Friday, 29 May 2015

കുടുംബ മഹിമ.......

വെള്ളിയാഴിച്ച എനിക്ക് അല്ലേലും ഒരു ഉത്സാഹം പോരാ .പെങ്ങളുടെ കല്യാണം കഴിഞ്ഞു അളിയൻ ഗൾഫീനു ജോലി രാജി വച്ചു വന്നപ്പോൾ മുതൽ തുടങ്ങിയ അസ്കിത ആണ് അത് .ഇനി അളിയനും പെങ്ങളും സുഖവാസം ഒക്കെ കഴിഞ്ഞു ഞാരാഴിച്ച വ്യയ്കിട്ടു  പറമ്പും വീടും വെട്ടി  വെടുപ്പാക്കിയെ പോകൂ.(ഒര്ഴച്ചതെക്കുള്ള പച്ചകറി, തേങ്ങ എല്ലാം എടുക്കും പോരഞ്ഞു അടുത്ത കടയിൽ  നിന്ന് മാസ മാസം എന്റെ പേരിൽ അവൻ  തരും എന്ന് പറഞ്ഞു പറ്റുപൊടിയും.

എന്താ അമ്മ  ചിന്തിച്ചത് ശെരിയല്ലേ . ഇനി എന്നാണ് അതിനുള്ള  സമയം.യീശ്വരാ സമയം ഒന്നിനും തികയുന്നില്ലലോ .അടുത്ത കാലത്തായിട്ട് വീട്ടിൽ വന്നാൽ ഇപ്പോ  ഒരു ചിന്തയേ  ഒള്ളു.ഒരു കുടുംബത്തിൽ പിറന്ന പെണ്ണിനെ  കെട്ടാൻ പറ്റിയെങ്ങിൽ എന്ന് .എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമോ എന്നറിയാമായിരുന്നു .ഇന്ന് അവളുടെ കൂട്ടുകാരിക്ക്  ഒരു മോൾ ജനിച്ചു പോലും .അത് കേട്ടപ്പോളെ  ഞാൻ മനസ്സിൽ  കുറിച്ചു ഇന്ന് മുടിഞ്ഞ  അടി ആകും എന്ന്.അലക്കുകാരന് അലക്കു ഒഴിഞ്ഞിട്ട് നേരമുണ്ടോ ഒന്ന് കഴിയുമ്പോ ഒന്ന് (ആത്മാഗതം )...... അവളുടെ  കല്യാണത്തിന്റെ ക്ഷീണം മാറി നേരെ നിക്കാൻ ഒന്ന് പൊങ്ങി നോക്കിയതാ,അതാ ഒരു മോന്റെ രൂപതിൽ എൻറെ നടു ലക്ഷ്യം വച്ചു അളിയൻറെ വക ആദ്യ പ്രഹരം വന്നു. സത്യത്തിൽ എന്റെ പ്രാർത്ഥന  കൊണ്ടാകാം അവള്ക്ക് മൂന്നു കൊല്ലം ആയിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നത്. എന്നും രാവിലെ എനിക്കുമ്പോൾ ഭഗവതിയോട് പറയുമായിരുന്നു അളിയന് അടുത്ത കൊല്ലം മാത്രമേ അവധി കിട്ടാവൂ എന്ന്‌.മൂന്നു കൊല്ലമായിട്ടും അവധി കിട്ടാത്തതിനാൽ അളിയൻ മാന്യമായി രാജി വച്ച് പിരിഞ്ഞു പോന്നു നാട്ടിലേക്ക്.പിന്നെ അളിയന് എന്തെങ്ങിലും പണി വേണ്ടേ. ഞാൻ  പ്രതിക്ഷിച്ചതിലും നേരത്തെ പുള്ളി എനിക്ക് പണി തന്നു. അപോളത്തെ എന്റെ അവസ്ഥ പോന്നു  മക്കളെ പറഞ്ഞറിയിക്കാൻ മേല ...... ഇഞ്ജ മുള്ളും കാട്ടിൽ നിന്ന് എടുത്തു കൂവമുള്ളും കാട്ടിൽ  ഇട്ട പോലെയായി . ഇതിലും നല്ലത്  ആദ്യ കൊല്ലം തന്നെ  ലീവ് കിട്ടിയിരുനെഗിൽ  ആദ്യ ബാദ്യത തീർന്നു അടുത്ത ബാധ്യത എന്താണ് എന്ന് എങ്കിലും അറിയാമായിരുന്നു . ഇനി യിപ്പൊ അളിയനും കൂടെ വടിയിമേൽ പാമ്പ് പോലെ ആകുമോ എന്നായി അടുത്ത ചിന്ത . പഴയ തറവാട് എങ്കിൽ പോലും എന്റെ വീട് നല്ല സ്വകാര്യം ഉള്ള ഒരു മാളിക പുര ആയിരുന്നു .80 സെന്റ്‌ കരഭൂമി,അത് ജോലി കഴിഞ്ഞു വന്നു നല്ലപോലെ മണ്ണിൽ പണിയുന്ന കാരണം വീട്ടിലെക്കുള്ള  പച്ചകറി കാശു കൊടുത്തു മേടികേണ്ട വരാറില്ല .ഇപോ അളിയന്റെ വീടിനു സ്വകാര്യം പോരാ രണ്ട്  മുറിയും അടുകളയും ഉള്ള ചെറിയ വീട് .ഇപ്പോളത്തെ പ്രശനം ഇനി ഉണ്ടാകുനത് പെണ്‍ കുഞ്ഞു ആണെങ്കിൽ യീ ചുറ്റുപാടിൽ അവൾക്ക് വളരാൻ ബുദ്ധിമുട്ട് ആണത്രേ. ഒന്നുങ്ങിൽ  ഞാൻ പണം കൊടുത്തു ഹെൽപ്പണം .അല്ലേൽ അവളുടെ വീതം  കൊടുത്തു ഹെൽപ്പണം.രണ്ടായാലും എൻറെ കാര്യം വീണ്ടും തീരുമാനമാകും .പുര നന്നകാനും പിന്നെ അളിയനു വല്ല ബിസിനസ്‌ തുടങ്ങാനും കൂടിയാണ് ഇപോളത്തെ പു്കില്.ആളുകൾ എത്ര മുൻ കരുതലോടെയാണ് കാര്യങ്ങൾ ചെയുന്നത് ,ഇവടെ ഒരുത്തൻ ഒരു കല്യാണം കഴിക്കാൻ മുട്ടി തെക്കോട്ടും വടക്കോട്ടും നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി .അത് ആർക്കും അറിയുകയും വേണ്ട കേൾക്കുകയും വേണ്ട .എന്തൊരു ലോകമാ ഇതു എൻറെ പരദേവതേ .ഒരു ദിവസം നോക്കിയപോൾ  വീട്ടിൽ ബ്രൊക്കർമാരുടെ പട താനെ ഉണ്ട് . കവലയിൽ നിന്ന് ഏതോ "നരകം നിരങ്ങികൾ" എനിക്കു പണി തന്നത് ആകാം എന്ന് ഊഹിച്ചു. നാട്ടിൽ അന്യോഷിച്ചപോൾ അറിഞ്ഞത്ര ഇീ തറവാട്ടിൽ ഒരു ചെറുക്കൻ പുരനെറഞ്ഞു നിക്കുന്നു എന്ന്. കല്യാണത്തിന് ഉള്ള നമ്മുടെ നാട്ടുനടപ്പ്  ഒന്നു നോക്കു .നല്ല സ്ത്രീലിംങ്കംമോ  പുല്ലിലിംങ്കംമോ ആയികൊട്ടെ നല്ല സ്വഭാവം പിന്നെ കാണാൻ നല്ലത്, വീട്ടിൽ ഇട്ടു  മൂടാൻ  ഉള്ള പണം അതൊക്കെ ഉണ്ടെങ്കിൽ സ്വന്തക്കാരായി അയൽപക്കത്തെ  കുലം കുത്തികളായി എല്ലാവരും കൂടി ആലോചിച്ചു നടന്നു നടന്നു കണ്ടു പിടിച്ചു കൊടുക്കും  .നമളെ പോലുള്ള ബാധ്യത കൊണ്ട് പൊറുതി മുട്ടിയവർ  ആയാലോ വീടിന്റെ ഏഴ് അയ്ൽവക്കത്തെക്ക് വരില്ല ഇവറ്റകൾ . നമുക്ക് വല്ല രണ്ടാം കെട്ടോ അല്ലേൽ നമ്മളെക്കാൾ  ബാദ്ധ്യദ ഉള്ളതോ ഒക്കെ ഉള്ളതിനെ ബ്രോക്കർ കൊണ്ട് വരും. അങ്ങനെ എൻറെ വീട്ടിലും വന്നു കുറെ ബ്രോക്കർമാർ .അമ്മ പിടിച്ചപിടിയലെ കെട്ടിച്ചേ അടങ്ങു എന്ന വാശി അമ്മയുടെ ഒരൊറ്റ നിർബന്തം "കുടംബ മഹിമ വേണം" എന്നേ ഒള്ളു .അളിയനും പെങ്ങൾക്കും എന്റെ കല്യാണ കാര്യത്തിന് വലിയ വാശി ഒന്നും  കാണാറില്ല  .(അളിയന് പിന്നെ പ്രത്യകിച്ചു പരുപടികൾ ഇല്ലാത്തതിനാൽ ആകാം മൂപ്പർ എന്നും രാവിലെ കുളിച്ചു കുറിയൊക്കെ തൊട്ടു പറമ്പിലെ പണിക്കാരുണ്ടെങ്ങിൽ  അവരോടു സൊറ പറഞ്ഞു ചുറ്റിപറ്റി അവിടെ നിക്കും .ഞാൻ ജോലിക്ക് പോയിട്ട് വേണം അകത്തു കേറി വല്ലതും വിഴുങ്ങാൻ .പിന്നെ അമ്മയെ ഒന്ന് പതപിച്ചു 50 ഓ 100 അടിക്കും..... ജോലിക്കു പോകുന്ന വഴിയിൽ ഞാൻ  ആലോചിക്കും കൂടെ ഉള്ള എല്ലാ അവൻ മാർക്കും പെണ്ണ് കിട്ടി  .ഒരു പണിയും ഇല്ലതവനു പോലും പെണ്ണ് കെട്ടി രണ്ട് കുട്ടികൾ ആയി  .താൻ  മാത്രം ഇപോളും ഓറ്റം തടി ആയി കുടുംബപ്രരാബ്ദം തൂക്കി നടക്കുന്നു. പാവം അമ്മ എന്നും ബ്രോകർ വന്നു കുറച്ചു ഡംപ് പറഞ്ഞു ചായയും കുടിച്ചു അമ്മയെ നല്ല കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളുടെ ഫോട്ടോ കാണിച്ചു പോകും. പോകുന്ന പോക്കിൽ കുറച്ചു പണവും കയ്യ്പ്പറ്റി  ഇപോ നടത്തി തരാം എന്ന മട്ടിൽ ഒറ്റ വിടൽ ആണ് .പിന്നെ കുറച്ചു കാലത്തേക്ക് വരില്ല അങ്ങോട്ട്‌ .അങ്ങനെ ഒരു ദിവസം ഒരു ബ്രോക്കർ കൊണ്ട് വന്ന ആലോചന അമ്മക്ക് തരകേടില്ല എന്ന് തോന്നി .ദൂരം കുറച്ചു കുടുതൽ എങ്കിൽ പോലും .. പിന്നെ എന്നും എന്നും വീട്ടിൽ പോകണം എന്ന് പറയില്ലല്ലോ (അത്മഗതം ) .. രാവിലെ ആദ്യ പെണ്ണ് കണൽ ചടങ്ങിനു പോകാൻ തെയ്യാർ എടുത്തു ഞാനും അമ്മയും പിന്നെ പെങ്ങൾ അളിയൻ മുതൽ പേർ .ബ്രോക്കർ പനി എന്നു പറഞ്ഞു വന്നില്ല .ഫോണ്‍ വിളിച്ചിട്ടു  എടുക്കുന്നുമില്ല .. രാവിലെ എന്റെ ജോലിയും  മുടക്കി ഒരു കാർ വടകക്കു വിളിച്ചു പാലക്കാടു തൃശുർ  ഹൈവേ, കിണ്ടിമുക്ക്‌ എന്ന ബസ്‌ സ്റ്റോപ്പ്‌ ,അവടെ ചെന്ന് മില്ലിലെ പുരുഷുവിന്റെ  വീട് ചോദിച്ചാൽ പറഞ്ഞു തരും, അല്ലേൽ സുലോചന ചേച്ചിയുടെ വീട് ചോദിച്ചാൽ മതി എന്ന് ബ്രോക്കർ അമ്മയെ ചട്ടം കെട്ടിയിരുന്നു  .അളിയനും പെങ്ങളും കൊച്ചിനെയും എടുത്തു  ഒരു ടൂർ പോകുന്ന മാതിരിയാണ് വരവ് .പായും തലയിണയും ഒഴിച്ച് ബാക്കി എല്ലാം ഉണ്ട് എന്ന് വേണം കരുതാൻ . ഞാൻ വലിയ  പ്രതീക്ഷയോടെ കിണ്ടിമുക്കിൽ എത്തി .മില്ലിലെ പുരുഷുവിൻറെ വീട് ചോദിച്ചു അളിയൻ ഇറങ്ങി. ജങ്ങ്ഷനിൽ  ആളുകൾ പുരുഷുവിനെ അറിയുമെങ്കിലും  സുലോചന എന്ന് കേട്ടപോൾ ആളുകൾ കൂടെ വരൻ പോലും റെഡി ആയി തിരക്കുകൂട്ടുന്ന ഒരു രംഗംഉണ്ടായി  അവടെ. ഒരു പ്രകാരം ഞങ്ങൾ വീടിന്റെ മുറ്റത്തു  വണ്ടി എത്തിച്ചു .നല്ല വീട് .ഉമ്മറത് താനെ ഉണ്ട് പുരുഷു എന്ന് തോന്നിപിക്കുന്ന  ഒരു ജന്മം   ...ഞാൻ  അകെ വെട്ടി വിയർത്തു നിക്കുന്നു. ആദ്യ പെണ്ണ് കാണൽ  അല്ലേ അതാകും എന്ന് വേണം കരുതാൻ.
മൊബൈൽ അടിക്കുന്ന ഒച്ച കേട്ട് അവൻ സ്വപ്നത്തിൽ  നിന്ന്ഞട്ടി എണിറ്റു. പെങ്ങൾ  ആണ് .ഹോ എത്തിയല്ലോ  വെള്ളിയാഴിച്ച  കിറു കിർത്യമായി. (അദ്ധ്മഗതം) എന്താടി .നീ  വരുമ്പോൾ  ഇവന്റെ ഹോര്ളിക്ക്സ്,പാൽപൊടി എല്ലാം തീർന്നു .ഞാൻ ചേട്ടനോട് പറഞ്ഞതാ മേടിക്കാൻ .അപ്പൊ ചേട്ടനാ പറഞ്ഞത് നീ ടൌണ്‍ിൽനിന്ന് വരുമ്പോൾ പറഞ്ഞാൽ എളുപ്പം ഉണ്ട് എന്ന് ..എനിക്ക് ഇതു പണ്ടേ അനുഭവം ഉള്ളത് കൊണ്ടാണ് കേട്ടപോൾ പ്രത്യെകിച്ചു വികാരം ഒന്നും തോനിയില്ല .അടുത്ത ബസ്‌ സ്റ്റോപ്പിൽ ഇറങ്ങി  തിരിച്ച്  ടൌണ്‍ിലേക്കുള്ള വണ്ടിയിൽ കേറി .,...
വീണ്ടും പഴയ കാല ഓര്മകളിലേക്ക് ഊളിയിട്ടു അയാൾ .പെണ്ണ് കാണാൻ ചെന്ന വീട്ടിലെ പുരുഷ കേസരി ആണെന്നു കരുതി  വണ്ടിയിൽ നിന്ന് ഇറങ്ങിയ അളിയൻ തിണ്ണയിൽ ഇരുന്ന ചേട്ടനോട് കാര്യം പറഞ്ഞു ... അയാൾ ഒന്നും  മിണ്ടുനില്ല പിന്നെ ഫോട്ടോ കാണിച്ചു ആങ്ങ്യം കാട്ടി. വല്ല ചെകിടാണോ പൊട്ടനൊ ആണെങ്കിലൊ എന്നു കരുതി . അപ്പൊ പുരുഷ കേസരി ഒന്ന് ആക്കിയ പോലെ ഒരു കള്ള ചിരി ചിരിച്ചു .ഇതു എന്ത് കൂത്ത് ,അളിയൻ ഇഞ്ചി കടിച്ച കൊരങ്ങിനെ പോലെ നിന്നപോൾ ദാ വരുന്നു അകത്തു നിന്ന് കുണുങ്ങി കുണുങ്ങി സുലോചന പോലെ തോനുന്ന ഒരെണ്ണം  .കാര്യം പറയുന്നതിന് മുൻപ് അളിയനെ അവർ അകതോട്ട്  വരൻ പറഞ്ഞു. പിന്നെ ചോദിച്ചു എവിടെന്നു ആണ്  എന്ന്.ഇന്ന സ്ഥലത്ത് നിന്നും  ഇന്ന ബ്രോകേർ പറഞ്ഞു വിട്ടത് ആണ് എന്ന് പറഞ്ഞപോൾ, അവർ ചാടി തൻറെ റേറ്റ് പറഞ്ഞു അങ്ങേരുടെ അയതുകൊണ്ട് മാത്രം ആണ് നിങ്ങൾക്ക്  സ്പെഷ്യൽ റേറ്റ് പോലും .ഇതു കേട്ടു താൻ  പെട്ട വലയിലെ കുടുക്കിന്റെ മുറുക്കം അളിയന് മനസിലാകാൻ ച്ചുരിങ്ങിയത് രണ്ടു മിനിറ്റു സമയം വേണ്ടി വന്നു. മോൾക്ക്‌ ആണേൽ ഇതിലും കുടുതൽ റേറ്റ്  വേണം എന്ന് ശഠിച്ച ആയമ്മയോട് അളിയന് വല്ലാത്ത ആദരവു തോനി ,,, പിന്നെ സന്തോഷവും ..... ഭഗവതി അപ്പൊ തന്നെ കൈയ്യവിട്ടില്ല  .തന്റെ  പ്രാത്ഥന കേട്ടു. ഇപോ കുഞ്ഞളിയൻ കല്യാണം കഴിച്ചാൽ തന്റെ കുടുമ്പ ചെലവും;തന്റെ ചെലവ് ഇതെല്ലാം നിക്കും എന്ന് ചിന്തിച്ചു  ചിന്തിച്ചു വീട്ടിൽ  നിന്ന് ഇറങ്ങിയപോൾ മുതലുള്ള  ആധി തീരന്ന വലിയ അളിയൻ ചുളുവിനു മോളെയും ഒന്ന് കണ്ടു വിലയിര്ത്താനുള്ള ചാൻസ് കളയണ്ട എന്ന് കരുതി ഫോട്ടോ  സുലോച്ചനയേച്ചിയ ഒന്ന് കാണിച്ചു. ഇതാണോ ചേച്ചിയുടെ മോൾ എന്ന ഭാവത്തിൽ .. സുലോചന മോളെ എന്ന് നീട്ടി  വിളിച്ചു ....ദാ വരുന്നു തൃചൂർ  പൂരത്തിന് എഴുന്നളിക്കാൻ നെറ്റി പട്ടം ഒക്കെ കെട്ടി നിക്കുന്ന പോലെ ഒരു കുട്ടി കൊമ്പൻ .കണ്ട മാത്രയിൽ ഇറങ്ങി ഓടിയ അളിയൻ .വണ്ടിയിൽ കേറി തിരികെ പോരുമ്പോൾ വിശുദമായി  പറഞ്ഞു കേൾപ്പിച്ചു കുഞ്ഞളിയനെ ഉള്ളിൽ കണ്ട കാഴ്ച്ചയും, കുടുംബ മഹിമയും .......

പിൻ‌മൊഴി

പണം തട്ടാനുളള ബ്രോക്കർമാരുടെ ഇരയായ നായകൻ വിധിയെ പഴിച്ച്‌  വീട്ടിലേക്ക് പോകാൻ കാറിൽ തളർന്ന് സൈഡ്ആയി .
പണ്ടൊക്കെ ആയിരുന്നു ദയ്വ്വം പിന്നെ പിന്നെ .ഇപ്പൊ  കൂടെ കൂടെ എന്ന് വേണം അനുമാനിക്കാൻ .വലിയളിയന് കൊച്ചെന്ന സ്വപനം നിഷേധിച്ച കുഞ്ഞളിയൻ , കല്യാണമെന്ന ജീവിത അഭിലാഷം നിഷേധിച്ചു മറുപണി കൊടുത്തു ദയ്വ്വം.....

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....

1 comment:

  1. സമയമെടുത്ത് വായിയ്ക്കണം. വായിയ്ക്കാം കേട്ടോ :))))

    ReplyDelete