൽ ചുറ്റപെട്ട ശങ്കര ഭഗവാൻറെ ത്രിഭുവനം ... ദ്വാരപലകൻ മാരുടെ കാവലുള്ള മതിൽ കെട്ട് . തിരുമേനിക്കും,മരാന്മർക്കും വിശ്രമിക്കാൻ ഓടിട്ട കൊട്ടാരം വേറെ .... മുന്നിലെ റോഡിൽ നിന്നും പിന്നിലെ  പാടത്തു നിന്നും വരുന്നവര്ക്ക് കേറാൻഉള്ള മരം കൊണ്ടുള്ള കൊട്ടോമ്പടിയുള്ള  വാതിൽ .ഇടത്തും വലത്തും നിലകൊള്ളുന്ന അരയാൽ  വൃക്ഷം. പിന്നേ ശ്രീ മഹാദേവന്റെ വാഹനം  ആയ  കാള .സർപ്പ കാവ്  ,ക്ഷേത്ര കുളം  .. വെറുതേ ക്ഷേത്ര കുളം എന്ന് പറഞ്ഞാൽ പോരാ .വേനക്ക് കുളത്തിന്റെ ഒത്ത നടുക്ക് കാണാൻ  പറ്റും; ഒരു സ്വ്യംഭൂ ആയ ശിവലിംഗം .ഇനി ആരേലും കൊണ്ടിട്ടതാണ് എന്നു വെറുതേ വാദഗതി വക്കാം .. പക്ഷേ ഞാൻ  അത് സ്വയം ഭൂ എന്നേ വിശ്വസിക്കു ..ഇതാണ് പഴയ അമ്പലം .രണ്ട്  നേരം  പൂജയും നട അടച്ചാൽ ശംഖു വിളിച്ച് അറിയിക്കലും ,സോപാനം പാടി സ്തുതിക്കുനതും ,പിന്നേ ശിവേലിക്ക് ചെണ്ട കൊട്ടുന്നതും എല്ലാം ഉണ്ടായിരുന്ന കുറ്റികാട്ടപ്പന്റെ ഒരു നല്ല കാലം ....
അതിൽ നിന്ന് വ്യദിചലിച്ച് പല പേര് കേട്ട നായർ തറവാടുകളിലെ പ്രഗൽഭൻമാരായ  പ്രമാണിമാരുടെ  കെടുകാര്യസ്ഥദ  മൂലവും ധാരാളിത്തവും ,തൊഴിത്തിൽ കുത്ത് മൂലവും അമ്പലത്തിലെ ദയ്നം ദിന കാര്യങ്ങൾക്ക് പോലും മുട്ട് വന്ന സത്യം  ഇവിടെ മറച്ചു വക്കുനില്ല.
കണ്ടകശനിയുടെ ലീലാ വിലാസങ്ങളിൽ പെട്ട് ശിവശങ്കരനെ  ഇടതും വലതും തിരിയാൻ വിടാതെ ചക്ര ശ്വാസം മുട്ടിച്ചു എന്ന് ചരിത്രം . ശനിയുടെ അപഹാരം നെറുകൻ തലയിൽ ന്രത്തം ചവിട്ടികളിക്കുന്ന കാരണം കൊണ്ട്ആകം കുറ്റികട്ടപ്പനും മാനം പോയി പണ്ട് രണ്ട് തവണ. കള്ളൻ മാരൽ ആണെന്ന് മാത്രം .ആദ്യ വരവിൽ ആടയാഭരണങ്ങൾ എല്ലാം പോയ ഭഗവാൻ (എന്നിട്ട് പാവം പൊറ്റിക്കു പഴിയും )രണ്ടാമത്തെ വരവിൽ വിഗ്രഹം ഒഴിച്ച് തിടമ്പ് അടക്കം സർവതും വാരി വെളുപിച്ചു മക്കുണൻമാർ ..... പ്രശ്നവശാൽ മനസിലായി കൊണ്ട് പോയത് ഭഗവാനോട് പറഞ്ഞിട്ടാണ് എന്ന് ... അറിയുന്ന ആരോ ആണ് വിരുതൻ .ഉണ്ടാകുമ്പോൾ ഇരട്ടി തരാം ... ഉപദ്രവിക്കരുത് എന്നു പറഞ്ഞത്രേ . ഏതായാലും ശനി കൊണ്ട് പൊറുതി ഇല്ലാതെ നിൽക്കുന്ന അവസ്ഥ . എന്നാൽ ഒരു ഭക്തൻ രക്ഷപെടണേൽ ആയികോട്ടേ എന്ന് കരുതി കാണും ഓം കാര മൂർത്തി .......
പിൽ കാലത്ത് ക്ഷേത്രത്തിന്റെ അവകാശികളായ പുതു തലമുറയുടെ ഉണർവും ആഹോര പരിശ്രമത്താലും  പുതുക്കി പണിത ക്ഷേത്ര സമുച്ചയം ഇന്നത്തെ രീതിയിൽ ആക്കി എടുക്കാൻ വിയർപ്പു ഒഴുക്കിയ ഞാൻ എൻറെ നൻബര അടക്കം ഉള്ള എല്ലാവരയും പിന്നെ വീടും, ജോലിയും എല്ലാം രണ്ടാം സ്ഥാനത് നിർത്തി ക്ഷേത്ര സമുച്ചയം ഇപ്പോൾ കാണുന്ന പോലെ അന്തസോടെ ,തലയെടുപോടെ നിക്കാൻ വളരെ അധികം ആദ്യകാലം മുതലേ പരിശ്രമിച്ച ശ്രീമാൻ കേശവൻ കുട്ടി ചേട്ടനെ പ്രത്യേകം   സ്മരിച്ചു കൊണ്ട് .......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....


Sunday, 24 May 2015

പുല്ലുവഴി പുരാണം ...."സ്നഗി"

വെട്ടിക്കാലി രാമൻ ചേട്ടൻ പൂരം നക്ഷത്രക്കാരൻറെ മകൻ കണ്ണട കുട്ടൻ എന്ന ഗോപകുമാർ. ഇപ്പോൾ അറിയപെടുന്ന ഒരു ഇലറ്റ്രീഷ്യൻ ആണ് ചുള്ളൻ... പിന്നേ എന്താ കുഴപ്പം അല്ലേ . കുഴപ്പം അവനു അല്ലന്നേ . അവന്റെ ആദ്യ കാല ആശാൻ ശ്രീമാൻ രാജേഷ്‌ എന്നാ ചാമക്കാലയിൽ വെളിച്ചെണ്ണ രാജേഷിനാണ്.കുട്ടൻ രാജേഷ്ന്റെ കൂടെ ഇലട്രിക്ക് പണിക്ക് പോകുന്ന കാലം , കുട്ടനോട് എപ്പോ ചോദിച്ചാലും ഇന്ന് രാജേഷ്‌ നിന്നേ എന്നാടാ പഠിപിച്ചേ, എന്ന് ചോദിച്ചാൽ കുട്ടൻ സംശയലേശമന്യേ പറയും. എന്നെ വയറു കൂട്ടി പിരിക്കാനും പിന്നെ ബൾബ്‌ ഇടാനും മാത്രമേ പഠിപിച്ചു എന്ന് . ഏതായാലും കുട്ടൻറെ വര വലിയ തെറ്റ് ഇല്ലാത്തതിനാൽ ആകാം അവൻ ഇപ്പോ പുല്ലുവഴിയിലെ നല്ല കയ്യ് പുണ്യം ഉള്ള ഒരു എണ്ണം തികഞ്ഞ കണക്ഷൻകാരൻ ആയി മാറി .

. പല പീടിക തിണ്ണയുടെ ഇറയത്തും പണ്ട് കാലത്ത് ഉള്ള ഒരു കാഴ്ച്ചയാണ് ഒരു സ്ടൂളിൽ ഇരുന്നു മുറത്തിൽ പുകയില മുറിച്ചു മുറിച്ചു ബീഡി തെറുക്കുന്ന ആളുകളെ . അതായിരുന്നു ചാമക്കാല രാജേഷിൻറെ അച്ഛൻ ശ്രീധരൻ നായരുടെ ജോലി .വിക്രമൻ ചേട്ടന്റെ മുറിയുടെ അടുത്ത് ഇരുന്നു ബീഡി തെറുക്കുന്ന ശ്രീധരൻ ചേട്ടന്റെ മുഖം ആദ്യകാല മുതുക്കൻമാർക്ക് സുപരിചിതമാണ്‌ .ഇതൊന്നും നമ്മളെ ബാദിക്കുന്ന കാര്യമേഅല്ല. പിന്നെ ഒരു വഴിക്കു പോകുകയല്ലേ എന്നാൽ പിന്നെ സാധാരണയിൽ സാധാരണക്കാരൻആയ പുള്ളിക്കരനെയും ഒന്നു ജനം ഓർക്കട്ടെ എന്ന് കരുതി .പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ ശ്രീമാൻ സുധൻ അവറുകൾ ഗൾഫ്‌ പര്യടനം നടത്തി വന്നിരുന്ന കാലം . ഇലക്ക്റ്റ്രിഷ്യൻമാർ ഇല്ലാതെ പുല്ലുവഴിയിൽ ജനം നെട്ടോട്ടം ഓടുന്ന ആ വേളയിൽ ആണ്  നമ്മുടെ കഥാനായകൻ രാജേഷ്‌, പുല്ലുവഴിയുടെ ആസ്ഥാന ഇലക്ക്റ്റ്രിഷ്യൻ പട്ടം തട്ടാൻ സ്വന്തം കോച്ചച്ചൻ ശ്രീമാൻ ചാമക്കാല രാധാകൃഷ്ണൻ ചേട്ടനെ കണ്ണുരുട്ടി പേടിപ്പിച്ചു കടയേറ്റ്ടുത്തു തുടങ്ങിയത് . കട തുടങ്ങിയ തിമർപിലും, പണിക്കും പണത്തിനും പണ്ടേ പുല്ലുവഴിയിൽ ഒരു പഞ്ഞവും യില്ലെനിരിക്കെ, രാജേഷ്‌ ഓടി നടന്ന് പണിചയ്തു നാട്ടുകാരുടെ പോക്കറ്റ്‌ കീറികൊണ്ടിരുന്നു. പിന്നെ സുധൻ വരുന്നതിനു മുന്പ്, സുധന്റെ സ്ഥിരം വീടുകൾ പിടിച്ചടുക്കുക എന്ന ഒരു  മലയാളി തന്ത്രവും മുഖ്യ അജണ്ട ആയിരന്നിരിക്കണം ആ എഭ്യന്റെ ഉള്ളിൽ .അങ്ങനെ തെക്കോട്ടും വടകൊട്ടും സൈക്കിളിൽ പാഞ്ഞു നടന്ന രാജേഷ് വിശപ്പിന്റെ മുറവിളിയാൽ വയറ്റിൽ ഗരുഡൻ തൂക്കം നടക്കുന്നപോലെ തോനിയപ്പോൾ ചായ കുടിക്കാനായി വീടിലേക്ക്‌ വച്ചു പിടിച്ചു .

സമയം രാവിലെ യേഴു മണി ഇരുപത് നിബിടം. വീട്ടിലേക്കു പറന്ന രാജേഷിനെ പലതവണ ഞാൻ പിന്നെ  വരാം വരാം എന്ന് പറഞ്ഞു പറ്റിച്ച ജയകൃഷ്ണൻ വെട്ടിക്കലിൽ അമ്മ ലീല ചേച്ചി, "നിങ്ങൾ അറിയുമോ ആയമ്മയെ" . തലൂക്കാപ്പീസ് ജീവനക്കാരി ആയിരുന്ന ചേച്ചി പത്തു മണിക്ക് ജോലിക്ക് കേറണം എന്നിരിക്കെ വീട്ടിലെ പണിയും പിന്നെ തോട്ടിൽ പോയി അടിച്ചു നന കുളിയും തേവാരവും കഴിഞ്ഞു ഒരു ഒന്പത് നൽപ്പത് ഒക്കെ ആകുമ്പോൾ ഇറങ്ങി ഓടുന്ന സ്ഥിരം ബസ്‌സ്റ്റോപ്പ്‌ കാഴ്ച്ച പുല്ലുവഴിക്കാർക്ക് ഒരു പുത്തിരിയല്ല . ആയമ്മകെ സാരി ഒക്കെ വലിച്ചു വരി ചുറ്റി, കുറേ കയ്യിലും ചുറ്റി പിടിച്ചു വണ്ടിയിൽ കേറും. അപോളും പകുതി സാരി റോഡിൽ ആകും കിടക്കുനത്. എങ്ങനെ ഒക് ആണെങ്കിലും  നാട്ടുകാർ എന്നാ ഗുളികൻമാര്ക്ക് മാത്രമേ കുഴപ്പം ഒള്ളു, അവർ ജോലിയിൽ വളരെ കണിശക്കാരി ആണെന്ന് പാറയുന്ന കേൾക്കാം. മരിച്ചു പോയ ദാമോദരൻ ചേട്ടന്റെ ഭാര്യാപദവും അലങ്ങരിച്ചിരുന്നു ലീല ചേച്ചി . ഇനി നീ പിന്നെ വരണ്ട ഇപോ വന്നാൽ മതി എന്ന് പറഞ്ഞു അവന്റെ സൈക്കിൾനു മുന്നില് കേറി ഒറ്റ നിൽപ്പ് . പല പണി പതിനെട്ടു പയറ്റി നോക്കി രാജേഷ്‌, "ചേച്ചി വിശന്നു ചാവാൻ പോണു" വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരം എന്നോക്കെ  തട്ടി വിട്ടു രാജേഷ്‌. എവടെ., ലീല ചേച്ചി കൊക്ക് പാട എന്ന് രാജേഷ്‌ ഉള്ളാലെ സമ്മദിച്ച് വണ്ടി സ്റ്റാൻറ്റെൽ കേറ്റി വീട്ടിലേക്ക് ചെന്നു . രണ്ട് ബള്ബും മാറണം പിന്നെ ബാത്രൂം പ്യ്പ്പിൽ വെള്ളം വരുന്നില്ല അതും ഒന്ന് ത്തു നിൽക്കുന്ന പോലെ ഒറ്റ ക്കാലിൽ നിൽപ്പാണ്. നീ ഇതു മാറ്റി  താ എന്നിട്ട്  നിനക്ക് കാപ്പിയും തനിട്ടേ വിടുകയോള്ളൂ  എന്ന് ലീലാമ്മ ."ശെടാ പാടെ ഇനി രക്ഷ ഇല്ല"നോക്കണം .ഹോ രക്ഷപെട്ടു ഇത്രെ ഒള്ളോ, തള്ള  പേടിപ്പിച്ചു കളഞ്ഞല്ലോ എന്ന് കരുതി രാജേഷ്‌. മുറികളിലെ ബൾബ്‌ മാറിയപ്പോളേക്കും രാജേഷ്ണു നല്ല ഒരു ചായ, എന്നുവച്ചാൽ ചിക്കുവിന്റെ ഊള വെള്ളം പോലേ അല്ല ഇതു  നല്ല ആദ്യ വേനൽ മഴ പെയ്യുബോൾ ഓടയിൽ കു‌ടെ ഉള്ള കലങ്ങിയ വെള്ളം പോലെ ഒരു ഒന്നൊൻന്നര ചായ . അത് കുടിച്ച് ആ പരീക്ഷണത്തിൽ  വിജയിച്ച രാജേഷ്‌ ബാത്ത്റൂമിലെ പൈപ്പ്ലീക്ക് ശെരിയാക്കാതെ , പിന്നെ ലീല ചേച്ചിയുടെ വക പുട്ടും തിന്നു നേരെ വീട്ടില് പോകാതെ കടയിലേക്ക് വച്ചു പിടിച്ചു .

സംഗതി നിങ്ങക്ക് ഒന്നും തോനിയില്ല അല്ലേ . ഇതില് ഇപ്പോ എന്നാ കുന്താ .എതു  വീട്ടിൽ ചെന്നാലും ഇങ്ങനെ ഒക്കെ അല്ലേ എന്നാകും ആത്മഗതം .ഞാനും ആദ്യം അങ്ങനെയാ  കരുതിയത്‌ .മൂന്നു നാലു ദിവസമായി രാജേഷ്‌ കട തുറക്കാതെ വന്നപ്പോൾ ഞാൻ അവന്റെ വീട്ടിൽ ചെന്ന് കാര്യം ചോദിച്ചു , അവടെ നിന്ന് മനസിലായി മൂപ്പര് അഡ്മിറ്റ്‌ ആണ് എന്ന് .നേരെ പോയി കാര്യം അന്യോഷിച്ചപോൾ അവൻ മനിസില്ല മനസോടെ കാര്യം വിളമ്പി .ശർദിലും പിന്നെ വയറ്റീനു പോകലും ആണ് എന്ന് .പാവം രാജേഷ്‌ ഒരു വസ്തുവും കഴിക്കാൻ പറ്റാതെ വളരെ അവശൻ അയ്യിട്ടു കിടക്കയിൽ വളഞ്ഞു കു‌ടി അങ്ങനെ .എന്താ ചയക ഒരു വെള്ളം കുടിച്ചാൽ ചെല്ലുന്നതിന്റെ ഇരട്ടി സ്പീഡിൽ  വയിലൂടെയോ അല്ലെങ്ങിൽ പുറകിൽ കു‌ടെയൊ പോക്ക് ഉറപ്പാ . കോർക്ക് വിഴുങ്ങിയാലോ എന്ന് കരുതിയാണ് രാജേഷ്‌ കിടക്കുനത്.ഞാൻ നോക്കിയപോൾ രാജേഷിന്റെ അടുത്ത ടേബിൾ നറയെ പഴവർഗങ്ങൾ ഒക്കെ നോക്കി ചിര്ക്കുന്നു. വിശന്നാൽ വെള്ളാരം കല്ലു പൊടിച്ചു കൊടുത്താലും തിന്നുന രാജേഷ്‌ കൊതി മൂലം ഇന്നലെ എന്തും വരട്ടെ എന്ന് കരുതി ആരോ വന്നപ്പോൾ കൊണ്ട് വന്ന കുറച്ചു കഞ്ഞി എടുത്തു കുടിച്ചു .മിനിറ്റ് വെത്യാസത്തിൽ അതാ ചേട്ടനും,അനിയനും വരുന്നപോലെ ശർദിലും തൂറ്റലും, കക്കുസിൽ തന്നെ കിടന്നാലോ എന്ന് പോലും ചിന്തിച്ചുപോയി  ആ ഹത ഭാഗ്യാൻ.എണീക്കാൻ പോലും അകതെ ക്ഷീണിച്ചു കിടന്ന രജെഷ്നു ആരോ പറഞ്ഞു കൊടുത്ത ബുദ്ധിയുടെ പിൻബലത്തിൽ നല്ല ഒരു വില കൂടിയ "സ്നഗി" കെട്ടി കൊടുത്തു. പിന്നെ എണീകണ്ട എന്ന ആശ്വാസത്തോടെ കിടക്കുമ്പോൾ ആണ് ഞാൻ ചെല്ലുനത്.

പിന്നീടു പറ്റിയ സംഭവം അവൻ പറഞ്ഞു.ചെന്നപോൾ മുതൽ രാജേഷ്‌ കാണുന്നു കിണറ്റിൽ നിന്നു  ഒരു കയ്യറു  ഇങ്ങനെ നീണ്ടു കിടക്കുന്നത്.സംഗതിയുടെ കിടപ്പ് രാജേഷ്ണു മനസിലായില്ല .ഇടക്ക് ഇടക്ക് ജയകൃഷ്ണൻ വന്നു ലീലാചെച്ചിയോട്  വലിയ വായിൽ ഒച്ച  എടുക്കുന്നു. അമ്മേ എനിക്ക് ബാത്ത്റൂമിൽ പോകണം എന്ന് പറഞ്ഞ് . രാജേഷ്‌ വിചാരിച്ചു ബാത്ത്റൂമിൽ പോകാൻ ആരേലും അനുവാദം ചോദിക്കുമോ ഇവന് അങ്ങ്  പോയ്കുടെ എന്ന്. അവന്റെ വെപ്രാളം കണ്ട രാജേഷിനു അകെ വിഷമം ആയി. ചായ ഒരു പ്രകാരം കുടിച്ച രാജേഷ്‌,  കണ്ടു വീണ്ടും  ജകൃഷ്ണൻ വന്നു  ബഹളം വക്കുന്നത് ... "എന്തെന്തു കൂത്തു" എന്ന് കരുതി രാജേഷിന് അകെ വട്ടായി . അപ്പോളാണ് ലീല ചേച്ചി പുട്ടും പഴവും കൊണ്ടുവന്നത് .അത് കഴിച്ചു വല്ലവിദേനയും അവിടുന്ന് പോകാൻ തിരക്ക് കുടുമ്പോൾ ആണ് ബാത്ത്റൂമിൽ പൈപ്പ് പൊട്ടിയത്‌  നന്നാക്കാൻ പോകണം എന്നോര്മ വന്നത്. മനസില്ല മനസോടെ അത് ശെരിയാക്കാൻ ചെന്ന രാജേഷിന്  കക്കുസിൽ നിന്ന് ഇറങ്ങിയ ജയകൃഷ്ണൻറെ കയ്യിൽ ഇനി ചിളങ്ങാൻ ഒരു ദിക്കും ബാക്കിയിലാത്ത ഒരു പുട്ടുംകുടം കണ്ടത് . രാജേഷിനെ കണ്ട ജയകൃഷ്ണൻ നല്ല ഒരു ഭരണി പാട്ട് മുഴുവൻ അങ്ങ് പാടി കേൾപ്പിച്ചു രാജേഷിനെ. രാവിലെ ഓരോ ശവങ്ങൾ  ഇറങ്ങി കൊള്ളും മറ്റുള്ളവരുടെ കക്കുസിൽ പോക്ക്മുട്ടിക്കാൻ എന്നൊക്കെ പറഞ്ഞു ജയകൃഷ്ണൻ പൂരപാട്ട്‌ കൊണ്ട് മൂടി നായകനെ. പ്രകാരം, ചായ ഉണ്ടക്കി കഴിഞ്ഞാൽ ബാത്‌റൂമിൽ പോകാൻ പുട്ടുകുടം കൊടുക്കാം എന്നായിരുന്നു ലീലാചേച്ചിയും ജയകൃഷ്ണനും ആയിട്ടുള്ള കരാർ.എന്നിട്ട് പുട്ടും കൂടി ഉണ്ടാക്കി കഴിഞ്ഞ ശേഷം  മാത്രമേ അവനു കുടം കിട്ടിയൊള്ളൂ. ആ ദേഷ്യമാണ് അവൻ രാജേഷിനു മുകളിൽ പാടി  തീർത്തത്. ചുരുക്കത്തിൽ ആ വീട്ടിൽ എല്ലാത്തിനും കു‌ടെ അകെ ഒരു പുട്ടുകുടം ഒള്ളു എന്നറിഞ്ഞ രാജേഷ്‌ എന്തെനില്ലാത്ത ആനന്ത നിർവൃതിയിൽ ഇറങ്ങി ഓടിയ രംഗം ആണ് മുകളിൽ നിങ്ങൾ കണ്ടത്. ആശുപത്രിയിൽ സുഖവാസം  ആയിട്ട് എന്നേക്കു നാലു ദിവസം ആയി രാജേഷ്‌ . ലീല ചേച്ചി എന്നും പതിവ് പോലെ കൃത്യമായി ജോലിക്കും പോകും , ബാത്ത്റൂമിലെ പൈപ് നന്നാക്കാത്തത് മൂലം ജയകൃഷ്ണന്  ഇപോളും പുട്ട് കുടം ആണ് ശരണം...

നിങ്ങളോട് ഒരു ചോദ്യം ,

ഒന്ന്  നേരെ ചൊവേ കക്കൂസിൽ പോകാൻ പറ്റാതെ എരിപിരി കൊണ്ട് നടക്കുന്ന ജയകൃഷ്ണനെ ആണോ, ഇപോ ഹോസ്പിറ്റലിൽ "സ്ന്ഗി" ഇട്ടു കിടക്കുന്ന നമ്മുടെ നായകൻ രാജേഷ്നെയാണോ നമ്മൾ ആശ്വസിപ്പികേണ്ടത്..

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി  പുരാണം ഞാൻ എന്ന കുറുക്കൻ .....

അര മന്തൻ ഒരു മന്തനെ കുറ്റം പറയരുത് എന്നല്ലേ പ്രമാണം . എന്നാൽ ഒരു മന്തനായ ഞാൻ എൻറെ മന്ത് വന്ന കഥ പറഞ്ഞാൽ പിന്നെ എനിക്ക് അര  മന്തന്മാരെ കുറ്റം പറയാലോ അല്ലേ .  എന്നാൽ കേട്ടോ എന്റെ ഒരു  മന്തിന്റെ കഥ .
കുട്ടിക്കാലത്തെ വല്ലാതെ  പ്രണയിച്ച ഞങ്ങൾ കളിയം ചിരിയും ഒക്കെ ആയി കുറേ "ഇഷു" മാർ. പേരിലെ "ഇഷ്" കാരണം ആണോ എന്നറിയില്ല കുട്ടികാലം മുതലെ ഞങൾ  സ്നേഹിതർ ഒറ്റകെട്ടയിരുന്നു. (ഉമ്മൻ ചാണ്ടിയുടെ കെട്ടു അല്ലാട്ടോ ഇതു വേറെ ടൈപ്പ് കെട്ട ). എല്ലാവര്ക്കും വട്ടപെരിൽ അറിയപെടാൻ ആയിരുന്നു അന്ന് മോഹം .മനേഷ് ചേട്ടൻ എന്ന വെടിയൻ ,മഹേഷ്‌ എന്ന വട്ടു ,വിജേഷ് എന്ന വാസു ,രാജേഷ്‌ എന്ന പട്ടരു സാമി (ഇവൻ ആണ് എനിക്ക് തിലകക്കുറി ചാർത്തിയത്   ) ,സുധീഷ്‌ ചേട്ടൻ എന്ന അടക്ക ,സനീഷ് എന്ന എട്ടുകാലി മംമുഞ്ഞു ,സതീഷ്‌ എന്ന സടു ബാബു ,പിന്നെ ഉണ്ണി എന്ന പരിപ്പ് ,സന്ദീപ്‌ എന്നാ മണ്ടൻ കുഞ്ചു (ചപ്പാണി എന്നും വിളിക്കും, ഇടക്ക് മല അരയത്തി പെണ്ണ് സിനിമ ഏറ്റവും കൂടുത്തൽ കണ്ടതിനു അവനു പണ്ട് അവാർഡ്‌ കിട്ടിയിട്ടുണ്ട്). ഇനി ജ്യോതിഷ് എന്ന എനിക്ക് , വട്ടപേർ ഇല്ലാതെ നെട്ടോട്ടം  ഓടുന്ന സമയത്ത് പട്ടരു സാമിയുടെ അഹോര പരിശ്രമം മൂലം  "കുറുക്കൻ"എന്ന നാമത്തിൽ ഇവൻ അറിയപെടും എന്നു ഒരു വരം നല്കി അവൻ . ഞ്ഞങ്ങളിൽ എല്ലാം ഇളയത് ആയ "രാജേഷ്‌" എന്തുകൊണ്ടാണ് ആ പേര് നിർദേശിക്കാൻ കാരണം എന്ന് ഒരു രൂപവും ഇല്ല എനിക്ക്. എന്തായാലും സ്വഭാവം കൊണ്ടും ,എന്റെ ചയ്തികൾ കൊണ്ടും ഞാൻ എന്റെ പേര് കാത്തുസുക്ഷിക്കാൻ  ഒരുപാടു ക്ലെശികേണ്ട വന്നില്ല. പിലൽകാലത്ത് എന്റെ സ്വഭാവഗുണം കൊണ്ടും ചയ്തികൾ കൊണ്ടും ഞാൻ "കുറുക്കൻ" എന്ന പേരിനെ അനശ്വരമാക്കി.
പണ്ട് കാലങ്ങളിൽ പനയിൽ നിന്നോ തെങ്ങിൽ നിന്നോ മാട്ടം പറിക്കുന്നത് കൂടുതലും ഉത്സവം അല്ലേൽ എവ്ടെങ്കിലും കല്യാണം എന്നിവ ഉള്ളപോൾ ആണ്. പക്ഷേ അന്നേരം ചെത്തുകാർ വളരെ ജാഗരൂകരാകയാൽ ഞങ്ങൾ ഓഫ്‌ സീസണ്‍ നോക്കി മാത്രമേ മാട്ടം എടുക്കു എന്ന നല്ല ശീലം തുടർന്നു. മാട്ടം  എടുക്കുന്നത് മേനോൻ അനി എന്ന അണലി അനി. കോഴി പിടിക്കുനത് ഞാൻ എന്ന കുറുക്കൻ .പണ്ട് രാജേഷ്‌ എനിക്ക് ഇട്ട പേർ ഞാൻ വളരെ അർത്ഥവത്ത് ആക്കി എടുക്കാൻ ശ്രമിക്കുന്ന കാലം . ഒരു ദിവസം ഞാൻ പണ്ടാരൻ പ്രകാശിൻറെ കടയിൽ എന്തോ വർത്താനം പറഞ്ഞോണ്ട് നിന്നപോൾ അതാ വരുന്നു "കാളംമാക്കുടി സുകു" ചേട്ടൻ .മൂപ്പരുടെ ഗിരിരാജാൻ കോഴി കാണാതെ പോയി പോലും. "എന്റെ ശിവനേ", മോയ്യ്ലാളിയെ കണ്ടു  എന്റെ ഉള്ളിൽകിടക്കുന്ന  ഗിരിരജാൻ എങ്ങാനും "കൊക്കുമോ" എന്ന് ഞാൻ ഉള്ളിൽ ഓർത്തു ചിരിച്ചു .  കള്ളൻ ഇതാ തൊട്ട് അടുത്ത് നിന്നാൽ പോലും ആൾകാർക്ക് മനസിലാകില്ല  എന്തൊരു ലോകം (ആത്മഗതം). എന്റെ ഉള്ളിൽ  ഒരു വെള്ളിടി വെട്ടി സുകു ചേട്ടൻൻറെ അടുത്ത വർത്തമാനത്തിൽ.  എന്റെ നേരെ നോക്കി പുള്ളി പറഞ്ഞു ആ കൊഴിയ ഞാൻ ഇടപ്പളിൽ പള്ളിയിലേക്ക് നേർച്ച വച്ചതാആണ് എന്ന് . പണി  "കോഴിക്കലേൽ കിട്ടിയാലോ ഭവഗതി" (ആത്മഗതം) എന്നോർത്ത ഞാൻ, അപ്പൊ തന്നേ  ഒരു മറുനേർച്ച അങ്ങ് കാച്ചി ഇടപ്പ്ളി പുന്യളാണ്. നാട്ടിൽ കോഴിക്ക്  പഞ്ഞമില്ലലോ എത്ര വേണേലും നേരാം ഇനിക്ക് . ഒരു  ഗിരിരാജന് പകരം ഞാൻ രണ്ടു കോഴിയ അങ്ങ് നേർന്നു. വിജയപ്പൻ ചേട്ടന്റെ വീട്ടിലെ കോഴി എന്റെ ഉളളിൽ കിടന്ന്  അപ്പോൾ നൃത്തം ചവിട്ടി .പിൽ കാലത്ത് ഞ്ഞങ്ങൾ യീ  കലാപരുപാടി അങ്ങ് നിർത്തി . റിസ്ക്‌ അല്ലേ അതുകൊണ്ടാ . രാത്രി ട്രാഫിക്‌ കുടുത്തൽ ആണ് എന്ന് ഞാൻ സുചിപ്പിചില്ലേ.അത് സത്യാ. ഞങ്ങൾ പാവം കൊഴികള്ളമാർ മാത്രം ഒള്ളു രാത്രിയിൽ എന്ന് നാട്ടുകാർ ധരിക്കല്ലേ  . മൂന്നു കാരണങ്ങൾ കൊണ്ടാണ് കോഴി പിടുത്തം നിർത്തിയത്  ഞാൻ .

ഒന്ന് .പറമ്പുകൾ കയറി രാത്രി നടകുമ്പോൾ പാമ്പിന്റെ രൂപത്തിൽ ഒരു റിസ്ക്‌.

രണ്ട് .ഉറക്കത്തിൽ എനീറ്റു നടക്കുന്ന അസ്കിത ഉള്ള ഒരു വിഭാഗം ഗ്രഹനാഥൻമാർ ഉണ്ടയിരുന്നു അന്ന് നാട്ടിൽ(യിന്നും കാണും, ജയനെ പോലുള്ള ആളുകൾ ) . ആരുടെയും പേരുകൾ എന്നെ കൊന്നാലും പറയൂലാ .അതിൽ രണ്ടു കേമൻമാരെ കയ്യോടെ ഞങ്ങൾ  അങ്ങു പൊക്കി .  പുരുഷൂ....  എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ്  കാലിൽ കെട്ടി എന്നെ മറച്ചിട്ട പോൾ, ഞാനും  ചിന്തിച്ചു ഒരു വള്ളത്തിൽ പലരീതിയിൽ തുഴ എറിയുന്നവർ അല്ലേ. കൊടുത്തു ഒരു മാപ്പ് . അതിൽ ഒരു ഗ്രഹനാഥന്റെ ചേച്ചിയെ പിടിച്ചു സത്യം ച്യ്തതുപോയി ഞാൻ.അത് കൊണ്ട് പറയുന്നില്ല പേരുകൾ .

മൂന്ന് .കള്ളമാർ യീ ഫീൽഡിൽ വല്യ എതിര്പ്പുണ്ടാക്കി .ഒരു പ്രാവിശ്യം നേർക്ക്‌ നേർ അടുത്തു വന്നപ്പോൾ , അവർ പറഞ്ഞു അവരാണ് ആദ്യം വന്നത്രെ. ഞ്ഞങ്ങളോട് വേറെ റൂട്ട് നോക്കാൻ . ഒരു മാസം ആയിട്ടു സ്കെച്ച്  ഇട്ട വീട് ആണ് പോലും  .തലകറങ്ങി വേഴുമല്ലോ എന്ന് കരുതിനിൽക്കുബൊൾ  ആണ് അവരുടെ യാചന .കേട്ടപാട് കേൾകാത്ത പാട്, ഞങ്ങൾ സ്കൂട്ട്‌ ആയി അവിടന്ന്. യീ ഫീൽഡിൽ കോംബട്ടീഷൻ വളരെ കൂടുത്തൽ ആണ് എന്ന തിര്ച്ചറിവ് മൂലം ഞങ്ങൾ ജോലിയിൽ നിന്ന് സ്വയം പരിഞ്ഞു പോരാൻ അങ്ങ് തീരുമാനം ഇടുത്തു ......

ഹ ഹ ഹ .. എങ്ങനെ ഉണ്ട് നല്ല ശേല് അല്ലേ . ഇവൻറെയീ ശർക്കര പുരട്ടിയ കുതറ വർത്തമാനം കേട്ട് നിങ്ങൾ വിശ്വസിക്കല്ലേ . അതല്ലേ ഇവനെ കുറുക്കൻ എന്ന് വിളിക്കുനത്‌ തന്നേ .ഇതു തനിയെ നിർത്തിയത് ഒന്നും അല്ലന്നേ .ഒരു പുല്ലുവഴി പുണ്യളൻ. ഹല്ലാ പിന്നെ .കഥ വേറെ ഉണ്ട് ഭായ്. എന്നാൽ കേട്ടോ നടന്ന സംഭവം.

പുണ്യാളൻ നായകൻ ഒരിക്കൽ പ്രകാശിന്റെ കടയിൽ നിന്ന് വയ്യ്കിട്ട് മസാലയും മറ്റും മേടിക്കുന്ന  കണ്ട ഒരു  ഗ്രഹനാഥൻ  "എന്നു പണി ഉണ്ടാകും" എന്ന് ഉറപ്പിച്ചു .തന്നെ കാണുമ്പോൾ, കാണുമ്പോൾ കളിയാക്കുന്ന ഇവന് ഒരുപഞ്ചസാര ചാക്ക് നിറയെ  നല്ല പത്തര മാറ്റിൻറെ പണി കൊടുക്കാൻ തീരുമാനിച്ചു ഗ്രഹനാഥൻ എന്ന വില്ലൻ. ഓട്ടോ വിളിച്ചു വീട്ടിൽ പോയി കളസം മാറി  പ്രകാശിന്റെ കടയിൽ വന്ന വില്ലൻ പെടക്കുന്ന അൻബതിന്റെ നോട്ടു കൊടുത്ത് ഒരു പഞ്ചസാര  ചാക്ക് മേടിച്ചു സൈക്കിൾലിൽ വച്ചു കെട്ടി പറന്നു അവരുടെ പുറകെ ."കുറുക്കനെ" തപ്പിനടന്ന വില്ലൻ അവസാനം അവരെ കണ്ടെത്തി .ആ വീട് കണ്ട വില്ലന് സന്തോഷം അടക്കാൻ ആയില്ല. താൻ "ഉറക്കത്തിൽ നടന്നു" വീട് മാറി അറിയാതെ കേറുന്ന വീടിൻറെ മുന്നിൽ  നിന്ന് പരുങ്ങുന്ന  നായകനെയും കൂട്ടരെയും കണ്ട വില്ലൻ ഗ്രഹനാഥൻ ഉറപ്പിച്ചു .എന്ന് എവടെ തന്നെ എവമാർ കേറുന്നത് എന്ന്.അവിടെയകുമ്പോൾ രണ്ടും ഒരു വെടിക്ക് നടക്കും(പുതിയ കുലവന്ന പന പിന്നെ തൊട്ടടുത്ത്‌ കോഴികൂട് )

വില്ലൻ ആലോചിച്ചു ഉറച്ചു തന്റെ വീടിലേക്ക്‌ വലിഞ്ഞു .പാതി രാത്രി വില്ലനും കുറച്ചു കുട്ടുകരും വടിയും ,ചാക്കും (ചാക്കിട്ട് മൂടിയിട്ട് പണിയാൻ ആണ് വില്ലന്റെ പ്ലാൻ .ആളെ അറിയില്ലലോ ) മറ്റും ആയി കൊഴികൂടിന്റെ അടുക്കൽ പതുങ്ങിഇരിക്കാൻ ചെന്നപോൾ, പുറകിലെ കുറ്റികട്ടിൽ പതുങ്ങി ഇരുന്ന പുതിയ പനഗുലക്ക് കാവൽ നില്ക്കാൻ വന്ന ചെത്ത്‌ കാരനും കുട്ടരും വില്ലനെന്റെയും  കൂട്ടരുടേയും മേത്തേക്ക് പ്ലാസ്ട്ടിക് ചാക്കിൽ കെട്ടി കൊണ്ടുവന്ന  നിസർ ഉറുമ്പിന്റെ പച്ച കുല എടുത്തിട്ടു. അച്ചാനും , മുച്ചാനും കൊടുത്തു വീക്ക് .ഉറുമ്പിന്റെ കടിയും പിന്നെ അടിയും കൊണ്ട് പോറുതിമുട്ട്യ വില്ലനും കൂട്ടരും നേരെ വീണത്‌ ബിന്ദു റ്റീയറ്ററിൽ സെകന്റ്റ് ഷോ കഴിഞ്ഞു റോഡിൽ കു‌ടെ വരുന്ന നായകന്റെ മുന്നിലേക്ക്‌.രണ്ടു മിനുട്ട് നേരത്തേക്ക് നടു കുനിഞ്ഞു കൊടുക്കുക അല്ലാതെ മറ്റൊരു മാര്ഗം വില്ലന്റെ മുന്നിൽ ഇല്ലാത്ത കാരണം ,അവിടുന്നും കിട്ടാനുള്ള കാണിക്കയും മേടിച്ചു മനസില്ല മനസോടെ  ഗ്രഹനാഥൻ എന്ന വില്ലനും കൂട്ടരും തിരിച്ചു പോയി ...... തനിക്കും കൂട്ടര്ക്കും കിട്ടണ്ട അടി  ഗ്രഹനാഥൻ വില്ലനു എങ്ങനെ കിട്ടി എന്ന കണ്‍ഫ്യൂഷൻ എന്നും നമ്മുടെ നായകനെ വല്ലാതെ അലട്ടും ചിലപോളൊക്കെ .

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

ഒരു മെയ്‌ മാസ പുലരി ........

ഇന്ന് എന്തുപറ്റി ഒരു ഉന്മേഷവും കിട്ടുനില്ലലോ. ഇടവ പാതി തകർത്തു പെയ്തു തോർന്ന്‌, കാർമേഘം മാനത്ത് നിറഞ്ഞുനില്ക്കുന്നു.
പിന്നെ മേഘത്തിന്റെ വിടവിൽ കൂടെ അണയാൻ പോകുന്ന കനൽ പോലെ പകയോടെ നിലക്കുന സൂര്യൻ .തോടിന്മുകളിൽകൂടെ ഉള്ള പാലത്തിൽ  ഉള്ള കലുങ്ക്  ലക്‌ഷ്യം വച്ച് സ്പീഡിൽ അവൻ നടന്നു. ഇവിടെയാണ് അവൻറെ അച്ഛൻ കൂട്ട്കാരുടെ കൂടെ സായ്യാഹ്ന്നം  ചിലവിട്ടിരുന്നത്‌.. ഇന്തൊരു ഒച്ചയും ബഹളവും ആയിരുന്നു അഛന്റെ സഭയിൽ. പിന്നെ എന്തുകൊണ്ടാണ് അച്ഛൻ വീട്ടിൽ വന്നാൽ വലിയ കണിശക്കാരൻ ആകുന്നത്‌ അവൻ ഓർത്തു . നടന്ന് കലുങ്കിനു മുകളിൽ കേറി ഇരുന്ന അവൻ അവിടം  ഒന്ന് തലോടിയിട്ട് ന്നനവുള്ള കലുങ്കിൽ കിടന്നു .ആലോചനയിൽ മുഴുകി ഒന്ന് മയങ്ങിയോ ...ആരോ കുലുക്കി വിളിക്കുന്ന പോലെ തോന്നി  അവന് .. അതെ മുന്നിൽ അച്ഛൻ നില്ക്കുന്നു  ..അപ്പൊ അച്ഛൻ ഹോസ്പിറ്റലിൽ നിന്ന് വന്നോ .(ആത്മഗതം )എന്ന് കരുതി നിൽകുമ്പോൾ  ഖനമുള്ള നല്ല ഉറച്ച ഒച്ചയിൽ അച്ഛൻ പറയുന്നു ,ഇനി നീ മാത്രം ആണ് വീടിന്റെ തുണ ,അമ്മയെയും പെങ്ങളെയും നോക്കി കുടുംബം നോക്കണം .ഒരിക്കലും അവർക്ക് ഒരു ആപത്തും വരരുത് ....അപ്പൊ അച്ഛൻ എങ്ങ് പോകുന്നു എന്ന് ചോദിയ്ക്കാൻ തുടങ്ങിയ അവൻ കണ്ണുകൾ വലിച്ചു തുറന്നു എണീറ്റു നോക്കി .....ചുറ്റും ഇരുട്ടു പരക്കുന്നു. നേരം എത്രയും ആയോ ഭഗവതി ....അച്ഛൻ ഇപോ എങ്ങനെ ഇവിടെ ....... സ്വപ്നം  കണ്ട അവനു ഒന്നും മനസിലായില്ല .. എണീറ്റു തോട്ടിൽ ഒന്ന് മുങ്ങി ഇറനോടെ നേരെ വീട്ടിൽ ചെന്ന് ഷർട്ടും മുണ്ടും മാറി.പിന്നെ വിളക്കും കത്തിച്ച് അടുത്തുള്ള അമ്മായിയുടെ വീട്ടിലേക്കു നടന്നു ....  അച്ഛൻ ആശുപത്രിയിൽ ആയിട്ടു എന്ന് പത്ത് ദിവസം ആയി ...വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഞാനും എൻറെ പെങ്ങളും അമ്മായിയുടെ വീട്ടിൽ ആണ് കിടപ്പും ഭക്ഷണവും എല്ലാം....ഹോസ്പിറ്റലിൽ പോയി വന്ന അമ്മായി എന്നോട് പറഞ്ഞു .നാളെ അച്ഛന്റെ പിറന്നനാൾ ആണ്. അതുകൊണ്ടു് നാളെ ദേവനെ കണ്ടു തൊഴുതു കടുംപയാസം,പുഷ്പാഞ്ജലി എന്നിവ കഴിക്കണം എന്ന് .  ഹായ് കടുംബയാസം ...നല്ല രസം .. പിറ്റേന്ന് അമ്മായി വളരെ നേരത്തെ വിളിച്ചു  അമ്പലത്തിൽ പോകാൻ .ഞാൻ രാവിലെ കുളികഴിഞ്ഞു അമ്പലത്തിൽ പോകാൻഒരുങ്ങി.
പോകുന്ന വഴിയിൽ എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു ,ആരും എന്നോട് ഒന്നും മിണ്ടാത്തതെന്താണ് ഇന്ന് ... അമ്പലവഴിയിലേക്ക് ഇറങ്ങാൻ നേരം എതിരെ നടന്നു വന്ന ആൾകൂട്ടത്തിൽ അച്ഛന്റെ അനിയൻ. "നീ എവിടെ പോക്കുന്നു" എന്ന് ചോദിച്ചു . സ്വന്തക്കാർ എല്ലാവരും ഉണ്ടല്ലോ ഇവരൊക്കെ   എങ്ങു പോകുന്നു .... മനസിലാകുന്നില്ല  ഒന്നും ...കാര്യം പറഞ്ഞപോൾ കൊച്ചച്ചൻ പറഞ്ഞു ഞാൻ പോയ്കൊള്ളം നീ വീടിലേക്ക്‌ ചെല്ല് എന്ന് .......ഒന്നും മനസിലാകാതെ ഒരു ഒമ്പതാം ക്ലാസ്സ്കാരന്റെ ഉൽകണ്ടയോടെ മറ്റുള്ളവരുടെ കൂടെ ഞാൻ വീട്ടിലെക്ക് നടന്നു

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

 മുങ്ങ വിനു അഥവാ ശകുലം വർക്കി ....

ചെറുപ്പത്തിലെ മുതൽ അവൻ അങ്ങനാ ...അച്ഛൻ വിദേശത്ത് ഉള്ളതിനാൽ വിദേശ നിർമിതമായ വച്ച് ,മിന്നി തിളങ്ങുന്ന സ്കെയിൽ,പിന്നെ റബ്ബറുള്ള പെൻസിൽ ,മണമുള്ള റബ്ബർ ,ബോക്സ്‌ എല്ലാം കൊണ്ട് വരും അവൻ സ്കൂളിൽ ..പിന്നെ എന്താ.... അവനു ഇതൊന്നും അല്ല പ്രീയം.തോട്ടടുത്ത കാളൻറെയും കുറുമ്പൻന്റെയും മക്കടെ പൊട്ടിയ സ്ലേറ്റും ,മായ്ക്കാൻ പുല്ലും ,കല്ല്‌ പെന്സിലും ഒക്കയാണ് അവനു ഇഷ്ട്ടം .നല്ലത് കൊടുത്തു പഴയ മേടിക്കൽ പരുപാടി .കുറച്ചു മുതിർന്നപൊൾ അവന്റെ ബി.സ്.എ സൈക്കിൾ മറ്റുളവർക്ക് ചവിട്ടാൻ കൊടുത്തു അവൻ അവരുടെ പഴയ ഹേർകുലിസ് സൈക്കിൾ മേടിച്ചു ചവിട്ടും .. അങ്ങനെ ചവിട്ടിയും കൊടുത്തും അവൻ വലുതായി സ്വഭാവത്തിന് ഒരുമാറ്റവും ഇല്ലാതെ തന്നേ .മുതിർന്നപോൾ അവൻ ആദ്യം ചെന്ന് പെട്ടത് പുല്ലുവഴി കവലയിൽ ആണ്. നമ്മുടെ നാട്ടിൽ വീട്ടിൽ പൂട്ടി ഇട്ടു വളർത്തിയ നായ്ക്കൾ ,പൂച്ചകൾ എന്നിവക്ക് ഒരിക്കൽ സ്വാതന്ത്ര്യം കിട്ട്യാൽ എന്താകും അവസ്ഥാ. അവറ്റകൾ റോഡിൽ കൂടെ നീളത്തിൽ ഓടും, പിന്നെ വട്ടത്തിൽചാടും റോഡിനു കുറുകെ പല കലാപരിപാടികളും ഒപ്പിക്കും.നിങ്ങൾ കല്ല്‌ എടുത്തു എറിഞ്ഞാലും പോകില്ല .. പോകുന്ന മാതിരി കാണിച്ചു പിന്നെ തിരികെ വരും ... അതാണ് നമ്മുടെ കഥയിലെ നായകൻ ശ്രീമാൻ വിനു വർക്കി  (മുങ്ങ വിനു ,ശകുലം വർക്കി  എന്നൊക്കെ അറിയപെടും, ആളു എല്ലാവർക്കും സുപരിചിതൻ. നമ്മൾ ഏതു പറ്റില്ല എന്നു കരുതുന്ന കാര്യം മുങ്ങയെ വിളിച്ചു ഒന്ന് എൽപിച്ചു  നോകിയെ പറഞ്ഞ ടൈംമിനു മുൻപ്പ്  സാധനം എത്തിക്കും .എൻറെ ആശാൻ പുളിക്കൻ പോളച്ചൻ പണ്ട് "മൂങ്ങ ബിനു" ഛെ അല്ല "മൂങ്ങ വിനുവിന്റെ" അടുത്ത് മുട്ടുമടക്കി തൊഴുതു. "പിന്നെ അതിലും വലുത് ഒന്നും ഇല്ലലോ". ഒരു ദിവസം വിനു പോളച്ഛനോട് പറഞ്ഞു എനിക്ക് വിശക്കുന്നു ഒരു കൂട് ബിസ്കറ്റ് വാങ്ങി തരുമോ എന്ന് ..... പോളച്ചൻ അവനെ അടിമുടി ഒന്ന് നോക്കി ഏതാ "യീ വദൂരി" എന്നാ മട്ടിൽ .യീ അടുത്ത കാലത്ത് പരോളിൽ ഇറങ്ങിയത്‌ ആണ്. എന്ന് അടുത്ത് നിന്ന ആരോ പറഞ്ഞു പോളച്ചനോട്. പിന്നെ പേരും വട്ട്പേരും കൂടെ പറഞ്ഞു കൊടുത്തു ..... ശെടാ അവൻ ആളു പുലിയാണെല്ലൊ എന്നാൽ ഇവനു ഒരു മറു മരുന്ന് കൊടുക്കാം എന്ന് പുളിക്കൻ ഉറച്ചു. മുങ്ങയോടു പറഞ്ഞു നിനക്ക് വയറു നിറയെ ബിസ്കറ്റ് മേടിച്ചുതരാം പക്ഷെ കണ്ടീഷൻ ഉണ്ട് .ആവശ്യത്തിനു വെള്ളം കിട്ട്യാൽ ഏതു ബിസ്കറ്റും തിന്നാം എന്നായി വർക്കി ..... ഹരം മൂത്ത നാട്ടുകാരും പോളച്ചനും കൂടെ നേരെ അന്തോണിയുടെ കടയിലേക്ക് വിട്ടു ... ഇനി ആരോടും ഇവൻ ഒന്നും വേണം എന്ന് പറയരുത് അതിനു പോളച്ചൻ അന്തോണിയോട് പറഞ്ഞു എടുപിച്ചു ഒരു പുതിയ കൂട് ബിസ്കറ്റു ...പണ്ട് അഞ്ചു പയസ്സക്ക് അഞ്ചഎണ്ണം കിട്ടുന്ന ഒറ്റ പയ്സയുടെ ബിസ്കറ്റ് മേടിച്ചു കൂടെപ്പാടി  മുങ്ങക്ക് കൊടുത്തു .എന്നിട്ട് പോളച്ചൻ  പോയി ഒരു കൊന്ന പത്തലും ഓടിച്ചു കൊണ്ട് വന്നു  ഇരിപ്പായി ..കുരു കുരാ ബിസ്കറ്റ് കണ്ട മുങ്ങ കരച്ചിലിന് വക്കത്തു എത്തി. എങ്ങനെ തിന്നിട്ടും തീരുന്നില്ല .  അവസാനം മുങ്ങയക്ക്മാത്രം തോനുന്ന ബുദ്ധി ,അത് എല്ലാവരെയും വെട്ടിൽ ആക്കി ... അന്തോനിയോടു പറഞ്ഞു നാരങ്ങവെള്ളം കലക്കുന്ന  ചെരുവത്തിൽ ബിസ്കറ്റ് കൊട്ടിയിട്ട് അതിലേക്കു കുറച്ച് വെള്ളം ഒഴിച്ച് വിനു വർക്കി എന്ന മൂങ്ങ. അതു ശെരിക്കും കുഴഞ്ഞപോൾ കയ്യും കൊണ്ട് കോരി തിന്നു തീർത്തിട്ട്  ഇറങ്ങി പോന്നു വർക്കി .പോളച്ചനും കണ്ടു നിന്ന നാട്ടുകാരും കിടുംബിട്ടു നിന്ന് പോയി അവൻറെ പ്രകടനത്തിൽ ,,........
അങ്ങനെ തെറ്റിലാത്ത പ്രകടനം നടത്തി വന്ന മൂങ്ങ നാട് മടുത്തപോൾ നഗരം ചുറ്റി ഒരു പ്രകടനം നടത്തിയാൽ എന്താ എന്ന തിരിചറിവിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ നടത്തിയ ഒരു കഥ പറയാം ....
ധാരാവി, ധാരാവി ,ബോംബെ ചുവന്ന  തെരുവ് എന്നൊക്കെ സിനിമയിൽ പോലും വന്നു തുടങ്ങിയിട്ടില അന്ത കാലം . മൂങ്ങ അത് ഒക്കെ എവിടെന്നോ കേട്ട് രസിച്ചു . അവസാനം ഒരു കയ്യ് നോക്കാൻ തന്നെ തീരുമാനിച്ചു നായകൻ വർക്കി . കടമ്പകൾ ഒരുപാടു ഉണ്ട് കിടക്കാൻ സ്ഥലംവേണം ,പോകാനുള്ള ട്രെയിൻ ഏതു എന്നറിയണം ,എപോ പോകണം ,ഇതിനൊക്കെ പുറമേ ഇങ്ങനെ ചിന്തികാനുള്ള കാശു  എവിടന്നു സങ്കടിപ്പിക്കും എന്ന ചിന്ത അവനെ ചില്ലറയൊന്നും അല്ല  അലട്ടിയത്.... വീട്ടിൽ ചോദിക്കുന്ന കാര്യം മാത്രം ഒഴിച്ച് ബാക്കി ഒരുപാടു കാര്യങ്ങൾ അവൻ ചിന്തിച്ചു .(രാവിലെ പെങ്ങൾ വീട്ടിൽ നിന്നു പോകുമ്പോൾ വീട്ടിൽ ഉള്ള എല്ലാ സാധനങ്ങുടെയും ലിസ്റ്റ് എടുത്തു ചെക്ക്‌ ചെയ്തേ പൊകൂ വരുമ്പോളും അങ്ങനെ താന്നേ  ) ,കടം മേടിക്കാൻ, പിന്നെ പണയം വെക്കാൻ ,വിക്കാൻ ആണേൽ ഇനി ഒന്നും ഇല്ല  ഒരു പാട്ട സൈക്കിൾ ഒഴിച്ച്..... സിറ്റൊട്ടിൽ ചിന്തവിഷ്ടൻ ആയി കിടന്ന വർക്കു വെറുതെ ആലോചിച്ചു പറമ്പിലേക്ക് ഒന്ന് കണോടിച്ചു ..... ആ രൂപം കണ്ട മുങ്ങയുടെ തലയിലെ പൊട്ടിയ ബൾബ്‌ ഒന്ന് മിന്നി ,. ദേ നിൽക്കുന്നു മരകച്ചവടക്കരാൻ സതപ്പന്റെ ഫോട്ടോ പതിപിച്ച ഒരു 50 ഇഞ്ച്‌ വണ്ണമുള്ള  ആഞ്ഞിലി പറമ്പിന്റെ നടുക്ക് തലയ്ടുപ്പോടെ .....കണ്ണടച്ച് തുറക്കും മുന്പേ അഞ്ഞിലി ചുവട്ടിൽ എത്തിയ വർക്കി അതിനെ അടിമുടി ഒന്ന് നോക്കി ... മുകളിൽ കേറി ഒരു മോതിരം താഴെകിട്ടാൽ ഒരു തടസം കുടാതെ അത് താഴെ വരും അത്ര നേരെ ഉള്ള മുതൽ .ഒരു കമ്പോ മുഴയോ ഇല്ലാത്ത ആഞ്ഞിലി..സന്തോഷം മുത്ത മുങ്ങ അഞ്ഞിലിയ ഒന്ന് വട്ടം പിടിച്ചു ഉമ്മവെക്കാൻ ഒരു വിഭല ശ്രമം നടത്തി ... മരകച്ചവടം നടത്തുന്ന സതപ്പനെ തപ്പി പിടിച്ച മുങ്ങ പിടിച്ച പിടിയാലെ ആഞ്ഞിലി കാണിച്ചു . . പിന്നെ വർക്കി സംഗതിയുടെ കിടപ്പ് ചുരുക്കത്തിൽ പറഞ്ഞു ഒപ്പിച്ചു ആ നരിയെ . ലാഭം മുങ്ങയുടെ രൂപതിൽ കണ്ട സതപ്പൻ ആദ്യം വേണ്ട,വേണ്ട എന്ന് പറഞ്ഞു,സ്ഥിരം നാടകങ്ങൾ ഒക്കെ ഇറക്കി തുടങ്ങി .ആരും കണ്ണടച്ച് ഒരു 20000 ഒക്കെ കൊടുക്കുന്ന തടി.സതപ്പൻ ഒരു പാട്ടോഒക്കെ പാടി 10000 രൂപക്കു അടിച്ചു. പിന്നെ നായകൻ വർക്കിക്  7000 രൂപയുടെ ആവശ്യമേ  ഉണ്ടായിരുനോള്ളൂ  എന്നതിനാലും നിനച്ചിരിക്കാതെ 3000 അധികം കിട്ടിയ സന്തോഷത്തിലും, അഡ്വാൻസ്‌ ആയ 1000 രൂപ കയ്യ്പറ്റി വെള്ളിയാഴിച്ച വരാം എന്ന കരാറിൽ പിരിഞ്ഞു സതപ്പൻ .(വെള്ളിയഴിച്ച പെങ്ങൾ ജോലിയും കഴിഞ്ഞു നേരെ അളിയൻറെ ജോലി സ്ഥലത്തേക്ക് പോകും പിന്നെ ഞായറാഴിച്ച മാത്രാമേ തിരികെ വരുകയോളു  )ഇതിനുള്ളിൽ തടി വെട്ടി മാറ്റുക എന്ന അഹോര പരിശ്രമം ഉള്ള ജോലിയാണ് വിനു വർക്കി എന്നാ മൂങ്ങ സതപ്പന് കൊട്ടെഷൻ കൊടുത്തത് .വെള്ളിയാഴിച്ച ചേച്ചി പൊയി  പറമ്പിൽ കയറി മുഴുവൻ തുകയും കൊടുത്ത് പണി തുടങ്ങിയ സതപ്പൻ മണിക്കൂറുകൾക്കുളിൽ മരം വെട്ടി മറച്ചു സയ്യ്സ്സാക്കി. പിറ്റേന്ന് ഉച്ചക്ക് മുൻപ് കരിയില, മരപൂള് എല്ലാം മാറ്റി കുഴി മണ്ണിട്ട്‌ മൂടി വെടുപ്പാക്കി. മരം മുറിച്ചു വണ്ടിയിൽ കേറ്റി ഇനിയും ഉപകാരങ്ങൾ വേണമേന്നുളപോൾ ബെന്തപെടാൻ ഫോണ്‍ നമ്പറും കൊടുത്തു സതപ്പൻ ഉപകാരസമരണയോടെ .ശനിയാഴിച്ച  രാത്രി താനെ വർക്കി ബോംബെക്കുള്ള വണ്ടി പിടിച്ചു ... പിന്നെ ഷൊപിങ്ങു ഒക്കെ നടത്തി ഒരു യെഴു ദിവസം മിന്നുന പ്രകടനം കാഴ്ച വച്ച് പോക്കറ്റ് കീറി തുടങ്ങിയപോൾ നാട്ടിലേക്കു ഉള്ള വണ്ടി കേറാൻ തീരുമാനം അയി  .വി ടി സ്റ്റേഷൻനിൽ ട്രെയിൻ നോക്കി നിന്ന ശകുലം വർക്കി ഒന്നിൽ പോകാനുള്ള വെഗ്രതയിൽ അടുത്ത് ഇരുന്ന ഒരു മലയാളി സുമുഖനെ തന്റെ ബാഗ്‌ എൽപ്പിച്ചു ബാത്ത്റൂമിൽ പോയി ....പണി കഴിഞ്ഞു തിരികെ വന്ന വർക്കു മല്ലു സുമുഖനെ കാണാതെ കാൽ വെന്തു അതിലെ എല്ലാം നടപ്പ് തുടങ്ങി ... മല്ലു നയിസ്സ്ആയിട്ടു മുങ്ങി .... അവൻറെ പാസ്പോർട്ട്, എസ് എസ് എൽ സി ബുക്ക്‌ ,അലൂമിനിയം ഫെബ്രികേഷൻ സർട്ടിഫികെറ്റ് ,പിന്നെ അവൻ പർച്ചെസ് ചയ്ത ഐറ്റംസ് പൂമ്മയുടെ ഷൂ ,റ്റ്രിഗെർ ജീൻസ്  എല്ലാം ആ ബാഗിൽ പെട്ടുപോയി .. സങ്കടം താങ്ങാൻ പറ്റാതെ മൂങ്ങ വിങ്ങി പൊട്ടി.
ദെയ്യ്‌വാനുഗ്രഹം കൊണ്ട് കുറച്ചു പണവും പിന്നെ  ടിക്കെറ്റും പന്റിന്റെ  പോക്കറ്റിൽ ഇട്ടത് കൊണ്ട് പട്ടിണി കുടാതെ തിരികെ പോരാൻ പറ്റി  ... നാട്ടിൽ വന്ന മൂങ്ങയൊട് നിങ്ങൾ ഒന്ന് ചോദിച്ചു നോക്കിയേ നിൻറെ ജീവിതത്തിൽ ഏറ്റവും സങ്കടം ഉണ്ടായ നിമിഷം ഏതാണ്‌ എന്ന് ...കണ്ണും പൂട്ടി അവൻ പറയും ബാഗിൽ ഉള്ള അവൻറെ പൂമ്മയുടെ ഷൂ പോയതും പിന്നേ റ്റ്രിഗെർ ജീനസ് പോയതും ആണ് അവനെ ഏറ്റവും കൂടുതൽ ദുഖത്തിൽ ആഴ്ത്തിയ നിമിഷം
പിൻ‌മൊഴി ...
ബാഗിൽ ഉള്ള മറ്റു വിലപെട്ട വസ്തുക്കൾ പോയതൊന്നും അവൻ അറിഞ്ഞ മട്ടില്ല എന്ന് തോനിപോകും നമുക്ക്......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

Sunday, 17 May 2015

മാധവൻ കുഞ്ഞി ആശാനും ഗോവിന്തൻ ആശാനും പുല്ലുവഴി പുരാണം .......ഇതു ഒരു നര്മം അല്ല പരമ സത്യം ആണ്
എന്റെ ഒരു ശൈലിആയിട്ടുണ്ട് ഇപോ, എഴുതാൻ ഇരുന്നാൽ ഞാൻ വിചാരിച്ചിരുന്ന സബ്ജെറ്റ് എഴുതാൻ പറ്റാതെ വരികയും പിന്നെ വേറൊന്നു എഴുതാൻ തോന്നുകയുംചെയുന്ന ഒരു തരം അസുഖം . ജയകേരളം സ്കൂളിലെ എന്റെ കൂട്ടുകാർ പറഞ്ഞ ഒരു കഥ എഴുതാൻ തുടഞ്ഞിയപോൾ ആണ് ഗുരുക്കൻ മാരുടെ ഗുരുജനങ്ങളെ ഓര്മ്മ വന്നത്. അത് ആരെന്നല്ലേ. മാധവൻ കുഞ്ഞി ആശാൻ പിന്നെ ഗോവിന്ദൻ ആശാൻ .ഇവരെ മറന്നിട്ട് എന്ത് പുല്ലുവഴി മഹിമ .പൊറുത്തു മാപ്പുനല്കാൻ ഒരായിരം തവണ മാപ്പപേക്ഷ നൽകി ഇിന്നത്തെ പുരാണം അവർക്കു വേണ്ടിയാകട്ടെ എന്നു കരുതി തുടങ്ങട്ടെ .....
ആദ്യ കാലങ്ങളിൽ അറിവിന്റെ ലിപികളായ പഞ്ജാക്ഷരങ്ങൽ കുട്ടികള്ക്ക് പകര്ന്നു നല്കാൻ വീട് വീടാന്തരം കയറി ഇറങ്ങി അരിപ്പയിൽ അരിച്ചെടുത്ത മണലിൽ കുരുന്നുകളുടെ കൂമ്പ് വിരലുകൾ പിടിച്ചു നിലതിരുത്തി ആദ്യാക്ഷരങ്ങൾ പകര്ന്നു നല്കി പുല്ലുവഴിക്കര്ക്ക് സുപരിചിതൻആയ നിലത്തെഴുത്ത് ആശാൻ എന്ന മാധവൻ കുഞ്ഞി ആശാൻ . ആശാന്റെ ട്രേഡ്മാർക്കായ ജുബ്ബയും പിന്നെ ഒരു കറുത്ത ബാഗും തൂക്കി ക്ഷീണിച്ച പ്രകൃതംആയ ഒരു അഞ്ജു അടി ഒന്ബതു ഇഞ്ചുകാരൻ . വീടിലേക്ക്‌ വരുമ്പോളേ എനിക്ക് പേടിയാണ് ആശാനെ . കൃത്യ സമയനിഷ്ട്ടഉള്ള ആശാൻ രാവിലെ പ്രതൽ ഒരു വീട്ടിൽ നിന്ന്, പിന്നെ ഉച്ച ഉറക്കവും ഭക്ഷണവും മറ്റൊരു വീട്ടിൽ നിന്ന് വ്യ്കിട്ടു ചായ അവസാനം ചെല്ലുന്ന വീട്ടിൽ നിന്ന് കുടിച്ച് കുട്ടികൾക്ക് പേടി സ്വപനം ആയിഇരുന്ന ഒരു അലപ്പപ്രാണി . നിലത്തു ചമ്ബ്രം പടിഞ്ഞു ഇരുന്നു ചൂണ്ട് വിരൽ ആശാൻ പിടിച്ചു താഴെ കിടക്കുന്ന മണലിൽ അ,ആ, ഇ,ഇീ എന്നക്ഷരങ്ങൾ എഴുതുമ്പോൾ ചൂണ്ടുവിരലിൽ പോളനും, കണ്ണിൽ കൂടെ പോന്നിച്ച പറക്കുന്ന പോലെയും തോന്നും .ആഴ്ചയിൽ ഒരു ദിവസം എങ്കിലും ആശാന്റെ സൈഡ് ബിസിനസ്‌ ആയ ലോട്ടറി കച്ചവടത്തിന്റെ ഇര ആകേണ്ടി വരും കുട്ടികളാൽ മാതാപിതാക്കൾക്ക് . പിന്നെ എന്താ,മാധവൻ കുഞ്ഞി ആശാൻ അക്ഷരം പഠിപിച്ചാൽ അത് മരിച്ചാലും മറക്കില്ല എന്നാ കാരണത്താൽ ആളുകൾ ആശാനെ ശെരിക്കും ഇഷ്ട്ടപെട്ടിരുന്നു. നിലത്തു എഴുതി മനപ്പടം അയാൽ ആശാൻ പനയോല ഉണക്കി അതിൽ നാരായം കൊണ്ട് എഴുതിയ അക്ഷര കെട്ടു തരും. എന്തൊരു സന്തോഷം ആണ് അത് കൈയിൽ തരുമ്പോൾ. ആശാന്റെ മരണ ശേഷം പുല്ലുവഴി വായനശാലയുടെ അന്ഗണത്തിൽ കളരി നടത്തി പ്പൊന്നോമനകൾക്ക് മണലിലും സ്ലെറ്റിലും അറിവ് പകര്ന്നു കൊടുത്ത ഗോവിന്ദൻ എന്ന ആശാൻ .കയ്യിൽ സ്ലേറ്റും,എഴുത്താണിയും പിന്നെ അക്ഷരങ്ങൾ എഴുതിയ പനയോല കെട്ടും, വള്ളി നിക്കറും ഇട്ടു പ്ലാസ്റ്റിക്‌ വള്ളിയിൽ നെയ്ത സഞ്ചിയും തുക്കി വിടർന്ന കണ്ണുകളോടെ ചുറ്റും ഉള്ള കാഴ്ചകൾ കണ്ട് ചിണുങ്ങി കുണുങ്ങി അമ്മയുടെ കയ്യിൽ തൂങ്ങിയാടി അൻഗനവടിയിലോ അല്ലേൽ ആശാൻ കളരിയിലേക്കോ കുസ്രുതി കുരുന്നുകൾ പോകുന്ന കാഴ്ച്ച ... ഹോ എന്തൊരു കാലം അല്ലേ ...
പഴയ തലമുറയിലെ മാധവൻ കുഞ്ഞി ആശാനും പുതിയ യുഗത്തിലെ ഗോവിന്ദൻ ആശാനും എൻറെ കണ്ണീർിൽ കുതിർന്ന സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ
ഇീ മേതല ഭാഗത്തുന്നു നിന്നുള്ള കുട്ടികൾ പണ്ട് വളരെ ബുദ്ധിമുട്ടി സ്കൂളിൽ വന്നു പോയിരുന്ന കാലം . അവിടേക്ക് നല്ല റോഡിൻറെ അഭാവം മുലവും ബസുകൾ തീരെ ഇല്ലാതെ ഒരു വണ്ടിയും എത്തിപെടാതെ ഒറ്റ പെട്ട് കിടക്കുന്ന മലയും പാടവും പുൽമേടും ഒക്കെ ഉള്ള ഒരു കൊച്ചു ഗ്രാമം . പണ്ട് മേതലക്ക് റോഡുകൾ വന്ന സമയത്ത് ഒരു ബസ്‌ ടെസ്റ്റ്‌ ഡ്രൈവിനു പോയത്രേ,നല്ല നീള മുള്ള യീ കുന്തം കണ്ട നാട്ടുകാർ പേടിച്ചു നാനാ വഴിയും ചിതറി ഓടി . പിന്നെ പിറ്റേ ദിവസം എതോ അന്യഗ്രഹം വന്നു എന്ന് കരുതിയ കലി പൂണ്ട അവർ ജനകീയ സമരം സംഖടിപ്പിച്ചു സര്ക്കാർ രാജിവക്കണം എന്ന് പറഞ്ഞ ജനതയാണത്രെ. ഇതുകൊണ്ട് തന്നെ ഇവർ ക്ലാസ്സുകളിൽ വയ്കി വന്നാൽ മാഷുംമ്മാരും ഒന്നും പറയറില്ല . നര്മ്മം പുരണ്ട വാക്കുൾ കൊണ്ട് ക്ലാസ്സ്‌ എടുത്തു കുട്ടികളെ ചിരിയുടെ കൊടുമുടി കയറ്റിയിരുന്ന കോളാമ്പി സുധൻ സാറിനെ പോലുള്ള ആളുകൾ ക്ലാസ്സിൽ കുട്ടികളോട് ചോദ്യം ചോദിച്ചാൽ ആദ്യം പറയുമത്രേ , മേതല ഇരിങ്ങോൾ ഭാഗത്തുനിന്നും വരുന്ന കുട്ടികൾ ഇരുന്നുകൊള്ളൻ . നടന്നു ക്ഷീണിച്ചു വരുനതുകൊണ്ടാണോ അതോ ബുദ്ധി കൂടുതൽ ഇവർക്ക് ഉണ്ട് എന്ന് സാറിന് ബോധ്യമുള്ളത് കൊണ്ടാണോ എന്നു അറിയില്ല, അവരോട് സാറിന് അത്ര അനുകമ്പ . പിന്നെ സുധൻ സാറിന്റെ കയ്യിൽ നിന്ന് സാറിൻറെ സ്ഥിരം കലാപരുപാടി ആയ എമ്പോസിഷൻ എഴുതാത്ത ഒരൊറ്റ കുട്ടികളും ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല . ചുരിങ്ങിയ യെമ്പോസിഷൻ ഒരു 1500 പ്രാവിശ്യം അല്ലേൽ അത് 5000 വരെയും ആകാം കിട്ടുനത് . എമ്പോസിഷൻ എഴുതന്ന കേമന്മാർ ആദ്യത്തെ ഒരു 100 വരെ ക്രത്യമായി എഴുതി പിന്നെ അക്കങ്ങളിൽ തരികിട കാട്ടി 1500 ഓ 2000 ഒക്കെ എഴുതി സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി കാണിക്കും .ഇതിലും ഭേതം മുക്കാലിൽ കെട്ടി ചന്തിക്കു നാലു പൂശു കിട്ടിയാൽ അതാകും ഭേതം എന്ന് തോനിപോകും കുട്ടികള്ക്ക് . ഒരു നൂറു തവണയങ്ങിലും മരിയാദക്ക് എഴുതുമല്ലോ ഇീ പഹയന്മാർ എന്നാണ് സാറിന്റെ ചിന്ത .
മത്തായി എന്ന ഒരു അൽഭുത പ്രതിഭാസം പ്യൂണ്‍ എന്ന വേഷത്തിൽ ജോലി എടുത്തിരുന്നത്രേ ... ആന എന്ന് പറഞ്ഞാൽ ആട് എന്ന് മനസിലാക്കുന്ന മിടുക്കൻ. എന്നും മുപ്പരുടെ വക എന്തെങ്കിലും കാണും എന്റെ കുട്ടുകർക്കു പറയാൻ , ചിലപ്പോൾ ഇന്റ്ററവെൽ കുറച്ചു നേരത്തെ ആക്കാൻ തോനിയാൽ മൂപ്പർ നേരത്തെ മണി അടിക്കും. പിന്നെ എവെനിംഗ് പുള്ളിക്ക് എങ്ങോട്ടെങ്കിലും പോകാൻ ഉള്ളപ്പോളും പുള്ളി യീ കലാ പരുപാടി കാണിക്കുമെന്നു പറിഞ്ഞറിവ്. അത് കൊണ്ട് സഹികെട്ട് മണി അടിക്കാനുള്ള ചുറ്റിക സ്റ്റാഫ്‌ റുമിൽ മേടിച്ചു വച്ചു പരിഹാരം കാണേണ്ടി വന്നു അധികാരികൾക്ക് . ഒരു ദിവസം പെട്ടന്നു രാവിലെ തന്നെ സ്കൂളിലേക്ക് പത്തു പന്ത്രണ്ടു കാറും പിന്നെ പോലീസ് വണ്ടി ,ഫയർ വണ്ടി ,അംബുലെൻസ് ഒക്കെ വന്നു ഗ്രൗണ്ടിൽ നിന്നു . ഫയർ വണ്ടിയുടെ ഒച്ച കേട്ടു പിന്നെ നാട്ടുകാരും ഓടികിതച്ചു എത്തി . കാര്യം അറിയാതെ സ്കൂൾ അധികാരികളും കുട്ടികളും വാപോളിച്ച് അമ്പരന്നു നിൽക്കെ, മത്തായി ചേട്ടൻ പോയി കാര്യം തിരക്കി . അപ്പോൾ അറിയാൻ കഴിഞ്ഞു സ്കൂളിൽ എന്തോ അപകടം സംഭവിച്ചു എന്ന് ആരോ വിളിച്ചു പറഞ്ഞിട്ട്‌ വന്നതാണ്‌ പോലും . വന്നത് കൊളത്താശേരി ജോണച്ചൻ എന്നാ പൂർവ വിദ്യർഥിയും പിന്നീടു വണ്ടി പ്രസ്ഥാനത്തിലൂടെ പുല്ലുവഴിക്കാരുടെ അരുമയായി മാറിയ മാന്യൻ. പിന്നെ കഥകളുടെ ചുരുളഴിഞ്ഞു .രാവിലെ പുല്ലുവഴിക്കവലയിലേക്ക് ഫോണ്‍ വന്നു പോലും, സ്കൂളില്നിന്നു മത്തായി ചേട്ടൻ വകയായിരുന്നു ഫോണ്‍ . സ്കൂളിലേക്ക് പത്തു പന്ത്രണ്ടു കാർ അത്യാവശ്യമായി അയക്കണം എന്ന് പറഞ്ഞത്രെ .സ്കൂളിൽ എന്തെങ്കിലും അപകടം കാരണമാകും എന്ന് കരുതി ഫയറിനും പോലീസിനും അറിയിപ്പു കൊടുത്ത ജോണച്ചൻ കവലയിൽ വണ്ടി തികയാത്തത് കാരണം പെരുമ്പാവൂരിൽ നിന്ന് ബാക്കി കാറുകൾ വരുതിച്ചു പോലും ... സത്യത്തിൽ പ്രിൻസിപ്പൽ മത്തായി ചേട്ടനോട് പറഞ്ഞത് ബാങ്കിലോ മറ്റോ പോകാൻ ജോനച്ചന്റെ കാർആയ 1012 എന്ന നമ്പർ വണ്ടിയോട് വരാൻ പറയാൻ ആണ്. ഫോണ്‍ വിളിച്ചപോൾ പറഞ്ഞ മത്തായി കാണിച്ച ചെറിയ വിവരകേട്‌ ആണ് പണി പറ്റിച്ചത് .കാറിൻറെ നമ്പർ 1012 ആണെന്നിരിക്കെ മത്തായി ചേട്ടൻ മറവി കാരണം പത്തു പന്ത്രണ്ട് എന്ന് പറഞ്ഞു പോയി ,കു‌ടെ അത്യാവശ്യം ആണ് എന്നുംകൂടെ പറഞ്ഞു ആ പാവം .........
ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പെരുമ്മ പുറം ലോകം അറിയാൻ ജയകേരളം സ്കൂളും പിന്നെ കാപ്പിളിൽ തറവാടും വഹിച്ച പങ്ങ് വളരെ വലുതാണ് . മാളിക്കത്താഴത്ത് എം എൻ പരമേശ്വരൻ നായരുടേയും കാപ്പിളിൽ പുത്തൻ വീട്ടിൽ പാറുകുട്ടിയമ്മയുടെയും സന്തതി പരമ്പരയിൽ പെട്ട,
പി ഗോവിന്ദ പിള്ള എന്ന മഹാമേരുവിനു ആദ്യ ജന്മം കൊടുത്തു പിൽകാലത്ത് കാമ്യുണിസ്റ് പാര്ട്ടി എന്ന പ്രസ്ത്താനത്തിന്റെ വിപ്ലവ വീര്യം എന്ന കൊടിയ ലഹരി നാട്ടുകാർക്കും പൊതുസമൂഹത്തിനും കുത്തി നിറച്ച് പ്രസ്ഥാനത്തിന്റെ യീറ്റില്ലമാക്കി പുല്ലുവഴിയെ ലോകജനതയുടെ മുന്നിൽ തലയെടുപോട് കൂടി നിർത്തി, ഞാൻ ഒരു പുല്ലുവഴിക്കാരൻ എന്ന് പറയാൻ കെൽപ്പു നല്കിയ മഹാൻ .
മാളിക്കത്താഴത്ത് പരമേശ്വരൻ നായരുടെ നിർദേശ പ്രകാരം അറിവിൻറെ പഞ്ചാക്ഷരങ്ങൾ കുരുന്നുകൾക് പകർന്നു നല്കി ലോകത്തിന്റെ നാനാ തുറകളിൽ പ്രഗൽഭരും പ്രസിദ്ധരുമായ ഒരു സമൂഹത്തിനെ സൃഷ്ടിച്ചു സാക്ഷര കേരളിത്തിന്റെ യശസ്സ് വാനോളം ഉയർത്തി ലോകത്തിലെ ഏതു തുറയിൽ ചെന്നാലും ഒരു പുല്ലുവഴിക്കാരനെ സൃഷ്ട്ടിക്കാൻ വേണ്ടി; അച്ഛനോട് പട വെട്ടി അഞ്ചു ഏക്കർ ഭുമിയിൽ ഒരു അക്ഷര കേന്ദ്രം എന്നാ കലാലയ ആശയം ജയകേരളം എന്ന നാമധേയത്തിൽ നാട്ടുകാർക്ക്‌ നല്കിയ പുണ്യ പരമ പിതാവായ പി കെ ഗംഗധരൻ മാസ്റ്റർ എന്ന രണ്ടാമത്തെ പുത്രൻ.
നാല് ഗജരാജൻ മാരായ ആങ്ങളമാര്ക്ക് കൂടി ഒരു കുഞ്ഞു പെങ്ങൾ എന്ന പെണ്ണുങ്ങളുടെ മഹനീയ സ്വപ്ന സാക്ഷാൽക്കാരത്തിനു സാക്ഷാൽ കുറ്റികട്ടാപ്പൻറെ അനുഗ്രഹത്താൽ മൂനാമത്തെ പുത്രിയായി ജനിച്ച ശ്രീമതി കെ പി ലക്ഷ്മി കുട്ടിയമ്മ. പിൽ കാലത്ത്ജന്മം കൊണ്ട് കിടങ്ങൂർ ദേശത്തെ പ്രമാണിമാരായ ജന്മി തറവാട്ടിലെ അംഗവും പിന്നെ ആയിരം സൂര്യ ചന്ദ്രൻ മാരുടെ തേജസ്‌ ഉള്ള മുഖത്തിന്‌ ഉടമയുമായും ലളിത ജീവിതത്തിനു പുകൾപെറ്റ മഹാനായ മുൻ മുഖ്യ മന്ത്രി പി.കെ വാസുദേവൻ നായരുടെ റാണി പട്ടത്തിനു അർഹതനേടി അദ്ധേഹത്തിന്റെ ഇടതുവശം ചേർന്നിരിക്കാൻ സർവാധികാരം നേടി എടുത്ത പുണ്യവതി .
പ്രസ്ഥാനത്തിനും,സ്കൂളിനും വേണ്ടി അഹോരാത്രം പണി എടുത്ത് പിൽകാലത്ത് സ്കൂളിന്റെ മാനേജർ ആയി നിയമിക്കപെട്ട നാലാമത്തെ പുത്രൻ ബാലൻ സർ എന്ന ബാലകൃഷ്ണ പിള്ള .
എം പി ഗോപലാൻ എന്ന ആദ്യ കാല സമരമുന്നണി പോരാളി പിന്നീട് ഹൊങ്ങ് കൊങ്ങ്ലേക്ക് കാലചക്രത്തിൻറെ വിക്രതിയാൽ പറിച്ചെറിയപെട്ട അഞ്ചമത്തെ പുത്രൻ . എങ്ങനെ ഉള്ള മക്കളാൽ സബുഷ്ട്ടമായ കപ്പിളിൽ കുടംബചരിത്രം.
ഇതിൽ പി കെ ഗംഗധരൻ മാസ്റ്റർ എന്ന രണ്ടാമത്തെ പുത്രൻ,
സാക്ഷര കേരളത്തിന്റെ യശസ്സും പുല്ലുവഴികാരുടെ അന്തസ്സും വാനോളം ഉയർത്തി അറിവ്ന്റെ പുണ്യാക്ഷരങ്ങളും,വിപ്ലവത്തിന്റെ വീര്യവും ഒരുപോലെ പകര്ന്നു നൽകിയ മഹാമനസ്കനും സർവോപരി 1953 54 കാലഘട്ടത്തിൽ ജയകേരളം എന്ന ഒരു മഹാകലാലയം പടുത്തുയർത്തി ചുറ്റോടു ചുറ്റും ഉള്ള ഗ്രാമങ്ങളിലേയും പിന്നെ പുല്ലുവഴയിയിലെയും ആയിര കണക്കിനു കുരുന്നുകൾക്ക് അക്ഷരം എന്ന സ്വപ്നം യാഥാർഥ്യം ആക്കി കൊടുത്ത ആ മഹാനായ ഗുരുഭൂതൻ , പിൽ കാലത്ത് അറിവിന്റെ നിറകുടങ്ങളായ നൂറു കണക്കിനു മഹാരതൻമാരായ ഗുരുജനങ്ങളെ നമ്മുടെ കൊച്ചു പുല്ലുവഴ്യിക്കു സമ്മാനിച്ച്, മണ്മറഞ്ഞു പോയ നമ്മുടെ എല്ലാം പ്രീയൻഗരുനുമായ പി കെ ഗംഗാധരൻ മാഷ് എന്ന ആ വലിയ മനുഷ്യനു ഓര്മ്മകളുടെ ഒരായിരം പൂചൻണ്ട്കൾ അർപ്പിച്ചുകൊണ്ട് ഞാൻ ഇന്നത്തെ പുരാണം തുടങ്ങട്ടെ.......
വാര്യരെ പൂയ്യ് , സാറുംമാരുടെ ഇരട്ട പേരുകൾ മൈക്കിൽ കൂടെ വിളിച്ചു പറഞ്ഞാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്നു ഒരു ഏഭ്യൻ. എടൊ മനുഷ്യ വിളിച്ചു പറഞ്ഞിലെങ്ങിൽ പലര്ക്കുംഅവരെ ഓര്മ കിട്ടിയിലെങ്ങിലോ , പിന്നെ ഒരു ഹാസ്യ പരമ്പര ഒക്കെ ആകുമ്പോൾ അത് ഒഴിവാക്കാനും അകില്ലലോ . എന്നാൽ പിന്നെ തുടങ്ങാം അല്ലേ. ഞാൻ ആദ്യം ആറിയാവുന്ന സാറുംമാരുടെ പേരും നാളും വട്ടപേരുള്പെടെ അങ്ങ് നിരത്താം. ജീവിച്ചിരികുന്നതും മണ്മറഞ്ഞുപോയതുമായ എന്റെ പോന്നു ഗുരുജനങ്ങളെ നിങ്ങൾ അനുഗ്രഹിക്കുമല്ലോ .
ഇന്ദ്രാവതി അമ്മ -എച്ചം , കോളാമ്പി എന്ന സുധൻ സർ ,ചെമ്പൻ എന്ന ജോസഫ്‌ സർ ,കാലൻ എന്ന കളിപേരിൽ അറിയപെടുന്ന വർക്കി സർ,ബയോളജി പഠിപിക്കുന്ന ഉണ്ട ശാന്ത ടീച്ചർ. കെമിസ്ട്രിയിൽ പ്രഗൽഭൻ ആയ ഈച്ച നമ്പൂരി സർ ,ഫോറിൻ തോമ സർ ,കടൽ വെള്ളം വറ്റിച്ചാൽ എന്താകും മക്കളെ... അത് ഉപ്പാകും സാറെ എന്ന പ്രഭാകരൻ സർ , ലീല ടീച്ചർ കണക്ക് , പാവം ലീല എന്ന ഹിന്ദി ടീച്ചർ, ,വലിയരാജി പിന്നെ കൊച്ചു രാജി ,പേടകം എന്ന പേരിനു ഉടമയായ ഇന്ദിര ടീച്ചർ ,മാള എന്ന ശിവരാജൻ സർ ,കാലൻ എന്ന ഗോപി സർ ,മത്തായി സർ ഫോര് പിറ്റി ,കുട്ടികളുടെ പേടി സ്വപ്നം ശ്രീമാൻ ഭന്ദ്രൻ സർ ,പ്രസാദ്‌ സർ ,ശങ്കരപിള്ള സർ ,പണിക്കർ സർ ,തയ്യൽ സ്വധാമിനി ടീച്ചർ ,കുറുപ്പ് സർ ഹിന്ദി ,സുധാകരൻ ആർട്ട്‌ ,കൂഴചക്ക എന്ന പ്രഭാകരാൻ സർ ,മൻമദൻ സർ ,ശങ്കരൻ കുട്ടി സർ, വാലാട്ടി എന്ന ശാന്ത ടീച്ചർ, ധാക്ഷായാനി ടീച്ചർ . ഇവരെ പോലുള്ള ഒരുപാടു ഗുരുക്കൻ മാരെ മനസ്സിൽ വച്ച് കൊണ്ട് നടക്കുന്ന ശിഷ്യൻമാർ ഉണ്ട് യിപ്പോളും .
ഞാൻ ഒരു കീഴില്ലം സ്കൂൾ സന്ദതിയും പിന്നേ കല്യാണം കൂടാനും ഫുട്ബാൾ കളിക്കാനും അല്ലാതെ ആ സ്കൂളിന്റെ പടിവാതിൽ ഇന്നേ വരെ കണ്ടിട്ടില്ലെന്നിരിക്കെ ജയകേരളം സ്കൂളിന്റെ ചരിത്ര ഭാഗങ്ങളും പഠിപിച്ച സറുമ്മാരുടെ പേരു വിവരം ചോദിച്ചപോൾ തന്നെ ഒരു മടിയും കൂടാതെ കയ്യ്മാറിയ മാന്യ ദേഹം ശ്രീമാൻ മുളക്കുളം പരമേശ്വരൻ ചേട്ടന്റെ പുത്രൻ Rajesh Kumar ( ഡയ്‌നാ ട്രേഡ് എന്ന ദുബായിലെ ഒരു സ്ഥാപനത്തിൽ സീനിയർ എക്സികുട്ടീവായി ജോലി നോക്കുന്ന )രാജേഷ്‌ കുമാർ അവറുകൾക്കും എന്റെ സ്മരണ അറിയിച്ചുകൊണ്ട് പുല്ലുവഴി പുരാണം ജയകേരളം സ്കൂൾ എന്ന അടുത്ത കഥ വരും ദിവസങ്ങളിൽ തൊടുത്തു വിടാൻ തമ്പുരാനായ ഭഗവാനോട് അപേക്ഷിച്ച് കൊണ്ട് .......
ഫോട്ടോ നമ്മുടെ പപ്പു കുട്ടൻചേട്ടന്റെ മോൻ നമ്മുടെ അനീഷ്‌ന്റെ വകയാണ് Aneesh Pulluvazhy....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
അനീഷിന്റെ ചേട്ടൻ ... പുല്ലുവഴി പുരാണം ....
പുല്ലുവഴയിലെ "ഫ്രണ്ട്സ് പുല്ലുവഴി" എന്ന എൻറെ കാസറ്റ് കടയുടെ അകത്തു ഏതോ അന്തരാഷ്ട്ര മാരത്തോണ്‍ ചർച്ച പോലെ കുലംഗഷമായ ചർച്ചകൾ നടക്കുന്നു. കടയുടെ അകത്തു ഒരു പാർട്ടീഷൻ നടത്തിയിരുന്നു ഞാൻ നേരത്തെ തന്നെ. വീഡിയോ റെക്കോർഡിങ് പിന്നെ വിളക്കു കത്തിക്കാം എന്ന തത്വത്തിൽ ചിന്തിച്ചുച്യയ്തത് ആണ് അത്. പിന്നെ അത് പോയി, കൂട്ടുകാർക്ക് ബീഡി വലിക്കാനും കള്ളു മോന്താനും മാത്രമായി മാറി അവിടം.
കാസറ്റ് കട പിൽ കാലത്ത് വലിയ ലാഭം ഇല്ലാതെ പോകുന്ന കണ്ടപ്പോൾ പുളിക്കലെ പോളച്ചൻ ചേട്ടൻ എന്ന പത്തര മാറ്റ്‌ തങ്കത്തിന്റെ കൂടെ കൂടി ഞാൻ. സഞ്ചരിക്കുന്ന പലിശ കട അതാണ് പോളച്ചൻ ചേട്ടൻ. എല്ലാവരും തൊള്ളായിരം രൂപാ കൊടുത്തു ആയിരം വാങ്ങുമ്പോൾ പോളച്ചൻ എണുറ്റി അൻബതു കൊടുത്ത് ആയിരത്തി അൻബത് തിരികെ മേടിച്ചിരുന്നു. അത്രയക്കും പരോപകാരിയും അന്യന്റെ മുതൽ ചോദിച്ചു മേടിക്കുന്നവൻ എന്ന ഖ്യാതി പുല്ലുവഴിയിൽ പരക്കേ ഉള്ളവനും, വളരേ കരുണാമയനുമായ പോളച്ചൻറെ കൂടെ ഞാനും അങ്ങു കൂടി .
ആതുര സേവനമായ ഡെയിലിചിട്ടി പിരിവിനു എവനിംങ്ങിൽ ഞാൻ പോകുന്ന വേളയിൽ തേങ്ങാക്കാകാരൻ അന്തോണിയുടെ വീടിനു മുന്നിൽ വച്ച് എന്റെ വാഹനം പേരുമറ്റം മാത്യൂസിന്റെ പട്ടിയുടെ മേത്തു ഇടിച്ചു. ഇടിയുടെ ആഖാത്തിൽ വണ്ടി മറയുകയും വളരെ ചെറിയ പരുക്കായ എന്റെ ഇടത്തെ കയ്യുടെ "വളയസ്ത്തി" നൈസ് ആയിട്ട് അങ്ങ് ഒടിയുകയുംചയ്തു. പിന്നെ പട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്ന ആത്മസംത്രപ്‌ത്തിയോടെ ഞാൻ പരുത്തുവയലിൽ ഹോസ്പിറ്റലിൽ ശിഷ്ട്ട കാലം കുറച്ച്അങ്ങ് കൂടി ....
ഇനി ചർച്ചയുടെ വിശുദീകരണം തരാം .
ജയകേരളം സ്കൂൾിന്റെ അടുത്തു പപ്പുകുട്ടൻ ചേട്ടന്റെ പൊന്നോമന പുത്രൻ ശ്രീമാൻ അനീഷ്‌ ആണ് യീ കഥയിലെ നായകൻ .കഥയിലെ വില്ലൻ വേഷത്തിന് ഏറ്റവും അനുയോജ്യനയത് സർവശ്രീ പട്ടം കിട്ടിയ സാക്ഷാൽ പുളിക്കൽ പോളച്ചൻ എന്ന എന്റെ ഗുരുവിനു കൊടുക്കാം എന്ന തിരിച്ചറിവിൽ ഞാനും നായകൻ അനീഷും "മൊട്ട കച്ചവടം നിർത്തിയിട്ട് തേങ്ങാ കച്ചവടം" തുടങ്ങിയ തൊമ്മനെ പോലെ പോളച്ചനെ കണ്ട് കാര്യം പറഞ്ഞു . കാര്യങ്ങൾ പഠിച്ച ഗുരു അരുളി. ഗുരുവിനെക്കാളും ഇീ വേഷത്തിന്‌ ഒന്നുകൂടെ ചേർച്ച ശിഷ്യനായ എനിക്കാണ് എന്ന് ."യീശ്വരാ പണി പളിയാലോ" എനോർതതപോൾ എന്റെ കണ്ണു നിറഞ്ഞു.... യീ കൈയ്യും വച്ച് നാൻ എങ്ങനെ പോകും എനൊക്കെ പറഞ്ഞപോൾ നായകൻ ഇടക്ക് കയറി " കാറു വിളിക്കാം" എന്നായി .
പപ്പുകുട്ടൻ ചേട്ടന്റെ പൊന്നോമന മോൻ അനീഷ്‌ ആള് ഒരു ശുദ്ധൻ ആണെന്നിരിക്കെ, നിര്മലാ കോളേജിൽ പഠിക്കുന്ന സമയം, ക്ലാസ്സ്‌ കട്ട് ചയ്തു സിനിമക്ക് പോകലും ,കുട്ടുകാരുടെ കൂടെ കറങ്ങലും കൂടിയപ്പോൾ വീട്ടിൽ നിന്നു പോകുന്നത് എന്തിനാണ് എന്ന് യീ പാവം ക്രൂരൻ മറന്നുപോയി. പ്രിൻസിപൽ അച്ചനു കുട്ടികളോടുള്ള അമിത ഉത്തരവാദിത്തം മൂലം ഒരു ദിവസം കോളേജു വരാന്തയിൽ അനീഷിനെ കണ്ടപ്പോൾ ആ പാവത്തിന് മനസിലായില്ല. വല്ല അക്ക്രിക്കാരോ അല്ലേൽ പിന്നെ പുതിയ അഡ്മിഷൻ വല്ലതും ആണ് എന്ന് കരുതി "നീ ഏതാട കൊച്ചനേ" എന്ന ചോദ്യം നമ്മുടെ നായകനെ ചില്ലറ ഒന്നും അല്ല ദുഖത്തിന്റെ കയത്തിലേക്ക് തള്ളിയിട്ടത്‌ . അങ്ങനെ കോളെയ്ജ് പ്രധാനി കൈയ്യോടെ നായകനെ പൊക്കി. വീട്ടിൽ നിന്ന് ആരേലും വരണം എന്നാലെ കോളെയ്ജ് വരാന്ത ഇനി കാണാൻ പറ്റൂ എന്ന ഒടുക്കത്തെ നിലപാട് എടുത്തു പ്രധാനി. ( സത്യത്തിൽ അച്ഛൻ ഇവനെ കോളേജിൽ ഇതിനു മുന്നേ അച്ചൻ കണ്ടിട്ടിലപോലും അതിന്റെ ചമ്മലും, ദേഷ്യവും മൂപ്പർ തീര്ത്തത്‌ എങ്ങനെ ആയിപോയി). അനീഷ്‌ കാണാൻ കുറച്ചു കറത്ത് ക്ഷീണിച്ചിട്ടാണ് . പുളിക്കൻ ആണേൽ നല്ല തൂവെള്ള . "സിമ്പ്ലൻ പോളച്ചൻ" എന്നാണ് അറിയപെടുന്നത് തനെ. ഇതുകണ്ട് ആണ് അനീഷിന്റെ കു‌ടെ എന്നോട് പോയാൽ മതി എന്ന് സിംബ്ലൻ പറഞ്ഞത്. ഒരു സിഗ്നേട്ടറി മിസ്‌മാച്ചനു സാധ്യത ഉണ്ട് എന്ന് എന്റെ ആശാൻ മുൻകൂട്ടി കണ്ടതിന്റെ പേരിൽലാണ് എനിക്ക് നറുക്ക് വീണത്‌. അപ്പുകുട്ടൻ ചേട്ടനോടോ , അല്ലേൽ നായകൻറെ ചേച്ചിയോടോ പറയാൻ ഉള്ള മടി കാരണം, ക്ലാസ്സിൽ കേറാൻ പറ്റാതെ എന്റെ കടയിലെ സ്ഥിരം ശല്യവും , അന്തേവാസിയും ആയിത്തീർന്ന അനീഷിനെ ക്ലാസ്സിൽ കേറ്റാനുള്ള കുതന്ത്രങ്ങൾ മെനയ്യുന്ന ചെർച്ചയാണ് മുകളിൽ പുരോഗമിക്കുനത്‌. ഏതായാലും എന്റെ ഇടപെടലും ,അവന്റെ ക്ലാസിൽ കേറാതെ പണ്ട് അലഞ്ഞു തിരിഞ്ഞു നടന്ന ഏതോ പരമ്പരയിൽ പെട്ട അവന്റെ കർനൊൻമാരുടെ പുണ്യം കൊണ്ടാകാം അച്ഛൻ അവനെ ക്ലാസിൽ കയറി നിരങ്ങാനും വീണ്ടും കട്ട്‌ ചെയാനും ഉള്ള അവകാശം നല്കി കൊണ്ട് ഉത്തരവ് കൊടുത്തു .....
ഒരു വാലിൻറെ കഷ്ണം ....
ഞാനും അനീഷും കോളേജിൽ ചെന്നപോൾ കൂട്ടുകാർ അടക്കമുളള ശകുനംമുടക്കികൾക്ക് വിശ്വാസം വന്നില്ല, ഞാൻ അവന്റെ ചേട്ടൻ ആണ് എന്ന്. എൻന്റെ കയ്യിലെ കെട്ടും, കുടാതെ തല മൊട്ട അടിച്ചതും കൂടി കണ്ടപ്പോൾ തന്നെ കുമാരികളായ പെണ്ണുങ്ങളും ടീച്ചര്മാരും അടക്കമുള്ള പെണ്‍വര്ഗം പേടിയോടെ വഴി ഒരുക്കി തന്നു പ്രിൻസിപ്പൽ അച്ഛനെ കാണാൻ . നേരെ പ്രിന്സിപ്പലിന്റെ റൂമിൽ കയറിയ ഞാനും അനീഷും ഒരു സലാം അങ്ങു കൊടുത്തു അച്ഛന് . ചെന്ന പാടെ അച്ചൻ നമുടെ നാട്ടിലെ ചില ബി.പി ഉള്ള കണവൻമാരുടെ പെണ്ണുങ്ങൾ വായ തുറന്നതു പോലെ ഒരു പത്ത് മിനിറ്റ് നായകന്റെ വീരസാഹസീക കഥകളുടെ കെട്ട് അങ്ങ് തുറന്നു . എൻറെ ശിവനേ . വന്നത് കുടിങ്ങിയോ , ചെവിയിൽ കൂടെ ചോര വരുന്നുണ്ടോ വല്ലാത്ത ഒരു അസ്വസ്ഥത എനിക്ക് അനുഭവപെട്ടു. നല്ല തെളിച്ചങ്ങ് പറഞ്ഞാൽ പെരുംബാവൂർിൽ നിന്ന് ബസ്സിൽ കേറി മലമുറിക്കെ ഇറങ്ങേണ്ട വന്ന ഒരു പുല്ലുവഴിക്കാരന്റെ ദയനീയ അവസ്ഥയായി എന്റെ. അച്ഛൻ തീരെ അടുക്കുന്നില്ല. ഇറങ്ങി പോടാ മാങ്ങാണ്ടി തലയ എന്നോഴിച്ചു ബാക്കി എല്ലാം പറഞ്ഞു ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ അച്ചൻ നിന്ന് വിയർത്തു . "ശൊടാ ഇനി എന്നാ ചെയും " (ആത്മഗതം ) . പെട്ടന്ന് തോനിയ ഒരു കുബുത്തിയിൽ ഞാൻ അനീഷിന്റെ അടുത്തുചെന്നു. കിട്ടിയ അവസരം കളയാതെ കൊടുത്തു കരണകുറ്റി നോക്കി ഒരു നല്ല ഉമ്മ . നല്ല രണ്ടു കറക്കം കറങ്ങി താഴെ വിഴുംബോൾ, അവൻ വിചാരിച്ചു ദേഷ്യം കാരണം അച്ഛൻ കൂടത്തിനു അടിച്ചതാകും എന്ന് . പ്രിൻസിപ്പൽ അച്ചനും പിന്നെ കോച്ചച്ചൻമാരും ,പുറത്തു കാഴ്ച കണ്ടു നിന്ന അവന്റെ കൂട്ടുകാരും വെട്ടിവിയർത്തു തരിച്ചു നിൽക്കെ ഞാൻ പറഞ്ഞു , ശരി അച്ചാ ഇനി ഇവാൻ ഇവിടെ പഠികണ്ട വീട്ടിലെ പണം നഷ്ട്ടം ,എന്റെ സമയം നഷ്ട്ടം പിന്നെ അച്ഛന് സമാധാനം എല്ലാം പോയീലെ എന്നൊക്കെ അങ്ങ് വച്ച് അലക്കി ഞാൻ പുറത്തേക്ക് നടന്നു ......
അകിടു രോഗം വന്ന വെചൂർ പശുവിൻറെ മുഖംപോലെ പിറ്റേന്നു ടി സി മേടിക്കാൻ ചെന്ന അനീഷിനെ കണ്ട അച്ചൻ ഞ്ഞെട്ടിയെന്നും, ഇനി മോൻ നനായി പഠിച്ചാൽ മതിയെന്നും അഥവാ പഠിക്കാൻ മടി തോനിയാൽ ഒന്നോ രണ്ടോ ദിവസം ലീവ് എടുത്തുകൊള്ളാനെന്നും, ഇനി എന്ത് തന്നേ വന്നാലും നിന്റെ ചേട്ടനെ ഇങ്ങോട്ട് കൊണ്ടുവരണ്ട എന്ന് വളരെ ദയനീയ സ്വരത്തിൽ പറഞ്ഞ യീ നല്ല പാതിരി, കുഞ്ഞാടിന്റെ കയ്യ് പിടിച്ചു ക്ലാസ്സിൽ കേറ്റിയിരുതിയപോൾ വരിക്ക ചക്കവെട്ടിയപോൾ ഇടക്ക് പെട്ട യീച്ചയുടെ അവസ്ഥ പോലെ തോനി അനീഷിനു .....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
ഞാനും ചിക്കുവും പിന്നെ ടിന്റു മോന്റെ അമ്മയും.....പുല്ലുവഴി പുരാണം തുടര്ച്ച ...
പുല്ലുവഴിയുടെ പുരാണ താളുകളിൽ പുതിയ ഒരു ചരിത്രം എഴുതി ചേർത്തുകൊണ്ട് പുല്ലുവഴിക്കവലയിൽ കവനമാലിൽ സ്റ്റീഫൻന്റെ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പുല്ലുവഴിയിലെ ആദ്യത്തെ വീഡിയോ സെന്റ്റർ ഫ്രണ്ട്സ് പുല്ലുവഴിക്ക് ഞാൻ തുടക്കം കുറിച്ചു. എന്റെ സമയദോഷം അതോ നാട്ടുകാരുടെ നല്ല സമയം ആണോ എന്നറിയില്ല. തുടങ്ങിയ അന്ന് കറണ്ട് പോയിട്ട് പിന്നെ യേഴിൻറെ അന്നാണ് കറന്റ്‌ തിരികെ വന്നത്. ഉത്ഖാടനവും സമാപനവും ഒന്നിച്ചു ആകുമല്ലോ എന്റെ ദ്യ്വ്വങ്ങളെ എന്ന് കരുതിയതാണ്. ശങ്കര ഭഗവാന്റെ ക്രപയാൽ ഒരു ഒന്ന് ഒന്നര വർഷക്കാലം പുല്ലുവഴിക്കാരെ ശെരിക്കങ്ങ് പിഴിഞ്ഞ്‌ ആളുകളുടെ മനസ്സിൽ ഒരു എ പ്ലസ്സിനു അർഹൻ ആകാനും സാധിച്ചു എനിക്ക്. വി സി പി &വി സി ആർ വാടകയ്ക്ക് കൊടുത്തും നാട്ടുകാരെ കുറച്ചു കാലം നല്ല ഭംഗിആയി പറ്റിക്കാൻ അവസരം ഒരുക്കി തന്ന കവനമലിൽ സ്റ്റീഫനേയും ഞാൻ ഇീ വേളയിൽ നന്ദിയോടെ സ്മരിക്കട്ടെ ...... പല സദ്ഗുണ സമ്പന്നൻമാർക്കും ഉള്ളിലിരുപ്പു മനസിലാക്കി വീഡിയോ കാസറ്റു കൊടുക്കുന്നതിൽ നല്ല വ്യവിധ്യയം പുലർത്താൻ കഴിഞ്ഞതിലൂടെ അവരുടെ എല്ലാം പോക്കറ്റും നല്ലരീതിയിൽ തന്നെ കീറാനും പിശുക്ക് കാട്ടിയിയിരുന്നില്ല ഞാൻ .... ഫോണ്‍ വിളിച്ചു പറയുന്ന വീടുകളിൽ കൊണ്ടുപോയി കാസറ്റ് കൊടുക്കുമായിരുന്ന എനിക്ക് പല വീടുകളുമായി നല്ല അടുത്ത ബന്ധം വളർത്താൻ സാധിച്ചിരുന്നു. അന്നൊക്കെ ഫോണ്‍ വരുന്നത് സ്റ്റീഫൻന്റെ ടെലിഫോണ്‍ ബൂത്തിൽ, അല്ലെങ്കിൽ വക്കൻന്റെ ടെലിഫോണ്‍ ബൂത്തിലെക്കോ ആയിരുന്നു.
ഇനി കാര്യ കാരണങ്ങൾ കൊണ്ടഭിഷേകം നടത്തട്ടെ ....
എന്റെ കടയിൽ നിന്ന് സ്ഥിരമായി കാസറ്റ് എടുത്തിരുന്ന ഒരു കുടുംബം പള്ളിയുടെ അടുത്ത് ലാലി ചേച്ചിയുടെ പോസ്റ്റ്‌ ഓഫീസിന്റെ സൈഡിൽ കു‌ടെ ( ലാലി ചേച്ചിയുടെ പോസ്റ്റ്‌ ഓഫീസ്സ് എന്ന് പറഞ്ഞതിൽ കാര്യം ഉണ്ട് എവിടെ ചെന്നാൽ ആയ്യമയുടെ രീതികൾ കണ്ടാൽ നിങ്ങൾക്ക് സംശയലേശമന്യേ പറയാൻ പറ്റും അത് ആ ചേച്ചിയുടെ സ്വന്തം സ്ഥാപനം ആണ് എന്ന് )അങ്ങ് പോകുമ്പോൾ ഒരു വീട്ടിലെ സുന്ദരി ആയ അമ്മയും പിന്നെ മോനും സ്ഥിരമായി കടയിൽ വന്നു കാസ്സറ്റ്‌ എടുക്കുകയും കുശലാഅന്യോഷണം നടത്തിപ്പോരുന്നത് താഴേ കിടക്കുന്ന നമ്മുടെ ചിക്കുഅടക്കമുള്ള ടാക്സി വണ്ടിക്കാരും നാട്ടുകാരും വളരെ ദയനീയ ഭാവത്തിൽ കുശുമ്പോടെ നോക്കുന്നത് ഞാൻ കണ്ടു രസിക്കും. പിന്നെ ഒന്ന് എരികൂട്ടൻ വേണ്ടി അവർ പുറത്തു ഇറങ്ങി മുകളിലേക്ക് എങ്ങാനും നോക്കിയാൽ നാട്ടുകാർ കാണാൻ ഞാൻ വെറുതെ കയ്യ് പൊക്കി വീശും .....കിടക്കട്ടെ എന്റെ വക നാട്ടുകാരുടെ ഉറക്കം പോട്ടെ എന്നാ മട്ടിൽ ...ഒരു ദിവസം ആയമ്മയുടെ മോൻ ടിന്റ്ടു മോൻ (എന്തെങ്കിലും വിളികണ്ടേ അതാ)സൈകിളിൽ എൻറെ കടയിലേക്ക് വന്നിട്ട് പറഞ്ഞു ചേട്ടാ ചേട്ടാ മംമ്മി ചേട്ടനോട് ഒന്ന് വിളിക്കാൻ പറഞ്ഞു എന്ന്. എന്റമോ"പണി കാസറ്റിൽ കിട്ടിയോ എന്റെ ശിവനേ" (ആത്മഗതം ) എന്ന് ഓർത്തു നിന്നു ഞാൻ . താഴേക്ക് എടുത്തു ചാടണോ അതോ കട അടച്ച് ഒന്ന് ഉറക്കെ പൊട്ടിച്ചിരിച്ചാലോ, എന്ന് കരുതി നിൽകുമ്പോൾ വേണ്ട, എൻറെ അടുത്ത സ്നേഹിതനും വഴികാട്ടിയും സർവോപരി ഇപ്പോളത്തെ പുല്ലുവഴി വില്ലേജ്‌ പടിയിൽ ചിക്കുസ് ഹോട്ടെൽ നടത്തി ഞാൻ കാസറ്റ് കടയിൽ ച്യ്തിരുന്ന അതേ പറ്റിക്കലും പിഴിയലും നടത്തി വരുന്ന ശ്രീമാൻ ചിക്കു അവറുകളോട് ഞാൻ കാര്യം പറഞ്ഞു . മൂപ്പർ ആദ്യം പറഞ്ഞു നീ വിളിച്ചു നോക്ക് കാര്യം അറിയാലോ, എന്നിട്ട് പോരെ നിന്ന് തുള്ളാൻ എന്ന്.... രണ്ടും കല്പിച്ചു ഞാൻ സ്റ്റീഫൻന്റെ ബൂത്തിൽകേറി ഒരു വിളി അങ്ങ് പാസാക്കി. അപ്പോൾ മറു തലക്കൽ ആ നിഷ്കളന്ഗആയ സുന്ദരിയുടെ ഒച്ച. വിശേഷം ഒക്കെ പറഞ്ഞു കഴിഞ്ഞു നാൻ ഫോണ്‍ വച്ച് നേരെ ചിക്കുവിന്റെ അടുത്തേക്ക് നടന്നു, അല്ല ഓടി .എൻന്റെ നിൽപ്പും ഭാവവും എല്ലാം കിലുക്കത്തിൽ ലോട്ടറി അടിച്ച ഇന്നസെന്റ്ൻറെ അവസ്ഥയെക്കാൾ മോശമായിട്ടാണ്. ഇടിവെട്ടിയിട്ട് പിന്നെ പാംബും കടിച്ചാൽ ഉള്ള സുഖത്തിൽ ഞാൻ ചിക്കുവിനോട് കാര്യം പറഞ്ഞു.അവരുടെ ഭർത്താവ്‌ വയസ്സായ അമ്മായിഅമ്മയേം കൊണ്ട് കോതമംഗലം ഹൊസ്പിറ്റൽ പോയീ എന്നും, പിന്നെ അവിടെ ആരും ഇല്ല എന്നും പറഞ്ഞു. എന്നിട്ട് എന്നോട് ഒന്ന് അവിടെ വരെ ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു . എന്ന് ഒറ്റശാസത്തിൽ പറഞ്ഞപോൾ ചിക്കുവിന്റെ ചെവിയിൽ കൂടി കിളി പറന്നു പോയി . നീ പോണ്ട പോയാൽ പെടും, പിന്നെ കട ഒരു സ്വപ്നം മാത്രാമാകും എന്നൊക്കെ തട്ടിവിട്ടു ചിക്കു..... "ഞാൻ ആരാ മോൻ" മൂപ്പർ പോലും അറിയാതെ ആയമ്മയുടെ അടുക്കൽ പോയി ഞാൻ. വല്ല വള്ളിയും ആയാലോയന്നുകരുതി, ഓടാൻ വേണ്ടി പദരക്ഷകളുടെ പിൻബലത്തിൽ ആണ് ഞാൻ പോയത്. ഉളിലെ പെരുമ്പറ മുഴക്കം കാരണം കയ്യ് കാലുകൾ ഏതാണ്ട് പൂർണ തളര്ച്ച എത്തിയ വാദ രോഗികളുടെ അവസ്ഥയിൽ ആയ വിവരം ഞാൻ അറിയുന്നത് കാളിംഗ് ബെൽ അമര്ത്താൻ കയ്യ് പൊങ്ങാതെ വന്നപ്പോൾ ആണ് . പിന്നെ രണ്ടു കയ്യും കൊണ്ട് ഒരു വിരലിനെ എടുത്തു ഒന്ന് അമർത്തി . നിമിഷം തികയുന്നതിനു മുൻപ് നായികയെ കണ്ട ഞാൻ തോണ്ടയിൽ യിറ്റ് നനവ്‌ കിട്ടാൻ നന്നേ പണിപെട്ടു ......
പിന്നാമ്പുറ കഥ ..
പിറ്റേ ദിവസം ചിക്കു വളരേ സന്തോഷത്തിൽ എന്റെ കടയിൽ വന്ന് ചോദിച്ചു.നീ അവിടെ പോയിരുന്നു അല്ലേ എന്ന്. എന്റെ മുഖം കുടത്തിൽ തല പോയ പട്ടിയുടെ അവസ്ഥ പോലെ ആയി .നാൻ ഇല്ല എന്ന് തറപ്പിച്ചു പറയാൻ തുടങ്ങുന്നതിനു മുന്പ് അവൻ എന്നോട് പറഞ്ഞു. (ഞാൻ വീട്ടിൽ ചോറ് ഉണ്ണാൻ പോകുമ്പോൾ ചിക്കു കടയിൽ ഇരിക്കും )നീ ഇല്ലാത്ത സമയം അവർ കടയിൽ വന്നിരുന്നു എന്നും പിന്നെ ഒരു നൂറു രൂപ അവനെ ഏൽപ്പിച്ചു എന്നിട്ട് പറഞ്ഞത്രേ, ഇത് ഇന്നലെ ജ്യോതിഷ് വീട്ടിൽ വന്നിരുന്നകാര്യവും ,വീട്ടിൽ ഗ്രഹനാഥനു പുറത്തു പോകേണ്ടി വന്നതിനാൽ കുറേ റബ്ബറിന്റെ ഒട്ടുപാൽ വിൽക്കാൻ യേപ്പിച്ച കഥയും, ഒട്ടുപാൽ വിറ്റിട്ടു ജ്യോതിഷ് ഒന്നും മിണ്ടാതെ, വിളിച്ചിട്ട് പോലും നിക്കാതെയിറങ്ങി പൊന്നു പോലും .ഒട്ടുപാൽ വിറ്റു കാശു കൊണ്ട് കൊടുത്തതിനു നന്ദി പറഞ്ഞ് ഒരു നുറു രൂപ ടിപ്പ് കൊടുക്കാൻ വന്ന ഒരു പാവം വീട്ടമ്മയെയാണ് വായനക്കാർ മുകളിൽ കണ്ടത്.
ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
  ..
പുനപ്രതിഷ്ട്ട കർമം..
ഇതു ഞാൻ കുറച്ചുകാലം മുൻപേ എഴുതി വച്ചത് ആണ് .. നാട്ടിൽ നിന്നു തിരികെ വന്നപ്പോൾ എന്റെ കൂടെ കൂടിയ ഒരു സാധനം ... എല്ലാ പ്രവാസികൾക്കും നാട് വിട്ടാൽ കൂടെ പോരുന്ന ആ സാധനം ..ഹാ എന്താ കഥ, മനസിലായ്യില്ലേ എന്നിട്ടും നിങ്ങള്ക്ക് ...നൊസ്റ്റാൾജിയ ...അതാണ് ഇപോഴത്തെ അസുഖം. പിന്നെ പുല്ലുവഴയിലെ ചിക്കൂസ് ഹോട്ടൽ നടത്തുന്ന ചിക്കുവിന്റെ അഭിപ്രായം എന്റെ ദേഹത്ത് കാലടി ഗോപി സാറിന്റെ പ്രേതം കൂടിയിട്ടുണ്ട് എന്നാണ്. പണ്ടൊക്കെ ആയിരുനേൽ എന്റെ തല വര നോക്കാനും തളം വെക്കണോ എന്നറിയാനും, സീ റ്റി കൃഷ്ണൻ നായർ എന്ന സുകു എന്റെ അച്ഛൻ തന്നെ മതിയായിരുന്നു .ആളു ഒരു സകല കലാ വല്ലഭൻ ഒന്നും അല്ലായിരുന്നു. എന്നിരുന്നാലും മൂപ്പർ വ്വയ്കിട്ട്‌ കമ്പനി ബസ്‌ ഇറങ്ങി ജെംഗ്ഷനിൽ നിൽക്കുബോളും പിന്നെ അവിടെ നിന്ന് വീടിലേക്ക്‌ വരുമ്പോളും നടക്കുന്ന വഴികളിൽ അളുകൾ പ്രകടിപിക്കു്ന്ന ബഹുമാനം കലര്ന്ന സ്നേഹ പ്രകടനം, അത് എന്നെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നു ചെറുപ്പത്തിൽ .... ഇതിന്റെ ഗുടെൻസ്സ് എനിക്ക് എത്ര ആലോചിച്ചിട്ടും പണ്ട് പിടികിട്ട്യുമില്ല ..പുള്ളികാരൻ നടക്കുന്ന മാതിരി ഞാനും നടന്നു നോക്കി , പിന്നെ അച്ഛനെ പോലെ മുറുക്ക് ഒരു ശീലമാക്കി ,പല്ല് വെളുക്കെ ചിരിച്ചു കാട്ടി നോക്കി .. എവിടേ ..... എന്നെ ഒരു പുല്ലനും തിരിഞ്ഞു നോക്കിയില്ല എന്നല്ല .. എന്നെ കാണുന്നതേ ചതുർത്തി പോലെയാണ് എവറ്റകൾക്ക്‌ ....പിൽ കാലത്ത് എനിക്ക് മനസിലായി അച്ഛന്റെ ജോതിഷ കലയാണ് മൂപ്പരെ എത്ര അധികം പൊതുജന സമ്മതൻ ആക്കിയത് എന്ന് ...കാലടി ആശാന്റെ ശിക്ഷണത്തിൽ ജോതിഷം അഭ്യസിച്ച അച്ഛൻ പിൽ കാലത്ത് പുല്ലുവഴിയിലും പരിസര ഗ്രാമങ്ങളിലും അറിയപെടുന്ന ഒരു എണ്ണം പറഞ്ഞ കവടിക്കാരൻ ആയി മാറി ......
ഇനി പുരാണത്തിലേക്ക് ഒരു പിടിഅങ്ങ് പിടിക്കട്ടെ ......
പണ്ട് ഒരുകാലത്ത് പടിഞ്ഞാക്കരക്ക് രാത്രി കാലങ്ങളിൽ വഴിനടക്കാൻ പോലും ആളുകൾക്ക് ഭയമുണ്ടായിരുന്ന കാലം... .കാടുപിടിച്ച് വലിയ ഒരു സർപ്പത്തിന്റെ ഫണം പോലെ ഇിഞ്ജ മുള്ളുകൊണ്ട് കൊണ്ട് തീർത്ത ഒരു കുടിലിന്റെ ഉള്ളിൽ
വെയിലും ,മഴയും കൊണ്ട് കണ്ടക ശനിയുടെ കണേർ കൊണ്ട് ഉഴറിയ പാനേക്കാവിൽ ഭഗവതിയെ കവടിയുടെ പിന്ബലാത്താൽ രക്ഷിക്കണം എന്നുറച്ചു അച്ഛൻ. വെറുതെ പോലും ആ വശത്തേക്ക് നോക്കാൻ പോലും ആളുകള്ക്ക് ഭയം ഉള്ള ഭഗവതി കാവ്‌. പിന്നെ പണ്ട് പോത്തിനെ പൂട്ടി കാവിനു ചേർന്ന് നിലം ഉഴുത് മറിച്ച പാപ്പച്ചൻ മാപ്പിള പോത്തിനെ തല്ലാൻ ഒരു വടി ഓടിച്ചു കാവിന്റെ പറമ്പിൽ നിന്ന്. അന്ന് മുതൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപെട്ടു എന്ന് ചരിത്രം ....ഇങ്ങനെ ഉള്ള യീ കാവാണ്‌ വെട്ടി വെടുപ്പാക്കാൻ നോക്കുനത് .വേണ്ട വേണ്ട എന്ന് പല മുതുക്കന്മാരും പറഞ്ഞു നോക്കി അച്ഛൻ കേട്ടില്ല .എനിക്കും വലിയ അഗലാപ്പ് ആയിരുന്നു .ഇതൊന്നും വക വയ്ക്കാതെ മുപ്പർ ആളെ കൂട്ടി ഇിഞ്ജ മുൾക്കാടുകൾ വെട്ടി തെളിച്ചു അവടെ ഒരു ബാലാലയം പണി തീർത്തു മൂപ്പർ. .ഇതാണ് ആദ്യ പാനേക്കാവ് ..
ഫ്ലാഷ് ബാക്ക് .....
ഒരു ദിവസം കാവിന്റെ സമയവും അച്ഛന്റെ സമയവും ഗണിച്ചു നോക്കിയപോൾ കവടിയിൽ കണ്ടുവത്രെ കാവ്‌ വെടുപ്പാക്കാൻ ഭഗവതി സമ്മതം കൊടുത്തതും പിന്നേ കാവിൽ ആര്ക്കും അറിവില്ലാത്ത ഒരു നിധിയുടെ വലിയ ശേഖരവും പുള്ളിക്ക് കാണാൻ കഴിഞ്ഞു എന്നും പഴമൊഴി ... സാംബത്തികമായി കുറച്ചു പരാധീനദകൾ ഉള്ളതിനലാകും മൂപ്പർ ആരു പറഞ്ഞിട്ടും കേൾക്കാതെ യീ പുണ്യ പ്രവര്ത്തനം നടത്തിയത്.ഇിനി പുതിയ അംബലത്തിലേക്കു പുനപ്രതിഷ്ട്ട നടത്തുന്ന ദിവസം രാവിലെ. സമയം ആയിട്ടും ചേലാമറ്റം മാവെട്ടം, ശ്രീ മാൻ ചട്ടൻ നമ്പൂരി വരാത്തതിനാൽ വളരെ അക്ഷമനായി കാണപെട്ട അച്ഛൻ, പെട്ടന്നാണ് എന്നോട് പറഞ്ഞത്. പൊയീ കുളിച്ചു വരാൻ മൂപ്പർ പറഞ്ഞ പാടെ ഞാനും അച്ഛനും തോട്ടിൽ മുങ്ങി വന്ന് തൊഴുതു.പിന്നേ അച്ഛൻ പുതിയ അമ്പലത്തിന്റെ അകത്തു പ്രവേശിച്ചു. എന്നിട്ട് കണ്ണാടി വിഗ്രഹങ്ങൾ ഓരോന്ന് എടുത്ത് കൊടുക്കാൻ പറഞ്ഞു .എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി . കാവിൽ വാഴും ദെയ്വ്വങ്ങളെ പണി പാളിയല്ലോ എന്ന ചിന്തയിൽ കണ്ണാടി വിഗ്രഹം ഒരു വിറയലോടെ , എനിക്ക് വേറെ ഒരു വഴിയും പരഗതിയും ഇല്ലാത്തതിനാൽ എടുത്തു കൊടുത്തു അച്ഛന്. അച്ഛൻ പുനപ്രതിഷ്ട്ട കർമം അങ്ങു നിർവഹിച്ചു ......
ഉഗ്ര രൂപിണിയും ക്ഷിപ്ര പ്രസാദിനിയും ആയ ഭഗവതി . പിന്നെ ദാരിക വധം കഴിഞ്ഞു പിണങ്ങി പടിഞ്ഞാട്ട് വളരെ ഉഗ്ര ഭാവത്തിൽ വാണരുളുന്ന ഭദ്ര കാളിയും. ആവൽ ബാന്ധവനും ,അകിലാണ്ട്ട കോടി ബ്രമ്മാണ്ട്ട നായകനും മാമല വസനുമായ ശ്രീ അയ്യപ്പ സ്വാമിയും വാണരുളുന്ന ഇനത്തെ പാനേക്കാവ്ഭഗവതി ക്ഷേത്രം......പടിഞ്ഞാക്കര പാടശേകരത്തിൽ സ്തിദി ചെയ്യുന്ന ക്ഷേത്രം അമ്മയുടെ ദശാ സന്തി ദോഷങ്ങൾ തീർത്ത് ഇിന്നത്തെ പോലെ പണി കഴിപിച്ചത്
ചാക്യരം പുറത്തു വേലപ്പാൻ നായരുടെ മകൻ (അച്ഛന്റെ അനുജൻ ) ശ്രീമാൻ സുനിൽ ദത്തിന് സ്വപ്ന ദർശനം നല്കിയ ഭഗവതിയുടെ അനുഗ്രഹത്താൽ ആണ് എന്ന് പറയപെടുന്നു .

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
പരിഷ്കാരി ജയൻ, പുല്ലുവഴി പുരാണം തുടര്ച്ച ...
നിങ്ങൾക്ക് പുല്ലുവഴിയിൽ എത്ര ജയൻ മാരെ അറിയാം . ഒന്നു ഓർത്തുനോക്കിക്കെ.....
ഞാൻ എനിക്ക് ഓര്മ്മ ഉള്ള കുറച്ചു ജയൻ മാരെ അങ്ങ് തട്ടാം . ഒന്നിനും അല്ലാട്ടോ വെറുതെ ഒരു രസത്തിനു ആണ്. ആർക്കാറിയാം നാളെ നമ്മൾ എന്തൊക്കെ ആയിത്തീരും എന്ന്.....
1.സ്റ്റുടിയോ ജയൻ എന്നും, സ്വാതി ജയൻ (കൂടുത്തൽ വിവരം ലഭ്യമാണ്‌ ബട്ട്‌ എഴുതുന്നില്ല )ആക്ഷേപ ഹാസ്യ പരമ്പര ആണെങ്ങിൽ പോലും അത് വേണ്ട ....
2.റേഷൻ കട ജയൻ (കുടുത്തൽ വിവരം ലഭ്യമല്ല പൊറുക്കണം)
3.ഇലക്ട്രിസിറ്റി ജയൻ (ഹിന്ദു ഐക്യ വേദിയുടെ പുല്ലുവഴിയിലെ തലതൊട്ടപ്പൻ (മസ്സിലൻ ജയൻ എന്നും അസൂയക്കാർ ഇടക്ക് വിളിക്കുന്നകേൾക്കാം )
4.തീക്കുണാക്ക് ജയൻ (കാലൻ ജയൻ എന്ന് വിളിച്ചാലും, "എന്തോ" .....എന്ന് വിളി കേൾക്കുന്ന ഒരു പാവം, പച്ച പരിഷ്ക്കാരി ....
ഇത്തവണ സ്വാതി ജയനെ ഒന്ന് പഞ്ഞിക്കിടാം, എന്ന് കരുതി നിൽകുമ്പോൾ ഒരശരീരി പോലെ ആരോ എൻറെ ഉള്ളിൽ പറഞ്ഞു . വേണ്ട ഭായ് വെയിറ്റ് ചെയ്യാൻ ...
ഇനി എന്ത് ചെയ്യും എന്നു കരുതി നിൽക്കുമ്പോൾ, ദാ .... എന്റെ മുന്നിൽ സാക്ഷാൽ കാലൻ ജയൻ അവതരിച്ചത്. . പിന്നെ ഒന്നും ആലോചിച്ചില്ല അവൻറ നെഞ്ചത്ത് പുല്ലുവഴിയുടെ പുരാണം കൊണ്ട് പൊങ്കാലയിടാം എന്ന് തീർപ്പാക്കി. അവന്റെ നെഞ്ചത്ത് പൊങ്കാല ഇടുമ്പോൾ എനിക്കു പേടിവേണ്ടല്ലോ. കാരണം അവനു എഫ്.ബി ആയിട്ടു യാതൊരു വിധ അവിഹിത ബന്ധവും ഇല്ല എന്ന തിരിച്ചറിവ്. അവൻ അറിയില്ല എന്ന് ഉറപ്പ്....
ജയനെ പരിചയം ഇില്ലത്തവർക്കായി ഒരു പരിചയപെടുത്താം.
തീക്കുണാക്ക് ജയൻ എന്ന കാലൻ ജയൻ. നടത്തം തന്നേ ജയൻ സ്റ്റെയിലിൽ ആണ്. തെങ്ങ് കേറ്റം സൈഡ് ബിസിനസ്സ് ആയ ജയന് മെയിൻ ഹോബി കള്ളുകുടിയും, പിന്നെ അടിപിടികൾ നടക്കുമ്പോൾ ഇടപെട്ട്‌ അതിനു തീർപ്പുണ്ടാക്കലും ആണ് .നിര്ഭാഗ്യത്താൽ കള്ളുകുടി മാത്രമേ യിടക്ക് നടക്കാർഒള്ളു . നല്ല തൊലി വെളുത്ത പെണ്ണുങ്ങൾ ഒന്ന് ചിരിച്ചു കാണിച്ചു വര്ത്തമാനം പറഞ്ഞാൽ ജയൻ ആകാശം മുട്ടേ വളർന്ന തെങ്ങെൽ വേണേൽ വലിഞ്ഞു കേറി തേങ്ങ ഇട്ടുകൊടുക്കും ...പിന്നേയും ചിരിച്ചാൽ അതിനു മുകളിൽ ഉള്ള അമ്പിളി അമ്മാവനെ പിടിച്ചുകൊടുക്കാനും ജയൻ റെഡി. ബീ പി യുടെ അസ്കിത ഉള്ള കാരണം ജയൻ, പണി ഇടുക്കുന്ന മുഴുവൻ തുകയും ഭാര്യായുടെ കൈയിൽ കൊണ്ട് കൊടുത്തിട്ട് ഒരു ഉത്തമ ഗ്രഹനാഥനെ പോലെ കെട്ടിയവളുടെ പുൻപിൽ കൈയും കെട്ടി ഒറ്റ നിൽപ്പാണ്. ഭൂലൻ ദേവിക്കെങ്ങാനും ദയ തോന്നി ചില്ലറ വല്ലതും കൊടുത്താൽ അത് ഒന്ന് മുറുക്കാൻ പോലും തെകയില്ല എന്ന് ജയൻ യിടക്ക് ആത്മഗതം പറയും ..... പാവം, ജയന്റെ യീ ഗതി കണ്ടു ആര്യാസ് ബാറിന്റെ കുംബാരി ശ്രീമാൻ അജി ഇവനെ മുകളിലെ ഗുഹ (ആര്യാസ് ബാറിന്റെ അത്ഭുതം ,ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് ലോകർ പറയുന്നത്. ) കാണാനായി കൂട്ടി കൊണ്ടുപോയി. മുകളിലെ നിലയിലെ ഗുഹയിലേക്ക് ലിഫ്റ്റു വഴിയാണ് അജി ജയനെ കൊണ്ട് പോയത് ... കാലൻ ജിവിതത്തിൽ ആദ്യ ലിഫ്റ്റ്‌ യാത്രാ സാക്ഷാത്കാരം കിട്ടിയ നിർവൃതിയിൽ അജിയെ നന്ദി യോടെ ഒന്ന് നോക്കി നോക്കിപ്പോയി അറിയാതെ. ഗുഹയിൽലിരുത്തി അവനു എം.സി.ബി ബ്രാണ്ടി കൊടുക്കാൻ ഉത്തരവ് ഇറക്കി നമ്മുടെ മോയിലാളി .വല്ലപ്പോഴും ആരേലും മേടിച്ചു കൊടുത്താൽ പോലും കുറഞ്ഞ സാധനം കിട്ടുന്ന കൌണ്ടർിൽ ,നിന്ന് കുടിച്ചു പുറത്തു ഇറങ്ങി മാത്രം ശീലിച്ച ജയനു ഗുഹയിലെ ഏ സി യുടെ തണുപ്പ് കൊണ്ട് എത്രെ എണ്ണം അടിച്ചു എന്ന് ഓര്മ്മ പോയി .ഗുഹ കണ്ട സന്തോഷത്തിൽ അജിയുടെ കാലിൽ കെട്ടി വീണ ജയനെ ഒരു വിധം സാമധാനിപിച്ച് അജി അവിടന്ന് സ്കൂട്ട് ആയി ....
ഇനിയാണ് ജയൻറെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നടനം തുടങ്ങുനത്. .
ഒരു പ്രകാരം തപ്പി തടഞ്ഞു ഗുഹയുടെ പുറത്തു വന്ന കാലൻ ജയൻ രണ്ടാം നിലയുടെ മുകളിൽ ഇന്ന് എങ്ങനെ താഴെയിറങ്ങും എന്ന്‌ ശങ്കിച്ചു നിൽക്കുമ്പോൾ അതാ ലിഫ്റ്റിനൊട്ച്ചേർന്നു മുട്ടൻ വഴക്ക് ... അജിയോടുള്ള കടപാടിനു പകരം കൊടുക്കാൻ കുറ്റിക്കാട്ടപ്പൻ ഒരു വഴി കാട്ടി തന്നലോ എന്ന സന്തോഷത്തിൽ മൂപ്പർ മധ്യസ്ഥക്ക് ചെന്നു. നല്ല അയ്യപ്പൻ ബയ്ജു സ്റ്റൈലിൽ ചെന്ന കാലനെ ആദ്യം വരവേറ്റത് ഒരു ആർ അടി പൊക്കവും അതിന്റെ തൂക്കവും ഉള്ള ഒരു പാവം കുട്ടി ആയിരുന്നു . ജയനെ ഒന്നും ച്യ്തില്ല ആ കുട്ടി ...ചുമ്മാ രണ്ടേ രണ്ടു ഉമ്മ രണ്ടു കവിളിലും കൊടുത്തു . ആദ്യം ജയന് കാര്യം ഒന്നും തിരിഞ്ഞില്ല .... പിന്നേ ഒരു സെക്കന്റ്‌ കഴിഞ്ഞപ്പോൾ തലയിൽ കൂടെ എന്തോ ഒരു കൊള്ളിയാൻ മിന്നിയത് പോലെ തോന്നി . ആദ്യ ഉമ്മയിൽ തന്നേ കാലൻ സന്തോഷത്തോടെ ഒരു കാര്യം മനസിലാക്കി, താൻ കുടിച്ച മദ്യത്തിന്റെ പറ്റു മുഴുവനും അവിആയിപോയി എന്ന്. രണ്ടാമത്തെ അടി കരണത്ത് വീണപോൾ ജയൻ ഒന്ന് കറങ്ങി ...... ഒരു വികാരവും ഇല്ലാതെ ഏതോ ഒരു പെട്ടി പോലുള്ള ഒരു സാധനത്തിൽ വീണു( ലിഫ്റ്റിൽ) .അവിടെ കിടന്ന്‌ ജയന് തന്റെ സ്വന്തം വായ ഒന്ന് തുറക്കാൻ ഒരു വിഭല ശ്രമം നടത്തി നോക്കി.ഇല്ല അറിയുന്നില്ല, എന്തോ ഒരു മരവിപ്പ് മാത്രം . ... പിന്നെ ഓർത്തു തന്റെ ചെവിയിൽ ആരോ ചീവീടിനെ കയറ്റി വിട്ടോ .. എന്തൊരു മൂളക്കം ..... ബോധം വീണ്ടു കിട്ടിയ ജയന് താൻ ലിഫ്റ്റിൽ ആണ് എന്ന തിരിച്ചറിവ് ഒരു വല്ലാത്ത ഊർജം പകര്ന്നു . പിന്നെ കാലൻ ജയൻ താഴെ എത്താനുള്ള തന്ത്ര പാടിൽ ലിഫ്റ്റിനൊട്‌, "താഴെ പോകൂ" എന്നലറി.. ...ലിഫ്റ്റ്‌ അനങ്ങിയില്ല ... ജയൻ താഴെ നിന്ന് കേറിയാപോൾ അജി "മുകളിലേക്ക് പോകാം" എന്ന് പറഞ്ഞപ്പോൾ ലിഫ്റ്റ്‌ പോയല്ലോ , ഇതു എന്താ ഇപോ ഇങ്ങനെ (ആത്മഗതം )....പിന്നേയും പിന്നേയും പറഞ്ഞിട്ട് ലിഫ്റ്റ്‌ അനങ്ങാതെ നിന്നപ്പോൾ ജയൻ അന്തം വിട്ട്‌ എന്തുചെയ്യും എന്ന് കരുതി നിന്നു. അടിയും മറ്റും കഴിഞ്ഞു കുട്ടിയും കൂട്ടരും വിയർത്ത് കുളിച്ച് ലിഫ്റ്റിൽ കേറാൻ വന്നു..... ബാറിൽ നിന്ന് അടികൂടി ജയിച്ചതിനു കുട്ടിക്കും കൂട്ടർക്കും എന്തോ സമ്മാനം കിട്ടിയ മാതിരി കാലൻ ജയനെ പൊക്കി എടുത്ത് വളരെ ആകോഷപൂർവം അയിരുന്നു ബാറിനു പുറത്തു എത്തിച്ചത് എന്ന് ജയൻ, ഇിന്നും ഒരു നന്ദിസ്മരണയോടെ ഒര്ക്കുമായിരുന്നു ......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....
ന്റെ അമ്മമാർ....

എല്ലാവരയും പോലെ എനിക്കും എന്റെ അമ്മയെ കുറിച്ച് ഒരു പാട്  ഓർത്തു വയ്ക്കാൻ ഉണ്ട് ..പലതും സന്തോഷം തരുന്നത് അല്ല .. എന്റെ  ചെറു പത്തിൽ അമ്മ ഒരുപാടു സഹിച്ചതാണ്. വേദന അല്ലാതെ ആ പാവത്തിന് ഒന്നും ഓർക്കാൻ ഉണ്ടാവാൻ വഴി യില്ല .. അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നത്  ഒരുവേള അടുക്കള  പണിക്ക് ആണോ എന്ന് പോലും  തോനിയിരുന്നു  അമ്മക്ക് .എന്താ ച്ചയ്ക  ചില ജന്മങ്ങൾ അങ്ങനെ ആണ്‌ .മൂന്ന് അനുജന്മാരും മുത്തശി മയും മുത്തശനും ഉള്ള ഒരു കുടുംബത്തിലെ ആടുകള ജോലി .. അതും ആതുനിക സ്വകര്യം  ആയ മിക്സിയൊ ,ഗ്രിന്റെരോ, വാഷ്മെഷീൻ ഇലാത്ത സമയം ഒരു പണിക്കാരുപോലും ഇല്ലാതെ  അടിച്ചും, ഇടിച്ചും കഴുകിയും നടു പൊട്ടുമത്രെ  .. അട്ടുകലേൽ അരച്ച് മടുത്തിട്ട് അമ്മ പലപ്പോഴും അരി കിണറ്റിൽ എറിഞ്ഞു കളയാറുള്ള കഥ അമ്മ പറഞ്ഞ് ഓര്ക്കുന്നു ഇപോഴും .അച്ഛന് ഭക്ഷണ കാര്യത്തിൽ ഉള്ള പിടിവാശി (അമ്മികല്ലേൽ അരച്ച ചമന്തി )അമ്മയ്ക്ക് പലപോഴും കരച്ഛിലിനുള്ള വക നല്കിയിരുന്നു. കുടുബ പ്രരബ്തം മൂലമാണോ അതോ പാരംബരാഗതമായ പേരു നിലനിർത്താൻ ആണോ എന്നറിയില്ല അച്ഛൻ നല്ലൊരു എ വണ്‍ കുടിയാൻ ആയിരുന്നു ..ദോഷം പറയരുതെല്ലോ കുടിച്ചു വീട്ടിൽ വരുന്ന മൂപ്പർ അമ്മയെ എടുത്തിട്ട് പെരുമാറും പിന്നെ മടുക്കുമ്പോൾ രാത്രി കഴുത്തിന്‌ പിടിച്ചു പുറത്തേക്ക് ഇറക്കി വിടും .നന്നേ ചെറുപ്പം ആയിരുന്ന എന്നെയും കൂട്ടി അമ്മ വാഴക്ക്‌ വാനം കീറിയ കുഴിയിൽ പോയി  കിടക്കും .. ഹൊ എനിക്ക് ഓർക്കാൻ പോലും വയ്യ ആ രംഗം ....അച്ഛൻ മരിച്ചു എന്റെ ഭരണ കാലം മുതൽ അമ്മയ്ക്ക് നല്ല കാലം വന്നു എന്ന് അമ്മ ഇടക്ക് പറയും .. ഞാൻ ഇപ്പോ ചിന്തികാറുണ്ട്  അത് ശെരി അല്ലാലോ എന്ന് ....

എന്റെ ചെറുപത്തിൽ എന്നെ സ്വധീനിച്ച രണ്ടു അമ്മമാർ, അത് നാലുകെട്ടിലെ മനീഷ് ചേട്ടൻ ,മഹേഷ്‌ ,രാജേഷ്ന്റെയും അമ്മ  സുശീല ചേച്ചിയും പിന്നെ വിജേഷ്, ജിഷയുടെയും അമ്മ കുമാരി ചേച്ചിയും ആയിരുന്നു .. പുറത്തുനിന്നു നോക്കുനവ്ര്ക്ക് മനസിലാകില്ല ഇതു ആരുടെ അമ്മ ആണ് എന്ന് കാരണം മനീഷ് ചേട്ടൻ അമ്മേ  എന്ന് വിളിച്ചാൽ  ആദ്യം കേക്കുനത് കുമാരി ചേച്ചി ആണെങ്ങിൽ ,"എന്താടാ" എന്ന് വിളികേൾക്കും  ... പലപ്പോഴും എനിക്ക് തോനാറുണ്ട് എങ്ങനെ ചേട്ടത്തിയും ,അനിയത്തിയും ഉണ്ടാകുമോ എന്ന്.. ഒരു വീട്ടിൽ കളിച്ചു വളര്ന്നു ,ഒരു പായയിൽ കിടന്നു ,ഒരു പാത്രത്തിൽ  നിന്നു  ഉണ്ട യീ  ചേട്ടത്തിയും ,അനിയത്തിയും സ്വന്തം കുട്ടികള്ക്ക് എന്ത് കൊടുത്താലും അത് അവടെ ഞാൻ ഉള്ള സാഹചര്യത്തിൽ എനിക്കും തരാൻ മടി കാട്ടാത്ത എന്റെയും അമ്മമാർ..  അവരിലൊരാൾ കുമാരി ചേച്ചിയുടെ അവിചാരിത മായ വേർപാട്‌ വന്നപ്പോൾ കൂട്ടുകിളിയെ നഷ്ടപെട്ട ഇണയുടെ വേദനക്ക് മുന്നിൽ നിന്ന് പിടഞ്ഞ  സുശീല ചേച്ചി വേണ്ടിയും , പിന്നെ അമ്മയെ നഷ്ടപെട്ട മകനും മകള്ക്കും വേണ്ടിയും ,  പിന്നെ എന്ന്റെ പൊന്നമ്മചി രധമക്കും കു‌ടെ  ഞാൻ യീ മാതൃ ദിനം അർപ്പിക്കുന്നു ...
വീടിലേക്ടി.ർ.സ്  വിനോദ് ..പുല്ലുവഴി പുരാണം തുടര്ച്ച ...

എന്റെ ഒരു ഒടുക്കത്തെ മറവി അതല്ലേ നാൻ ഒരു പുണ്യാത്‌മാവിന്റെ പേര് വിട്ടുപോയത്, നമ്പൂരി സർ ... നിങ്ങൾ അറിയില്ലേ ആ മഹാനേ ... നമ്മുടെ ടി ആർ സ് നമ്പൂരി മാഷ്. ഒരു പാവം ബ്രാമണ ശ്രേഷ്ട്ടൻ ...പിന്നെ ഒരു അസൽ പൊതു പ്രവർതകൻ എല്ലാത്തിനു ഉപരി അക്ഷര മന്ത്രങ്ങൾ കുരുന്നുകൾക്ക് പകർന്നു നല്കാൻ നിയോഗിക്കപെട്ടെ കുറ്റികാട്ടപ്പന്റെ പരമഭക്തൻ ..കുറ്റിക്കാട്ടമ്പലവും ,ജെംകമ വസ്തുക്കളും ഒരു വ്യവസ്ഥയും വയ്ക്കാതെ നാട്ടുകാർക്ക്‌ വിട്ടുകൊടുത്ത മഹാനായ നമ്പൂരി മാഷ് ...നാട്ടുകാരുടെ ഉദാസീന നിലപാടും പിന്നെ കുറ്റികാട്ടപ്പന്റെ യേഴര ശനിയുടെ അപഹാര കാലമായതിനാലാകും പണ്ട് ഒരു തിരി ഏണ്ണക്ക് പോലും വകയിലാതെ അംബലം മുടിഞ്ഞിറങ്ങിയത് .. പല കമറ്റിക്കാരും കിണഞ്ഞു ശ്രമിച്ചിട്ടും ശങ്കര ഭഗവാന്റെ പട്ടിണി അകന്നില്ല . കമ്മറ്റി ക്കാരെ  മുന്നിൽ കാണുമ്പോൾ തന്നെ നാട്ടുകാർ സ്കൂട്ട് ആകുന്ന അവസ്ഥ ...

ഇനി കാര്യ കാരണം നിരത്തട്ടെ ...

ഒരു ദിവസം രാവിലെ ഞാനും എന്റെ കൊച്ചമ്മയുടെ മകൻ ഉണ്ണിയും കൂടെ രാവിലെ സൈക്കിൾ കട നടത്തുന്ന ബാലൻ ചേട്ടന്റെ കടയുടെ അടുത്ത് സൈക്കിൾ വാടകയ്ക്ക് (പണ്ട് സൈക്കിൾ വാടകക്കു കിട്ടുമായിരുന്നു  മണികൂ റി നു  അൻപതു പൈസ നിരക്കിൽ )എടുക്കാൻ ചെന്നത്‌ ആണ് കഥയുടെ തുടക്കം. ബാലൻ ചേട്ടൻ അംബല കമ്മറ്റിക്കരാൻ ആണ് .രാവിലെ പുള്ളിയോട് ആരോ പറഞ്ഞു എന്ന് അംബലം തുറനില്ല എന്നു. പുള്ളികാരൻ പോയി നോക്കിയാപോൾ സംഗതി ശരിയാണ് .പണി പാളി.. തിരുമേനി മുങ്ങി ....ഞങൾ അവിടെ കടയിൽ ചെന്നപോൾ പുള്ളി അകെ പരവേശ പെട്ട് കാര്യം പറഞ്ഞു ..എടാ മക്കളെ വ്യ്കിട്ടു നട തുറന്നിലെന്ഗിൽ ആകെ കുഴപ്പം ആകും .ഒരു വഴി ആലോചിക്കട എന്ന് പറഞ്ഞു .പെരുംബവൂരിൽ നിന്ന് ആരോ ഒരു വലിയ ദീപാരാധന നടത്താൻ യീവനിഗ് വരുമത്രെ .....(യിതോന്നുമല്ല  കാര്യം മുപരുടെ  എതിർ ചേരിയിൽ ഉള്ള കമറ്റിക്കാർ നിർത്തി അങ്ങു  പൊരിക്കും,  അത്  ഓർത്തിട്ടാണ്  പുള്ളിക്ക്  കൂടുതൽ  സംബ്രമം )...എന്റെ തലയിൽ ബൾബ്‌ മിന്നി ഉണ്ണിയോട് നാൻ കാര്യം പറഞ്ഞു.പിന്നെ അല്ലേ  കളി ....

വ്യ്കുനേരം അംബലം തുറന്നു പൂജാദി കർമങ്ങൾ ചെയ്യാനും,ദീപാരാധന നടത്താനും വിധിയുടെ ബലി മൃഗമായി നമ്മുടെ സാക്ഷാൽ(നമ്പൂരി മാഷിന്റെ മോൻ ) ടി.ർ.സ് വിനോദിനെ കണ്ട ജനം ഒന്ന്  ഞെട്ടി ... റോഡിൽ കൂടെ തേരാ പാര  നടക്കുന്ന  ഇവനോ  എന്ന മട്ടിൽ  ആളുകൾ  ഒരു നോട്ടോം അടക്കം പറച്ചിലും .....കോഡാലിക്ക് വെട്ടിയാൽ പോലും ഒരു തുള്ളി ചോര വരില്ല വിനോദിന്റെ മുഖത്ത്നിന്ന് അത്ര വിറങ്ങലിച്ചാണ് മൂപ്പരുടെ നിൽപ്പ് ...... ഇങ്ങനെ ഒക്കെ ആണെങ്കിലും ദീപാരാധന
കഴിഞ്ഞ് ശാന്തികാരൻ വിനോദ്  പുറത്തു വന്ന രംഗം ... വിയർത്ത് കുളിച്ച് ഭസ്മം ഒക്കെ ഇട്ടു ഒരായിരം മുട്ടുശാന്തി ഒരുമിച്ചു ചെയ്യാനും തെയ്യാർ ഇന്ന ഭാവത്തിൽ   ഒരു പത്തര മാറ്റുള്ള  ശാന്തിക്കാരൻ ആയിട്ടാണ് പുള്ളിയുടെ നില്പ്പ്...അമ്ബലവാസികളായ പെണ്ണുങ്ങൾ, ഇന്നു നട തുറക്കാൻ കുറേ നേരം എടുത്തു  എന്നാ അടക്കം പറച്ചിൽ കേട്ടപാടെ  ബാലൻ ചേട്ടന്റെ കണീരിനും  ഒരു ശമനം കിട്ടി .....

വാൽ കഷ്ണം  .
പിനീട് അറിയാൻ കഴിഞ്ഞത് ബാലൻ ചേട്ടൻ സൈക്കിൾ എടുത്തു ടി.ർ.സ് വിനോദിന്റെ വീട് (കോസലം ) ലക്ഷ്യമാക്കി പാഞ്ഞു , വിനോദിന്റെ കാൽ പിടിച്ചപോൾ വിനോദ് വെട്ടിലായി പോയി പോലും ....കുട്ടുകാരുടെ നിറമാല സമയത്ത് മാത്രം(പഞ്ചാമ്രദം ,പായസം  മേടിക്കാൻ )അമ്പലത്തിൽ പോകുന്ന ഒരു പ്രത്യേകതരം രോഗത്തിന് അടിമയായ വിനോദ് പൂജാതി കാര്യാങ്ങളിൽ ഉള്ള അറിവിലായ്മ കാരണം സൈക്കിൾറിമിന്റെ ഇടയിൽ കാല് പെട്ടപോലെ നിന്ന് ഉഴറി ,,... ശ്രീകോവിൽ ഉള്ളിൽ കയറി ദീപാരാധനക്ക്  നട അടച്ച വിനോദ് ശാന്തി വെട്ടവും വെളിച്ചവും കുറവുള്ളതിനാൽ അവിടെ ഉള്ള എല്ലാ വിളക്കുകളും തിരിയിട്ട്അങ്ങു  കത്തിച്ചു , എന്നിട്ടും ഒറ്റക്ക് ഇരിക്കാൻ പേടി കുടിയപോൾ കൈയിൽ കരുതിയ ഒരു ഒരു കെട്ടു ബീഡി മുഴുവനും വലിച്ചു തീർത്തുപോലും... ബീഡിയുടെ മണത്തിനു ഒട്ടൊന്നു അറുതി വരാൻ യീ വീരൻ  ചന്തന തിരിക്കും  അഷ്ടഗന്തത്തിനും തീയിട്ടു  ...പുകകാരണം നിക്കപോറുതി കെട്ട മൂപ്പർ അവസാനം ശ്രീകോവിൽ തുറന്നു പുറത്ത് വന്ന രംഗമാണ് നമ്മൾ മുകളിൽ വായിച്ചത് ...അത്തഴാ പൂജ കഴിഞ്ഞു നട അടക്കാൻ നേരം ശിവ ലിന്ഗത്തിൽ കെട്ടിപിടിച്ചു യീ നല്ലവനായ മുട്ടുശാന്തി ,തെറ്റുകൾക്ക് ഒരു  മാപ്പപേക്ഷയും കൊടുത്തു സാക്ഷാൽ കുറ്റിക്കട്ടാപ്പനെ താണ് തൊഴുതു നട അടച്ചു ഒരൊറ്റ നടത്തം വീട്ടിലേക്ക്  ........
ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

പുല്ലുവഴി പുരാണം തുടര്ച്ച ...

ഇത്തവണ പക്ഷേ കാര്യത്തിലെ കീടങ്ങളുടെ പേരുകൾ വെളിപെടുത്തു ന്നില്ല. ജീവിച്ചു ഇരിക്കുന്ന പഴയ മുതുക്കൻ മാരും മുതുക്കികളും ഉള്ളിൽ ചിരിക്കട്ടെ .. ഹല്ലാ പിന്നെ ....
കാര്യത്തിലേക്ക് കടക്കാം..
എല്ലാ നാട്ടിലും ഉള്ള പോലെ പുല്ലുവഴിക്കും ഉണ്ടായിരുന്നു കുറച്ചു കുലംകുത്തികൾ ..തുടകത്തിൽ  തന്നേ കല്ലുകടിച്ചു  അല്ലേ .. കുറേ  നേരം ആലോചിച്ചു  ഞാൻ ..ഇിതിലും നല്ല ഒരു വാക്കിനു വേണ്ടി, ബട്ട്‌  കിട്ടിയില്ല അതാണു ...പിന്നെ ..
സമയം രാവിലെ ഏഴു .മണി  ഇരുപത്‌. ന്നിബിടം ...പഴയ തകര ഷീറ്റ് ഇട്ട പുലുവഴി ബസ്‌ സ്റ്റോപ്പ്‌ (ഇതിന്റെ പ്രായോജകർ അസൽ നല്ല  പുത്തൻ കൈയിൽ  ഉള്ള കുംബാരികളുടെ ക്ലബ്‌ ആണ്‌. ) എനിവ്യ്സ് ... നമ്മുടെ കഥ യിലെ ആദ്യ നായകൻ ശ്രീമാൻ സത്യം മാത്രം പറയുന്ന ഒരുപുല്ലുവഴിക്കാരൻ  ...ഇന്ത ആളിന് കൃത്യം സമയനിഷ്ട്ട ഉണ്ട് ഓരരോ റുട്ടിലും യാത്രക്ക് .ആന വണ്ടിയിലെ പല കണ്ടക്ടർ മാരും പുള്ളിയുടെ അടുത്ത പരിചയക്കാർ ആയ്തിനാലാകാം ഒരാൾ പോലും അവനോട് പറയാറില്ല മുനോട്ടു കയറിനിൽക്കാൻ  ... മൂപ്പർ സ്ഥിര മായിട്ട് ചരിനില്ക്കുന്ന പുറകിലെ സീറ്റുകളും കമ്പികളും ഉണ്ട്  .. എല്ലാം സ്ഥിര മായിട്ട് ഉള്ള കൊടുക്കൽ വാങ്ങൽ ആയതിനാൽ മറ്റുള്ളവർ ക്ക് ശല്യം ഇല്ല എന്ന് വേണം കരുതാൻ ....ഇനി കാര്യാ കാരണം ഒന്ന് പറഞ്ഞു നിർത്തട്ടെ .. നമ്മുടെ നായകന്റെ(പേര് പറയാൻ നിർവാഹം ഇല്ലാ എന്നിരുന്നാലും  ഒരു  ക്ലൂ എന്ന  നിലയ്ക്ക്  പറയാം  ആള് ഒരു ബാലൻ അല്ല എന്നാൽ  കിളവനും അല്ല .. ഒരു ഇടത്തെരം  മുട്ടൻ  ആണ് ) ശല്യം ആന വണ്ടിയേൽ സഹിക്കാൻ വയ്യാതെ അയപോൾ എന്റെ സ്നേഹിതന്റെ പെങ്ങൾ അവനോട് ഒരു പരാതി പോലെ പറഞ്ഞു യീ മുട്ടനെ പറ്റി .... അയാൾക്കുള്ള  പണി ഞങ്ങൾ ഒരു പെണ്‍ പുലി എന്ന് പണ്ടുമുതലേ ചെല്ലപേർ ഉള്ള സാക്ഷാൽ കീഴില്ലത്തപ്പന്റെ പരമഭക്തആയ യീ മഹിളാരക്ന്നത്തിനു കൈ മാറി....പിന്നെ കുറച്ചു നാൾക്ക്  ശേഷം  കേട്ടത് നമ്മുടെ നായകൻ ഒരു പുതിയ മനുഷ്യൻ ആയി എന്നാണ് .....

വാൽ കഷ്ണം ...
നമുടെ നായകന് നേരിട്ട് ആയമ്മയെ അറിയാമയിരുന്നിട്ടും ഇടക്കണ്‍ിട്ടു നോക്കിയപോൾ തന്നെ ,പൂവിൽ നിന്നു  തേൻ നുകരാൻ പായുന്ന വണ്ടിനെ പോലെ നായകൻ യീ പെണ്‍ പുലിയുടെ പുറകിൽ നിന്നു പോലും ..സംഭവം തുടങ്ങിയപോൾ സാധാരണ പെണ്‍ കുട്ടികൾ മൊട്ടുസുചി അല്ലേൽ സെറ്റ് പിൻ പ്രയോഗികാറുണ്ട് എന്ന് കേട്ടിടുണ്ട് പക്ഷെ ഇതു ഒരു എട്ടിന്റെ പണിയായി പോയി നായകന് ... പണി തുടങ്ങി മിനിനുളിൽ ചാക്ക് തുന്നുന്ന വലിയ സൂചിക്കു കൊടുത്തു ആയമ്മ നല്ല ഒരു എട്ടിന്റെ കുത്ത് .. ആ കുത്ത് ആണ് പോലും നായകന്റെ തല വര മാറ്റിയത് ......
പുല്ലുവഴി പുരാണം...
എന്റെ സ്നേഹിതൻ സന്ദീപ് ....
ഒരു നിമിഷം കൈയ് കാലുകൾ ഒന്ന് വിറച്ചോ.. അതോ ഉളിന്റെ ഉളിൽ എരിയുന്ന പുകച്ചിൽ ആണൊ എന്ന് അറിയില്ല .. ആ പേരിനോട് അത്രയ്കുമുണ്ട് സ്നേഹം .കുട്ടികാലം മുതൽക്കു ഉള്ള കുട്ടുകെട്ടിലെ വിളക്കി ചേർക്കാൻ ഞങ്ങൾക്ക്‌ പറ്റാതെ പോയ ഒരു കണ്ണി ...ഞങ്ങളുടെ സന്ദീപ്...പുല്ലുവഴിയിലെ ഞങ്ങളുടെ ടക്സ് ഇലവൻ ക്ലബ്ന്റെ പടയാളി ....അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും നെടുംതൂണ് ...
ഞങ്ങൾ വലിയ വേനൽ അവധി സമയത്ത് പാടത്തും പറമ്പിലും ക്രികറ്റ് കളിച്ചു നടകുമ്പോൾ മിക്കവാറും അവൻ തോടിയിൽ മണ്ണിനോട് മല്ലടിക്ക് ണ്ടാകും.
ചിങ്ങക്കുളിരില് കയ്തോലകൊണ്ട് കെട്ടിയുണ്ടാക്കിയ പൂക്കൊട്ടയും കഴുത്തില് തൂക്കി തൊടിയിലും പാടവരമ്പത്തും പൂക്കള് ശേഖരിച്ചിരുന്ന എന്റെ ബാല്യ കാല സുഹൃത്തു ക്കളിൽ ഒരാൾ ........
വേർ പാടിന്റെ വേദന ഞങ്ങളിൽ കുത്തിയെൻ അരുമ സ്നേഹിതാ
എന്തിനു നിൻ ഓർമ്മകൾ മാത്രം ബാക്കിവച്ച് യെങ്ങ് പോയ്‌ മറഞ്ഞു ..
ജീവിത വേഷത്തിൻ ആദ്യ പാദം താണ്ടിയ യെൻ നൻബനേ നീ
വിരഹ ദുഖത്തിലഴ്ത്യ തെന്തിനെന്റെ ശിവനേ ......
ഞാൻ ഇന്നും ഒരു ജീവിത ചര്യ പോലെ നാട്ടിൽ പോയാൽ ആദ്യം പോകുന്ന വീട് ആണ് എന്റെ പ്രീയ കൂട്ടുകാരൻ സന്ദീപിന്റെ വീട്... അവന്റെ ഓർമ്മകൾ തങ്ങി നിലക്കുന്ന പറമ്പിൽ കുറച്ചു നേരം ചെലവിടാൻ .... പുനര്ജനിയുന്ടെന്കില് ഞങ്ങളുടെ ഗ്രാമത്തിലെ (ഇപ്പോള് ഗ്രാമം എന്ന് പറയാനാവില്ല) തൊടികളിലൂടെ പാട വരംബുകളിലൂടെ വെലിയെരിപ്പൂക്കള് അതിരിട്ട ഇടവഴികളിലൂടെ അവനും പറന്നു ഉല്ലസികുന്നുണ്ടാവുമോ ആവോ?


ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

Wednesday, 13 May 2015

പഠം ഒന്ന് -പുല്ലുവഴി പുരാണം .
ന്യൂ ജെനരെഷൻ ലോ ഫ്ലോർ ബസുകൾ ഇങ്ങോട്ട് കേറല്ലേ ഇതു പഴയ ലയ് ലാൻഡ്‌ വണ്ടികൾക്ക് ഉള്ളതാണ് ....
സ്ഥലം പുല്ലുവഴി, ഇവനിങ്ങ് അഞ്ചു നിബിടം ....
പഴയ ആൽ മരത്തിന്റെ കൃത്യം പത്തു മീറ്റർ അകലെ കരുണാകരൻ വ്യദ്യരുടെ തിണ്ണ, ഇങ്ങെ അറ്റം മുതൽ അങ്ങേ അറ്റം വരെ ഒരു പറ്റം വായിൽ നോക്കികളുടെ സ്ഥിരം ഇരിപടം .പാവം വ്യദ്യർ ഇവന്മാർ വരുനതിനു മുൻപ് തന്നേ വ്യദ്യ ശാല യുടെ അകത്തു കേറി പറ്റും ,അല്ലേൽ പിന്നെ ഇവന്മാർ മൂപ്പരെ കേറ്റി വിടില്ല അകത്തോട്ട് .പ്രേക്ഷകർ ,നിങ്ങൾ അങ്ങോട്ട്‌ നോക്കണ്ട കാരണം വെറുതേ എന്തിനാ അവൻ മാരുടെ കണ്ണു കൊണ്ടുള്ള ഉഴിച്ചിൽ പെടുന്നത്. സ്കാനിംഗ്‌ പ്രക്രിയയിൽ പെടുനവർ ഏഴു ജന്മം എടുത്താലും ചുളുവുകൾ പോകില്ല എന്ന് പൊതുവേ സംസാരം .....
വയ്ദ്യ ശാലക്കപുറം ആണ് നമ്മുടെ ഒന്നാം പഠം തുടക്കം ..
പഴുക്ക എന്ന്ചെല്ല പേര് ഉള്ള പച്ചകറി കട നടത്തുന്ന തങ്കപ്പൻചേട്ടൻറെ ഒറ്റമുറി ,അറിയാത്തവർ ആരും പുല്ലുവഴി ക്കാർ അല്ല .അത്ര പ്രസിദ്ധൻ അല്ലേ ആ പാവം .ക്യൂ നിന്ന് പുലുവഴി ക്കാർ പച്ചകറി മേടിച്ച ചരിത്രം യീ തങ്കപ്പന്റെ കടയ്ക് സ്വന്തം ...പറ്റുപൊടി സംബ്രതായം കണ്ടു പിടിച്ചത് തന്നെ യീ തങ്കപ്പൻ ചേട്ടൻ ആണ്... .മുതുക്കികൾ പച്ചകറി പറ്റുപൊടി പിന്നെ മുതുക്കന്മാർ ടചിൻസ് ,ബീഡി പറ്റുപൊടി ,ചെറുപ്പക്കാർ ബീഡിയും വട്ടു സോടാ സര്ബതും പറ്റുപൊടി... അങ്ങനെ പറ്റുപൊടി മയം ആണ് മൂപ്പരുടെ കട
ചെറിയ ഒരു വിവരണം പുള്ളിയുടെ കഥ ആകുമ്പോൾ നല്ലതാ ... ഒരു സാധു കുടുംബം ,എന്റെ ഓർമ്മയിൽ ഉള്ളത് പറയാം .
ഒന്ന് -പോറ്റി ശശി മുത്ത പുത്രൻ പരിഷ്കാരി.. അച്ഛനെ പോലെ തനെ ഒരു ചെറിയ കട ..
ചിപ്പു വിജയൻ ഫയങ്ങര ഗ്ലാമർ ആണ് മൂപ്ര്ക്കു ..ജോലി ഒരു പ്രത്യേക തരം ആണ് (മണൽ വാരൽ... ഇതു ആണുങ്ങളുടെ കൊട് വാക്കാണ്‌ പുല്ലുവഴിൽ .പിന്നെ ചില തരുണീ മണികൾ യീ ക്രിയ ചെയുനവരെ തുമ്പികൾ എന്ന് ആന വണ്ടിയേൽ വിളിക്കുനത്‌ കേട്ടിടുണ്ട് )
പിന്നെ സാക്ഷാൽ പഴുക്ക ബാബു പുല്ലുവഴി യുടെ കണ്ണിലു ഉണ്ണി .. തെങ്ങ് കേറ്റം .കള്ള്കുടി .... കള്ള്കുടി തെങ്ങ് കേറ്റം യിതാണ്ആയമ്മ യുടെ ഹോബി .പഴുക്ക ബാബു രണ്ട് തവണ തൂങ്ങി ചാകാൻ നോക്കി. ചുമ്മാ ഒരു രസത്തിനു എന്നാണ് ബാബു പറഞ്ഞറിവു .ഒരു ഡേ ബാബു കോഴിക്ക തോട്ടിൽ രാത്രി കുളിക്കാൻ പോയപ്പോൾ അവന് തുങ്ങാൻ മോഹം... ഒട്ടും മടിച്ചില്ല അടുത്ത പറബിൽ കേറി അഴ അഴിച്ചു പാലത്തിൽ കെട്ടി മറ്റേ തല്ലപ്പു കഴുത്തിലും ഇട്ടു വെള്ളത്തിലേക്ക് ചാടി ...ധിം ... കയർ പൊട്ടി ബാബു താഴെ .അവന്റെ വെയിറ്റ് കയർ താങ്ങി യില്ല . അവനു ഉള്ളിൽ ചിരി പൊട്ടി കാണും ചാവാൻ ടൈം ആയില എന്ന് കരുതി . പിന്നെ ഒരു രാത്രി വീടിന്റെ പുറകിലെ പ്ലാവിൽ നല്ല പുതിയ കയറു മേടിച്ചു തുങ്ങി .. ഇത്തവണ കാലന്റെ രൂപത്തിൽ വന്നത് വീടിന്റെ പുറകിലെ പ്യ്‌ലിയുടെ വീട്ടിൽ ജോലിക്ക് നിന്ന തമിഴൻ ...ചെക്കൻ കണ്ടിട്ട് അവൻ കയർ വെട്ടി താഴെ ഇട്ടു ....ബാബുവിനു ഇത്തവണ സംഗതി പിടികിട്ടി ഇനി ട്രെയിന് തലവച്ചാലും , വട്ടം ചാടിയാലും ചാവില്ല എന്ന്.....
ഇവാൻ മാരെ എല്ലാം തീറ്റി പൊറ്റുനതആണ് യീ പാവം തങ്കപ്പൻ ഹോബി....
അഭിമാനത്തോടെ ഞാൻ പറയും പുല്ലുവഴി ക്കാരായ മുതിർന്ന പ്വരന്മാർ കള്ളു കുടി പഠിച്ചതും ,ചെറുപ്പകാർ തങ്കപന്റെ വട്ടുസോട ജൂസ് കുടി പഠിച്ചതും ,മുറുക്ക് ഒരു ശീല മാക്കിയത്തിലും തങ്കപ്പൻ വഹിച്ച പങ്ങ്ഗ് വളരേ വലുതാണ് എന്ന് ....
സൈക്കിൾ എടുത്ത് മൂപർ ചാരായ ഷാപ്പിലെക്കു പറക്കുനത് കണ്ടാൽ അറിയാം
ഇവനിങ്ങ് അഞ്ചു നിബിടം ആയി പിതാമഹാൻമാർ ആരോ വന്നിടുണ്ട് എന്ന് പിന്നെ പത്ത് മണിക്ക് ട്രാവൻകൂർ റയോൻസ്, പച്ച ബസ്‌ വന്നു ഡ്രൈവർ ബാലൻ ചേട്ടൻനും എന്റെ അച്ഛനറ്റെയും മുറുക്കും വലിയും കഴിയുന്നത്‌ വരെ അഹോരാത്രം കഷ്ട്ടപെടും ആ പാവം .....പിതാമഹാൻ മാർക്ക് ചാരായം ഒഴ്ച്ചു കൊടുത്തും ടേസ്റ്റ് നോക്കിയും നൈറ്റ്‌ പത്തു പത്തര അകുംബോളെക്കും ആയമ്മ സൈഡ് ആകും .യിനിയാണ് തങ്കപ്പൻ നിത്യ തൊഴിൽ അഭ്യാസം തുടങ്ങുനത്..കടപൂട്ടാൻ തങ്കപ്പൻ പുറത്തുവച്ച പച്ചകറി എടുത്ത് അകത്തേക്ക് ഉള്ള പോക്ക്... ചിരിക്കില്ല എന്ന് ശബഥം ചയ്ത മസിലപ്പൻ മാർ പോലും ഉറഞ്ഞു തുള്ളും ... എന്താ കാര്യം ?? മൂപ്പർ അകത്തു കൊണ്ടു പോയസാധനങ്ങൾലേകാളും കുടുതൽ പുറത്തേക്കു കൊണ്ടുപോരും യീ കാലാ പരുപാടി മോൻ ചിപ്പു വിജയൻ മണൽ വാരൽ ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു തിരികെ വരുനത്‌ വരെ തുടരും ...